കൊച്ചി: സ്വന്തം കുടുംബത്തില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത ഈ കാലത്ത് കുട്ടികളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് അമ്മമാരെ ബോധവത്കരിക്കുന്നതിനായി കുടുംബശ്രീയുമായി കൈകോര്‍ത്ത് ബാലാവകാശ കമ്മീഷന്. ബാലസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി സുരക്ഷിത ബാല്യം, സുന്ദര ഭവനം എന്ന മുദ്രാവാക്യമാണ് ബാലാവകാശ കമ്മീഷന് മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഈ മാസം 18,19 തീയതികളില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 അംഗം വീതമുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരത്ത് പ്രത്യേക പരിശീലനം നല്‍കും. ഈ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ അതാത് ജില്ലകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ഇതുവഴി കുട്ടികള്‍ക്കു നേരെയുളള അതിക്രമങ്ങളെയും അവരുടെ അവകാശങ്ങളെയും കുറിച്ച് അമ്മമാരെ ബോധവാന്മാരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷിത ബാല്യം സുന്ദര കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവടുവയ്പാണ് ഇതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് കെ.വി. മനോജ്കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഇന്ന് സ്വന്തം കുടുംബത്തില്‍നിന്നു പോലും…
Read MoreCategory: Loud Speaker
തൃശൂരിനിത് മിനി പൂരം… പ്രധാനമന്ത്രിയെത്താൻ ഇനി രണ്ടുനാൾ; നഗരം കനത്ത സുരക്ഷയിൽ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്താൻ ഇനി രണ്ടു നാൾ. നഗരത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. തൃശൂർ നഗരത്തിന്റെയും പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാസമ്മേളനത്തിന്റെ വേദിയായ തേക്കിൻകാട് മൈതാനത്തിന്റെയും സുരക്ഷക്രമീകരണങ്ങൾ കേന്ദ്രസുരക്ഷ സേന ഏറ്റെടുത്തു കഴിഞ്ഞു. തേക്കിൻകാട് മൈതാനത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. മൂന്നാം തിയതി വൈകീട്ട് മൂന്നേകാലോടെ നരേന്ദ്രമോദി കുട്ടനെല്ലൂർ ഹെലിപാഡിലെത്തും. അവിടെ നിന്ന് റോഡ് മാർഗം 3.20ഓടെ തൃശൂർ നഗരത്തിലേക്കുമെത്തും. ജനറൽ ആശുപത്രിക്കു മുന്നിൽ നിന്ന് മൂന്നരയോടെ റോഡ് ഷോ ആരംഭിക്കും. ജനറൽ ആശുപത്രിക്കു മുന്നിൽ നിന്ന് നായ്ക്കനാൽ വരെയാണ് റോഡ് ഷോ. റോഡ് ഷോയിൽ പ്രധാനമന്ത്രി കാൽനടയായാണ് പങ്കെടുക്കുകയെന്നാണ് വിവരം. നാലേകാലോടെ പ്രധാനമന്ത്രി തേക്കിൻകാട് മൈതാനിയിലെ വേദിയിലെത്തും.
Read Moreജീവനും തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിനായി ത്യാഗം സഹിച്ചവർ ജയിൽ മോചിതരായ ശേഷം കാണാനെത്തി; രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഷ്ട്രീയ വളർച്ചയിൽ വിശ്രമമില്ലാതെ മുന്നോട്ടു പോകാനുള്ള കരുത്തും ആവേശവും പകരുന്നത് കെഎസ്യു യൂത്ത് കോൺഗ്രസ്പ്രസ്ഥാനം നൽകിയ ത്യാഗ പൂർണ്ണമായ പ്രവർത്തന പാതയാണെന്ന് രമേശ് ചെന്നിത്തല. അതിനാൽ തന്നെ കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് തനിക്ക് ആത്മബന്ധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പിണറായി സക്കാരിനെതിരേ സമരം ചെയ്ത പ്രവർത്തകരെ ജയിലിലടച്ചപ്പോൾ അവരെ ജയിലിൽ സന്ദർശിച്ചതും ജാമ്യം ലഭിക്കാനുള്ള സഹായം ഉറപ്പു നൽകിയതും ആ ആത്മബന്ധം നിലനിൽക്കുന്നതിനാലാണെന്നും രമേശ് ചെന്നിത്തല. ജയിൽ മോചിതരായ ശേഷം കെഎസ്യു പ്രവർത്തകർ ചെന്നിത്തലയെ സന്ദർശിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ജീവനും തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിനായി ത്യാഗം സഹിച്ചവർ ജയിൽ മോചിതരായ ശേഷം കെഎസ്യുക്കാരെല്ലാവരും കാണാനെത്തി എന്നാണ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…എന്റെ രാഷ്ട്രീയ വളർച്ചയിലെന്നും ഇന്നും വിശ്രമമില്ലാതെ മുന്നോട്ടു പോകാനുള്ള കരുത്തും ആവേശവും പകരുന്നത്…
Read Moreപന്തെടുക്കാൻ മതിൽ ചാടിയെത്തിയ പത്ത് വയസുകാരന്റെ കാൽ അയൽവാസി തല്ലിയൊടിച്ചു
കൊച്ചി: ഫുട്ബോൾ കളിക്കിടെ തെറിച്ചുവീണ പന്തെടുക്കാൻ മതിൽ ചാടിയെത്തിയ പത്തുവയസുകാരന്റെ കാൽ അയൽവാസി തല്ലിയൊടിച്ചു. പൂണിത്തുറ സ്വദേശി അനിൽകുമാറിന്റെ മകൻ നവീന്റെ കാലാണ് അയൽവാസി തല്ലിയൊടിച്ചത്. കൂട്ടുകാരുമൊത്ത് പറമ്പിൽ കളിക്കുന്നതിനിടെ സമീപത്തെ വീട്ടിലേക്ക് പന്ത് തെറിച്ചുവീഴുകയായിരുന്നു. ഇത് എടുക്കാനായി ചെന്നപ്പോൾ പൈപ്പ് കൊണ്ട് കാൽ തല്ലിയൊടിച്ചെന്നാണ് കുട്ടിയുടെ പരാതി. തുടർന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. പിന്നാലെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ച് ചികിത്സ നൽകി. എക്സറേയിൽ കുട്ടിയുടെ കാലിന് രണ്ട് പൊട്ടലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ മരട് പോലീസിൽ അയൽവാസിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കുട്ടിയുടെ കാലിലെ പൊട്ടൽ മതിൽ ചാടിയപ്പോൾ ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. അയൽവാസിയുടെ കൈയിൽ പൈപ്പ് ഉണ്ടായിരുന്നെങ്കിലും ഇത് കൊണ്ട് കുട്ടിയെ അടിച്ചോ എന്നത് വ്യക്തമല്ലന്നും കൂടുതൽ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത…
Read Moreപപ്പാഞ്ഞി മോഡലില്‍ ഗവര്‍ണറുടെ കോലം കത്തിച്ചു; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ നാല് പേർക്കെതിരേ കേസ്
കണ്ണൂർ: ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയുടെ മാതൃകയില്‍ പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി സംഘം ചേരൽ, കലാപ ശ്രമം ഉൾപ്പെടെയുള്ള നാലു വകുപ്പുകൾ ചുമത്തി കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്. എസ്എഫ്ഐ സംസ്ഥാനപ്രസിഡന്റ് കെ. അനുശ്രീ, ജില്ലാ പ്രസിഡന്റ് പി. എസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ, വിഷ്ണു വിനോദ് ഉൾപ്പെടെയുള്ളവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്ഐ കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കുന്നതെന്ന് എസ്എഫ്ഐയുടെ വിശദീകരണം.
Read Moreപുകച്ചുരുൾ കണ്ടപ്പോഴേ ചാടിയിറങ്ങി; പുതുവത്സര ആഘോഷത്തിനെത്തിയ വിനോദസഞ്ചാരികളുടെ കാർ കത്തിനശിച്ചു; സുരക്ഷിതരായി അഞ്ചുപേർ
മൂലമറ്റം: യാത്രയ്ക്കിടെ വിനോദ സഞ്ചാരികളുടെ കാർ കത്തിനശിച്ചു. ഇന്നലെ രാവിലെ ഒൻപതോടെ കാഞ്ഞാർ – വാഗമണ്‍ റൂട്ടിലായിരുന്നു സംഭവം. പെരുന്പാവൂർ സ്വദേശികളായ അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ വാഗമണ്‍ സന്ദർശിക്കാനായി പോകുന്നതിനിടെ കുന്പങ്ങാനത്തിനടുത്ത് വച്ചാണ് വാഹനത്തിന് തീ പിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് വാഹനത്തിന് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ നിന്ന് പുകവരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതു കൊണ്ട് ആളപായം ഉണ്ടായില്ല. മൂലമറ്റത്തു നിന്നും ഫയർഫോഴ്സും കാഞ്ഞാർ പോലീസും സ്ഥലത്ത് എത്തിയപ്പോഴേക്കും കാർ നിശേഷം കത്തിനശിച്ചിരുന്നു. പിന്നീട് ഫയർഫോഴ്സ് പൂർണമായി തീയണച്ച ശേഷം ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ കാർ റോഡിൽ നിന്നും നീക്കി. വിനോദ സഞ്ചാരികളുടെ വാഹന തിരക്ക് മൂലം പല സ്ഥലത്തും ഫയർഫോഴ്സിന്റെ വാഹനത്തിന് തടസമുണ്ടായി .മൂലമറ്റം- വാഗമണ്‍ റോഡിൽ കയറ്റവും വളവുകളും കുണ്ടും കുഴിയുമായതിനാൽ ഫയർഫോഴ്സ് വാഹനം അതുവഴി കടന്നുപോകില്ല. കാഞ്ഞാർ…
Read Moreദളിത് പെൺകുട്ടിക്ക് നേരെ കൊടും ക്രൂരത; ലൈംഗികാതിക്രമം തടഞ്ഞ 18 കാരിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിൽ തള്ളിയിട്ടു
ഉത്തർപ്രദേശ്: ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച 18 കാരിയായ ദളിത് പെൺകുട്ടിയെ തിളച്ച എണ്ണ നിറച്ച അണ്ടാവിനുള്ളിൽ തള്ളിയിട്ടു. സംഭവത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. പെൺകുട്ടിയുടെ ശരീരത്തിന്റെ പകുതിയിലേറെയും പൊള്ളലേറ്റിട്ടുണ്ട്. കൈക്കും കാലിനുമേറ്റ പൊള്ളൽ അതീവ ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ഡൽഹിയിൽ എത്തിച്ചു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബാഗ്പട്ടിലാണ് ദളിത് പെൺകുട്ടിക്ക് നേരെ കൊടും പാതകം നടന്നത്. ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതികൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചു. പിന്നാലെ തിളച്ച എണ്ണ നിറച്ച അണ്ടാവിലേക്ക് തള്ളിയിടുകയായിരുന്നു എന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. ധനൗര സിൽവർനഗർ ഗ്രാമത്തിലെ ഒരു ഓയിൽ മില്ലിലെ ജീവനക്കാരിയാണ് ദളിത് പെൺകുട്ടി. ജോലി ചെയ്യുന്ന സമയം തന്റെ സഹോദരിയെ പീഡിപ്പിക്കാൻ സ്ഥാപനത്തിന്റെ ഉടമ പ്രമോദും അയാളുടെ കൂട്ടാളികളായ രാജു, സന്ദീപ് എന്നിവർ ശ്രമിച്ചതായി കാണിച്ച് യുവതിയുടെ സഹോദരൻ…
Read More2024 ലും ബിജെപിക്ക് ഭരണ തുടർച്ച ഉണ്ടാകും; രാജ്യത്ത് സാമ്പാർ മുന്നണി സർക്കാരിന്റെ ആവശ്യമില്ല; നരേന്ദ്രമോദി
കേരളത്തിലും ബിജെപിയുടെ ശക്തി വർധിച്ചു വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി ശക്തി തെളിയിച്ചിട്ടുണ്ടെന്നും ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. തെന്നിന്ത്യയിൽ ബിജെപിക്ക് നല്ല വളർച്ചയുണ്ടെന്നും മോദി പറഞ്ഞു. 2024 ലും ബിജെപിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്നും വീണ്ടും അധികാരത്തിലെത്തും മോദി പറഞ്ഞു. കൂട്ടുകക്ഷി സർക്കാരിനെ രാജ്യത്തിന് ആവശ്യമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് മുന്നിൽ മറ്റൊരു ബദലില്ല. രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിന്റെ ആവശ്യമില്ല. വോട്ട് ലക്ഷ്യമിട്ടുള്ളതല്ല മോദി നൽകുന്ന ഗ്യാരന്റികൾ. അത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണ്. അവിടെ വോട്ട് അല്ല ലക്ഷ്യം. മോദി പിറകിലേക്ക് പോകില്ലെന്ന് ജനങ്ങൾക്കറിയാം. ജനങ്ങൾ നൽകുന്ന പിന്തുണയാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനെടുക്കുന്ന ഒരു തീരുമാനവും തന്റേത് മാത്രമല്ല. രാജ്യതാൽപര്യത്തിനു മുൻതൂക്കം നൽകിയാണ്…
Read Moreപപ്പാഞ്ഞി… ‘ഗവര്‍ണറും തൊപ്പിയും’; വിവാദത്തില്‍ പുകഞ്ഞ് കൊച്ചി കാര്‍ണിവല്‍
കൊച്ചി: നാട്ടിലും വിദേശത്തുനിന്നും ലക്ഷക്കണക്കിന് ആളുകളെത്തുന്ന ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുളള കൊച്ചി കാര്‍ണിവലില്‍ വിവാദം പുകയുന്നു. കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ണിവല്‍ ആഘോഷത്തിന് സമാന്തരമായി വെളി ഗ്രൗണ്ടിലും പപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷത്തിന് തടയിട്ടിരിക്കുകയാണ് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കൂടിയായ ആര്‍ഡിഒ കെ. മീര. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വെളി ഗ്രൗണ്ടിലെ ആഘോഷം ഒഴിവാക്കണമെന്നും പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്നും ആര്‍ഡിഒ കെ. മീര നിര്‍ദേശം നല്കി. കാര്‍ണവല്‍ കമ്മിറ്റിയുടെ ആഘോഷത്തിന് ബദലായി യുണൈറ്റഡ് ക്ലബാണ് ഇവിടെ പപ്പാഞ്ഞിയുടെ വലിയ പ്രതിമ സ്ഥാപിച്ചത്. പുതുവത്സരം പിറക്കുമ്പോള്‍ കത്തിക്കുന്നതിനായിരുന്നു അത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അപകട സാഹചര്യം ഒഴിവാക്കാനാണ് ആഘോഷത്തിന് ജില്ലാ ഭരണകൂടം എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍, ഈ നിര്‍ദേശം അംഗീകരിക്കാന്‍ ഒരുക്കമല്ലെന്നാണ് യുണൈറ്റഡ് ക്ലബ് ഭാരവാഹികള്‍ പറയുന്നത്. പപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്നും ഉത്തരവ് അംഗീകരിക്കാനാവില്ലെന്നുമാണ്…
Read Moreപിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; വെട്ടേറ്റ പെൺമക്കൾ ആശുപത്രിയിൽ
എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ് മരിച്ചത്. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. പ്രവാസിയായിരുന്ന ബേബി (58) നാട്ടിൽ താമസമാക്കിയിട്ട് കുറച്ച് നാളുകളെ ആയുള്ളൂ. 18 ഉം 21ഉം വയസ്സുള്ള പെൺമക്കൾ നഴ്സിംഗ് വിദ്യാർഥികളാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രിയിൽ നിന്നും അറിയിച്ചു. ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ വെട്ടേറ്റ മക്കളെ ഇവർ ആശുപത്രിയിൽ എത്തിച്ചു. സ്മിത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. തുടർന്ന് പിറവം പൊലീസ് സഥലത്തെത്തി. ഇൻക്സ്റ്റ് നടപടികൾ തുടരുകയാണ്. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ്…
Read More