തിരുവനന്തപുരം: ശ്രീനാരായണഗുരു സമൂഹത്തെയും ജീവിതത്തെയും മനുഷത്വവൽക്കരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിന്റെ ഇടപെടലുകൾ സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശിവഗിരി തീർത്ഥാടനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൗരാവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ ആദ്യ സമരമാണ് വൈക്കം സത്യാഗ്രഹംമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി വി.എൻ. വാസവൻ, കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വർക്കല കഹാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ശ്രീനാരായണഗുരുദേവന്റെ അരുളപ്പാട് പ്രകാരം നടത്തുന്ന 91-ാം മത് ശിവഗിരി തീർത്ഥാടനത്തെ വരവേൽക്കാൻ വർക്കലയും ശിവഗിരിയും സമീപപ്രദേശങ്ങളും അണിഞ്ഞൊരുങ്ങി. ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷത വഹിച്ചു . ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ 1924-ൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയും മഹാകവി കുമാരനാശാൻ അന്തരിച്ചതിന്റെ ശതാബ്ദി…
Read MoreCategory: Loud Speaker
മുഖംതിരിഞ്ഞ് മുഖ്യമന്ത്രിയും ഗവർണറും; ആതിഥേയ സംസ്കാരം പുലർത്തേണ്ടത് ഗവർണർ; മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ഗവർണറും മുഖ്യമന്ത്രിയും മുഖം തിരിഞ്ഞു നിന്ന സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി.എൻ.വാസവൻ. മുഖ്യമന്ത്രിയ്ക്കുനേരേ മുഖംതിരിച്ച് നിന്ന ഗവർണറുടെ ഭാഗത്താണ് വീഴ്ചയെന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ആതിഥേയ സംസ്കാരത്തിന്റെ ഉന്നത നിലവാരം പുലർത്തേണ്ടത് ഗവർണർ ആണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കുനേരേ മുഖം തിരിച്ച് ഒന്നും സംസാരിക്കാതെ ഗവർണർ ചാടിയിറങ്ങിപ്പോയി. ഈ സമീപനം ആരിഫ് മുഹമ്മദ് ഖാന് യോജിച്ചതാകാം പക്ഷേ ഗവർണർക്ക് യോജിച്ചതല്ലെന്നും മന്ത്രി വി.എൻ.വാസവൻ കുറ്റപ്പെടുത്തി. ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ തൊട്ടടുത്ത സീറ്റുകളിലാണ് മുഖ്യമന്ത്രിയും ഗവർണറും ഇരുന്നതെങ്കിലും ഇരുവരും മുഖത്തോടു മുഖം നോക്കാതെയാണു പിരിഞ്ഞത്. പരസ്പരം സംസാരിക്കാനോ ഹസ്തദാനം ചെയ്യാനോ അഭിവാദ്യം ചെയ്യാനോ ഇരുവരും തയാറായില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായപ്പോഴും മുഖ്യമന്ത്രിയുടെയും ഗവർണറുടെയും മുഖത്ത് ഗൗരവം നിഴലിച്ചു. സത്യപ്രതിജ്ഞയ്ക്കു ശേഷം…
Read Moreപുതുവത്സര സമ്മാനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകും; രാജ്യത്ത് ഇതാദ്യം; മുഖ്യമന്ത്രി
പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-സ്മാർട്ട് ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നാം തിയതി രാവിലെ 10.30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം തന്നെ ഓൺലൈനായി ലഭിക്കുന്ന സംവിധാനം സ്ഥാപിതമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…പുതുവർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാകാൻ പോകുന്നു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിനു പ്രവർത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ തന്നെ…
Read Moreറിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്താൻ സംയുക്ത കിസാൻ മോർച്ച
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ അഞ്ഞൂറോളം ജില്ലകളിൽ ട്രാക്ടർ പരേഡ് നടത്തുമെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) അറിയിച്ചു. ദേശീയ തലസ്ഥാനത്ത് ഔപചാരിക റിപ്പബ്ലിക് ദിന പരേഡിന്റെ സമാപനത്തിനുശേഷമാകും ട്രാക്ടർ പരേഡ് നടത്തുക. പരേഡിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും കിസാൻ മോർച്ച അറിയിച്ചു. പരേഡിൽ പങ്കെടുക്കുന്ന കർഷകർ സംഘടനകളുടെ പതാകകൾക്കൊപ്പം ദേശീയപതാകയും ഉയർത്തും. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സോഷ്യലിസം എന്നീ തത്വങ്ങൾ സംരക്ഷിക്കുമെന്നു കർഷകർ പ്രതിജ്ഞയെടുക്കും. ട്രാക്ടറുകൾക്കൊപ്പം മറ്റു വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പരേഡിൽ ചേരും. വർഗീയവും ജാതിപരവുമായ ധ്രുവീകരണത്തിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ്-വർഗീയ അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാനുള്ള പ്രചാരണം നടത്താനും പരേഡ് വിജയിപ്പിക്കാൻ കിസാൻ മോർച്ച ഇന്ത്യയിലുടനീളമുള്ള കർഷകരോട് ആഹ്വാനം ചെയ്തു. 2021 ജനുവരി 26ന്, കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക…
Read Moreഎന്‍എസ്എസ് ക്യാംപ്; ജനുവരി ഒന്നിന് ക്ലാസ് തുറക്കുന്നതിനെതിരേ പ്രതിഷേധം ശക്തം
കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളുടെ നാഷനല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) ക്യാംപ് അവസാനിക്കാതെ ജനുവരി ഒന്നിന് ക്ലാസ് തുറക്കുന്നതിനെതിരേ പ്രതിഷേധം ശക്തം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങള്‍ ക്രിസ്മസ് അവധി കഴിഞ്ഞ് പുതുവര്‍ഷദിനത്തിലാണ് തുറക്കുന്നത്. കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ എന്‍എസ്എസ് അംഗങ്ങള്‍ക്കായി നടത്തുന്ന അവധിക്കാല സപ്തദിന ക്യാംപ് ഡിസംബര്‍ 26 ന് ആരംഭിക്കുകയുണ്ടായി. ഈ ക്യാംപ് അവസാനിക്കുന്നതാകട്ടെ ജനുവരി ഒന്നിനാണ്. ക്യാപ് തീരുന്ന ദിവസം അവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് ക്യാംപില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ ദിവസം ക്യാംപില്‍ പങ്കെടുക്കുന്നവരുടെ ഹാജര്‍ നഷ്ടമാകുമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്കയുണ്ട്. സംസ്ഥാനത്തെ ഓരോ ജില്ലകളിലും ഏകദേശം നൂറിലധികം സ്കൂളുകളാണ് എന്‍എസ്എസ് അവധിക്കാല സപ്തദിന ക്യാംപിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി…
Read Moreപയ്യന്നൂരിലെ ഹക്കീമിന്റെ കൊലപാതകം; ആത്മഹത്യയെന്ന മുന്‍ എസ്പിയുടെ വെളിപ്പെടുത്തല്‍ വിവാദത്തിൽ; ഒട്ടേറെ ചോദ്യങ്ങള്‍ ഇനിയും ബാക്കി
പയ്യന്നൂര്‍: കൊലപാതകമെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ തെക്കേ മമ്പലത്തെ എം. ദാമോദരന്‍ എന്ന ഹക്കീമിന്റെ (45) ദുരൂഹമരണം ആത്മഹത്യയാണെന്ന മുന്‍ എസ്പിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. തലയ്ക്കടിച്ച് കൊന്നശേഷം പള്ളിവളപ്പില്‍ അഗ്നിക്കിരയാക്കിയെന്നു കരുതുന്ന അതിക്രൂരമായ സംഭവത്തിന് പത്ത് വര്‍ഷം തികയുമ്പോഴാണ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കണ്ണൂർ ജില്ലാ പോലീസ് മേധാവിയായിരുന്ന ഉണ്ണിരാജൻ ഐപിഎസിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിലാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. മുന്‍ എസ്പിയുടെ വിവാദ വെളിപ്പെടുത്തല്‍ സംഭവ ദിവസം പള്ളിയിലുറങ്ങുകയായിരുന്ന രണ്ടുപേര്‍ ബഹളങ്ങളൊന്നും കേട്ടില്ല. എയര്‍പോര്‍ട്ടിലേക്ക് യാത്രപോകുന്ന ഒരു കാര്‍ മാത്രമാണ് അതുവഴി വന്നത്. ഹക്കീമിന്റെ വളാഞ്ചേരിയിലെ വീട്ടില്‍ അന്വേഷണം നടത്തിയിരുന്നു. അവിടെയുണ്ടായ സാമ്പത്തിക ബാധ്യതമൂലം പയ്യന്നൂരിലെത്തി മതംമാറുകയായിരുന്നു. പയ്യന്നൂരിലും എട്ട് ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നു. ഇതിന്റെ കണക്കുപുസ്തകമുള്പ്പെടെ ഹക്കീമിനോടൊപ്പം ഇല്ലാതായി. കിണറിനരികില്‍ അടിപിടി നടന്നുവെങ്കില് മൃതദേഹം കിണറ്റിലിട്ടാല്‍ മതിയായിരുന്നുവല്ലോ.…
Read Moreവളർത്തുനായ്ക്കളെ കാവൽ നിർത്തി ലഹരിക്കച്ചവടം; വർക്കലയിൽ വീടു വളഞ്ഞു മൂന്നു പേരെ പിടികൂടി
തിരുവനന്തപുരം: വീട്ടു കോന്പൗണ്ടിൽ വലിയ നായ്ക്കളെ കാവൽ നിർത്തി മയക്ക് മരുന്ന് കച്ചവടം നടത്തി വരികയായിരുന്ന സംഘത്തിലെ മൂന്ന് പേരെ കടയ്ക്കാവൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. വർക്കല കവലയൂർ കൊടിതൂക്കികുന്ന്്് ശശികല ഭവനിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി മൂന്ന് പേരെ പോലീസ് പിടികൂടിയത്. ശശികല ഭവനിൽ ഷൈൻ (30), ഇയാളുടെ കൂട്ടാളികളായ നഗരൂർ സ്വദേശി ബിജോയ് (23), ഇളന്പ സ്വദേശി രാഹുൽ (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 12 ഗ്രാം എംഡിഎംഎയും കഞ്ചാവും 1.30 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രിയോടെ ഡാൻസാഫ് സംഘവും കടയ്ക്കാവൂർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പോലീസിന് നേരെ കൂറ്റൻ നായ്ക്കളെ അഴിച്ച് വിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സംഘം വീട് വളഞ്ഞ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. മയക്കുമരുന്ന്…
Read Moreമോദിയുടെ ചിത്രമുള്ള ബാനറിന് നേരെ ആവർത്തിച്ച് കല്ലെറിഞ്ഞ് യുവാവ്; വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച് കോൺഗ്രസ് നേതാവ്
നാഗ്പുർ: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബാനറിലേക്ക് യുവാവ് കല്ലെറിയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമുള്ള ബാനറിലേക്ക് യുവാവ് ആവർത്തിച്ച് കല്ലെറിയുന്നത് വീഡിയോയിൽ കാണാം. ഗുജറാത്തിലെ കോൺഗ്രസ് നേതാവായ ഹിതേന്ദ്ര പിതാഡിയയാണ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ‘ നാഗ്പുരിൽ നരേന്ദ്ര മോദിയോട് ഇത്ര വെറുപ്പ്..!!’എന്ന അടിക്കുറിപ്പോടെയാണ് ഗുജറാത്ത് കോൺഗ്രസിന്റെ എസ്സി ഡിപ്പാർട്ട്മെന്റ് ചെയർമാനും എഐസിസിയുടെ മുൻ ദേശീയ കോർഡിനേറ്ററുമായ ഹിതേന്ദ്ര പിതാഡി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാഗ്പുരിലെ ചന്ദ്രമണി നഗർ ബസ് സ്റ്റോപ്പിൽ സ്ഥാപിച്ച ബാനറിൽ, വെള്ള ഷർട്ടും നീല ജീൻസും ധരിച്ച യുവാവ് ആവർത്തിച്ച് കല്ലെറിയുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ബിജെപിയുടെ വികസിത് സങ്കൽപ് യാത്രയുടെ ബാനറാണിത്. नागपुर में नरेंद्र मोदी से इतनी नफरत..!! pic.twitter.com/Gl269cItpW — Hitendra Pithadiya…
Read Moreറേഷൻകടയുടെ മേൽക്കൂര തകർത്ത് അരി അകത്താക്കി; വീണ്ടും ഭീതി പടർത്തി പടയപ്പ
ഇടുക്കി: മൂന്നാറിൽ പരാക്രമവുമായി പടയപ്പ വീണ്ടും ഇറങ്ങി. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ റേഷൻകടയാണ് പടയപ്പ തകർത്തത്. പുലർച്ചെ എസ്റ്റേറ്റിലെത്തിയ ആന റേഷൻകടയുടെ മേൽക്കൂര തകർത്താണ് അരി അകത്താക്കിയത്. തുടർന്ന് ആനയെ നാട്ടുകാർ ശബ്ദമുണ്ടാക്കി തിരികെ കാട്ടിലേക്ക് അയച്ചു. രണ്ട് ദിവസമായി കാട്ടാന ജനവാസ മേഖലയിൽ ഉണ്ടെന്ന് ജനങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം ഗ്യാപ്പ് റോഡിൽ ഇറങ്ങിയ പടയപ്പ വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം ആനയെ പ്രകോപിപ്പിച്ച് ജീപ്പിൽ യാത്ര ചെയ്ത യാത്രക്കാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. ആനയെ ഇത്തരത്തിൽ പ്രകോപിപ്പിക്കുന്നതാണ് ആക്രമണത്തിന് കാരണമെന്ന് വനംവകുപ്പ് വ്യക്തമാക്കി. പടയപ്പയെ പ്രകോപിപ്പിച്ച ജീപ്പ് യാത്രക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന പടയപ്പ ഭക്ഷണം കഴിച്ച് മടങ്ങുന്നതല്ലാതെ ഇതുവരെ ആരെയും ആക്രമിച്ചിട്ടെല്ലന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രകോപിപ്പിക്കുന്നതിനാലാണ് ആന ഇത്തരത്തിൽ അക്രമകാരിയാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. …
Read Moreബംഗളൂരു-കോയമ്പത്തൂർ വന്ദേഭാരത്; 30 മുതൽ സർവീസ് ആരംഭിക്കും
ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം വിജയകരാമയി പൂർത്തിയായി. ശനിയാഴ്ച മുതൽ കോയമ്പത്തൂർ-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാദൈർഘ്യം അഞ്ചര മുതൽ ആറുവരെ മണിക്കൂറായി കുറയും. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി ബുധനാഴ്ച പുലർച്ച അഞ്ചിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെത്തി. തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ വഴിയായിരുന്നു സർവീസ്. ഉച്ചയ്ക്ക് 1.40ന് ട്രെയിൻ തിരികെ കോയമ്പത്തൂരിലേക്കു പോയി.
Read More