ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി; കൊ​ല​ക്കേ​സ് പ്ര​തി 31 വ​ർ​ഷ​ത്തി​ന് ശേ​ഷം പോ​ലീ​സ് പി​ടി​യി​ൽ

മും​ബൈ: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ കൊ​ല​ക്കേ​സ് പ്ര​തി 31 വ​ർ​ഷ​ത്തി​ന് ശേ​ഷം പോ​ലീ​സ് പി​ടി​യി​ൽ. മും​ബൈ സ്വ​ദേ​ശി ദീ​പ​ക് ഭി​സ(62)​യെ ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 1989 ൽ ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. രാ​ജു ചി​ക്ന എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തിലും മ​റ്റൊ​രാ​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചതിനുമുള്ള കേ​സി​ലെ പ്രതിയാണ് ഇയാൾ . പോ​ലീ​സ് ദീപകിനെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചു. തുടർന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ് ഇ​യാ​ളു​ടെ നാ​ടാ​യ സ​ർ​ബ​ൻ കാ​ണ്ടി​വാ​ലി​ൽ പലവട്ടം എ​ത്തി​യി​രു​ന്നു. ദീ​പ​ക് മ​രി​ച്ച്പോ​യെ​ന്നാ​ണ് അപ്പോഴൊക്കെ നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​ലീ​സ് പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​ർ​ന്നു​കൊ​ണ്ടെ​യി​രു​ന്നു. നീ​ണ്ട​നാ​ള​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സി​ന് ദീ​പ​കി​ന്‍റെ ഭാ​ര്യ​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ല​ഭി​ച്ചു. ഈ ​ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പാ​ൽ​ഘ​ർ ജി​ല്ല​യി​ലെ ന​ല​സോ​പാ​ര മേ​ഖ​ല​യി​ലു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി…

Read More

സുരേഷ് ​ഗോപിയെ സർക്കാർ വേട്ടയാടുന്നു: കെ സുരേന്ദ്രൻ

സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി​യ​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ശോ​ഭ​കെ​ടു​ത്താ​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ. സു​രേ​ഷ്ഗോ​പി​യെ സ​ർ​ക്കാ​ർ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം തൃ​ശൂ​രി​ൽ പ​റ​ഞ്ഞു. സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ കോ​ഴി​ക്കോ​ട് പോ​ലീ​സി​ന് തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ക​യും അ​തി​ന് ശേ​ഷം ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് സു​രേ​ഷ് ഗോ​പി​യെ ജ​ന​ങ്ങ​ളി​ൽ നി​ന്നും മാ​റ്റി​നി​ർ​ത്താ​നാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം വി​ജ​യി​ക്കാ​ൻ പോ​വു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക്, തൃ​ശൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​ക​ളി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പോ​ലീ​സാ​ണ് സു​രേ​ഷ് ഗോ​പി​യെ കു​ടു​ക്കാ​ൻ ന​ട​ക്കു​ന്ന​ത്. ഇ​തൊ​ന്നും തൃ​ശൂ​രി​ൽ വി​ല​പ്പോ​വി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഡ​ല്‍​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞ്; 80 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ഞ്ചാം​ദി​വ​സ​വും മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​ന്നു. അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളെ​യ​ട​ക്കം ഇ​ത് ബാ​ധി​ച്ചു. 80 വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റ​മു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ വി​മാ​ന​ക്ക​ന്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദൃ​ശ്യ​പ​രി​ധി കു​റ​ഞ്ഞ​ത് റെ​യി​ൽ ഗാ​താ​ഗ​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചേ​രേ​ണ്ട പ​ല ട്രെ​യി​നു​ക​ളും ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. റോ​ഡ് ഗ​താ​ഗ​ത​ത്തി​നും ത​ട​സം നേ​രി​ടു​ന്നു​ണ്ട്. ദൃ​ശ്യ​പ​രി​ധി കു​റ​ഞ്ഞ​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഡ​ൽ​ഹി​യി​ക്ക് പു​റ​മേ ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന പ്ര​തി​സ​ന്ധി​യു​ണ്ട്. ശ​നി​യാ​ഴ്ച വ​രെ മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Read More

സമാധാനത്തിന്‍റെ വഴിയേ… ഉ​ൾ​ഫ​യു​മാ​യി സ​മാ​ധാ​ന​ക്ക​രാ​ർ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ശാ​ന്തി വി​ത​ച്ചി​രു​ന്ന വി​ഘ​ട​ന​വാ​ദ സം​ഘ​ട​ന​യാ​യ ഉ​ൾ​ഫ (യു​ണൈ​റ്റ​ഡ് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് ഓ​ഫ് അ​സം ) യു​മാ​യി സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വ​ച്ച് ആ​സാം, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം, ത​ദ്ദേ​ശീ​യ സ​മൂ​ഹ​ങ്ങ​ൾ​ക്കു​ള്ള ഭൂ​മി അ​വ​കാ​ശം, ആ​സാ​മി​ന്‍റെ വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണു നി​ല​വി​ൽ ക​രാ​റി​ൽ ഇ​രു​വി​ഭാ​ഗ​വും ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. 1990 മു​ത​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യി മു​ദ്ര​കു​ത്തി രാ​ജ്യ​ത്ത് നി​രോ​ധി​ച്ച സം​ഘ​ന​യാ​ണ് ഉ​ൾ​ഫ. 2011ലും ​കേ​ന്ദ്ര​വും ആ​സാ​മു​മാ​യി ഇ​വ​ർ ത്രി​ക​ക്ഷി ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ഉ​ദ്ദേ​ശി​ച്ച ഫ​ല​ത്തി​ലെ​ത്തി​യി​ല്ല. ഉ​ൾ​ഫ​യു​ടെ ന്യാ​യ​മാ​യ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും കേ​ന്ദ്രം പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തു സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​മെ​ന്ന അ​വ​രു​ടെ വി​ശ്വാ​സം മാ​നി​ക്ക​പ്പെ​ടു​മെ​ന്ന് അ​വ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കു​ന്നു​വെ​ന്നും ഷാ ​പ​റ​ഞ്ഞു.

Read More

കോ​ണ്‍​ഗ്ര​സി​നെ തി​രു​ത്താ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​വ​ര​ണം: പി. ​മോ​ഹ​ന​ന്‍

കോ​ഴി​ക്കോ​ട്: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി​യു​ടെ പ്ര​സ്താ​വ​ന ആ​ത്മാ​ര്‍​ഥ​ത ഇ​ല്ലാ​ത്ത​തും അ​വ​സ​ര​വാ​ദ​വു​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍. ത​നി​ര​പേ​ക്ഷ​യ്ക്കെ​തി​രാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ നീ​ക്ക​ത്തി​ല്‍ മു​ര​ളീ​ധ​ര​ന്‍ എ​ന്ത് ചെ​യ്തു​വെ​ന്നും മോ​ഹ​ന​ന്‍ ചോ​ദി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​ഹി​ന്ദു​ത്വ നി​ല​പാ​ട് തി​രു​ത്താ​ന്‍ ഒ​രു നീ​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ത നി​ര​പേ​ക്ഷ ശ​ക്തി​ക​ളെ മു​ര​ളീ​ധ​ര​ന്‍ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്. എ​ഐ​സി​സി​യു​ടെ ഹി​ന്ദു​ത്വ ബാ​ന്ധ​വ​ത്തി​നെ​തി​രെ പോ​രാ​ടാ​ന്‍ മു​ര​ളീ​ധ​ര​ന്‍ ത​യാ​റാ​വ​ണം. കോ​ണ്‍​ഗ്ര​സി​നെ തി​രു​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ മു​ര​ളീ​ധ​ര​ന്‍ പാ​ര്‍​ട്ടി​ക്ക് പു​റ​ത്ത് വ​ര​ണം. മ​ത​നി​ര​പേ​ക്ഷ ശ​ക്തി​ക​ള്‍​ക്ക് ഒ​പ്പം നി​ല്‍​ക്കാ​നാ​ണ് വ​രേ​ണ്ട​തെ​ന്നും പി. ​മോ​ഹ​ന​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സ് പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് കേ​ര​ള​ഘ​ട​കം കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. സി​പി​എം എ​ടു​ക്കും​പോ​ലെ കോ​ണ്‍​ഗ്ര​സി​ന് നി​ല​പാ​ട് എ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. വി​ശ്വാ​സി​ക​ളും അ​വി​ശ്വാ​സി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. എ​ല്ലാ​വ​രു​ടെ​യും വി​കാ​ര​ങ്ങ​ള്‍ മാ​നി​ച്ചേ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് എ​ടു​ക്കൂ…

Read More

മോ​ദി​യു​ടെ റോ​ഡ് ഷോ ​ഇ​ന്ന്; അ​യോ​ധ്യ​യി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് അ​യോ​ധ്യ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ ​ന​ട​ക്കും. പു​തു​ക്കി​യ വി​മാ​ന​ത്താ​വ​ള​വും റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. 15,700 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ക്കും. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​യോ​ധ്യ മു​ഖ്യ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​ന്ന​ത്തെ സ​ന്ദ​ർ​ശ​നം. ശ്രീ​രാ​മ കി​രീ​ട മാ​തൃ​ക ചൂ​ടി​യ അ​യോ​ധ്യാ ധാം ​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പു​തു​ക്കി പ​ണി​ത അ​ന്താ​രാ​ഷ​ട്ര വി​മാ​ന​ത്താ​വ​ളം, രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ, 6 പു​തി​യ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ, അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ന​വീ​ക​രി​ച്ച റോ​ഡു​ക​ൾ, അ​യോ​ധ്യ ഗ്രീ​ൻ​ഫീ​ൽ​ഡ് ടൗ​ൺ​ഷി​പ്പി​ന് ത​റ​ക്ക​ല്ലി​ട​ൽ തു​ട​ങ്ങി​യ എ​ല്ലാ ച​ട​ങ്ങു​ക​ളും രാ​മ​ക്ഷേ​ത്രം കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യോ​ധ്യ ന​ഗ​രം മു​ഴു​വ​ൻ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡ്ഷോ​ക്കി​ടെ മോ​ദി​യെ ആ​ക്ര​മി​ക്ക​ണ​മെ​ന്നു നി​രോ​ധി​ത ഖ​ലി​സ്ഥാ​ൻ സം​ഘ​ട​നാ നേ​താ​വ് ഗു​ർ​പ​ത്വ​ന്ത് സിം​ഗ് പ​ന്നു നേ​ര​ത്തെ…

Read More

വി​ഴി​ഞ്ഞ​ത്ത് നാ​ലാ​മ​ത്തെ ക​പ്പ​ൽ ഇ​ന്നെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തേ​ക്കു​ള്ള ക്രെ​യ്നു​ക​ളും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള നാ​ലാ​മ​ത്തെ ക​പ്പ​ൽ ഇ​ന്നെ​ത്തും. ര​ണ്ട് ഷി​പ്പ് ടു ​ഷോ​ർ ക്രെ​യ്നു​ക​ളും മൂ​ന്ന് യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. വി​ഴി​ഞ്ഞ​ത്ത് ആ​ദ്യം​എ​ത്തി​യ ഷെ​ൻ ഹു​വ 15 എ​ന്ന ക​പ്പ​ൽ ആ​ണ് ഇ​ന്ന് വീ​ണ്ടു​മെ​ത്തു​ന്ന​ത്. ഇ​തോ​ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് നാ​ല് ഷി​പ്പു ടു ​ഷോ​ർ ക്രെ​യ്നു​ക​ളും 11 യാ​ർ​ഡ് ക്രെ​യ്നു​ക​ളു​മാ​കും. ഈ ​ക്രെ​യി​നു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും ര​ണ്ടാം ഘ​ട്ട​മാ​യി ബാ​ക്കി​യു​ള്ള ക്രെ​യി​നു​ക​ൾ എ​ത്തി​ക്കു​ക. ഇ​ന്ന് ഉ​ച്ച​യ്ക്ക് മു​ന്പ് ക​പ്പ​ൽ വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ടേ​ക്കും. ഒ​ക്ടോ​ബ​ർ 12നാ​ണ് ക്രെ​യി​നു​ക​ളു​മാ​യി ആ​ദ്യ​ക​പ്പ​ൽ എ​ത്തി​യ​ത്. ഇ​തി​ൽ ര​ണ്ട് യാ​ർ​ഡ് ക്രെ​യി​നു​ക​ളും ഒ​രു ഷി​ഫ്റ്റ് ഷോ​ർ ക്രെ​യി​നു​മാ​ണ് വി​ഴി​ഞ്ഞ​ത്ത് ഇ​റ​ക്കി​യ​ത്. ഇ​തി​ന് ശേ​ഷം ന​വം​ബ​ർ ഒ​മ്പ​തി​ന് ര​ണ്ടാ​മ​ത്തെ ക​പ്പ​ലെ​ത്തി. ഇ​തി​ൽ ഒ​രു ഷി​ഫ്റ്റ് ടു ​ഷോ​ർ ക്രെ​യി​നും മൂ​ന്ന് യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന​വം​ബ​ർ 27നാ​ണ് വി​ഴി​ഞ്ഞ​ത്ത് മൂ​ന്നാ​മ​ത്തെ ക​പ്പ​ലെ​ത്തി​യ​ത്.…

Read More

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ശ്രീ​ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​റ​ക്കും. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി പി.​എ​ന്‍. മ​ഹേ​ഷ് ന​മ്പൂ​തി​രി ന​ട​തു​റ​ക്കും. തു​ട​ര്‍​ന്ന് മേ​ല്‍​ശാ​ന്തി ആ​ഴി​യി​ല്‍ അ​ഗ്‌​നി പ​ക​രും. അ​തി​നു​ശേ​ഷം തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി ദ​ര്‍​ശ​നം അ​നു​വ​ദി​ക്കും. ഇ​ക്കൊ​ല്ല​ത്തെ മ​ക​ര​വി​ള​ക്ക് ജ​നു​വ​രി 15നാ​ണ്. 12ന് ​എ​രു​മേ​ലി പേ​ട്ട​തു​ള്ള​ലും 13നു ​പ​ന്ത​ള​ത്തു​നി​ന്നു തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. മ​ക​ര​വി​ള​ക്കു പ്ര​മാ​ണി​ച്ച് 13നു ​വൈ​കു​ന്നേ​രം പ്രാ​സാ​ദ​ശു​ദ്ധി​ക്രി​യ​ക​ള്‍ ന​ട​ക്കും. 14നു ​രാ​വി​ലെ ബിം​ബ​ശു​ദ്ധി​ക്രി​യ​ക​ളും ന​ട​ക്കും. മ​ക​ര​വി​ള​ക്കു ദി​വ​സം വെ​ളു​പ്പി​ന് 2.46നു ​മ​ക​ര​സം​ക്ര​മ പൂ​ജ ന​ട​ക്കും. പ​തി​വു​പൂ​ജ​ക​ള്‍​ക്കു​ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​ന്നു ന​ട​തു​റ​ക്കു​ക. തു​ട​ര്‍​ന്നു തി​രു​വാ​ഭ​ര​ണം സ്വീ​ക​രി​ക്ക​ല്‍, തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന, മ​ക​ര​വി​ള​ക്കു ദ​ര്‍​ശ​നം എ​ന്നി​വ ന​ട​ക്കും. 15 മു​ത​ല്‍ 19 വ​രെ എ​ഴു​ന്ന​ള്ളി​പ്പും ന​ട​ക്കും. 19നു ​ശ​രം​കു​ത്തി​യി​ലേ​ക്ക് എ​ഴു​ന്ന​ള്ള​ത്തു ന​ട​ക്കും. ജ​നു​വ​രി 20 വ​രെ ഭ​ക്ത​ര്‍​ക്കു ദ​ര്‍​ശ​ന​ത്തി​നു​ള്ള…

Read More

സ്വ​ന്തം വീ​ടി​നു​നേ​രേ ബോം​ബെ​റി​ഞ്ഞു; ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വും മ​ക​നും അ​റ​സ്റ്റി​ല്‍

ചെ​ന്നൈ: പോ​ലീ​സ് സം​ര​ക്ഷ​ണം ല​ഭി​ക്കാ​ന്‍ സ്വ​ന്തം വീ​ടി​നു​നേ​രേ ബോം​ബെ​റി​ഞ്ഞ ഹി​ന്ദു​മ​ഹാ​സ​ഭ നേ​താ​വും മ​ക​നു​മ​ട​ക്കം മൂ​ന്നു പേ​ര്‍ ക​ള്ള​ക്കു​റി​ച്ചി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​ഖി​ലേ​ന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ ത​മി​ഴ്‌​നാ​ട് ഘ​ട​നം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പെ​രി സെ​ന്തി​ല്‍, മ​ക​ന്‍ ച​ന്ദ്രു, ബോ​ബെ​റി​ഞ്ഞ ചെ​ന്നൈ സ്വ​ദേ​ശി മാ​ധ​വ​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 23നാ​ണ് ഉ​ളു​ന്തൂ​ര്‍​പ്പെ​ട്ട് കേ​ശ​വ​ന്‍ ന​ഗ​റി​ലെ സെ​ന്തി​ലി​ന്‍റെ വീ​ടി​നു​നേ​രേ പെ​ട്രോ​ള്‍ ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സെ​ന്തി​ലും ച​ന്ദ്രു​വും സെ​ന്തി​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ രാ​ജീ​വും ചേ​ര്‍​ന്നാ​ണ് ബോം​ബെ​റി​യാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ജീ​വ​നു ഭീ​ഷ​ണി​യു​ള്ള​താ​യി കാ​ണി​ച്ച് സെ​ന്തി​ല്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഒ​ളി​വി​ല്‍ പോ​യ രാ​ജീ​വി​നാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മുതിർന്ന കോൺഗ്രസ് നേതാക്കളുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കൂടിക്കാഴ്ച നടത്തി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ വി​ശാ​ല​വ​യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി കോ​ൺ​ഗ്ര​സി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ഇ​ന്ന് രാ​വി​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ചി​കി​ത്സാ​ർ​ഥം നാ​ളെ അ​മേ​രി​ക്ക​യി​ലേ​ക്കു തി​രി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​ന്നു കെ​പി​സി​സി​യു​ടെ വി​ശാ​ല യോ​ഗം ചേ​രു​ന്ന​ത്. വി.​ഡി.​സ​തീ​ശ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, കെ.​സി.​ജോ​സ​ഫ‍് എ​ന്നി​വ​രു​മാ​യാ​ണ് ദീ​പ ദാ​സ് മു​ൻ​ഷി രാ​വി​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ജ​നു​വ​രി 20 നു ​ശേ​ഷം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ഷ്‌​ട്രീ​യ പ്ര​ചാ​ര​ണ യാ​ത്ര ആ​രം​ഭി​ക്കാ​നാ​ണു തീ​രു​മാ​നം. യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ ര​ണ്ടാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ലു​ണ്ടാ​കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​കാ​നാ​ണു തീ​രു​മാ​നം. അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ​യി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കെ…

Read More