കണ്ണൂർ: കൊല്ലൂരിലെ റിസോർട്ടിൽ തുടങ്ങുന്ന സ്പോർട്സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെയും മറ്റുരണ്ടുപേർക്കെതിരെയും കണ്ണൂരിൽ വഞ്ചനാകുറ്റത്തിന് കേസ്. ഉടുപ്പി സ്വദേശികളായ രാജീവ് കുമാർ (50) കെ. വെങ്കിടേഷ് കിനി (45) എന്നിവർക്കെതിരെയുമാണ് കവിത തീയറ്ററിന് സമീപം താമസിക്കുന്ന കണ്ണപുരം ചൂണ്ട സ്വദേശി സരീഗ് ബാലഗോപാലന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കെല്ലൂർ ഉള്ള റിസോർട്ടിൽ തുടങ്ങുന്ന സ്പോർട്സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് 2019 ഏപ്രിൽ മുതൽ കെട്ടിട നിർമാണത്തിനെന്ന് പറഞ്ഞ് പല തവണകളായി 18,70,000 രൂപ വാങ്ങിയെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സ്പോർട്സ് അക്കാദമി ആരംഭിക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. സരീഗ് ബാലഗോപാലൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. പി.വി. മിഥുൻ,രമ്യ ഷിബു എന്നിവർ…
Read MoreCategory: Loud Speaker
പാക്കിസ്ഥാൻ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ
ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് 13 പേരുമായി പാക്കിസ്ഥാൻ ബോട്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടികൂടി. അന്താരാഷ്ട്ര സമുദ്രത്തിന് സമീപം പട്രോളിംഗ് നടത്തുമ്പോഴാണ് അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ ഉള്ളിൽ പാക് മത്സ്യബന്ധന ബോട്ട് കണ്ടെത്തിയതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച നാസ്-റെ-കരം എന്ന ബോട്ട് തടഞ്ഞ് നിർത്തി ഓഖ തുറമുഖത്ത് എത്തിച്ചു.ബോട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്നും അവർ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ 19ന് കറാച്ചിയിൽനിന്ന് പുറപ്പെട്ട ബോട്ടാണ് പിടികൂടിയത്.
Read More‘ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം’; പിണറായിക്ക് വയനാട്ടിൽ ഭീഷണിക്കത്ത്
വയനാട്: മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരേ വയനാട് കളക്ടറേറ്റിലേക്ക് ഭീഷണിക്കത്ത്. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസദസിൽ പാഠം പഠിപ്പിക്കുമെന്നു കത്തിൽ പറയുന്നു. സിപിഐ-എംഎൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. യഥാർഥ വിപ്ലവ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസുകൾ തടസപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. രണ്ട് രീതിയിലുള്ള കത്തുകളാണ് വന്നത്. ഉള്ളടക്കങ്ങളിൽ സമാനതയുണ്ട്. പരിപാടിയോടനുബന്ധിച്ച് വയനാട് ജില്ലയിൽ കനത്ത പോലീസ് സുരക്ഷയുണ്ട്. ഇന്നാണ് ജില്ലയിലെ നവകേരള സദസ്. നേരത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതോടെ പരിശോധനകളും സുരക്ഷയും കര്‍ശനമാക്കിയിരിക്കുകയാണ്.
Read Moreശബരിമലയിൽ ഭക്തർക്ക് വീണ്ടും പാമ്പ് കടിയേറ്റു; ദർശനത്തിനെത്തിയ ആറു വയസുകാരിയെ പാമ്പ് കടിച്ചു
പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യനെ കണ്ട് തൊഴുതു മടങ്ങാൻ ഭക്തരുടെ തിരക്കാണ്. ദിവസവും ലക്ഷക്കണത്തിന് ആളുകളാണ് ശബരിമലയിൽ എത്തുന്നത്. ശബരിമലയിൽ ദർശനത്തിനെത്തിയ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കട സ്വദേശിനിയാണ് കുട്ടി. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കുട്ടിക്ക് ഉടൻ തന്നെ ആൻറി സ്നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ല. മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്(40) ചൊവ്വാഴ്ച പാമ്പുകടിയേറ്റിരുന്നു. പിന്നെയും പാമ്പിനെ ഇതേ സ്ഥലത്ത് കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു.
Read Moreഉത്തരകാശി തുരങ്ക ദുരന്തം; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്, പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ പ്രത്യേക വാർഡ് തയാറാക്കി
ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ആംബുലൻസുകളും, പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ പ്രത്യേക വാർഡും തയ്യാർ. ബുധനാഴ്ച വൈകുന്നേരത്തോടെ ഉരുക്ക് പൈപ്പുകൾ തുരന്നുകിടക്കുന്നതിനിടെ ചില ഇരുമ്പ് ദണ്ഡുകൾ ഓഗർ മെഷീന്റെ വഴിയിൽ വന്നപ്പോൾ തടസ്സമുണ്ടായി. എന്നാൽ രക്ഷാപ്രവർത്തനം ഇന്ന് പൂർത്തിയാകുമെന്നാണ് അധികൃതർ കരുതുന്നത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നവംബർ 12 ന് നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നപ്പോൾ കുടുങ്ങിയ തൊഴിലാളികളിലേക്ക് എത്താൻ അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ 57 മീറ്റർ നീളമുള്ള അവശിഷ്ടങ്ങളിലൂടെ തുളച്ചുകയറേണ്ടി വന്നു. ദേശീയ ദുരന്ത നിവാരണ സേന (NDRF) ) ടീമും തുരങ്കത്തിൽ പ്രവേശിച്ചു. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘം പരിശോധിക്കും. തുരങ്കത്തിന് സമീപം 41 ആംബുലൻസുകളും ഹെൽത്ത് സെന്ററിൽ 41 പ്രത്യേക ബെഡ്ഡുകളും സജ്ജമാക്കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി…
Read Moreകൊറിയര്‍ വഴി എംഡിഎംഎ വാങ്ങി വില്പന; രാസലഹരി കൈമാറിയ നൈജീരിയക്കാരനെ കണ്ടെത്താനായില്ല
കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ വാങ്ങി വില്പന നടത്തുന്നതിനിടെ 14.75 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ കലൂരില്‍ അടച്ചുപൂട്ടിയ പപ്പടവട റെസ്റ്റോന്റ് സഹയുടമ അമല്‍ നായര്‍ക്ക് എംഡിഎംഎ നല്കിയ നൈജീരിയക്കാരനെ ബംഗളൂരുവില്‍ കണ്ടെത്താനാവാതെ പോലീസ് സംഘം മടങ്ങി. എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അമല്‍ നായരുമായി ബംഗളൂരുവിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. രാസലഹരി അമലിന് കൈമാറിയ നൈജീരിയക്കാരനെ അവിടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ് സംഘം. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പ്രതിയുമായി അന്വേഷണ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെ അമല്‍ നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടിയ അളവില്‍ എംഡിഎംഎ കൊറിയര്‍ സര്‍വീസ് വഴി ബംഗളൂരുവില്‍ നിന്ന് വാങ്ങി അത് കവറുകളിലാക്കി ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും വച്ച് ഫോട്ടോ എടുത്ത്…
Read Moreആഡംബര ഹോട്ടലില്‍ താമസിച്ച് ലഹരി വില്പന; പ്രതികളെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ ലഭിക്കും
കൊച്ചി: ആഡംബര ഹോട്ടലില്‍ താമസിച്ച് ലഹരി വില്‍പ്പന നടത്തിയതിന് അറസ്റ്റിലായ യുവതി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘത്തെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍ ലഭിക്കും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ രാസലഹരിയുടെ ഉറവിടത്തെ കുറിച്ച് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് എറണാകുളം സൗത്ത് പോലീസ്. കേസുമായി ബന്ധപ്പെട്ട് കോതമംഗലത്ത് താമസിക്കുന്നതും കൊല്ലം ഓച്ചിറ സ്വദേശിയുമായ റിജു(41), കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു(32), തലശ്ശേരി ധര്‍മ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് കഴിഞ്ഞ ദിവസം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന നഗരത്തിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് 19.82 ഗ്രാം എംഡിഎംഎയും 4.5 ഗ്രാം ഹാഷ് ഓയിലും പോലീസ് പിടിച്ചെടുത്തു. സ്ത്രീകളെ മുന്‍നിര്‍ത്തി മയക്കുമരുന്ന് കടത്തികൊണ്ടുവരികയും ആഡംബര ഹോട്ടലുകളില്‍ താമസിച്ച് ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. പ്രതികളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് തൂക്കി വില്പന നടത്തുന്നതിനുള്ള ഇലക്ട്രോണിക്ക് ഡിജിറ്റല്‍ വെയിങ് മെഷീനും…
Read Moreകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; അറസ്റ്റിലായ ഭാസുരാംഗനെയും മകനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ 101 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്ന കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ എന്‍. ഭാസുരാംഗനെയും മകന് അഖില്‍ജിത്തിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമം പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതിയിലാണ് ഇന്ന് ഇരുവരെയും ഹാജരാക്കുക. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ വച്ചാണ് ഭാസുരാംഗന്, മകന് അഖില്‍ ജിത്ത്, കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജു എന്നിവരെ ഇ ഡി പത്തു മണിക്കൂറോളം ചോദ്യം ചെയ്തത്. ഭാസുരാംഗനെ നാലുതവണയും മകന് അഖില്‍ജിത്തിനെ മൂന്നു തവണയും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ബാങ്ക് സെക്രട്ടറി ബൈജുവിനെയും ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. കണ്ടല സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ്…
Read Moreസാമൂഹിക ശാസ്ത്ര ക്ലബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം; വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് വിശദീകരണവുമായി ഡിഇഒ
മലപ്പുറം; നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിന് വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. സ്കൂളിൽ നിന്നും 200 കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയെന്ന വാർത്ത പുറത്ത് വന്നിരുന്നു. പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സാമൂഹിക ശാസ്ത്ര ക്ലബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. ഇതിനായി സ്കൂൾ ബസുകൾ ഉപയോഗിക്കാമെന്നും നിർദേശം നൽകിയതെന്നാണ് ഡിഇഒ യുടെ വിശദീകരണം. നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കാൻ പറഞ്ഞിട്ടില്ലെന്നും ഡിഇഒ കൂട്ടിച്ചേർത്തു. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശിച്ചിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ച പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. നവകേരള സദസിലേക്ക് അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും, 200 കുട്ടികൾ എങ്കിലും ഓരോ സ്കൂളിൽ നിന്നും വേണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.
Read Moreതെലുങ്കാനയിൽ അധികാരത്തിൽ വന്നാൽ മുസ്ലിം സംവരണം ഇല്ലാതാക്കുമെന്ന് അമിത് ഷാ
ഹൈദരാബാദ്: തെലുങ്കാനയിൽ ബിജെപി അധികാരത്തിലേറിയാൽ സംസ്ഥാനത്ത് മുസ്ലിം സമുദായത്തിനു നൽകിവരുന്ന നാലു ശതമാനം സംവരണം ഇല്ലാതാക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലുങ്കാനയിലെ ജംഗോണിൽ നടന്ന തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു രാജ്യത്തെ തന്നെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ ബിആർഎസ് സർക്കാർ നടത്തിയ അഴിമതികളെല്ലാം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിൽനിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കുമെന്നും അയോധ്യയിലെ രാമക്ഷേത്രത്തിൽ സൗജന്യമായി ദർശനം സാധ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. നവംബർ 30നാണ് തെലുങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
Read More