ലോകകപ്പ് ഫൈനൽ മത്സരവേദിയിൽ ‘ഫ്രീ പാലസ്തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ പിച്ചിൽ അതിക്രമിച്ചു കയറി വിരാട് കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു. ജോൺ എന്ന ഓസ്ട്രേലിയൻ യുവാവാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. സംഭവത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. കെ ടി ജലീൽ എംഎൽഎ. കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത് ജോൺ സാമുവൽ എന്ന ഓസ്ട്രേലിയൻ ചെറുപ്പക്കാരൻ കളി കാര്യമാക്കിയ നിമിഷം! മതാതീതവും രാജ്യാതീതവുമായ ഐക്യദാർഢ്യം.മനുഷ്യരുടെ ചോരക്ക് ഒരേനിറമാണെന്ന ബോദ്ധ്യപ്പെടുത്തൽ. അവരുടെ കണ്ണുനീർ തുള്ളികൾക്ക് ഒരേവികാരമാണെന്ന ഓർമ്മപ്പെടുത്തൽ. മനുഷ്യരുടെ നിലവിളികൾക്ക് ഒരേ അർത്ഥമാണെന്ന പ്രഖ്യാപനം. കൊടും വംശഹത്യക്കെതിരായ ‘ന്യുജെൻ’ വികാരപ്രകടനം!കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Read MoreCategory: Loud Speaker
ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ സുരക്ഷിതര്‍; ആരോഗ്യവാൻമാരായിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ആര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. കഴിഞ്ഞ ദിവസം സ്ഥാപിച്ച സ്റ്റീല്‍ പൈപ്പിലൂടെ എന്‍ഡോസ്കോപിക്ക് ക്യാമറ കടത്തിവിട്ട് എടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൈപ്പിലൂടെ അരിയും പയറും പഴങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളും എത്തിച്ചു നല്കി.രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുമായി സംസാരിക്കാന്‍ തൊളിലാളികള്‍ക്ക് വോക്കി ടോക്കികള്‍ എത്തിച്ചു. നേരത്തേ ടണലില്‍ ഉണ്ടായിരുന്ന നേര്‍ത്ത പൈപ്പിലൂടെ ഉറക്കെ സംസാരിച്ചാണ് തൊഴിലാളികളുമായി ബന്ധപ്പെട്ടിരുന്നത്.ടണലില്‍ കുടുങ്ങി പത്ത് ദിവസത്തിന് ശേഷമാണ് തൊഴിലാളികളുമായി വ്യക്തമായ ആശയവിനിമയം സാധ്യമായത്. ടണല്‍ രക്ഷാദൗത്യത്തില്‍ വിദഗ്ധരായ അന്താരാഷ്ട്ര സംഘമുള്‍പ്പെടെ ഉത്തരകാശിയില്‍ എത്തിയിട്ടുണ്ട്.അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Read Moreകടുപ്പിച്ചിട്ടും അടങ്ങുന്നില്ല; പട്ടാപ്പകൽ തോക്ക് വീശി ഗുണ്ടകളുടെ കാറോട്ടം; സംസ്ഥാനത്ത് ക്രമസമാധാന നില മോശമായ നിലയിലെന്ന് വിമർശനം
ഗാസിയാബാദ്: ഉത്തർപ്രദേശിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കുറ്റവാളികൾക്കു പരിക്കേൽക്കുന്നതും കൊല്ലപ്പെടുന്നതുമായ സംഭവങ്ങൾ വർധിച്ചുവരുമ്പോഴും ക്രിമിനലുകളുടെ വിളയാട്ടത്തിനു കുറവൊന്നുമില്ലെന്നാണ് അവിടെ അരങ്ങേറുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഗാസിയാബാദിലെ സിദ്ധാർഥ് വിഹാറിൽ ഹൈവേയിലൂടെ അമിത വേഗതയിൽ പായുന്ന കാറിലിരുന്ന് ഗുണ്ടകൾ തോക്ക് വീശുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ വിൻഡോയിലൂടെ പിസ്റ്റൾ വീശുന്നതാണ് വീഡിയോയിലുള്ളത്. കാറിനെ പിന്തുടർന്ന വാഹനമാണ് ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസം പട്ടാപ്പകലായിരുന്നു യാത്രക്കാരെ പരിഭ്രാന്തരാക്കിയ സംഭവം. ഉത്തർപ്രദേശിലെ മോശമായ ക്രമസമാധാനനിലയാണ് വീഡിയോ എടുത്തുകാണിക്കുന്നതെന്ന വിമർശനം വ്യാപകമായി ഉയർന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിനെ ശനിയാഴ്ച രാത്രി യുപിയിൽ ഗോഹത്യക്കേസിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. രാംപുർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സാജിദ് (23) എന്നയാളാണു കൊല്ലപ്പെട്ടത്. ഇയാളുടെ…
Read Moreസ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡിൽ തള്ളി; കൊല്ലപ്പെട്ട സ്ത്രീക്ക് 25നും 35നും ഇടയിൽ പ്രായം ഉണ്ടാകുമെന്ന് പോലീസ്
മുംബൈ: സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി റോഡരികിൽ തള്ളിയനിലയിൽ കണ്ടെത്തി. സെൻട്രൽ മുംബൈയിലെ കുർളയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ശാന്തി നഗറിലെ സിഎസ്ടി റോഡിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. മെട്രോ പദ്ധതിയുടെ ജോലികൾ നടക്കുന്ന പ്രദേശമാണിത്. സംശയകരമായ സാഹചര്യത്തിൽ സ്യൂട്ട്കേസ് കണ്ടതിനെത്തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഫോടകവസ്തുക്കൾ ആയിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സ്യൂട്ട്കേസിനുള്ളിൽ മൃതദേഹമാണെന്നു കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീക്ക് 25നും 35നും ഇടയിൽ പ്രായമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ടി ഷർട്ടും ട്രാക്ക് പാന്റുമാണ് ധരിച്ചിരുന്നത്. കൊല്ലപ്പെട്ടത് ആരാണെന്നോ, എവിടെയാണ് താമസമെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreചക്രവാതച്ചുഴി: മഴ ശക്തമാകും;വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ;ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കന്യാകുമാരിക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമാണ് മഴ. വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreയൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; നേതാക്കളെ പോലീസ് വിളിച്ചു വരുത്തും;സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തേക്കും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് പോലീസ് നോട്ടീസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും. വോട്ടേഴ്സ് ഐഡി വ്യാജമായി നിർമിച്ചെന്ന് ആരോപിക്കുന്ന സോഫ്ട് വെയർ സെർവറിലെ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സോഫ്ട് വെയർ കന്പനിയിൽനിന്നു വിവരശേഖരണവും നടത്തും. ഇതിനായി അന്വേഷണ സംഘം രേഖാമൂലം ഇന്ന് കത്ത് നൽകും. തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടന്നെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജുവൈസ് മുഹമ്മദിന്റെ പരാതിയിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണവും തിരുവനന്തപുരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തിട്ടില്ലെന്നാണ് ജുവൈസ് പോലീസിന് മൊഴി നൽകിയത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് ജുവൈസ് മുഹമ്മദ് പോലീസിൽ നൽകിയ മൊഴി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിയാണ്…
Read Moreബസില്‍ സാധാരണ പോക്കറ്റടിക്കാര്‍ ഉണ്ടാവാറുണ്ട്;പോക്കറ്റടിക്കാര്‍ മാത്രമുള്ള ബസ് ആദ്യമായിട്ടാണ് കാണുന്നത്;നവകേരളാ ബസിനെ പരിഹസിച്ച് കൃഷ്ണ കുമാര്‍
നവകേരള സദസിനു ഇന്ന് തുടക്കമാകും. നവകേരള പരിപാടിയുടെ ഭാഗമായി എടുത്ത ബസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബസിനെതിരെ പ്രതികരണവുമായി നടൻ കൃഷ്ണ കുമാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞികരിക്കുന്നത്. പരിഹാസ രൂപേണയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നവകേരളാ ബസ് വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ബസില്‍ സാധാരണ പോക്കടിക്കാര് ഉണ്ടാവാറുണ്ട്, എന്നാല്‍ പോക്കറ്റടിക്കാര്‍ മാത്രമുള്ള ബസിനെ ആദ്യമായിട്ടാണ് കാണുന്നതെന്നാണ് കൃഷ്ണ കുമാര്‍ പരിഹസിച്ചത്. സത്യങ്ങള്‍ നമ്മെ ചിന്തിപ്പിക്കാറുണ്ട്. ചിലപ്പോള്‍ ചിരിപ്പിക്കുകയും ചെയ്യുമെന്നും കൃഷ്ണകുമാർ പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ശ്രദ്ധനേടിയതോടെ നിരവധി ആളുകൾ കൃഷ്ണകുമാറിനെ വിമര്‍ശിച്ച് പോസ്റ്റിനു താഴെ കമന്റ് ചെയ്തു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreറോബിൻ ബസ് ഉടമക്ക് എന്തിനാണ് ഇത്ര വാശി; കോടതിയെ സമീപിച്ചാൽ ആരും തടയില്ല; റോബിൻ ബസിനെതിരെ കെ ബി ഗണേഷ് കുമാർ
റോബിൻ ബസിനെതിരെ പ്രതികരിച്ച് മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങണം എന്തിനാണ് ഇത്ര വാശിയും വഴക്കുമെന്നും കെ ബി ഗണേഷ്കുമാർ പ്രതികരിച്ചു. അനുമതിയുണ്ടെങ്കിൽ ആരും ചോദിക്കില്ല. വാഹനമോടിക്കാൻ കോടതി അനുമതി വേണം. പിഴ ഈടാക്കിയത് കോടതി നിയമലംഘനമുള്ളതിനാൽ. ബഹളം വെച്ചിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും ഫൈൻ ചുമത്തിയത്. കോടതി അനുമതി കൊടുത്താൽ ആരും അദ്ദേഹത്തെ തടയില്ലെന്ന് നിയമത്തിനു വ്യക്തത ഉണ്ടാകണമെങ്കിൽ കോടതിയെ സമീപിക്കുകയെന്നും കെ.ബി ഗണേഷ് കുമാർ പറഞ്ഞു. തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും.
Read Moreകണ്ണൂർ ജില്ലയിൽ ഇന്ന് നവകേരള സദസിനു തിരി തെളിയും
കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസിന് കണ്ണൂർ ജില്ലയിൽ ഇന്ന് തിരിതെളിയും. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. നാടാകെ ജീവകാരുണ്യ പ്രവർത്തനങ്ങളും സന്നദ്ധ സേവനങ്ങളും സംഘടിപ്പിച്ചു. ജില്ലയിലെ പരിപാടികളുടെ ആദ്യ ദിവസമായ ഇന്ന് നാല് മണ്ഡലങ്ങളില്‍ സദസ് സംഘടിപ്പിക്കും. രാവിലെ 10ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. ഉച്ചക്ക് മൂന്നിന് പഴയങ്ങാടി മാടായിപ്പാറ പാളയം ഗ്രൗണ്ടിലും 4.30ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പിലും ആറിന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപവുമാണ് സദസ്. എല്ലാ സ്ഥലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കലാപരിപാടികള്‍ ആരംഭിക്കും. സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പ്രതിഭകള്‍, കലാകാരന്മാര്, തിരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികള്‍, പ്രമുഖർ, അവാര്‍ഡ് ജേതാക്കള്‍, തെയ്യം കലാകാരന്മാര്,…
Read Moreമറക്കാൻ കഴിയാത്ത ഒരു മോശം ദിവസം;ലോകമേ ഞങ്ങൾ തിരിച്ചു വരും;കെ. സുരേന്ദ്രൻ
ഏകദിന ലോകകപ്പ് ഫൈനലിൽ തോൽവി നേടി ഇന്ത്യൻ ടീം. പരാജയപ്പെട്ടു. ഓസ്ട്രേലിയൻ ടീമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആറ് വിക്കറ്റിന്റെ ദയത്തോടെ ഓസ്ട്രേലിയൻ ടീം വിജയ രഥത്തിലേറി. ലോകകപ്പ് ഫൈനലിൽ 2003 ലും 2023 ലും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റൺസിൽ ഓൾ ഔട്ടായി. ഇന്ത്യയുടെ തോൽവിയിൽ പ്രതികരണമറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.ഭാരതത്തിന്റെ വീര പുത്രർ ഈകപ്പ് അർഹിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. മറക്കാൻ കഴിയാത്ത ഒരു മോശം ദിവസം.ലോകമേ ഞങ്ങൾ തിരിച്ചു വരും. Well Played Team BHARAT എന്നാണ് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More