പോലീസിന് നേരെ ബ്ലേഡ് ആക്രമണം നടത്തിയ പ്രതി പിടിയിൽ. ഡൽഹിയിൽ ഗാന്ധി നഗർ പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുന്നതിടെയാണ് സംഭവം. സമീപത്ത് ഒരു ശബ്ദം കേട്ട് എത്തിയപ്പോഴാണ് 26 കാരനായ നിഷു എന്നയാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതായി അറിയുന്നത്. ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസ് ശ്രമിച്ചപ്പോൾ അയാൾ പോലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങി. പ്രതി കൈയിൽ കരുതിയ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ കുറ്റവാളിയായ പ്രതി പിന്മാറാതായപ്പോൾ ഹവൽദാർ നീരജ് തന്റെ ബെൽറ്റ് എടുത്ത് അയാളെ മർദിക്കാൻ തുടങ്ങി. പോലീസുകാരൻ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോഷണം പോയ മൊബൈൽ ഫോൺ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. അന്വേഷണത്തിൽ നിഷുവിനെതിരെ 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. അതേസമയം, ഇന്ത്യയിൽ മൊബൈൽ ഫോണുകൾ…
Read MoreCategory: Loud Speaker
എനിക്കൊരു പ്രതിപക്ഷ സ്വരമായി നിൽക്കണം;ചിലർക്ക് എന്നെ സംഘി ആക്കിയെ തീരൂ; അഖിൽ മാരാർ
ജനാധിപത്യത്തിൻ്റെ മഹത്വം മികച്ച ഒരു പ്രതിപക്ഷമാണ്. എനിക്കൊരു പ്രതിപക്ഷ സ്വരമായി നിൽക്കണം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഞാൻ പിന്തുണ കൊടുത്തെങ്കിൽ അത് കോൺഗ്രസിനാണ് എന്ന് അഖിൽ മാരാർ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. രമേശ് ചെന്നിത്തലയുടെ മയൂഖം എന്ന പരിപാടിയിലും പിന്നിട് ചാണ്ടി ഉമ്മൻ വേണ്ടി പുതുപ്പള്ളിയിൽ പോയി നേരിട്ടും പിന്തുണ അറിയിച്ചു. എന്ത് കൊണ്ടെന്നാൽ ജനാധിപത്യത്തിൻ്റെ മഹത്വം മികച്ച ഒരു പ്രതിപക്ഷമാണ്. എനിക്കൊരു പ്രതിപക്ഷ സ്വരമായി നിൽക്കണം എന്ന് തോന്നിയെന്നും അഖിൽ മാരാർ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റ്… പേജ് റിപോർട്ട് അടിച്ചു പൂട്ടിക്കാനും സൈബർ ഗ്രൂപ്പുകളിൽ പോയി വെറുതെ എന്നെ ചൊറിഞ്ഞു മറുപടി എഴുതിക്കുന്ന സ്വന്തം പാർട്ടിയുടെ അടി വേര് മാന്തും എന്ന് ഉറക്കെ പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാശമായി മാറിയ അന്തങ്ങൾക്ക് ഈ എഴുത്ത് സമർപ്പിക്കുന്നു. എന്നെ ഇഷ്ടപ്പെടുന്നവർ ഈ അന്തങ്ങൾക്കു വേണ്ടി ഈ പോസ്റ്റ്…
Read Moreഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടിക്ക് തന്നെ; ഹരീഷ് പേരടി
വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടിക്ക് തന്നെ നടൻ ഹരീഷ് പേരടി. വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ഉമ്മൻ ചാണ്ടിയുടെ മുഖമാണ് മലയാളി ഓർമ്മിക്കുകയെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻ പാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല.(എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല). പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്. അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും. അതു പോലെയാണ് വിഴിഞ്ഞം തുറമുഖം എന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടി സാറിനുതന്നെ അവകാശപ്പെട്ടതാണ്. നാളെ വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളി ഓർമ്മിക്കുക.ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ.…
Read Moreഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ മരണം; കൊവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് സിംഗപ്പൂർ മന്ത്രാലയം
സിംഗപ്പൂർ സ്പോർട്സ് സ്കൂളിലെ 14 വയസ്സുള്ള ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ മരണം കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ടതാണെന്ന ഊഹാപോഹങ്ങൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ഒക്ടോബർ 5 ന് 400 മീറ്റർ ഫിറ്റ്നസ് ടൈം ട്രയലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സെക്കൻഡറി 2 വിദ്യാർഥി-അത്ലറ്റ് പ്രണവ് മദായിക്ക് ബുധനാഴ്ചയാണ് മരിച്ചത്. വിദ്യാർഥിയ്ക്ക് 18 മാസങ്ങൾക്കുമുമ്പ് ഫൈസർ-ബയോഎൻടെക്കിന്റെ COVID-19 വാക്സിൻ അവസാനമായി ലഭിച്ചിരുന്നെന്ന് മന്ത്രാലയം പറഞ്ഞു. ഒക്ടോബർ 5 ന് വൈകുന്നേരം 400 മീറ്റർ ഫിറ്റ്നസ് ടൈം ട്രയൽ പൂർത്തിയാക്കിയ ശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി പ്രണവ് ബാഡ്മിന്റൺ പരിശീലകനോട് പറഞ്ഞു. കോച്ച് അവനോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് കുട്ടി വിശ്രമിക്കാൻ പോയി. എന്നാൽ പ്രണവ് ഇപ്പോഴും അതേ സ്ഥലത്ത് വിശ്രമിക്കുകയാണെന്ന് മനസ്സിലാക്കാതെ കോച്ച് മറ്റ് വിദ്യാർഥികളെ മത്സര വിഷയങ്ങളെക്കുറിച്ച് അറിയിക്കാൻ ട്രാക്ക് വിട്ടു. തുടർന്ന് വിശദീകരണയോഗം കഴിഞ്ഞ് സ്കൂൾ പരിസരത്ത്…
Read Moreകാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ ; അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു
ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. പിന്നാലെ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മാവൻ കരൺ സോണിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പെൺകുട്ടിയുടെ അമ്മ മക്കളോടൊപ്പം കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇയാളും പെൺകുട്ടിയുടെ അമ്മയും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു. ഇതെ തുടർന്നുള്ള പക ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തു.
Read Moreഹൈസ്കൂള്‍-ഹയര്‍ സെക്കൻഡറി ഏകീകരണം; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ജോലി നഷ്ടമാകുന്നത് 30,000 അധ്യാപകര്‍ക്ക്
സീമ മോഹന്‍ലാല്‍ കൊച്ചി: സംസ്ഥാനത്ത് ഹൈസ്കൂള്‍-ഹയര്‍സെക്കൻഡറി ഏകീകരണം ലക്ഷ്യമാക്കിയുളള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ സ്പെഷല്‍ റൂള്‍സ് നിലവില്‍ വന്നാല്‍ ജോലി നഷ്ടമാകുന്നത് 30,000 അധ്യാപകര്‍ക്ക്. ഖാദര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ സെക്കന്‍ഡറിയെന്ന ഒറ്റ യൂണിറ്റാക്കുമ്പോള് പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപക തസ്തികകള്‍ ഇല്ലാതാകുമെന്ന ആശങ്കയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 64,340 ഹൈസ്ക്കൂള് അധ്യാപകര്‍, 68,332 എല്‍പി, യുപി അധ്യാപകരാണുള്ളത്. ഹയര്‍ സെക്കൻഡറി അധ്യാപകരുടെ എണ്ണം 30,224 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി അധ്യാപകരുടെ എണ്ണം 5,945 ഉം ആണ്. കമ്മീഷന് ശിപാര്‍ശ നടപ്പിലാക്കിയാല്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകദേശം 30,000 അധ്യാപകരുടെ ഭാവി തുലാസിലാകും. റിട്ടയര്‍മെന്റ് ഒഴിവുകളിലേക്ക് നിലവിലെ അധ്യാപകരെ പുനര്‍ വിന്യസിക്കുമ്പോള്‍ പുതിയ നിയമനങ്ങള്‍ നടക്കാതാകുമെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. കമ്മിറ്റി ശിപാര്‍ശ അനുസരിച്ച്…
Read Moreത്രില്ലർ സിനിമകളെ വെല്ലുന്ന കേരള പോലീസിന്റെ മാന്നാർ സ്ക്വാഡ്
ഇത് കേരള പോലീസിന്റെ മാന്നാർ സ്ക്വാഡ്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഉത്തർപ്രദേശിൽ നിന്ന് മാന്നാർ എത്തി വൻ കവർച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ ചെന്നു പിടികൂടിയ കേരള പോലീസ്. കേരള പോലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ പ്രതികളെ പിടികൂടിയ കുറിപ്പ് പങ്കുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ത്രില്ലർ സിനിമകളെ വെല്ലുന്ന രീതിയിൽ കേരള പോലീസിന്റെ ‘മാന്നാർ സ്ക്വാഡ്.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഉത്തർപ്രദേശിൽ നിന്ന് മാന്നാർ എത്തി വൻ കവർച്ച നടത്തി മടങ്ങിയ പ്രതികളെ അവിടെ ചെന്നു പിടികൂടുകയായിരുന്നു. മാന്നാറിലെ പ്രവാസി വ്യവസായിയുടെയും സമീപത്തെ ഡോകടറുടെയും വീട്ടിൽ നിന്നു സ്വർണ്ണാഭരണങ്ങളും പണവും വിലയേറിയ വാച്ചുകളുമായാണ് പ്രതികൾ കേരളം വിട്ടത്. മോഷണം നടത്തിയ വീട്ടിലെ സിസിടിവി ക്യാമറകളുടെ ഡിവിആർ അടക്കം പ്രതികൾ കൊണ്ടുപോയി.സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണം നടന്ന രാത്രി മൂന്നു പേർ കവർ തൂക്കിപ്പിടിച്ചു തിരക്കിട്ടു…
Read Moreഓർമയിലെന്നും; അച്ഛന്റെ ഓർമകൾക്ക് മുൻപിൽ മക്കളുടെ ഈ വലിയ നന്മയ്ക്ക് ബിഗ് സല്യൂട്ട്; കുറിപ്പുമായി എം.ബി.രാജേഷ്
ചില വാർത്തകൾ വായിക്കുമ്പോൾ തന്നെ കണ്ണും മനസും നിറയാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പിതാവ് പാലിയക്കര പീതാംബരൻ കർത്താ അന്തരിച്ചത് കഴിഞ്ഞ ദിവസമാണ്. പിതാവിന്റെ മരണശേഷം അദ്ദേഹത്തോടുള്ള സ്മരണാർഥം നെന്മണിക്കര പഞ്ചായത്ത് പരിധിയിലെ 14 കുടുംബങ്ങൾക്ക് ഒരു വർഷത്തെ ഭക്ഷണം നൽകാൻ മക്കൾ തീരുമാനിച്ചു. പുതുക്കാട് പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് 5 ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിനായി 25000 രൂപയും നൽകി. സർക്കാരിന്റെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട പഞ്ചായത്ത് ആണ് നെന്മണിക്കര. അച്ഛന്റെ ഓർമ്മയ്ക്കായി മക്കൾ കാട്ടിയ ഈ വലിയ നന്മയ്ക്ക് ബിഗ് സല്യൂട്ട് എന്ന കുറിപ്പോടെയാണ് ഈ സന്തോഷ വാർത്ത എം.ബി.രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എം.ബി.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്…അച്ഛന്റെ ഓർമ്മയ്ക്കായി മക്കൾ കാട്ടിയ ഈ വലിയ നന്മയ്ക്ക്…
Read Moreവിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം; കെ .സുധാകരന്
ഉമ്മൻ ചാണ്ടിയുടെ ആർജ്ജവവും ദീർഘവീക്ഷണവും വ്യക്തമാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ .സുധാകരന് എംപി. ഉമ്മൻചാണ്ടിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് കെ സുധാകരന് കൂട്ടിചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… കേരളത്തിന്റെ വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പ്രചാരണം അഴിച്ചുവിട്ടത് അല്പത്തമാണ്. പദ്ധതി വൈകിപ്പിച്ചതിന് മുഖ്യമന്ത്രി കേരളത്തോട് ക്ഷമ പറയുകയാണ് ചെയ്യേണ്ടത്. 5550 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും അന്വേഷണ കമ്മീഷനെ നിയോഗിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും ഒക്കെ സിപിഎം നടത്തിയ പദ്ധതി അട്ടിമറി ശ്രമം…
Read Moreഊരിലും ഇനി പ്രകാശം പരക്കട്ടെ; മഞ്ഞത്തോട് സങ്കേതത്തിലെ വൈദ്യുതീകരണപ്രവൃത്തികളുടെ പൂർത്തീകരണം പരിശോധിച്ച് കളക്ടർ ദിവ്യ.എസ്.അയ്യർ
അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണ പരിശീലന പരിപാടിക്കായി കളക്ടർ ദിവ്യ.എസ്.അയ്യർ മഞ്ഞത്തോട് സങ്കേതം സന്ദർശിച്ചു.ഊരു മൂപ്പനോട് സംസാരിച്ച ശേഷം വൈദ്യുതീകരണപ്രവൃത്തികളുടെ പൂർത്തീകരണം പരിശോധിച്ചു. 43 കുടുംബങ്ങളാണ് മഞ്ഞത്തോട് സങ്കേതത്തിലുള്ളത്. ഇതുവരെ വെളിച്ചം എത്താതിരുന്ന ഊരുകൾ ഇനി വെെദ്യുതി എത്തും. ഭൂമിയുടെ വ്യക്തിഗത വനാവകാശരേഖയും ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള എല്ലാ അവകാശ രേഖകളും ഡിജി ലോക്കറിൽ സുരക്ഷിതമായുണ്ടെന്ന് കളക്ടർ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ കാര്യം അറിയിച്ചത്. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്…2021 ആഗസ്ത് 9 ന് ജില്ലാ കളക്ടർ ആയി ചാർജ്ജ് എടുത്തു ഒരു മാസം തികയും മുന്നേ മഞ്ഞത്തോടു ആദിവാസി സങ്കേതത്തിൽ പ്രിയപ്പെട്ട TDO സുധീർ, TEO മറ്റുദ്യോഗസ്ഥർ എന്നിവർക്കൊപ്പം എത്തിയ നാൾ ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. നമ്മുടെ ആധുനിക കേരളത്തിൽ nomadic tribes എന്ന വിഭാഗത്തിൽ പെട്ട കുടുംബങ്ങൾ കാനനവാസികളായി കഴിയുന്നു എന്നത് അജ്ഞത മൂലം അന്നു…
Read More