തുടർച്ചയായ് നീറ്റ് പരീക്ഷാർഥികളുടെ ആത്മഹത്യ; മൂന്ന് ദിവസത്തിനുള്ളിൽ മരിച്ചത് രണ്ട് വിദ്യാർഥികൾ

നീ​റ്റ്പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു​. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. രാ​ജ​സ്ഥാ​നി​ലെ സി​ക്കാ​ർ ജി​ല്ല​യി​ലെ ഒരു സ്വകാര്യ ഹോസ്റ്റലിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. ഭ​ര​ത്പൂ​ർ ജി​ല്ല​യി​ലെ ന​ദ്ബാ​യ് ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന നി​തി​ൻ ഫൗ​ജ്ദാ​ർ ജൂ​ണി​ൽ നീ​റ്റി​ന് ത​യ്യാ​റെ​ടു​ക്കാ​ൻ സി​ക്കാ​റി​ൽ എ​ത്തി​യി​രു​ന്നു. ഒ​രു കോ​ച്ചിം​ഗ് സെ​ന്‍ററിൽ ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്ന വിദ്യാർഥി ശ​നി​യാ​ഴ്ച ക്ലാ​സ് ഒ​ഴി​വാ​ക്കി​യ​താ​യി ഉ​ദ്യോ​ഗ് ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സു​രേ​ന്ദ്ര ഡെ​ഗ്ര പ​റ​ഞ്ഞു. ഫൗ​ജ്ദാ​റി​ന്‍റെ റൂം​മേ​റ്റ് മു​റി അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യ​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് ജ​ന​ൽ തു​റ​ന്ന​പ്പോ​ഴാണ് സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ടത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ സി​ക്കാ​റി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ വി​ദ്യാ​ർ​ഥി​യാ​ണി​ത്. സെ​പ്തം​ബ​ർ 5 ന് കൗ​ശ​ൽ മീ​ണ എന്ന വിദ്യാർഥി ത​ന്‍റെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്തു. രാജസ്ഥാനിലെ കോട്ടയിൽ ഈ വർഷം ഇതുവരെ 23 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസെടുത്ത് പോലീസ്

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 17 വ​യ​സു​കാ​രി​യെ ആ​വ​ർ​ത്തി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ഗ​ർ​ഭി​ണി​യാ​ക്കുകയും ചെയ്തയാൾക്കെതിരെ കേസെടുത്ത് പോലീസ്.പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പോ​ലീ​സ് കേ​സെ​ടു​ത്തത്. ന​വി മും​ബൈ​യി​ലെ കോ​പാ​ർ ഖൈ​രാ​നെ​യി​ൽ സ​ഹോ​ദ​ര​നെ കാ​ണാ​നെ​ത്തി​യ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​രാ​തി പ്ര​കാ​രം, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​ദ്ധാ​ർ​ത്ഥ്ന​ഗ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന കൗ​മാ​ര​ക്കാ​രി​യെ ഏ​പ്രി​ലി​ന് മു​മ്പ് ഒ​രാ​ൾ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു​. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ന​വി മും​ബൈ പോ​ലീ​സ് കേ​സ് സി​ദ്ധാ​ർ​ത്ഥ​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ​രാ​തി പ്ര​കാ​രം, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​ദ്ധാ​ർ​ത്ഥ്ന​ഗ​റി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന കൗ​മാ​ര​ക്കാ​രി​യെ ഏ​പ്രി​ലി​ന് മു​മ്പ് ഒ​രാ​ൾ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു​. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ന​വി മും​ബൈ പോ​ലീ​സ് കേ​സ് സി​ദ്ധാ​ർ​ത്ഥ​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.         

Read More

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചനക്ക് പിന്നിൽ എൽഡിഎഫ്; വി.ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഎമ്മിൽ നിന്നും ഇടത് മുന്നണിയിൽ നിന്നുമാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം  അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നു എന്ന്  ഇതിനോടകം പൊലീസ്  സ്ഥിരീകരിച്ചതാണ്.  പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലും ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളുമല്ല ഇതിനെല്ലാം പിന്നിലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Read More

മാർച്ച് വരെ 900 കോടി ചെലവഴിച്ചു, ബാങ്ക് അക്കൗണ്ടുകളിൽ 3,000 കോടി രൂപ ബാക്കി; അയോധ്യ രാമക്ഷേത്രത്തിന്‍റെ നിർമാണ ചിലവുകളിങ്ങനെ

2020 ഫെ​ബ്രു​വ​രി 5 നും ​ഈ വ​ർ​ഷം മാ​ർ​ച്ച് 31 നും ​ഇ​ട​യി​ൽ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 900 കോ​ടി രൂ​പ. കൂ​ടാ​തെ ട്ര​സ്റ്റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ 3,000 കോ​ടി രൂ​പ ബാ​ക്കി​യു​ണ്ടെ​ന്ന് ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ. വി​ദേ​ശ ക​റ​ൻ​സി​യി​ൽ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​യ​മ ന​ട​പ​ടി ഉ​ൾ​പ്പെ​ടെ 18 കാ​ര്യ​ങ്ങ​ൾ അ​യോ​ധ്യ​യി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത​താ​യി ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യ് പ​റ​ഞ്ഞു. ഫോ​റി​ൻ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ (റെ​ഗു​ലേ​ഷ​ൻ) നി​യ​മ​പ്ര​കാ​ര​മാ​ണ് ട്ര​സ്റ്റ് അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്നും റായ് കൂ​ട്ടി​ച്ചേ​ർ​ത്തു. 2020 ഫെ​ബ്രു​വ​രി 5 മു​ത​ൽ 2023 മാ​ർ​ച്ച് 31 വ​രെ ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നാ​യി 900 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​വെ​ന്നും ട്ര​സ്റ്റി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ 3,000 കോ​ടി​യി​ല​ധി​കം രൂ​പ ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സ​ര​യൂ ന​ദി​യു​ടെ…

Read More

ഗംഗാ ഡോൾഫിൻ ഇനിമുതൽ സംസ്ഥാന ജലജീവി; യോഗി ആദിത്യനാഥ്

ഗംഗാ ഡോൾഫിനെ ഉത്തർപ്രദേശിന്‍റെ ജലജീവിയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.  2000 ഡോൾഫിനുകളെയാണ് ഗംഗാ നദി തടത്തിൽ കണ്ടെത്തിയത്. മാലിന്യമുക്തമായി തടാകങ്ങളും നദികളും സൂക്ഷിക്കണമെന്നു യോഗി ആദിത്യനാഥ്‌ പറഞ്ഞു. ഗംഗ, യമുന, ചമ്പൽ, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഈ ഡോൾഫിനുകൾ കാണപ്പെടുന്നത് വന്യജീവികളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ടൈഗർ റിസർവുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെ പരിശീലിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. വന്യജീവികളുമായി എങ്ങനെ ഇടപെടണമെന്നുള്ള  പരിശീലനം പ്രദേശവാസികൾക്ക് നൽകേണ്ടതിന്‍റെ ആവശ്യകതയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

Read More

മകനെകാട്ടി പറഞ്ഞത് സഹോദരനെന്ന്, താൻ മർദിച്ചിട്ടില്ല; യു​വ​തി​യു​ടെ പീ​ഡ​ന പ​രാ​തിയിൽ നടൻ ഷിയാസിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…

തൃ​ക്ക​രി​പ്പൂ​ർ: യു​വ​തി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ സി​നി​മ ന​ട​നും മോ​ഡ​ലു​മാ​യ ഷി​യാ​സ് ക​രീ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കി. ചെ​ന്നൈ​യി​ൽനി​ന്നു പോ​ലീ​സ് ഇ​ന്ന് പു​ല​ർ​ച്ചെ ച​ന്തേ​ര സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയശേഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​ക​നു​ള്ള കാ​ര്യം ത​ന്നി​ൽനി​ന്ന് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി മ​റ​ച്ചു​വയ്​ക്കു​ക​യും സ​ഹോ​ദ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഷി​യാ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു. പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും കാ​ർ വി​ട്ടു​കൊ​ടു​ത്ത വ​ക​യി​ലാ​ണ് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യ​തെ​ന്നും ചെ​റു​വ​ത്തൂ​രി​ലെ ഹോ​ട്ട​ൽ റ​സി​ഡ​ൻ​സി​യി​ൽ വ​ച്ച് വാ​ക്കു​ത​ർ​ക്ക​മുണ്ടായതല്ലാ​തെ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഷിയാസ് മൊഴി നൽകി.

Read More

മു​സ് ലിം ലീ​ഗി​നെ തി​രി​ഞ്ഞു​കുത്തി ത​ട്ടം വി​വാ​ദം; പി​.എം.​എ. സ​ലാ​മി​നെ​തി​രേ നടപടി ആവശ്യപ്പെട്ട് സ​മ​സ്ത

കോ​ഴി​ക്കോ​ട്: ത​ട്ടം വി​വാ​ദം മു​സ് ലിം ലീ​ഗി​നെ തി​രി​ഞ്ഞു​കു​ത്തു​ന്നു. സി​പി​എം നേ​താ​വ് കെ. ​അ​നി​ല്‍​കു​മാ​ര്‍ ഉ​യ​ര്‍​ത്തി​വി​ട്ട വി​വാ​ദം കെ​ട്ട​ട​ങ്ങി​യെ​ങ്കി​ലും മു​സ് ലിം ലീ​ഗി​ന​ക​ത്ത് വി​വാ​ദം പു​തി​യ പ്രശ്നങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മ​സ്ത​യെ വി​മ​ര്‍​ശി​ച്ച മു​സ് ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​.എം​.എ. സ​ലാ​മി​നെ​തി​രേ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് സ​മ​സ്ത പ​രാ​തി ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ണ്‍ കി​ട്ടി​യാ​ല്‍ എ​ല്ലാ​മാ​യെ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളും ന​മ്മു​ടെ സ​മു​ദാ​യ​ത്തി​ലു​ണ്ടെ​ന്നും ഇ​വ​രു​ടെ പാ​ര്‍​ട്ടി​യോ​ടു​ള​ള്ള സ​മീ​പ​നം എ​ന്താ​ണെ​ന്ന് അ​വ​ര്‍ പ​റ​യ​ണം എ​ന്നു​മാ​യി​രു​ന്നു സ​ലാ​മി​ന്‍റെ വി​മ​ര്‍​ശ​നം.​ ത​ട്ടം വി​വാ​ദ​ത്തി​ല്‍ സ​മ​സ്ത ശക്തമായി പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​തി​രേ​യാ​യി​രു​ന്നു വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സ​ലാ​മി​ന്‍റെ വി​മ​ര്‍​ശ​നം. സ​ലാ​മിനെ ​കൂ​ടാ​തെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ന്‍ ക​ല്ലാ​യി​യെ​യും പ​രാ​തി​യി​ല്‍ പേ​രെ​ടു​ത്തു പ​റ​ഞ്ഞി​ട്ടു​ണ്ട്. സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ല്‍ ഉ​ല​മ​യെ​യും ആ​ദ​ര​ണീ​യ​രാ​യ ഉ​സ്താ​ദു​മാ​രെ​യും സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ​യും പൊ​തു​വേ​ദി​ക​ളി​ലും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ലീ​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​താ​ക്ക​ള്‍ പ​രി​ഹ​സി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന…

Read More

നി​യ​മ​ന​ത​ട്ടി​പ്പ്; അ​ഖി​ലി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ പ​ണ​മി​ല്ല, വ​ന്നു​പോ​യ​ത് ല​ക്ഷ​ങ്ങ​ള്‍; സ്‌​പൈ​സ​സ് ബോ​ര്‍​ഡ് നി​യ​മ​ന​ത്ത​ട്ടി​പ്പി​ല്‍ കൂ​ട്ട് യു​വ​മോ​ര്‍​ച്ച നേ​താ​വ്

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന നി​യ​മ​ന​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള അ​ഖി​ല്‍ സ​ജീ​വി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ ശൂ​ന്യം. എ​ന്നാ​ല്‍ ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. പ​ത്ത​നം​തി​ട്ട​യി​ല്‍ സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3.60 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ഖി​ല്‍ സ​ജീ​വി​നെ ഇ​ന്നു രാ​വി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. നി​യ​മ​ന​ക്കോ​ഴ ത​ട്ടി​പ്പി​ല്‍ ത​നി​ക്കു പ​ങ്കി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ഹ​രി​ദാ​സി​നെ അ​റി​യി​ല്ലെ​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ്അം​ഗം അ​ഖി​ല്‍ മാ​ത്യു​വി​ന് ഇ​ട​പാ​ടി​ല്‍ പ​ങ്കി​ല്ലെ​ന്നു​മാ​ണ് അ​ഖി​ല്‍ സ​ജീ​വ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. മു​മ്പ് ഇ​തേ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഖി​ല്‍ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ലും മൊ​ഴി​യാ​യി ല​ഭി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്‌​പൈ​സ​സ് ബോ​ര്‍​ഡ് നി​യ​മ​ന​ത്ത​ട്ടി​പ്പി​ല്‍ അ​ഖി​ലി​ന് കൂ​ട്ട് യു​വ​മോ​ര്‍​ച്ച നേ​താ​വ്പ​ത്ത​നം​തി​ട്ട: ആ​യു​ഷ് നി​യ​മ​ന​ക്കോ​ഴ​ക്കേ​സി​ല്‍ മു​ഖ്യ​പ്ര​തി സ്ഥാ​ന​ത്തു​ള്ള…

Read More

വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് ഈ​ടാ​യി ന​ല്‍കി​യ ആ​ധാ​രം തി​രി​കെ ​ന​ല്‍കി​യി​ല്ല; ബാ​ങ്ക് ഏ​ഴു​ല​ക്ഷം രൂ​പ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ വി​ധി

കോ​ട്ട​യം: വി​ദ്യാ​ഭ്യാ​സ വാ​യ്പ​യ്ക്ക് ഈ​ടാ​യി ന​ല്‍കി​യ ആ​ധാ​രം ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​നു വ​സ്തു ഉ​ട​മ​യ്ക്ക് ഐ​ഡി​ബി​ഐ ബാ​ങ്ക് ഏ​ഴു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. കോ​ട്ട​യം പാ​മ്പാ​ടി ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യ ഡോ. ​അ​നി​ല്‍ കു​മാ​ര്‍ മ​ക​ന്‍റെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി ഐ​ഡി​ബി​ഐ ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ എ​ടു​ത്തി​രു​ന്നു. വാ​യ്പ​യ്ക്കാ​യി അ​സ​ല്‍ ആ​ധാ​ര​വും മു​ന്നാ​ധാ​ര​വും ബാ​ങ്കി​ല്‍ ഈ​ടാ​യി ന​ല്‍കി. ലോ​ണ്‍ അ​ട​ച്ചു​തീ​ര്‍ത്ത​ശേ​ഷം വ​സ്തു​വി​ന്‍റെ ആ​ധാ​ര​വും മ​റ്റു രേ​ഖ​ക​ളും 2017ല്‍ ​സം​ഭ​വി​ച്ച തീ​പി​ടി​ത്ത​ത്തി​ല്‍ ന​ശി​ച്ചു​പോ​യ​താ​യി ബാ​ങ്ക് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 2020 ഡി​സം​ബ​ര്‍ 18നാ​ണ് വി​വ​രം ഡോ. ​അ​നി​ല്‍ കു​മാ​റി​നെ അ​റി​യി​ക്കു​ന്ന​ത്. തു​ട​ര്‍ന്ന് രേ​ഖ​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പ് ന​ല്‍കി. തു​ട​ര്‍ന്ന് അ​സ​ല്‍ ആ​ധാ​രം തി​രി​കെ ന​ല്‍കാ​ത്ത​തി​നെ​തി​രേ ഇ​ദ്ദേ​ഹം ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള അ​സ​ല്‍ രേ​ഖ​ക​ളു​ടെ അ​ഭാ​വം…

Read More

പരാതി അന്വേഷിക്കാനെത്തിയ വ​നി​ത സി​ഐ​യെ ആ​ക്ര​മി​ച്ച പ്ര​തി​ക​ള്‍​ക്ക് 13 വ​ര്‍​ഷം തടവും പി​ഴ​യും

മാവേ​ലി​ക്ക​ര: ദു​ര്‍​മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വ​നി​ത സി​ഐ​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക​ളാ​യ മൂ​ന്നു സ്ത്രീ​ക​ളെ 13 വ​ര്‍​ഷം ത​ട​വി​നും 50,000 രൂ​പ വീ​തം പി​ഴ​യ്ക്കും ശി​ക്ഷി​ച്ച് മാ​വേ​ലി​ക്ക​ര അ​ഡി. ജി​ല്ലാ കോ​ട​തി-3 ജ​ഡ്ജി എ​സ് എ​സ് സീ​ന ഉ​ത്ത​ര​വാ​യി. ഉ​ള​വു​ക്കാ​ട് വ​ന്‍​മേ​ലി​ത്ത​റ​യി​ല്‍ ആ​തി​ര (ചി​ന്നു-23) ആ​തി​ര​യു​ടെ അ​മ്മ ശോ​ഭ​ന (50), ഇ​വ​രു​ടെ സ​ഹോ​ദ​രി രോ​ഹി​ണി (48) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 13 വ​ര്‍​ഷം ശി​ക്ഷി​ച്ചെ​ങ്കി​ലും ഏ​ഴു വ​ര്‍​ഷം ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി. പി​ഴ​ത്തു​ക​യി​ല്‍ ഒ​രു ല​ക്ഷം മീ​ന​കു​മാ​രി​ക്ക് ന​ല്‍​ക​ണം. 50000 രൂ​പ സ​ര്‍​ക്കാ​രി​ല്‍ കെ​ട്ടി​വയ്​ക്ക​ണം. ആ​ല​പ്പു​ഴ വ​നി​ത സെ​ല്ലി​ല്‍ സി​ഐ ആ​യി​രു​ന്ന മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ചേ​ലാ​മ്പ്ര പു​ല്ലി​പ്പ​റ​മ്പ് സ്വ​പ്‌​ന വീ​ട്ടി​ല്‍ മീ​ന​കു​മാ​രി​യെ (59) ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് വി​ധി. 2016 ഏ​പ്രി​ല്‍ 23 ന് ​വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പാ​ല​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​ള​വു​ക്കാ​ട്…

Read More