താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളുടെ സന്ദര്‍ശനത്തിന്റെ ആദ്യദിവസം സമാപിച്ചത് കോട്ടയം ജില്ലയുടെ അവലോകന യോഗത്തോടെയാണ്. കോട്ടയം ജില്ലയിലെ ആറും എറണാകുളം ജില്ലയിലെ മൂന്നും ആശുപത്രികളിലാണ് (ആകെ 9) ഇന്നലെ സന്ദര്‍ശിച്ചത്. ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായും ജനങ്ങളുമായും ആശയവിനിമയം നടത്തി. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. നിര്‍മ്മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വാര്‍ഡുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടോയ്ലറ്റുകളിലെ ശുചിത്വവും വിലയിരുത്തി. എന്റെ ഒപ്പം ആരോഗ്യവകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പിലെ മറ്റ് ഓഫീസര്‍മാരും ഉണ്ടായിരുന്നു. അതത് സ്ഥലങ്ങളിലെ എംഎല്‍എമാരും ആശുപത്രികളില്‍ എത്തിയിരുന്നു. എസ്എംഎ രോഗബാധിതനായ 18 വയസുള്ള സഹോദരനെ തന്റെ ശരീരത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന വിമലും കീമോതെറാപ്പിക്ക് പോകുമ്പോള്‍ കാണാമെന്ന് ആഗ്രഹം അറിയിച്ച് കണ്ടപ്പോള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച മൂവാറ്റുപുഴ ആശുപത്രിയിലെ അമ്മയും അടക്കം കുറേയേറെ പേരുടെ മുഖങ്ങള്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ മനസില്‍ വീണ്ടും തെളിയുന്നു. · കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ഒരു ഷിഫ്റ്റ്…
Read MoreCategory: Loud Speaker
ഭക്ഷണപ്പൊതിയെ ചൊല്ലി ബാറിൽ തർക്കം; യുവാവിനെ തല്ലിക്കൊന്നു
ഭക്ഷണപ്പൊതി ലഭിക്കുന്നതിനെ ചൊല്ലിയുള്ള മർദനത്തിൽ യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ സബർബൻ ചെമ്പൂരിലെ ഒരു ഹോട്ടൽ കം-ബാറിലാണ് സംഭവം. യുവാവും രണ്ട് പ്രതികളും തമ്മിൽ ഭക്ഷണപ്പൊതി ലഭിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. സംഭവത്തിന് ശേഷം രണ്ട് പ്രതികൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. എന്നാൽ ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. അനിൽ രൺഡിവെയും ബാറിൽ ഉണ്ടായിരുന്ന രണ്ടുപേരും തമ്മിൽ തങ്ങളിൽ ആരാണ് ആദ്യം ഭക്ഷണപ്പൊതി എടുക്കുക എന്നതിനെ ചൊല്ലി തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. തുടർന്ന് ഇരുവരും രൺഡിവിനെ മർദിക്കാൻ തുടങ്ങി. പ്രതികളിൽ ഒരാൾ യുവാവിന്റെ തലയിൽ അടിച്ചു. ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകത്തിനുള്ള ശിക്ഷ) ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreവരൾച്ച മൂലമുണ്ടായ വിളനാശം, കർഷകൻ ജീവനൊടുക്കി; 18 മാസത്തിനിടെ ആത്മഹത്യ ചെയ്ത് 1,219 കർഷകർ
കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ കർഷകൻ ജീവനൊടുക്കി. മഴക്കുറവ് മൂലമുണ്ടായ കൃഷിനാശത്തെ തുടർന്നാണ് ആത്മഹത്യ. 55 കാരനായ കൃഷ്ണ നായിക് എന്ന കർഷകനാണ് വീട്ടിൽ തൂങ്ങി മരിച്ചത്. കടൂർ താലൂക്കിലെ ലിംഗദഹള്ളിയിലാണ് നായിക് താമസിക്കുന്നത്. മൂന്നുലക്ഷം രൂപ വായ്പയെടുത്ത് കൃഷിയിടങ്ങളിൽ റാഗി, ജോവർ വിളകൾ വിതച്ചെങ്കിലും മഴയില്ലാത്തതിനാൽ കൃഷി നശിച്ചു. കടൂർ താലൂക്കിൽ 40 ദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ കർഷക ആത്മഹത്യയാണിത്. സംഭവത്തിൽ സഖരായപട്ടണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിക്കമംഗളൂരു ജില്ലയിലെ കടൂർ താലൂക്കിനെ വരൾച്ച ബാധിതമായി സംസ്ഥാനം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആത്മഹത്യകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കർഷകർക്കായി അധികൃതർ ഹെൽപ്പ് ലൈനും തുറന്നിട്ടുണ്ട്. കർണാടകയിൽ കഴിഞ്ഞ 18 മാസത്തിനിടെ 1,219 കർഷകരുടെ ജീവൻ നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറയുന്നു. ആകെയുള്ള 236 താലൂക്കുകളിൽ 194 എണ്ണത്തിലും സംസ്ഥാന സർക്കാർ വരൾച്ച പ്രഖ്യാപിക്കുകയും 4,860 കോടി രൂപയുടെ ദുരിതാശ്വാസ…
Read Moreരാമജന്മഭൂമി വീണ്ടെടുക്കാമെങ്കില് എന്തുകൊണ്ട് സിന്ധ് വീണ്ടെടുത്തു കൂടാ; സിന്ധിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്ന് യോഗി
ലക്നോ: നിലവില്‍ പാക്കിസ്ഥാന്റെ ഭാഗമായ ‘സിന്ധ് പ്രവിശ്യ’യെ ഇന്ത്യയോടു കൂട്ടിച്ചേര്‍ക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശ്രീരാമജന്മഭൂമി 500 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടെടുക്കാമെങ്കില് എന്തുകൊണ്ട് ‘സിന്ധ്’ പാക്കിസ്ഥാനില്‍ നിന്ന് തിരിച്ചെടുത്തു കൂടായെന്നും യോഗി ചോദിച്ചു. സിന്ധി കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച,രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ദേശീയ സിന്ധി കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. “500 വര്‍ഷങ്ങള്‍ക്കു ശേഷം രാമന്റെ മഹത്തായ ക്ഷേത്രം അയോധ്യയില്‍ നിര്‍മിച്ചിരിക്കുന്നു. ജനുവരിയില്‍ പ്രധാനമന്ത്രി രാമനെ വീണ്ടും തന്റെ ക്ഷേത്രത്തില്‍ കുടിയിരുത്തും. 500 വര്‍ഷങ്ങള്‍ക്കിപ്പുറം രാമജന്മഭൂമി വീണ്ടെടുക്കാമെങ്കില് എന്തുകൊണ്ട് സിന്ധ് വീണ്ടെടുത്തു കൂടാ…’ യോഗി ചോദിച്ചു. ഇന്ത്യാ വിഭജനത്തിനുശേഷം അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് സിന്ധികള്ക്ക് തങ്ങളുടെ ഇപ്പോഴത്തെ തലമുറയെ അറിയിക്കേണ്ടതുണ്ടെന്നും യോഗി പറഞ്ഞു. ഒരു മനുഷ്യന്റെ പിടിവാശിയാണ് ഇന്ത്യയുടെ വിഭജനത്തിലേക്കു നയിച്ചതെന്നും യോഗി വ്യക്തമാക്കി.വിഭജനം നടക്കുന്ന സമയത്തു ലക്ഷക്കണക്കിന്…
Read Moreഇടവേളയ്ക്ക് ശേഷം വീണ്ടും മഴ വരുന്നു; തുലാവർഷം ആദ്യം സജീവമാകുക വടക്കൻ കേരളത്തിൽ
തിരുവനന്തപുരം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ വരുന്നു. സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ കേരളത്തിലാകും തുലാവർഷം ആദ്യം സജീവമാകുകയെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന സൂചന. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 11ന് എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read Moreനിയമനക്കോഴ വിവാദം ; ഹരിദാസ് പോലീസിനു മുന്നിൽ ഹാജരായി; ബാസിത് ഹാജരായില്ല
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരേ നിയമന കോഴ ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസ് ഇന്ന് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തി. ഇടനിലക്കാരനായ ബാസിത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായില്ല. രണ്ടാമതും വിശദമായ മൊഴി രേഖപ്പെടുത്താനും കോഴ വിഷയത്തിൽ വ്യക്തത വരുത്താനുമാണ് ഹരിദാസിനെ പോലീസ് വീണ്ടും വിളിച്ച് വരുത്തിയത്. ഇന്ന് രാവിലെയോടെ ഹരിദാസ് പോലീസ് സ്റ്റേഷനിലെത്തി. ഹരിദാസിന്റെ മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസറായി നിയമനം ലഭിക്കാൻ കോഴപണം നൽകിയെന്നായിരുന്നു ഹരിദാസ് ആദ്യം ആരോപിച്ചത്. 1.75 ലക്ഷം രൂപ അഖിൽ സജീവ് ഇടനിലക്കാരനായി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവും 75,000 രൂപ അഖിൽ സജീവും കൈപ്പറ്റിയെന്നായിരുന്നു ഹരിദാസ് നേരത്തെ ആരോപിച്ചത്. പിന്നീട് ഹരിദാസിന്റെ മൊഴികളിൽ മാറ്റമുണ്ടായി. പണം വാങ്ങിയ ആളിനെ ഓർക്കുന്നില്ലെന്നും എവിടെ വച്ചാണ് പണം നൽകിയതെന്ന കാര്യം ഓർമയില്ലെന്നുമാണ് ഹരിദാസ് രാവിലെ അന്വേഷണ…
Read Moreനവജാത ശിശുവിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
നവജാത ശിശുവിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച ദഹാനു ടൗണിലെ ലോനിപാഡയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒരു വഴിയാത്രക്കാരനാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 317 പ്രകാരം കുഞ്ഞിനെ ഉപേക്ഷിച്ച അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
Read Moreഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം
വീട്ടിലെ റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സ്ഫോടനത്തെ തുടർന്ന് വീടിന് തീപിടിച്ചത്. യശ്പാൽ ഘായ് (70), രുചി ഘായ് (40), മൻഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് സാമ്പിളുകൾ ശേഖരിക്കാൻ ഫോറൻസിക് വിദഗ്ധരുടെ സംഘത്തെ വിളിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read Moreഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന് യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി
കെട്ടിടത്തിൽ നിന്നും യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെടുത്തു. പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരി പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നാണ് 23 വയസ്സുള്ള യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. പ്രാരംഭ അന്വേഷണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം ആളുടെ മേൽ വീണതെന്ന് കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പരിശോധനയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹം കണ്ടെത്തിയെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഇയാൾ കെട്ടിടത്തിന്റെ ഉള്ളിലായിരുന്നപ്പോൾ പഴയ കെട്ടിടത്തിന്റെ കുറച്ച് ഭാഗം താഴേക്ക് വീണിരിക്കാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചന.
Read Moreസിക്കിമിലെ മിന്നൽ പ്രളയം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
സിക്കിമിൽ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ നോർത്ത് സിക്കിം ചുങ്താംഗിൽ നിന്ന് 56 പേരെ രക്ഷപ്പെടുത്തിയതായി ഐടിബിപി അറിയിച്ചു. ഇതിൽ 52 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. വടക്കൻ സിക്കിമിലെ ചുങ്താങ്ങിൽ ഐടിബിപി റെസ്ക്യൂ ടീം നിർമ്മിച്ച റോപ്പ്വേ വഴി 56 പേരെ (52 പുരുഷന്മാരും നാല് സ്ത്രീകളും) വിജയകരമായി രക്ഷപ്പെടുത്തിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ കാണാതായ 81 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ 30 മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ സംഭവിച്ച മേഘവിസ്ഫോടനം മൂലം ഉണ്ടായ മിന്നൽ പ്രളയം സംസ്ഥാനത്തെ നാല് ജില്ലകളിലായി 41,870 ആളുകളെ ബാധിച്ചു. തിരച്ചിൽ പ്രവർത്തനങ്ങൾക്കായി പ്രത്യേക റഡാർ, ഡ്രോണുകൾ എന്നിവ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ 2,563 പേരെ വിവിധ പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി. 6,875 പേർ സംസ്ഥാനത്തുടനീളം ആരംഭിച്ച 30 ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. വെള്ളപ്പൊക്കത്തിൽ…
Read More