ശൈത്യകാലത്ത് മലിനീകരണത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത് എല്ലാ വിധത്തിലുമുള്ള പടക്കങ്ങളുടെയും ഉത്പാദനം, വിതരണം, സംഭരണം, ഉപയോഗം എന്നിവയ്ക്ക് നിരോധനം വീണ്ടും ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. നിരോധനം നടപ്പിലാക്കാന്‍ ഡല്‍ഹി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും മെച്ചപ്പെടുത്തേണ്ടതായുണ്ട്. അതിനാലാണ് ഈ വര്‍ഷവും പടക്കം നിരോധിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദീപാവലി ദിനത്തില്‍ നഗരത്തില്‍ പടക്കം പൊട്ടിച്ചാല്‍ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നടത്തിയാല്‍ സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം 5000 രൂപ വരെ പിഴയും, മൂന്ന് വര്‍ഷം കഠിന തടവും…
Read MoreCategory: Loud Speaker
പി. ജയരാജന്റെ മകനും ഡിവൈഎഫ്ഐയും തമ്മിൽ സൈബർ യുദ്ധം; “അച്ഛനോടുള്ള ബഹുമാനം മകൻ കളയരുത്’
കണ്ണൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരേ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ പി.ജയരാജന്റെ മകനും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ സൈബർ പോരാട്ടം. ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ കിരണിനെതിരേയാണ് ജയരാജന്റെ മകൻ ജയിൻ രാജ് കഴിഞ്ഞ ദിവസം പോസ്റ്റിട്ടത്. ജയിൻ രാജിന്റെ പോസ്റ്റിനെതിരേ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റും പാനൂർ ഏരിയാ കമ്മിറ്റിയും വിമർശനവുമായി രംഗത്ത് വന്നിരുന്നു. ജയിൻ രാജിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. എന്നാൽ, സൈബർ ഇടങ്ങളിൽ ജയിൻ രാജിനെതിരേ രൂക്ഷമായ ആക്രമണമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തുന്നത്. അച്ഛനോടുള്ള ബഹുമാനം മകൻ കളയിക്കരുത് തുടങ്ങിയ പരാമർശങ്ങളും അസഭ്യവർഷങ്ങളുമായാണ് സൈബർ പോരാട്ടം. ജയിൻ രാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്പി. ജയരാജന്റെ മകന് ജയിന് രാജ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചത് ഡിവൈഎഫ്ഐ നേതാവ് കിരണ്‍ പാനൂരിന്റെ തെറിവിളി കമന്റായിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗം കൂടിയായ കിരണ്‍ ഒരു വര്‍ഷം…
Read Moreവിനോദ സഞ്ചാര കേന്ദ്രത്തിൽ ശക്തമായ മിന്നിൽ; ഇടിമിന്നലേറ്റ് വിനോദസഞ്ചാരി മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
രാജസ്ഥാനിലെ ജലവാർ ജില്ലയിൽ ഇടിമിന്നലേറ്റ് 50 വയസുകാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ബാരൻ ജില്ലയിലെ ബെജാജ്പൂർ സ്വദേശിയായ ഹരിശങ്കറാണ് മരിച്ചത്. ബാരനിൽ നിന്നുള്ള ഒരു കൂട്ടം വിനോദസഞ്ചാരികൾ പ്രദേശത്ത് സന്ദർശനം നടത്തുന്നതിനിടെ വൈകുന്നേരം 4.30 ഓടെയാണ് ഇടിമിന്നലേറ്റതെന്ന് എസ്എച്ച്ഒ (സരോള) കോമൾ പ്രസാദ് പറഞ്ഞു. വിനോദസഞ്ചാരികളിൽ ഒരാളായ ഹരിശങ്കർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണെന്ന് എസ്എച്ച്ഒ അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേർ ബാരനിൽ നിന്നുള്ളവരാണ്, ഒരാൾ ജലവാർ സ്വദേശിയാണ്, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.
Read Moreകെട്ടിടത്തിന്റെ 40-ാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്ന് വീണ് അപകടം; ഏഴ് തൊഴിലാളികൾ മരിച്ചു
നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ ബൽകം പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ഇത് ഒരു കൺസ്ട്രക്ഷൻ ലിഫ്റ്റാണെന്നും സാധാരണ എലിവേറ്ററല്ലെന്നും താനെ മുനിസിപ്പൽ കോർപ്പറേഷന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു. തൊഴിലാളികൾ വാട്ടർ പ്രൂഫിംഗ് ജോലികൾ പൂർത്തിയാക്കി 40-ാം നിലയിലെ ലിഫ്റ്റിൽ പ്രവേശിച്ചപ്പോൾ രാത്രി 7:30 ഓടെയാണ് ലിഫ്റ്റ് തകരുന്നത്. ഗോഡ്ബന്ദർ റോഡിൽ നിന്നാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കൺസ്ട്രക്ഷൻ ലിഫ്റ്റിന്റെ സപ്പോർട്ടിംഗ് കേബിളുകളിലൊന്ന് പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിവരമറിഞ്ഞ് റീജിയണൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെല്ലും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തൊഴിലാളികളെ ബേസ്മെന്റ് പാർക്കിംഗിൽ നിന്ന് പുറത്തെടുത്തു. ലിഫ്റ്റ് കേബിൾ എങ്ങനെ തകരാറിലായി എന്നത് വ്യക്തമല്ല. മഹേന്ദ്ര ചൗപാൽ (32), രൂപേഷ് കുമാർ…
Read Moreയാത്രാക്കാരിയെ തട്ടിക്കൊട്ട് പോകാൻ ശ്രമം; ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ കേസ്
യാത്രക്കാരിയെ ബലാത്സംഗം ചെയ്യാനായി തട്ടിക്കൊണ്ടുപോയി ഓട്ടോ ഡ്രൈവർമാർ. യുവതിയുടെ നിലവിളി കേട്ട് രണ്ട് പോലീസുകാർ ഓടിയെത്തിയപ്പോൾ അവർ യുവതിയെ വാഹനത്തി മുച്ചക്ര വാഹനത്തിൽ നിന്ന് തള്ളിയിട്ടു. മഹാരാഷ്ട്രയിലെ ഡോംബിവാലിയിലെ മൻപാഡ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് റിക്ഷാ ഡ്രൈവർമാരെ പിടികൂടിയത്. ഡ്രൈവർ പ്രഭാകർ പാട്ടീലും (22) ഇയാളുടെ കൂട്ടാളി വൈഭവ് താരേയും (19) യുവതിയുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പീഡിപ്പിക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പാട്ടീലിനും താരെക്കുമെതിരെ കേസെടുത്തു.
Read Moreയുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം പുരോഗമിക്കുന്നു
യുവതിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മെട്രോ സ്റ്റേഷനു സമീപമാണ് 45 കാരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഡൽഹി അംബേദ്കർ നഗർ സ്വദേശിനിയായ പിങ്കി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ക്ലാർക്കായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മകൾ അംബേദ്കർ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പിന്നീട് ശനിയാഴ്ച നോളജ് പാർക്ക് മെട്രോ സ്റ്റേഷനു സമീപം പിങ്കിയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഗ്രേറ്റർ നോയിഡ പോലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിൽ, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലെ ഓഫീസിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് യുവതിയെ അവസാനമായി കണ്ടതെന്ന് കണ്ടെത്തി. ഓഫീസ് ജീവനക്കാരും ശനിയാഴ്ച അവരുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അവർ പോയെന്നാണ് ലഭിക്കുന്ന…
Read Moreമകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മർദനം; യുവാവിനെ ഇഷ്ടികയ്ക്കടിച്ച് കൊന്നു
മകനെ രക്ഷിക്കാൻ ശ്രമിച്ച 38 കാരനെ ഇഷ്ടികകൊണ്ട് അടിച്ച് കൊന്നു. ഡൽഹിയിലെ ഓഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനി ഏരിയയിലാണ് സംഭവം. കൊല്ലപ്പെട്ട മുഹമ്മദ് ഹനീഫ് ചുമട്ടുതൊഴിലാളിയായിരുന്നു. ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11:00 മണിയോടെ ഹനീഫിന്റെ 14 വയസ്സുള്ള മകൻ തെരുവിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാൻ പുറത്തേക്ക് പോയിരുന്നു. നാലോ അഞ്ചോ ആൺകുട്ടികൾ അടങ്ങുന്ന ഒരു സംഘം മകന്റെ വഴി തടയുന്നത് അയാൾ കണ്ടു. തുടർന്ന് മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. വാക്കുതർക്കം ഉടനടി സംഘർഷത്തിലേക്ക് നീങ്ങി. ബഹളം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഹനീഫ് പുറത്തേക്ക് ഓടി. തന്റെ മകനെ സംഘം ആക്രമിക്കുന്നത് കണ്ട ഹനീഫ് സഹായിക്കാൻ ശ്രമിച്ചു. എന്നാൽ, അക്രമികൾ ഇയാൾക്ക് നേരെ തിരിയുകയും ഇഷ്ടികകൊണ്ട് മർദിക്കുകയും ചെയ്തു. ഉടൻ തന്നെ പോലീസ്…
Read Moreകരുവന്നൂരിൽ ഇഡിയുടെ ഇടികൊണ്ട് സിപിഎം; നേതൃത്വം എംഎൽഎയ്ക്കു പിന്നാലെ മുൻ എംപിയും നിരീക്ഷണത്തിൽ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇഡി അനുദിനം കൊടുത്തുകൊണ്ടിരിക്കുന്ന ഇടിയേറ്റ് സിപിഎം സംസ്ഥാന-ജില്ല നേതൃത്വം ആടിയുലയരുന്നു. എ.സി.മൊയ്തീൻ എംഎൽഎയുടെ വീട്ടിലെ 22 മണിക്കൂർ നീണ്ട റെയ്ഡിനും വരാനിരിക്കുന്ന ചോദ്യം ചെയ്യലുകൾക്കും പുറമെ ഒരു മുൻ എംപിക്കു കൂടി കരുവന്നൂർ കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന ഇഡി വെളിപ്പെടുത്തൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പു സംബന്ധിച്ച് പല കോണുകളിൽ നിന്നും ലഭിച്ച പരാതികളെ പരിഗണിക്കാതെ തള്ളിക്കളഞ്ഞ സിപിഎം നേതൃത്വം ഇപ്പോൾ പുതിയ തെളിവുകളും വിവരങ്ങളും പുറത്തുവരുന്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുന്ന സ്ഥിതിയിലാണ്. ഇഡിക്കും കേന്ദ്രസർക്കാരിനും മാധ്യമങ്ങൾക്കുമെതിരേ ദിവസവും സിപിഎം ജില്ല നേതൃത്വം പ്രതിഷേധ പത്രക്കുറിപ്പിറക്കുന്നുണ്ടെങ്കിലും ഇഡി അന്വേഷണവുമായി മുന്നോട്ടുപോകുന്പോൾ ഓരോ ദിവസവും സിപിഎം നേതൃത്വത്തിന് അങ്കലാപ്പാണ്. എംഎൽഎ, മുൻ എംപി, കോർപറേഷൻ, മുൻസിപ്പാലിറ്റി കൗണ്‍സിലർമാർ, തൃശൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പലരും ഇഡിയുടെ നിരീക്ഷണത്തിലാണ്.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; 20 ദിവസത്തോളം ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 20 ദിവസത്തോളം ബലാത്സംഗം ചെയ്ത 21 കാരൻ അറസ്റ്റിൽ. മജ്ഹൗലി ഗ്രാമത്തിലെ താമസക്കാരനായ കുന്ദൻ കുമാർ പാസ്വാൻ, ബൻസ്ഡിഹ് റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ നിന്ന് 13 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. പാസ്വാൻ തന്നെ ഡൽഹിയിൽവച്ച് 20 ദിവസത്തോളം ബലാത്സംഗം ചെയ്തതെന്ന് പോലീസിനോട് പെൺകുട്ടി പറഞ്ഞതായി എസ്എച്ച്ഒ രാജ് കപൂർ സിംഗ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതിന് ശേഷം അവളുടെ അമ്മ പോലീസിൽ പരാതി നൽകി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന്, ഐപിസി സെക്ഷൻ 376 (3) (പതിനാറ് വയസ്സിന് താഴെയുള്ള ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുക), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ എന്നിവ എഫ്ഐആറിൽ ചേർത്തതായി എസ്എച്ച്ഒ പറഞ്ഞു.
Read Moreമികച്ച വിജയം സമ്മാനിച്ച വോട്ടര്‍മാരെ കാണാൻ ചാണ്ടി ഉമ്മന്റെ പദയാത്ര; നാലുന്നാക്കലിൽ നിന്നും കൂരോപ്പടയിലേക്ക് നടക്കുന്നത് 28 കിലോമീറ്റർ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് നേരിട്ട് നന്ദി പറയാനൊരുങ്ങി ചാണ്ടി ഉമ്മന്‍. നടന്നെത്തിയാകും നന്ദി അറിയിക്കുക. രാവിലെ വാകത്താനം നാലുന്നാക്കലില്‍ നിന്നും പദയാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരില്‍ ആണ് സമാപനം. ഏകദേശം 28 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. പുതുപ്പള്ളിയില്‍ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തുന്നത്. വോട്ടെണ്ണലിന്റെ എല്ലാ റൗണ്ടിലും മേല്‍ക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്റെ ചരിത്രവിജയം. യുഡിഎഫിന്റെ ചാണ്ടി ഉമ്മന്‍ 80,144 വോട്ടുനേടിയപ്പോള്‍ 42,425 വോട്ട് മാത്രമാണ് എല്‍ഡിഎഫിന്റെ ജെയ്ക് സി.തോമസ് നേടിയത്. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന തിങ്കളാഴ്ച ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. ശൂന്യവേളയുടെ തുടക്കമായ രാവിലെ 10നു ചാണ്ടി സത്യപ്രതിജഞ ചെയ്യും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടര്‍ന്നു മാറ്റിവച്ച നിയമസഭാ സമ്മേളനം 11നു പുനരാരംഭിക്കും. 14വരെയാണു സഭ ചേരുക.
Read More