സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന! 10 വ​യ​സു​ള്ള കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​; പ്രതിയുടെ പ്രായം കേട്ട് ഞെട്ടരുത്…

മും​ബൈ: ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ 10 വ​യ​സു​ള്ള കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 14-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യെ പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി 10 വ​യ​സു​കാ​ര​ൻ ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​രെ അ​റി​യി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യി​ൽ, പ​രാ​തി​ക്കാ​ര​നാ​യ കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി വെ​ളി​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് 14 വ​യ​സു​കാ​ര​നെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​റി​യി​ച്ചു.

Read More

താ​മ​സ​രേ​ഖ പു​തു​ക്കു​ന്ന​തി​ന് 800 ദി​നാ​ർ;  ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​റ്റ് വി​ട്ട​ത് 1.78 ല​ക്ഷം പ്ര​വാ​സി​ക​ൾ

കു​വൈ​റ്റ് സി​റ്റി: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ കു​വൈ​റ്റ് വി​ട്ടു​പോ​യ​ത് 1,78,919 വി​ദേ​ശി​ക​ൾ. സ്വ​ദേ​ശി​വ​ത്ക​ര​ണ​വും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും പ്ര​വാ​സി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മി​ല്ലാ​ത്ത 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മാ​യ​വ​ർ​ക്കു താ​മ​സ​രേ​ഖ പു​തു​ക്കു​ന്ന​തി​ന് 800 ദി​നാ​ർ ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ ഫീ​സ്‌ ചു​മ​ത്തി​യി​രു​ന്നു. ഭാ​രി​ച്ച തു​ക അ​ട​യ്ക്കു​വാ​ന്‍ ക​ഴി​യാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നു സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രും കു​വൈ​റ്റ് വി​ട്ടി​രു​ന്നു. കു​വൈ​റ്റി​ലെ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന 23 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും പ്ര​വാ​സി​ക​ളാ​ണ്. പൊ​തു​മേ​ഖ​ല​യി​ല്‍ 372,800 കു​വൈ​റ്റി​ക​ളും 110,400 പ്ര​വാ​സി​ക​ളു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.  

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി; മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്തിയത്  കല്ലാച്ചി സ്വദേശി സഹീർ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് സ്വ​ർ​ണം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി സ​ഹീ​റി​ൽനി​ന്നാ​ണ് അ​ര​ക്കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഡി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റി​ൽനി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ബു​ദാ​ബി​യി​ൽനി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി സ്വ​ദേ​ശി സ​ഹീ​റി​ൽനി​ന്നു സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം നാ​ല് ഗു​ളി​കകളാക്കി മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലായിരുന്നു. പി​ടി​കൂ​ടു​മ്പോ​ൾ 1069 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 922 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 51,30,930 രൂ​പ വ​രും.

Read More

സിപിഎം ജാഥ ഇ​നി മൂ​ന്നു നാ​ൾ; തൃ​ശൂ​രി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ ഇന്നു ജാഥയ്ക്കൊപ്പം; എന്തുപറയുമെന്ന് കാതോർത്ത് രാഷ്ട്രീയകേരളം

തൃ​ശൂ​ർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ ജാഥ ഇ​ന്ന് തൃ​ശൂ​രി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഇ​തു​വ​രെ ജാഥ​യി​ൽനി​ന്ന് വി​ട്ടു​നി​ന്ന ഇ.​പി. ജ​യ​രാ​ജ​ൻ ഒപ്പം ചേ​രും. ഇ​ന്നു രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തൃ​ശൂ​രിലേ​ക്കു പു​റ​പ്പെട്ട ഇ.​പി.​ ജ​യ​രാ​ജ​ൻ തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​യി​രി​ക്കും പ​ങ്കെ​ടു​ക്കു​ക. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​യി​ക്കു​ന്ന ജാഥ​യി​ൽ സ്വന്തം തട്ടകമായി കണ്ണൂരിലടക്കം പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ന് ജ​യ​രാ​ജ​ൻ എ​ന്തെ​ങ്കി​ലും വി​ശ​ദീ​ക​ര​ണം ന​ൽ​കു​മോ എ​ന്ന​താ​ണ് രാ​ഷ്‌​ട്രീ​യകേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ അ​നി​ൽ അ​ക്ക​ര പു​റ​ത്തുവി​ട്ട രേ​ഖ​ക​ളു​ടെ​ ചൂ​ടാ​റും മു​ന്പാ​ണ് സിപിഎം ജാഥ തൃ​ശൂ​രി​ൽ എ​ത്തു​ന്ന​ത്. അ​നി​ൽ അ​ക്ക​ര ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​ ഇ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യി​ൽ നി​ന്നു​ണ്ടാ​യേക്കുമെന്നും ക​രു​തു​ന്നു. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പും തൃ​ശൂ​ർ കോ​ർ​പറേ​ഷ​നി​ലെ ബി​നി ടൂ​റി​സ്റ്റ് ഹോം ​വി​വാ​ദ​വും ഉ​ൾ​പ്പെ​ടെ പാ​ർ​ട്ടി​യെ…

Read More

ആ​രോ​ഗ്യ​നി​ല അ​തീ​വ മോ​ശ​മാ​യ അ​വ​സ്ഥ​; ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ലേ​ക്ക് പോ​കാ​ൻ അ​നു​വ​ദി​ക്ക​ണം; മ​ദ​നി സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി സു​പ്രീം​കോ​ട​തി​യി​ൽ.. ആ​രോ​ഗ്യ​നി​ല അ​തീ​വ മോ​ശ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. അ​തി​നാ​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സ അ​നി​വാ​ര്യ​മാ​ണ്. ചി​കി​ത്സ​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് അ​തീ​വ അ​വ​ശ​നി​ല​യി​ലാ​ണ്. ഓ​ർ​മ്മ​ക്കു​റ​വും കാ​ഴ്ച​യ്ക്കും പ്ര​ശ്ന​ങ്ങ​ളു​ണ്ട്. മാ​ത്ര​മ​ല്ല, ത​ന്‍റെ പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. പി​താ​വി​നെ കാ​ണാ​നും അ​വ​സ​രം ന​ൽ​ക​ണം. കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ നാ​ട്ടി​ൽ ക​ഴി​യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഇ​നി ത​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

എം.​വി.​ ഗോ​വി​ന്ദ​നു സേ​വാ​ഭാ​ര​തി പ്ര​വ​ര്‍​ത്ത​ക​ന്‍റെ വ​ക ഷാ​ള്‍; വി​വാ​ദം ക​ത്തു​ന്നു; ഈ വ്യവസായി പാ​ർ​ട്ടി​ക്ക്  ല​ക്ഷ​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കു​ന്നയാൾ; വാട്സാപ്പ്ഗ്രൂപ്പുകൾ ചർച്ച പൊടിപൊടിക്കുന്നു

കൊ​യി​ലാ​ണ്ടി(​കോ​ഴി​ക്കോ​ട്): പ്ര​തി​രോ​ധ ജാ​ഥ​യി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന് ആർഎസ്എസി ന്‍റെ സേവനവിഭാഗമായ സേ​വാ​ഭാ​ര​തിയുടെ പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ള്‍ അ​ണി​യി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം ക​ത്തു​ന്നു.​ സേ​വാ​ഭാ​ര​തി​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ഹി​ന്ദു എ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്‍റെ ഭാ​ര​വാ​ഹി​യും കൊ​യി​ലാ​ണ്ടി​യി​ലെ സ്റ്റീ​ൽ, സി​മ​ന്‍റ് വ്യ​വ​സാ​യി​യു​മാ​യ രാ​ജീ​വ​ൻ എ​ന്ന​യാ​ളാ​ണ് സം​സ്ഥാ​ന ജാ​ഥ​യി​ലെ വി​ഐ​പി സീ​റ്റി​ൽ ഇ​രി​പ്പി​ടം ഉ​റ​പ്പി​ച്ച​ത്. 25-​നാ​യി​രു​ന്നു പ്ര​തി​രോ​ധ ജാ​ഥ​യു​ടെ കൊ​യി​ലാ​ണ്ടി​യി​ലെ സ്വീ​ക​ര​ണം. സ്വീ​ക​ര​ണ​ത്തി​നുശേ​ഷം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് വ​ലി​യ ച​ർ​ച്ച​യാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ചൂ​ടേ​റി​യ ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്.​നി​ര​വ​ധി പേ​ർ ഫേ​സ് ബു​ക്കി​ലൂ​ടെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്വീ​ക​ര​ണ യോ​ഗ​ത്തി​നെ​ത്തി​യ എം​എ​ൽ​എ​യും കൊ​യി​ലാ​ണ്ടി​യി​ലെ മ​റ്റ് നേ​താ​ക്ക​ളും വ്യ​വ​സാ​യി​യെ ​അ​ങ്ങോ​ട്ട് പോ​യി ഇ​യാ​ളെ ഹ​സ്ത​ദാ​നം ചെ​യ്ത​തും പ്ര​ത്യേ​കം വി​വാ​ദ​മാ​യി. ഇ​ത് സം​ബ​ന്ധി​ച്ച് പ​ല​രും പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ക​ത്ത​യ​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​ക്ക് ഇ​യാ​ൾ ല​ക്ഷ​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കു​ന്ന​താ​യാ​ണ് വി​വ​രം. അ​തി​ൽ പ​കു​തി​യും പാ​ർ​ട്ടി…

Read More

ഇ.​പി.​യു​ടെ മ​ക​നു പ​ങ്കാ​ളി​ത്ത​മു​ള്ള വൈ​ദേ​കം റി​സോ​ർ​ട്ട്; പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൽ ഇ​ഡി ക​ണ്ണൂ​രി​ലേ​ക്ക്; നി​ക്ഷേ​പം ന​ട​ത്തി​യ 20 പേ​രും പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കേ​ണ്ടി​വ​രും

 ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക​നും നി​ക്ഷേ​പ​മു​ള്ള വൈ​ദേ​കം റി​സോ​ർ​ട്ടി​നാ​യി നി​ക്ഷേ​പി​ച്ച​വ​രു​ടെ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ഇ​ഡി ക​ണ്ണൂ​രി​ലേ​ക്ക്. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് റി​സോ​ർ​ട്ടി​ൽ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള​ത്. റി​സോ​ർ​ട്ടി​നാ​യി നി​ക്ഷേ​പി​ച്ച പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് പ​രാ​തി ന​ൽ​കി​യ കൊ​ച്ചി സ്വ​ദേ​ശി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എം.​ആ​ർ. അ​ജ​യ​ൻ പ​ണം നി​ക്ഷേ​പി​ച്ച 20 പേ​രു​ടെ ലി​സ്റ്റും കൈ​മാ​റി​യി​രു​ന്നു. റി​സോ​ർ​ട്ടി​ന്‍റെ മ​റ​വി​ൽ അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട് ന​ട​ന്ന​താ​യാ​ണ് ഇ​ഡി​ക്ക് ല​ഭി​ച്ച പ​രാ​തി. റി​സോ​ർ​ട്ടി​ൽ ഇ.​പി. ജ​യ​രാ​ജ​ന്‍റെ ഭാ​ര്യ പി.​കെ. ഇ​ന്ദി​ര 80 ല​ക്ഷ​വും മ​ക​ൻ പി.​കെ. ജ​യ്സ​ൺ 10 ല​ക്ഷ​വും നി​ക്ഷേ​പി​ച്ച​താ​യാ​ണ് ഇ​ഡി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ക​ണ്ണൂ​ർ താ​ണ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്ന​യാ​ൾ മൂ​ന്നു​കോ​ടി രൂ​പ നി​ക്ഷേ​പി​ച്ച​താ​യും പ​റ​യു​ന്നു. ഇ​യാ​ൾ അ​ക്കൗ​ണ്ടി​ലൂ​ടെ അ​ല്ലാ​തെ ക​ള്ള​പ്പ​ണം ന​ല്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​ഡി​ക്ക് കൈ​മാ​റി​യ ലി​സ്റ്റി​ലെ 20 പേ​രും ത​ങ്ങ​ൾ…

Read More

ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍ സി​പി​എം ക്വ​ട്ടേ​ഷ​ന്‍ സം​ഘം; കേ​സ് വാ​ദി​ക്കാ​ന്‍ സി​പി​എം മുടക്കിയത് ലക്ഷങ്ങളെന്ന് ടി.​സി​ദ്ദി​ഖ്

തിരുവനന്തപുരം: ഷു​ഹൈ​ബ് വ​ധ​ത്തി​ന്‍റെ കാ​ര​ണം രാ​ഷ്ട്രീ​യ​മെ​ന്ന് ടി.​സി​ദ്ദി​ഖ് എം​എ​ല്‍​എ. 2018 ഫെ​ബ്രു​വ​രി 12ന് ​എ​ട​യ​ന്നൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷു​ഹൈ​ബി​നെ അ​തി​ഭീ​ക​ര​മാ​യാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ത​ട്ടു​ക്ക​ട​യി​ല്‍ ചാ​യ കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ഒ​രു ഭീ​ക​ര ക്വ​ട്ടേ​ഷ​ന്‍ സം​ഘം വ​ന്ന് ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് മ​രം വെ​ട്ടു​ന്ന​തു​പോ​ലെ 41 ത​വ​ണ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. പ്ര​തി​ക​ള്‍ സി​പി​എം ക്വ​ട്ടേ​ഷ​ന്‍ സം​ഘ​മാ​ണെ​ന്നും എം​എ​ല്‍​എ ആ​രോ​പി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ള്‍ സ​ഭ​യി​ല്‍ ബ​ഹ​ളം വ​ച്ചു. ച​ട്ട​പ്ര​കാ​ര​മ​ല്ലാ​ത്ത പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ രേ​ഖ​യി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ അ​റി​യി​ച്ചു. സി​പി​എം നി​യ​ന്ത്രി​ക്കു​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലെ ക​മ​ന്‍റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​ണ് ഇ​ത് ചെ​യ്യി​ച്ച​തെ​ന്ന് പ്ര​തി വെ​ളി​പ്പെ​ടു​ത്തി. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ര്‍​ക്ക് ജോ​ലി​യും ത​ങ്ങ​ള്‍​ക്ക് പ​ട്ടി​ണി​യും എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണെ​ന്നും എം​എ​ല്‍​എ ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന്മി കു​ടി​യാ​ന്‍ സ​മ​ര​വു​മാ​യി…

Read More

ഉറങ്ങുകയാണെന്ന് കരുതി! അമ്മ മരിച്ചത് മനസിലാകാതെ 11 വയസുകാരൻ മൃതദേഹത്തിന് കാവലിരുന്നത് രണ്ട് ദിവസം

ബംഗളൂരു: അമ്മ മരിച്ചത് മനസിലാകാതെ 11കാരൻ മൃതദേഹത്തിനൊപ്പം താമസിച്ചത് രണ്ട് ദിവസമെന്ന് റിപ്പോർട്ട്. ബംഗളൂരുവിലെ ആർ ടി നഗറിലാണ് സംഭവം. അമ്മ മരിച്ച വിവരം കുട്ടി അറിഞ്ഞില്ലെന്നാണ് പൊലീസ് പറഞ്ഞത്. ദേഷ്യം കാരണം അമ്മ തന്നോട് പിണങ്ങി ഉറങ്ങുകയാണെന്നാണ് കുട്ടി കരുതിയത്. അതിനാലാണ് അമ്മ മിണ്ടാത്തതെന്നും കുട്ടി ധരിച്ചു. ഫെബ്രുവരി 26നാണ് പ്രമേഹവും രക്തസമ്മർദ്ദവും കുറഞ്ഞ് 44കാരിയായ അന്നമ്മ താമസ്ഥലത്ത് മരിക്കുന്നത്. എന്നാൽ അമ്മ ക്ഷീണം കാരണം മുഴുവൻ സമയവും ഉറങ്ങുകയാണെന്ന് കരുതി കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. അന്നമ്മയുടെ ഭർത്താവ് ഒരു വർഷം മുൻപ് വൃക്ക തകരാറിലായി മരിച്ചു. വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. പകൽ സമയങ്ങളിൽ കുട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും കൂട്ടുകാരുമായി കളിക്കുകയും ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണവും കഴിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമ്മ തന്നോട് മിണ്ടുന്നില്ലെന്നും രാത്രിയും…

Read More

അഞ്ച് മക്കളെ കൊന്നു! തടവില്‍ കഴിഞ്ഞ അമ്മയ്ക്ക് ഒടുവില്‍ ദയാവധം; അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം നടന്നത് 2007 ല്‍

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെ ചര്‍ച്ചകളുയര്‍ത്തിയ ഒരു വിഷയമാണ് ദയാവധം. ഭേദപ്പെടുത്താൻ സാധിക്കാത്ത ശാരീരികവും മാനസിവുമായ രോഗങ്ങളാല്‍ കഴിയുന്നവര്‍ക്ക് വേദനാജനകമായ ജീവിതത്തില്‍ നിന്നൊരു രക്ഷ എന്ന നിലയില്‍ ദയാവധം അനുവദിക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ദയാവധവും ഒരു തരത്തിലുള്ള കൊലപാതകമാണ് അത് അനുവദനീയമല്ല എന്ന് മറുവിഭാഗവും വാദിക്കുന്നു.  നിലവില്‍ നെതര്‍ലൻഡ്സ്, സ്വിറ്റ്സര്‍ലൻഡ്, ബെല്‍ജിയം, ബ്രട്ടൻ എന്നീ രാജ്യങ്ങളും ചില യുഎസ് സ്റ്റേറ്റുകളുമാണ് ദയാവധത്തെ നിയമപരമായി പിന്തുണയ്ക്കുന്നത്. ഇപ്പോഴിതാ ബെല്‍ജിയത്തില്‍ നിന്ന് അസാധാരണമായ ഒരു ദയാവധത്തെ കുറിച്ചുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.  തന്‍റെ അഞ്ച് മക്കളെ കൊലപ്പെടുത്തിയ കേസില്‍ ദീര്‍ഘകാലമായി തടവില്‍ കഴിഞ്ഞിരുന്ന സ്ത്രീ ഇപ്പോള്‍ ദയാവധത്തിലൂടെ മരിച്ചു എന്നതാണ് വാര്‍ത്ത. 2007ലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിന് ആസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്ത് ജനീവീവ് ലെര്‍മിറ്റെ എന്ന യുവതി തന്‍റെ അഞ്ച് മക്കളെയും കഴുത്തറുത്ത്  കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവരും…

Read More