ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. അല്‍ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദനോട് ബന്ധപ്പെടുത്തി ജയരാജന് നടത്തിയ പ്രസ്താവന വിവാദമായി. ‘ഒസാമ ബിന്‍ ലാദന് എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫല്‍ ബിന്‍ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫല്‍ ബിന്‍ ലാദന് എന്ന് വിളിക്കണോ, ബിന്‍ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ചറിയാനാണ്. യൂസഫിന്റെ മകനാണ് നൗഫല്‍ എന്നത് തിരിച്ചറിയാനാണ് ബിന്‍ എന്ന് ചേര്‍ക്കുന്നത്. മിസ്റ്റര്‍ നൗഫല്‍, താങ്കളുടെ പിതാവിന് പോലും ഉള്‍ക്കൊള്ളനാകുമോ ഈ നടപടി’ എം.വി.ജയരാജന് പറഞ്ഞു. എത്ര നികൃഷ്ടമായ രീതിയിലാണ് ഒരു സി.പി.എം. നേതാവ് തന്റെയുള്ളിലെ വെറുപ്പ് ഛര്‍ദ്ദിച്ചു വെയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ‘ഒരു മുസ്ലിം പേരു കേട്ടാല്‍ ഉടന്‍ കൊടുംഭീകരവാദിയായ ഉസാമ ബിന്‍…
Read MoreCategory: Loud Speaker
14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചു ! സിപിഐ നേതാവിനെതിരേ കേസ്…
പാറശാലയില്‍ സിപിഐ നേതാവിനെതിരേ പീഡനപരാതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സിപിഐ പ്രാദേശിക നേതാവായ ഷൈനുവിനെതിരേയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പാറശാല പോലീസ് കേസ് എടുത്തു. പാറശാല ഉദിയിന്‍കുളങ്ങര സ്വദേശിയാണ് ഇദ്ദേഹം. 14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഒളിവില്‍ പോയതിനാല്‍ ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാള്‍ മുന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് പ്രതി.
Read Moreടയര്‍പൊട്ടി കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി; തേനിയിലെ അപകടത്തിൽ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലെ തേനിയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കോട്ടയം സ്വദേശികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുണ്ട്. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ്(23), ഗോകുല്‍(23) എന്നിവരാണ് മരിച്ചത്. വടവാതൂര്‍ സ്വദേശി അനന്ദു വി. രാജേഷിനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. ടയര്‍ പൊട്ടിയ കാര്‍ ലോറിയില്‍ വന്നിടിക്കുകയായിരുന്നു.
Read Moreകൊടുംചൂട് വ്യാപിക്കും; വേനൽമഴയ്ക്ക് സാധ്യത കുറഞ്ഞു; സംസ്ഥാനത്ത് ചൂട് കൂടാൻ കാരണം ഉത്തരേന്ത്യയിലെ എതിര്‍ചക്രവാതച്ചുഴി
തിരുവനന്തപുരം: വടക്കൻ കേരളത്തിനു പുറമേ മധ്യകേരളത്തിലേക്കും തീരദേശ മേഖലകളിലേക്കും കൊടുംചൂട് വ്യാപിക്കുമെന്ന് വിദഗ്ധർ. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കൂടും. വരുംദിവസങ്ങളിൽ കാര്യമായ വേനൽമഴയ്ക്ക് സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഒറ്റപ്പെട്ട മഴ പെയ്തേക്കാം. കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്നലെ കൂടിയ ചൂട് തൃശൂര്‍ വെള്ളാനിക്കരയിലും കൊച്ചി വിമാനത്താവളത്തിലും. താരതമ്യേന കുറഞ്ഞ പകല്‍ താപനില തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു. ഉത്തരേന്ത്യയിലെ എതിര്‍ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു ഇങ്ങോട്ട് നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിന് കാരണമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്റർ ഡയറക്ടര്‍ ഡോ. എസ് അഭിലാഷ് പറഞ്ഞു. അതേസമയം കനത്ത ചൂടില്‍ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. അന്തരീക്ഷ താപനില വളരെ കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്കു മാറിയ ശേഷം വൈദ്യസഹായം തേടണം.…
Read Moreസിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്ക്; വാരിയെല്ലിന് ക്ഷതമേറ്റത് ആക്ഷൻ രംഗത്തിനിടെ
മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരം സിടി സ്കാൻ എടുത്തശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. പ്രഭാസ് നായകനായി എത്തുന്ന “പ്രൊജക്റ്റ് കെ’യുടെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ഷൂട്ടിംഗ് നിർത്തിവച്ചു. ബ്ലോഗ് പോസ്റ്റിൽ അമിതാഭ് ബച്ചൻതന്നെയാണ് അപകടവിവരം കുറിച്ചത്. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു. രോഗമുക്തി നേടുന്നത് വരെ അമിതാഭ് ബച്ചന്റെ എല്ലാ പിപാടികളും മാറ്റിവച്ചു.
Read Moreമാധ്യമ സ്വാതന്ത്ര്യം ഹനിച്ചിട്ടില്ല; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമം അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും പി.സി. വിഷ്ണുനാഥാണ് അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിച്ചത്. ലഹരി മാഫിയക്കെതിരായ വാർത്ത എങ്ങനെ സർക്കാരിനെതിരാകുമെന്ന് പി.സി. വിഷ്ണുനാഥ് ചോദിച്ചു. ലഹരിമാഫിയക്ക് എതിരായ വാർത്തയിൽ എന്തിനാണ് എസ്എഫ്ഐക്ക് പ്രതിഷേധമെന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐക്ക് സെൻസർഷിപ്പ് നൽകിയത് ആരാണെന്നും വിഷ്ണുനാഥ് ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ അതിക്രമവും പോലീസ് പരിശോധനയും മാധ്യമസമൂഹത്തിന് നൽകുന്ന മുന്നറിയിപ്പാണ്. സർക്കാരിനെതിരെ ആരും ഒരു വാർത്തയും കൊടുക്കാതെ പഞ്ചപുച്ഛമടക്കിയിരിക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അത് അംഗീകരിക്കാനാകില്ല. എത്ര ഭീഷണി ഉണ്ടായാലും സർക്കാരിന്റെ ദുഷ് ചെയ്തികൾക്കെതിരെ പ്രതികരിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ അക്രമത്തെയും പരിശോധനയെയും ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ മറുപടി നൽകി. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമല്ലെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി കോഴിക്കോട് ഏഷ്യാനെറ്റ് ഓഫീസിലെ പരിശോധന നിയമവാഴ്ചയുടെ ഭാഗമായുള്ള പരിശോധന മാത്രമാണെന്നും…
Read Moreകോണ്‍ഗ്രസിൽ തലവേദനയായി‘എംപി കോക്കസ്’;തള്ളാനും കൊള്ളാനും കഴിയാതെ കെപിസിസി
കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ‘എംപി കോക്കസ്’ വീണ്ടും. ലോക്സഭാതെരഞ്ഞെടുപ്പ് വരാനിരിക്കേ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളായ എം.കെ. രാഘവനും കെ. മുരളീധരനും സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. ഇവർക്കു പിന്നാലെ കൂടുതൽപേർ രംഗത്തുവരുമെന്ന സൂചനകളുമുണ്ട്. പാർട്ടിയിൽ ഇത് പ്രതിസന്ധി സൃഷ്ടിച്ചിട്ടു ണ്ടെ ങ്കിലും എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ നേതൃത്വത്തിനു വലിയ ധാരണയില്ല.ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ എം.കെ. രാഘവന് എംപിക്ക് അവസരം ലഭിക്കില്ലെന്ന് എതാണ്ട് ഉറപ്പാണ്. മൂന്നുതവണ എംപിയായ അദ്ദേഹം സംസ്ഥാന നേതൃത്വവുമായി നേരത്തെ തന്നെ അകല്‍ച്ചയിലാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനാണ് അദ്ദേഹത്തിന് താത്പര്യവും. സമാന മനോഭാവമാണ് കെ. മുരളീധരനുമുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തു നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പും മറ്റുകാര്യങ്ങളും ഞങ്ങള്‍ അറിയുന്നില്ലെന്ന പ്രതികരണവുമായി ഇവര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് തന്നെ ‘വിമതനായ’ ശശി തരൂരിനെ പരസ്യമായി പിന്തുണയ്ക്കുകയും തരൂരിന് സംസ്ഥാന…
Read Moreവിമാനത്തിനുള്ളില്‍ വീണ്ടും സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചു! വിശദീകരണം കേട്ട് ഞെട്ടി യാത്രക്കാര്‍
ന്യൂഡൽഹി: എയർഇന്ത്യയിൽ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ വീണ്ടും സമാനമായ സംഭവം. അമേരിക്കൻ എയർലൈനിന്റെ ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ സഹയാത്രക്കാരനുമേൽ മൂത്രമൊഴിച്ചതായാണ് റിപ്പോർട്ടുകൾ. ന്യൂയോർക്കിൽ നിന്നും വെള്ളിയാഴ്ച രാത്രി 9.14ന് പുറപ്പെട്ട എഎ 292 വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം പ്രതിയെ കസ്റ്റഡിയിലെടുത്തതായി ഡല്‍ഹി (ഐജിഐ) വിമാനത്താവളം വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി ന്യൂയോർക്കിൽ പഠിക്കുന്ന വിദ്യാര്‍ഥിയാണെന്നും മദ്യപിച്ച് ഉറങ്ങിക്കിടക്കുമ്പോള്‍ മൂത്രമൊഴിച്ചു എന്നുമാണ് പറയപ്പെടുന്നത്. വിദ്യാർഥി മാപ്പപേക്ഷിച്ചതിന് തുടർന്ന് ഔദ്യോഗികമായി പരാതി നൽകുന്നതിൽ നിന്നും പരാതിക്കാരൻ പിന്മാറിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, സംഭവം ഗൗരവമായി കണ്ട് അമേരിക്കൻ എയർലൈൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിനെ വിവരം ധരിപ്പിച്ചുവെന്നാണ് വിവരം. ഇതേ തുടർന്ന് വിമാനം ഇറങ്ങിയയുടൻ പ്രതിയെ ഡൽഹി പോലീസിന് കൈമാറുകയായിരുന്നു.
Read Moreഇങ്ങനെയും ചില ബന്ധുക്കള്‍..! ബന്ധുവായ യുവതിയെ പീഡിപ്പിച്ചു നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവിനെ പൊക്കി പോലീസ്
ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുവായ യുവതിയെ പീഡിപ്പിക്കുകയും യുവതിയുടെ നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ബല്ലിയയിലാണ് സംഭവം. 24കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ ബന്ധുവും ബീഹാറിലെ സിവാന്‍ ജില്ലയിലെ ഹുസൈന്‍ഗഞ്ച് നിവാസിയുമായ അബ്ദുള്‍ സലാം അന്‍സാരിയെ ബല്ലിയ സിറ്റിയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. രണ്ട് വര്‍ഷത്തോളം ഇയാള്‍ യുവതിയെ പീഡിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ അപായപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
Read Moreഇതുവരെയുള്ള മുഖ്യമന്ത്രിമാരിൽ സോഷ്യൽ മീഡിയ ടീം ഉള്ള ഏക മുഖ്യമന്ത്രി! സമൂഹമാധ്യമ ടീമിന് ഒരു വർഷത്തെ ശമ്പളം 79.73 ലക്ഷം രൂപ !
സ്വന്തം ലേഖകൻ തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ ടീമിന് ഒരു വർഷം ശന്പളം ഇനത്തിൽ മാത്രം നൽകുന്നത് 79.73 ലക്ഷം രൂപ. 12 പേരാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലുള്ളത്. ടീം ലീഡർ, കണ്ടന്റ് മാനേജർ, സിനിയർ വെബ് അഡ്മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോ -ഓർഡിനേറ്റർ, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ഡെലിവറി മാനേജർ, റിസർച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്രഗേറ്റർ, 2 ഡാറ്റ റിപ്പോസിറ്ററി മാനേജർ, കംപ്യൂട്ടർ അസിസ്റ്റസ്റ്റ് എന്നീ തസ്തികളിലാണ് സോഷ്യൽ മീഡിയ ടീമുള്ളത്. സോഷ്യൽ മീഡിയ ടീമിന്റെ ലീഡറുടെ പ്രതിമാസ ശന്പളം 75,000. കണ്ടന്റ് മാനേജരുടെ ശന്പളം 70,000. സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർക്ക് 65,000. സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർക്ക് ശന്പളം 65,000. കണ്ടന്റ് സ്ട്രാറ്റജിസ്റ്റിനും 65,000 നൽകണം. ഡെലിവറി മാനേജർക്ക് 53,200. റിസർച്ച് ഫെലോ,…
Read More