കാഠ്മണ്ഡു: നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 71 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ലാന്‍ഡിംഗിന്റെ സമയത്ത് പൈലറ്റുമാരിലൊരാൾ ലിവര്‍ മാറി വലിച്ചതാകാം ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവര്പ്രവര്ത്തിപ്പിക്കുന്നതിന് പകരം എന്ജിന് ഫെദേര്‍ഡ് പൊസിഷനിലാക്കുന്ന ലിവര്‍ പ്രവര്‍ത്തിപ്പിച്ചു. ഇതോടെ എന്‍ജിനിലേക്കുള്ള വൈദ്യുതി പ്രവാഹം നിലച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന. കഴിഞ്ഞ ജനുവരി 15നാണ് യതി എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 691 അപകടത്തില്‍പെട്ടത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട വിമാനം പൊഖാറ രാജ്യാന്തരവിമാനത്തില് ഇറങ്ങുന്നതിനിടെയാണ് തകര്‍ന്നുവീണത്.
Read MoreCategory: Loud Speaker
സഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധം ! മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ ! ഒപ്പം മദ്യപിച്ച സുഹൃത്തും മരിച്ചു…
ഭര്‍ത്താവിന് മദ്യത്തില്‍ വിഷം ചേര്‍ത്തു നല്കി കൊലപ്പെടുത്തി ഭാര്യ. യുവതിക്ക് മറ്റൊരാളുമായുള്ള ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ചെന്നൈ മധുരാന്തകം സ്വദേശിനി കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ വിഷം ചേര്‍ത്ത വിവരം അറിയാതെ ഭര്‍ത്താവ് തന്റെ സുഹൃത്തിനും മദ്യം നല്‍കിയിരുന്നു. ഇയാളും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരണപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കവിത. ഭര്‍ത്താവ് കെ സുകുമാര്‍ ഒരു ഇറച്ചിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള കവിതയുടെ അടുപ്പത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു. മൂന്ന് മാസം മുമ്പ് കവിതയും സുകുമാറും തമ്മില്‍ അകന്നെങ്കിലും ഇവരുടെ കുടുംബങ്ങള്‍ എത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷവും സഹപ്രവര്‍ത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു. എന്നാല്‍ വീണ്ടും വഴക്ക് പതിവായതോടെ ഭര്ത്താവിനെക്കൊലപ്പെടുത്താന് കവിത തീരുമാനിക്കുകയായിരുന്നു.…
Read Moreശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം; ഒന്നിലും ഇടപെടാതെ ഒഴിഞ്ഞു നിൽക്കാൻ പഠിക്കണം; ശിവശങ്കറും സ്വപ്നയും തമ്മിലുള്ള കൂടുതൽ വാട്സാപ്പ് ചാറ്റുകൾ പുറത്ത്
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതൽ വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നു. 2019 സെപ്റ്റംബറിൽ ഇരുവരും നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യുഎഇയിലെ റെഡ്ക്രസന്റിനെ എങ്ങനെയാണ് ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കർ ചാറ്റിൽ ഉപദേശിക്കുന്നത്. റെഡ് ക്രസന്റ് സർക്കാരിന് നൽകേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കർതന്നെ തയാറാക്കി നൽകി. കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേർത്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും ചാറ്റിൽ നിർദേശിക്കുന്നുണ്ട്. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കർ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളെ വിളിക്കാനും സ്വപ്നയ്ക്ക് നിർദേശം നൽകിയതായും ചാറ്റിൽ വ്യക്തമാണ്. 2019 ജൂലൈ 31ന് രാത്രി 11.46ന് അയച്ച മറ്റൊരു സന്ദേശത്തിൽ നിനക്കൊരു ജോലി വാങ്ങിനല്‍കണമെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും താഴ്ന്ന തരത്തിലുള്ള ജോലിയാണെങ്കിലും ശമ്പളം…
Read Moreനടിയെ ആക്രമിച്ച കേസ്: സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന അപേക്ഷയുമായി ദിലീപ് സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസ് സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍. ജസ്റ്റീസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് 12-ാം ഇനമായി കേസ് പരിഗണിക്കും. മഞ്ജുവാര്യരേയും കാവ്യാമാധവന്റെ മാതാപിതാക്കളേയും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന് നീക്കം തടയണമെന്ന് സത്യവാംഗ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടു. തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന് ശ്രമമെന്നാണ് ദിലീപിന്റെ വാദം.എന്നാല്‍ മഞ്ജുവാര്യരെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്നും തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Read More16 വയസേ ഉള്ളെങ്കിലും മാസം തികയും മുമ്പ് പ്രസവിപ്പിക്കാം ! പോക്സോ കേസില്‍ ഹൈക്കോടതി പറയുന്നതിങ്ങനെ…
പോക്സോ കേസില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കുണ്ടാവാന്‍ ഇടയുള്ള മാനസിക സാമൂഹികാഘാതം കണക്കിലെടുത്ത് മാസം തികയും മുമ്പ് പെണ്‍കുട്ടിയെ പ്രസവിപ്പിച്ച് ഗര്‍ഭസ്ഥ ശിശുവിന് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. 29 ആഴ്ച പ്രായം കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കാന്‍ സമീപിച്ച പോക്സോ കേസില്‍ മലപ്പുറം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ജനിച്ച് 39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞിന്റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 17 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ബന്ധുക്കള്‍ അറിയുന്നത് വളരെ വൈകിയാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ ഗര്‍ഭഛിദ്രത്തിനായി ഹൈക്കോടതിയേയും സമീപിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യാവസ്ഥയും ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതയും ആരാഞ്ഞ കോടതിക്ക് മുന്നില്‍ സ്കാനിങ് അടക്കം ചെയ്ത ശേഷം കുട്ടിക്ക്…
Read Moreപൗരന്മാരെ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കുന്ന മുഖ്യമന്ത്രി നാടിന് ശാപം; പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി നാടിന് ശാപമാണെന്നു പി.സി. ജോര്‍ജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കാന് പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താന്‍ ശ്രമം നടത്തുന്ന ധനമന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുല്പാദന മേഖലയില്‍ ചെലവഴിക്കുന്നതിനു പകരം ആഡംബരങ്ങള്‍ക്കും ഭരണ ധൂര്‍ത്തിനും വേണ്ടി ചെലവാക്കുന്നു. യുഎഇ സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വളരെ വ്യക്തമായി തെളിയുന്നുണ്ട്. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയും ഇഡിയുടെ കസ്റ്റഡിയില്‍ ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഈ അപമാന ഭാരംകൂടി കേരള ജനതയ്ക്ക് നല്‍കാതെ പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
Read Moreകോട്ടയത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം പൂട്ടിയതിൽ വ്യാപക പ്രതിഷേധം; ബലക്ഷയം ആരോപിച്ച് ഓഫീസ് മാറ്റാനുള്ള ശ്രമമെന്ന് കെട്ടിട ഉടമ; മൂന്ന് ജില്ലക്കാർ ദുരിതത്തിൽ
കോട്ടയം: നാഗമ്പടത്തെ പാസ്പോര്‍ട്ട് സേവാകേന്ദ്രം താത്കാലികമായി അടച്ചിടാനുള്ള റീജണല്‍ പാസ്പോര്‍ട്ട് ഓഫീസറുടെ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമായി. കെട്ടിടത്തിനു ബലക്ഷയമുണ്ടെന്നാരോപിച്ച് പാസ്പോര്‍ട്ട് സേവാകേന്ദ്രം മാറ്റുന്നതിനുളള ശ്രമമാണ് നടക്കുന്നതെന്ന് കെട്ടിട ഉടമയും ആരോപിച്ചു. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെങ്കില്‍ തന്നോട് ഇതുവരെയും അധികൃതര്‍ എന്തുകൊണ്ട് ബന്ധപ്പെട്ടിട്ടില്ലെന്നാണ് കെട്ടിടത്തിന്റെ ഉടമ സ്റ്റീഫന്‍ ജോര്‍ജ് ചോദിക്കുന്നത്. ഇതോടെ തീരുമാനത്തിനു പിന്നില്‍ ദുരൂഹതയുള്ളതായി ആരോപണം ശക്തമായി. കെട്ടിടം കുലുങ്ങുന്നുണ്ടെന്നും കെട്ടിടത്തില്‍ വിള്ളലുണ്ടെന്നും കാണിച്ച് കറുകച്ചാല്‍ സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ മുതല്‍ ഓഫീസ് താത്കാലികമായി അടച്ചിട്ടിരിക്കുന്നത്. പ്രതിഷേധവുമായി യൂത്ത് ഫ്രണ്ടും സിപിഎമ്മുംപാസ്പോര്ട്ട് സേവാകേന്ദ്രം അടച്ചിടാനുള്ള തീരുമാനത്തിനെതിരേ യൂത്ത്ഫ്രണ്ട് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഓഫീസിനു മുമ്പില്‍ നടന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും യുഡിഎഫ് നേതാക്കളുമെത്തി. ബലക്ഷയം ഉണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്നുള്ള നിരവധി…
Read Moreസ്പീഡിന്റെ ത്രില്ല് കണ്ടവന്റെ നെഞ്ചത്തല്ല വേണ്ടത്..!! ഓവർസ്പീഡിൽ വാഹനമോടിക്കുന്നവരുടെ ഏഴ് ന്യായങ്ങളും അതിനുള്ള മറുപടികളും…
1. “ഓവർസ്പീഡ് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല’ വെറും തോന്നലാണത്. വേഗത കൂടുന്തോറും വണ്ടിയുടെ മേൽ ഡ്രൈവർക്കുള്ള നിയന്ത്രണം കുറഞ്ഞുകൊണ്ടിരിക്കും. എത്ര കൊലകൊമ്പൻ ഡ്രൈവറായാലും വണ്ടിക്ക് ഒരു സ്റ്റോപ്പിംഗ് ദൂരമുണ്ട്. ബ്രേക്ക് ചവിട്ടിയാലും അത്രയും ദൂരം കൂടി സഞ്ചരിച്ചേ വണ്ടി നിൽക്കൂ. നിങ്ങൾക്കെതിരേ ഒരു വണ്ടി വരുന്നുണ്ടെങ്കിൽ, ആ വണ്ടിക്കുമുണ്ട് ഇതുപോലെ ഒരു ദൂരം. നിങ്ങൾ വിചാരിക്കുന്നിടത്തു വണ്ടി നിൽക്കാതെ വന്നാൽ ഒന്നുകിൽ നിങ്ങൾ ചാവാനോ അല്ലെങ്കിൽ കൊല്ലാനോ ഉള്ള സാധ്യതയാണുള്ളത്. 2. ”പോയിട്ട് അത്യാവശ്യമുണ്ട്’ ഒറ്റനോട്ടത്തിൽ ന്യായമെന്നു തോന്നുന്ന ഒരു കാരണമാണെങ്കിൽപോലും അതിവേഗതകൊണ്ട് കാര്യമായ പ്രയോജനമൊന്നും ഇല്ലെന്നതാണ് യാഥാർഥ്യം. ഉദാഹരണത്തിന് അഞ്ചു കിലോമീറ്റർ ദൂരത്തക്ക് 50 കിലോമീറ്റർ വേഗതയിലും 60 കിലോമീറ്റർ വേഗതയിലും പോയാൽ വരുന്ന സമയവ്യത്യാസം വെറും ഒരു മിനിറ്റാണ്. ദൂരം 20 കിലോമീറ്ററുണ്ടെങ്കിൽ സമയവ്യത്യാസം നാലു മിനിറ്റാകും. ഇതേ ദൂരത്തിന് വേഗത 60ൽനിന്ന് 70…
Read Moreകിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകൾക്ക് ഇടരുത്! വിചിത്ര നിയമം നടപ്പിലാക്കാനൊരുങ്ങി രാജ്യം
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്തെ മറ്റ് സ്ത്രീകൾക്ക് ഇടരുതെന്ന വിചിത്ര നിയമം നടപ്പിലാക്കാൻ ഒരുങ്ങി രാജ്യം. കിംഗ് ജോങ്ങ് ഉന്നിൻ്റെ പത്ത് വയസുകാരിയായ ജൂ എയ് എന്ന പേരാണ് രാജ്യത്ത് അലിഖിത നിയമമായി നടപ്പിലാക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ജു എയ് എന്ന് പേരുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ജനന സർട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേരാക്കാൻ അധികൃതർ നോട്ടിസ് പുറപ്പെടുവിച്ചു. ഒരാഴ്ചയാണ് പേര് മാറ്റാനായി അനുവദിച്ചിരിക്കുന്ന സമയം. ഇത് സംബന്ധിച്ച് റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് ഫോക്സ് ന്യൂസാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. ഉത്തര കൊറിയയുടെ മിലിട്ടറി പരേഡിലാണ് കിം ജോങ്ങ് ഉന്നിൻ്റെ മകൾ ജൂ എയ് ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. കിം ജോങ്ങ് ഉന്നിൻ്റെ മക്കളിൽ മൂന്ന് പേരെ മാത്രമാണ് പൊതുവേദിയിൽ കൊണ്ടുവന്നിട്ടുള്ളു.
Read Moreനമസ്കാരം സഹോദരങ്ങളേ, സമയം കിട്ടുന്പോൾ പശുക്കളുടെ കണ്ണിലേക്കൊന്നു നോക്കുക; മനസ് നിറയും..! കൃഷ്ണകുമാർ പറയുന്നു
സമയം കിട്ടുന്പോൾ പശുക്കളുടെ അരികിലേക്ക് ചെന്ന് അവയുടെ കണ്ണിലേക്ക് നോക്കിയാൽ മനസ് നിറയുമെന്ന് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണ കുമാർ. നമ്മുടെയൊക്കെ ജീവിതത്തിൽ പാലിന്റെ പുണ്യവും പൊലിമയും തരുന്നത് ഈ മിണ്ടാപ്രാണികളാണെന്നും ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാർക്ക് നന്ദിയെന്നും കൃഷ്ണ കുമാർ പറയുന്നു. നമസ്കാരം സഹോദരങ്ങളേ, ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്നേഹത്തെപ്പറ്റിയും ചുരുക്കത്തിൽചില കാര്യങ്ങൾ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങൾ പറയും. പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോൾ പശുക്കളുടെ അടുത്തൊന്നു ചെന്ന് നിൽക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കിൽ താങ്കൾക്കും ആ നിമിഷങ്ങളിൽ മനസ് നിറയുന്നത്…
Read More