80,000 രൂപവരെ നൽകി വിദ്യാർഥികളുടെ ബീജം ശേഖരിക്കുന്നു! പുതിയ നീക്കവുമായി ചൈനയിലെ ക്ലിനിക്കുകൾ…

20 നും 40 നും ഇടയിൽ പ്രായമുള്ളവർ. കുറഞ്ഞത്  5.57 അടി ഉയരം, വൃത്തിയുള്ള ശീലങ്ങൾ, പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്ത, വലിയ മുടികൊഴിച്ചിൽ ഇല്ലാത്ത യുവാക്കളെ ആവശ്യമുണ്ട്. ഇതാണ് ഇപ്പോൾ ചൈനീസ് ബീജ ബാങ്കിന്‍റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരസ്യം. ചൈനയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ബീജം ദാനം ചെയ്യാനും ഇതിലൂടെ ചൈനയുടെ ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന് ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.  ഇതിനോടകം നിരവധി ബീജ ക്ലനിക്കുകൾ ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ വിഷയം ചൈനീസ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി കഴിഞ്ഞു. ഫെബ്രുവരി 2ന് ചൈനയിലെ യുനാന്‍ ഹ്യൂമന്‍ സ്പേം ബാങ്കാണ് സർവകലാശാലകളോട് ആദ്യമായി ബീജദാനത്തിനായി ആഭ്യർത്ഥിച്ചത്. ഇതിന്‍റെ റജിസ്ട്രേഷന്‍, വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചും വെബ്സൈറ്റിൽ വിശദമായി വിശദീകരിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന വന്ധ്യതാ നിരക്ക് ഉദ്ധരിച്ച് ചൈനയിലുടനീളമുള്ള സർവ്വകലാശാല വിദ്യാർത്ഥികളെയും മറ്റ് ആരോഗ്യമുള്ള ചെറുപ്പക്കാരെയും…

Read More

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​നം; സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ല്‍ വേണ്ട; കാരണം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങാ​ന്‍ പാ​ടി​ല്ലെ​ന്ന ഉ​ത്ത​ര​വു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്. ആ​ളു​ക​ള്‍ ചാ​ന​ല്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യു​മ്പോ​ള്‍ അ​തി​ല്‍ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​ന് വ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും ഇ​ത് ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന് എ​തി​രാ​ണെ​ന്നു​മു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി തേ​ടി ഒ​രു അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗം ന​ല്‍​കി​യ അ​പേ​ക്ഷ നി​ര​സി​ച്ചു​കൊ​ണ്ടാ​ണ് പു​തി​യ ഉ​ത്ത​ര​വ്. ഇ​ന്‍റ​ര്‍​നെ​റ്റി​ലോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലോ ഒ​രു വീ​ഡി​യോ​യോ ലേ​ഖ​ന​മോ പോ​സ്റ്റ് ചെ​യ്യു​ന്ന​ത് ക്രി​യാ​ത്മ​ക സ്വാ​ത​ന്ത്ര്യ​മാ​യും ക​ണ​ക്കാ​ക്കാം. എ​ന്നാ​ല്‍ യുൂ​ട്യൂ​ബ് വീ​ഡി​യോ​ക​ള്‍ ഒ​രു നി​ശ്ചി​ത എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്തി​ക​ള്‍ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്താ​ല്‍ വീ​ഡി​യോ അ​പ്ലോ​ഡ് ചെ​യ്ത ജീ​വ​ന​ക്കാ​ര്‍​ക്ക് വ​രു​മാ​നം ല​ഭി​ക്കും. ഇ​ത് 1960ലെ ​കേ​ര​ള സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Read More

എം​എ​ല്‍​എ​മാ​ര്‍​ക്ക്  താമസിക്കാൻ  ഇടം വേണം; പരസ്യം നൽകിനി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ്, 19 എംഎൽഎമാർക്ക് താമസിക്കാനുള്ള സ്ഥലത്തിന് ഉണ്ടായിരിക്കേണ്ട സൗകര്യം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ പ​മ്പാ ബ്ലോ​ക്ക് പൊ​ളി​ച്ച​തോ​ടെ താ​മ​സി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ സം​സ്ഥാ​ന​ത്തെ 19 എം​എ​ല്‍​എ​മാ​ര്‍. എം​എ​ല്‍​എ​മാ​ര്‍​ക്ക് പ​ക​രം താ​മ​സ സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ര​സ്യം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പ​ന്പ ബ്ലോ​ക്ക് പൊ​ളി​ച്ച​തി​നു​ശേ​ഷം ക​ര​മ​ന – മേ​ല​റ​ന്നൂ​ര്‍ റോ​ഡി​ലു​ള്ള സ്വ​കാ​ര്യ ഫ്ലാ​റ്റി​ലാ​ണ് എം​എ​ല്‍​എ​മാ​ര്‍​ക്ക് പ​ക​രം താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​ത്. എം​എ​ല്‍​എ​മാ​ര്‍ ഇ​വി​ടെ താ​മ​സം ആ​രം​ഭി​ച്ച്‌ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി. ഇ​തേ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ ഇ​ടി​ച്ച​തോ​ടെ എം​എ​എ​ല്‍​മാ​ര്‍​ക്ക് ഇ​വി​ടെ നി​ന്നും മാ​റേ​ണ്ടി വ​ന്നു. എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലെ നി​ള ബ്ലോ​ക്കി​ന് മു​ക​ളി​ല്‍ ഷെ​ഡ് ഒ​രു​ക്കി താ​ത്കാ​ലി​ക താ​മ​സ സൗ​ക​ര്യം നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഒ​രു​ക്കി. എ​ന്നാ​ൽ ഇ​വി​ടെ സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് എം ​എ​ല്‍ എ​മാ​ര്‍​ക്ക് ഫ്ലാ​റ്റ് തേ​ടി​യു​ള്ള പ​ര​സ്യം ന​ൽ​കി​യ​ത്. ​നി​യ​മ​സ​ഭ​യി​ല്‍ നി​ന്നും എ​ട്ടു​കി​ലോ മീ​റ്റ​റി​നു​ള്ളി​ല്‍, ന​ഗ​ര​ത്തി​ല്‍ ത​ന്നെ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ടം വേ​ണം. കു​റ​ഞ്ഞ…

Read More

ഭാ​യ്, ഭാ​യ് റി​പ്പോ​ർ​ട്ട്… കോ​ന്നി​യി​ലെ കൂ​ട്ട​അ​വ​ധി; ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് വി​വാ​ദം? ന​ട​പ​ടി ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് എം​എ​ൽ​എ

പ​ത്ത​നം​തി​ട്ട: പൊ​തു​വി​കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു റ​വ​ന്യു​വ​കു​പ്പ്. ഉ​ദ്യോ​സ്ഥ​ത​ല​ത്തി​ലെ ഭാ​യ്, ഭാ​യ് ബ​ന്ധം ഉ​റ​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് കോ​ന്നി​യി​ലെ വി​വാ​ദ​മാ​യ കൂ​ട്ട​അ​വ​ധി പ്ര​ശ്‌​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റും ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ര്‍​ശ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി റ​വ​ന്യു​മ​ന്ത്രി​ക്ക് കൈ​മാ​റും.ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​മെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തും ഉ​ണ്ടാ​കു​മോ​യെ​ന്നു സം​ശ​യം ബാ​ക്കി​യാ​ണ്. ത​ഹ​സി​ൽ​ദാ​ർ അ​ടു​ത്ത​മാ​സം വി​ര​മി​ക്കാ​നി​രി​ക്കേ ന​ട​പ​ടി​യി​ൽ നി​ന്നു പ്രാ​ഥ​മി​ക​മാ​യി അ​ദ്ദേ​ഹം ഒ​ഴി​വാ​ക്ക​പ്പെ​ടും. ത​ഹ​സി​ൽ​ദാ​രു​ടെ അ​വ​ധി അ​പേ​ക്ഷ​യാ​ക​ട്ടെ ക​ള​ക്ട​ർ മു​ൻ​കൂ​ട്ടി അം​ഗീ​ക​രി​ച്ചി​രു​ന്ന​തു​മാ​ണ്. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് വി​വാ​ദ​മാ​കുംക​ഴി​ഞ്ഞ പ​ത്തി​ന് താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍ കൂ​ട്ട അ​വ​ധി​യെ​ടു​ക്കു​ക​യും ഒ​രു​വി​ഭാ​ഗം വി​നോ​ദ​യാ​ത്ര പോ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ റ​വ​ന്യു​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ലാ​ന്‍​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. 39 ജീ​വ​ന​ക്കാ​രി​ല്‍ 20 പേ​ര്‍ അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ല്കി​യി​രു​ന്നു. ഇ​തി​ല്‍ ത​ന്നെ പ​ല​രും നേ​ര​ത്തെ ത​ന്നെ അ​വ​ധി​യി​ല്‍…

Read More

എം.വി. ഗോവിന്ദന്‍റെ ജാഥ കൊണ്ട് സിപിഎമ്മിന്‍റെ കൊലപാതകക്കറ മായില്ല; ആകാശ് തില്ലങ്കേരിയെ സിപിഎമ്മിന് ഭയമെന്ന് വി.ഡി സതീശന്‍

കണ്ണൂർ:  എം.വി. ഗോവിന്ദന്‍റെ ജാഥ കൊണ്ട് സിപിഎമ്മിന്‍റെ കൊലപാതകക്കറ മായി. ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്ന് വി.ഡി. സതീശന്‍. ശുഹൈബിന്‍റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു. കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പോലീസിനെ നോക്കുകുത്തിയാക്കിയാണ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി കോടതിയില്‍ നിന്ന് ഇറങ്ങി പോയത്. 

Read More

കൗണ്‍സിലിംഗിനിടെ നേരിട്ട ക്രൂരത തുറന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി! പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മുണ്ടുപറമ്പ് സ്വദേശി കു‍ഞ്ഞിമൊയ്തീനാണ് അറസ്റ്റിലായത്. സ്കൂള്‍ കൗണ്‍സിലിംഗിനിടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയായിരുന്നു. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ ആലപ്പുഴയില്‍ പോക്സോ കേസിൽ അറസ്റ്റു ചെയ്ത പ്രതി പൊലീസ് സ്റ്റേഷനിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കേടം വേണുഗോപാലക്കൈമളാണ് (72) അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചത്. വിമുക്ത ഭടനായ ഇദ്ദേഹം തനിച്ച് അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുകയാണ്. ആൺകുട്ടികളെ ഇവിടെയെത്തിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുന്നതായി നിരവധി  പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കരുമാടി സ്വദേശിയായ ആൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ കുളിമുറിയുടെ വാതിലിനോടു ചേർന്നുള്ള…

Read More

ആഡംബര ഭവന പദ്ധതി! നടന്‍ രാജ് കപൂറിന്‍റെ മുംബൈയിലെ ബംഗ്ലാവ് 100 കോടി രൂപയ്ക്ക് ഗോദ്റെജ് ഏറ്റെടുത്തു

മുംബൈ: ഗോദ്‌റെജ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ആണ് ആഡംബര ഭവന പദ്ധതി നിർമ്മിക്കുന്നതിന്‍റെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്‍റെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (ടിഐഎസ്എസ്) സമീപമുള്ള ഡിയോനാർ ഫാം റോഡിൽ സ്ഥിതി ചെയ്യുന്ന വസ്തു, രാജ്  കപൂർ കുടുംബത്തിൽ നിന്ന് 100 കോടി രൂപയ്ക്ക് കമ്പനി വാങ്ങിയതായി ഇ ടി ആക്‌സസ് ചെയ്ത രേഖകളിൽ കാണിക്കുന്നു. പ്രീമിയം മിക്സഡ് യൂസ് പ്രോജക്റ്റ് ഗോദ്‌റെജ് ആർകെഎസ് വികസിപ്പിക്കുന്നതിനായി 2019 മെയ് മാസത്തിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ചെമ്പൂരിലെ ആർ കെ സ്റ്റുഡിയോയെ കപൂർ കുടുംബത്തിൽ നിന്ന് ഏറ്റെടുത്തിരുന്നു. പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഐതിഹാസികമായ പ്രോജക്റ്റ് ഞങ്ങളുടെ ഭാഗമാകുന്നതിൽ  ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഈ അവസരം ഞങ്ങളെ എൽപ്പിച്ചതിന് കപൂർ കുടുംബത്തോട് നന്ദിയുള്ളവരാണെന്നും” ഗോദ്‌റെജ്…

Read More

മൊ​ബൈ​ൽ ഫോ​ൺ അ​പ​രി​ചി​ത​വ​സ്തു! മോ​ദി​യു​ടെ ഗു​ജ​റാ​ത്തി​നെ പു​ക​ഴ്ത്തു​മ്പോ​ള്‍ പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ ആരെയും അമ്പരിപ്പിക്കും

എ​ന്തി​നും ഏ​തി​നും ന​രേ​ന്ദ്ര മോ​ദി​യു​ടെ ഗു​ജ​റാ​ത്തി​നെ പു​ക​ഴ്ത്തു​മ്പോ​ള്‍, ഇ​വി​ടെ​നി​ന്നു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​രെ​യും അ​മ്പ​രി​പ്പി​ക്കും! ഗു​ജ​റാ​ത്തി​ലെ 18,425 ഗ്രാ​മ​ങ്ങ​ളി​ല്‍ 567 ഗ്രാ​മ​ങ്ങ​ളി​ലും മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്കി​ല്ല! നെ​റ്റ്‌​വ​ര്‍​ക്കു​ള്ള എ​ണ്ണൂ​റോ​ളം ഗ്രാ​മ​ങ്ങ​ളി​ല്‍ 4 ജി ​സ​ര്‍​വീ​സി​ല്ല! സം​സ്ഥാ​ന​ത്തെ 51 ശ​ത​മാ​നം സ്ത്രീ​ക​ള്‍​ക്കും മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ല! ആ​ദി​വാ​സി-​ഗോ​ത്ര​മേ​ഖ​ല​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സ​ര്‍​വീ​സി​നെ​ക്കു​റി​ച്ചു കേ​ട്ടു​കേ​ൾ​വി മാ​ത്രം! ഖേ​ഡ എം​പി​യും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യു​മാ​യ ദേ​വു​സിം​ഗ് ചൗ​ഹാ​ന്‍, ലോ​ക്‌​സ​ഭ​യി​ല്‍ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ ക​ച്ച്, ന​ര്‍​മ​ദ ജി​ല്ല​ക​ളി​ലെ നെ​റ്റ് വ​ര്‍​ക്ക് സം​വി​ധാ​ന​ങ്ങ​ള്‍ ദ​യ​നീ​യ​മാ​ണെ​ന്നു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ക​ച്ചി​ലെ 84 ഗ്രാ​മ​ങ്ങ​ളി​ലും ന​ര്‍​മ​ദ​യി​ലെ 64 ഗ്രാ​മ​ങ്ങ​ളി​ലും നെ​റ്റ് വ​ര്‍​ക്ക് സം​വി​ധാ​ന​ങ്ങ​ളി​ല്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്ന​ത് ഈ ​ഗ്രാ​മ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് അ​പ​രി​ചി​ത​വ​സ്തു​വാ​ണ്! 2019-21ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 15നും 49​നും മ​ധ്യേ പ്രാ​യ​മു​ള്ള 48 ശ​ത​മാ​നം സ്ത്രീ​ക​ള്‍​ക്കു മാ​ത്ര​മാ​ണ് ഫോ​ണ്‍ ഉ​ള്ള​ത്. ആ​ധു​നി​ക ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​നി​ന്ന്…

Read More

അപകടമാണോ കത്തിച്ചതാണോ ? പശുക്കടത്ത് ആരോപണം; ഹരിയാനയില്‍ രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്നു

ഛണ്ഡിഗഡ് : പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കളെ ഹരിയാനയില്‍ ചുട്ടുകൊന്നു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (27), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് ബുധനാഴ്ച രാത്രി ഒരു സംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ ഭിവാനിയിലെ ലോഹറുവില്‍ കത്തിനശിച്ച വാഹനത്തില്‍ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് നസീറിന്‍റേയും ജുനൈദിന്‍റേയും ബന്ധുക്കള്‍ ആരോപിച്ചു. ഗുരുഗ്രാമില്‍ നിന്നുള്ള ബജ്റംഗ്ദള്‍ അംഗം മോനു മനേസര്‍, നുഹില്‍ നിന്നുള്ള ശ്രീകാന്ത് മറോറ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നവര്‍ ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കെതിരേ ഗോപാല്‍ഗഡ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭരത്പൂര്‍ പോലീസ് പറഞ്ഞു. അപകടമാണൊ കത്തിച്ചതാണൊ എന്ന് വ്യക്തമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മരിച്ച ജുനൈദിനെതിരെ അഞ്ചോളം…

Read More

തെ​ങ്കാ​ശി​യി​ല്‍ പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക് മ​ര്‍​ദ​നം! യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ല്‍ മ​ല​യാ​ളി റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ ആ​ക്ര​മ​ണം. ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. പാ​വൂ​ര്‍ ഛത്രം ​റെ​യി​ല്‍​വേ ഗേ​റ്റ് ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ലൈ​ഗിം​ക പീ​ഡ​ന​ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​മെ​ത്തി​യ ഇ​യാ​ള്‍ യു​വ​തി​യെ മ​ര്‍​ദി​ച്ചു. ഇ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ഓ​ടാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ വ​ലി​ച്ച് താ​ഴെ​യി​ട്ടു. തു​ട​ര്‍​ന്ന് ക​രി​ങ്ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് യു​വ​തി​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു. യുവതി ബഹളം വച്ചതോടെ ഇയാൾ കടന്നുകളഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആ​ശു​പ​ത്രി​യി​ലെത്തിച്ചത്. അതേസമയം പ്രതിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Read More