ന്യൂഡല്‍ഹി: നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കര്‍ വിവാഹിതയായി. സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദാണ് വരൻ. ട്വിറ്ററിലൂടെയാണ് സ്വര വിവാഹ വിവരം പങ്കുവച്ചത്. 2023 ജനുവരി ആറിന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതായി സ്വര അറിയിച്ചു. മഹാരാഷ്ട്ര സമാജ്വാദി പാർട്ടി യുവജന വിഭാഗം യൂണിറ്റ് പ്രസിഡന്റാണ് ഫഹദ്. തങ്ങളുടെ പ്രണയ ജീവിതത്തിലെ നിമിഷങ്ങളും മാതാപിതാക്കളോടൊപ്പം രജിസ്ട്രാർ ഓഫീസിൽ വിവാഹ ചടങ്ങിലെ ചിത്രങ്ങളും നടി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Read MoreCategory: Loud Speaker
ക്ലാസ് മുറിയിലെ ഡസ്കിൽ താളം പിടിച്ചതിന് കുട്ടിയുടെ കരണത്തടിച്ച സംഭവം! അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു
മൂന്നാർ: ഇടുക്കി വണ്ടിപെരിയാറിൽ മൂന്നാം ക്ലാസ് വിദ്യർത്ഥിയുടെ കരണത്ത് അധ്യാപിക അടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസ്. ക്ലാസ് ഡസ്കിലിരുന്ന് താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയുടെ കരണത്ത് അടിച്ച് കുട്ടിയുടെ ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്രേറ്റിന്റെ നിർദേശ പ്രകാരമാണ് കേസെടുത്തത്. ജുവനൈസ് ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും സിഐ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച 11-ാം തീയതിയാണ് സംഭവം. ടീച്ചർ ക്ലാസിൽ ഇല്ലാത്തതിനാൽ കുട്ടികൾ ഡസ്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. എന്നാൽ അധ്യാപിക ക്ലാസിൽ കയറിവന്ന് താനല്ലെ ഡസ്കിൽ കൊട്ടിയതെന്ന് ചോദിച്ച് മൂന്നാം ക്ലാസുക്കാരനെ കരണത്ത് അടിക്കുകയായിരുന്നെന്ന് കുട്ടി പറയുന്നു. വൈകുന്നേരം ജോലിക്കഴിഞ്ഞ് വന്ന അമ്മയാണ് കുട്ടിയുടെ മുഖത്ത് പാടുകാണുന്നതും ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ വന്നതോയെ…
Read Moreകാമുകനൊപ്പം ഇണചേരുന്നത് നേരില്‍ കണ്ടു ! 12കാരനെ അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി 18കാരി സഹോദരി…
ഉത്തര്‍പ്രദേശില്‍ 12കാരനെ ക്രൂരമായി കൊലപ്പെടുത്തി സഹോദരി. കാമുകനൊപ്പം 18വയസുള്ള സഹോദരി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് 12കാരന് നേരില്‍കാണാന്‍ ഇടയാകുകയായിരുന്നു. ഇക്കാര്യം വീട്ടില്‍ പറയുമെന്ന് 12കാരന് പറഞ്ഞതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. അരിവാള്‍ കൊണ്ട് വെട്ടിയാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. റായ്ബറേലിയിലാണ് സംഭവം. 18കാരിയും കാമുകനും ചേര്‍ന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. നാട്ടുകാരാണ് 12കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 18കാരിയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് കാമുകനെ വിളിപ്പിച്ചും ചോദ്യം ചെയ്തു. സംഭവം നടന്ന സമയത്ത് ലക്നൗവില്‍ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് കാമുകന് ശ്രമിച്ചത്. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവസമയത്ത് കൊലപാതകം നടന്ന സ്ഥലത്തിന് അരികില്‍ ഇരുവരുടെയും ഫോണുകള്‍ ആക്ടീവ് ആയിരുന്നു എന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ വിശദമായ ചോദ്യം…
Read Moreഇന്ത്യൻ റെയില്‍വേയുടേത് 5 സ്റ്റാര്‍ ഫുഡ് ! അമേരിക്കൻ പ്രഫസറെ ട്രോളി സോഷ്യൽ മീഡിയ
രാജധാനി എക്സ്പ്രസിലെ ഭക്ഷണത്തിന് അമേരിക്കക്കാരനായ സോഷ്യോളജി പ്രഫസർ ഫൈവ് സ്റ്റാർ പദവി നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ തമാശയായി..! ഇന്ത്യന്‍ റെയില്‍വേയുടെ സര്‍വീസിനെക്കുറിച്ച് ഇന്ത്യാക്കാർക്ക് അത്ര നല്ല അഭിപ്രായമൊന്നുമല്ലല്ലോ..! ട്രെയിനിലെ ഭക്ഷണത്തെപ്പറ്റിയാണെങ്കിൽ പറയുകയും വേണ്ട. നിലവാരമില്ലാത്ത ഭക്ഷണം ലഭിക്കുന്നതുകൊണ്ട് ട്രെയിന്‍ യാത്രയിൽ വീട്ടില്‍നിന്നു ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്നവരാണ് അധികവും. ഇതിനിടയിലാണ് അമേരിക്കക്കാരനായ സാല്‍വത്തോര്‍ ബാബോണ്‍സ് എന്ന പ്രഫസര്‍ ഇന്ത്യൻ റെയില്‍വേയിലെ കാറ്ററിംഗ് ടീം വിളമ്പിയ ഭക്ഷണത്തിന് “ഫൈവ് സ്റ്റാര്‍’ നല്‍കിയത്. ഫോട്ടോ സഹിതമുള്ള സായ്പിന്റെ ട്വീറ്റ് വൈറലാകുകയും ചെയ്തു. ഭക്ഷണത്തിന്റെ മാത്രമല്ല, കാറ്ററിംഗ് ജീവനക്കാരനോടൊപ്പമുള്ള ചിത്രവും സാല്‍വത്തോര്‍ പങ്കുവച്ചിരുന്നു. സിഡ്നി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറും സാമൂഹിക ശാസ്ത്രജ്ഞനുമായ സാല്‍വത്തോര്‍ ബാബോണ്‍സ് രാജധാനി എക്സ്പ്രസിലാണ് യാത്ര ചെയ്തത്. “ഇത് ഇന്ത്യന്‍ റെയില്‍വേയിലെ രണ്ടാം ക്ലാസ് ഭക്ഷണമാണോ? ഇത് എനിക്ക് ഫസ്റ്റ് ക്ലാസ് രുചിയാണ്! എന്നു തുടങ്ങുന്ന കുറിപ്പും ചിത്രത്തോടൊപ്പം…
Read Moreപന്ത്രണ്ടാംക്ലാസുകാരിയെ അപ്പാര്‍ട്ട്മെന്റിന്റെ റൂഫ്ടോപ്പില് നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ! നാലുപേര്‍ക്കെതിരേ കേസ്…
പന്ത്രണ്ടാംക്ലാസില്‍ പഠിക്കുന്ന 16കാരിയെ അപ്പാര്‍ട്ടുമെന്റിന്റെ റൂഫ്ടോപ്പില് നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് സംഭവം. തലസ്ഥാന നഗരമായ റാഞ്ചിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഭേലതന്ദ് പ്രദേശത്ത് ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ഒരേ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന രണ്ട് പേര് ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് എടുത്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അമര്‍ കുമാര്‍ പാണ്ഡെ പറഞ്ഞു. ധന്‍ബാദിലെ കോണ്‍വെന്റ് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. മകളുമായി ഇതേ അപ്പാര്‍ട്ടുമെന്റിലെ യുവാവ് സംസാരിക്കുന്നത് പലതവണ കണ്ടിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് താന്‍ മകളെ ശകാരിച്ചതായും അവനുമായി ഇടപഴകരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ബുധനാഴ്ച വൈകുന്നേരം അവന്റെ ഒരു സുഹൃത്തിനൊപ്പം മകളെ അപ്പാര്‍ട്ടുമെന്റിന്റെ ഒന്നാം നിലയില്‍…
Read Moreആദിവാസി യുവാവിന്റെ മരണം; സുരക്ഷാ ജീവനക്കാര്‍ക്കെതിരേ പക തീര്‍ക്കാൻ ഡിവൈഎഫ്ഐ!
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സുരക്ഷാ ജീവനക്കാര്ക്കെിരേ ‘പക തീര്‍ക്കാന്‍’ ഡിവൈഎഫ്ഐ. മാസങ്ങള്‍ക്ക് മുന്‍പ് ഡിവൈഎഫ്ഐ നേതാക്കളും സുരക്ഷാ ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദനമേറ്റത്. ഇത് വലിയ വിവാദമാകുകയും നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്. ഈ ഒരു സാഹചര്യത്തില്‍ വിശ്വനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് വിശ്വനാഥനെ തടഞ്ഞുവച്ച രണ്ട് പേരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ സുരക്ഷാ ജീവനക്കാരാണെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. വിശ്വനാഥന്റെ മരണത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ഡിവൈഎഫ്ഐ പോസ്റ്ററുകള്‍ പതിപ്പിച്ചു. തടഞ്ഞതും ‘വിചാരണ’ ചെയ്തതും 12 ഓളം പേര് ഫോണ്‍…
Read Moreലൈഫ് മിഷന് കേസ്; നിസഹകരണം തുടർന്ന് ശിവശങ്കർ, പൊളിക്കാന്‍ ഇഡി; സ്വപ്നയുടേയും ശിവശങ്കറിന്റെയും വാട്സ് ആപ്പ് ചാറ്റ് പുറത്ത്
കൊച്ചി: ലൈഫ് മിഷന് കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നിസഹകരണം പൊളിക്കാന്‍ ഇഡി. കേസില്‍ ലോക്കര്‍ തുടങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നാളെ ചോദ്യം ചെയ്യലിനു കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഇഡി നോട്ടീസ് നല്കി. ശിവശങ്കറിന്റെ സുഹൃത്ത് വേണുഗോപാല്‍ അയ്യര്‍ക്കാണ് ഇഡിയുടെ നോട്ടീസ്. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം . ശിവങ്കറിന്റെ നിര്‍ദേശപ്രകാരം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ തന്നെ വന്നു കണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. തുടര്‍ന്നാണ് സംയുക്തമായി ലോക്കര്‍ തുറന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്. എന്നാല്‍ ശിവശങ്കര്‍ ഇതെല്ലാം നിഷേധിക്കുകയാണിപ്പോള്‍. ഇഡിയുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന നിഗമനത്തിലാണ് ഇഡി. ചോദ്യം ചെയ്യല്‍ തുടങ്ങിഇന്ന് രാവിലെ മുതല്‍ ഇഡി ഓഫീസില്‍ ശിവശങ്കറിനെ ചോദ്യം…
Read Moreട്വിറ്റര്‍ സിഇഒ കസേരയില്‍ “പട്ടിയെ’ ഇരുത്തി ഇലോണ്‍ മസ്ക്; സിഇഒ പദം ഏറ്റെടുക്കാൻ മതിയായ “വിഡ്ഢി’യെ കണ്ടെത്തുന്ന ദിവസം ഒഴിയുമെന്ന് എലോൺ
സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്റർ സിഇഒ പദം ഏറ്റെടുക്കാൻ മതിയായ “വിഡ്ഢി’യെ കണ്ടെത്തുന്ന ദിവസം താൻ ആ സ്ഥാനം ഒഴിയുമെന്നു പറഞ്ഞ ഇലോൺ മസ്ക്, തന്റെ വളർത്തുനായയായ ഫ്ലോക്കിയെ കസേരയിലിരുത്തിക്കൊണ്ടുള്ള ചിത്രം ട്വീറ്റ് ചെയ്തു. നായയെ അഗർവാളിനേക്കാൾ മികച്ച സിഇഒ എന്ന് വിളിച്ച് മുൻ സിഇഒ പരാഗ് അഗർവാളിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ട്വിറ്റർ ഏറ്റെടുത്ത ഉടൻതന്നെ മസ്ക് കന്പനിയുടെ ഉന്നത മാനേജ്മെന്റിനെ പുറത്താക്കിയിരുന്നു. സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ നെൽ സെഗാൾ, പോളിസി ചീഫ് വിജയ ഗാഡ്ഡെ എന്നിവരെല്ലാം ഉൾപ്പെട്ടതായിരുന്നു ഈ മാനേജ്മെന്റ്. പുതിയ സിഇഒ ആയി ആരെയെങ്കിലും കണ്ടെത്തിയാൽ ഉടൻ തന്നെ രാജിവയ്ക്കുമെന്ന് ഡിസംബർ 21 ന് മസ്ക് ട്വീറ്റ് ചെയ്തിരുന്നു. കമ്പനിയുടെ സിഇഒ ആയി തുടരണമോ എന്ന് ചോദിച്ച് അദ്ദേഹം ട്വിറ്ററിൽ ഒരു സർവേയും നടത്തി. എന്നാൽ സർവേ ഫലം അദ്ദേഹത്തിന്റെ പുറത്താകലിന് അനുകൂലമായിരുന്നു.…
Read Moreഅന്ന് മണിയാശാൻ, ഇന്ന് ആകാശ് തില്ലങ്കേരി… വെളിപ്പെടുത്തലിൽ വിയർത്ത് സിപിഎം; നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഡിസിസി
സ്വന്തം ലേഖകൻകണ്ണൂര്: മുൻ മന്ത്രി എം.എം. മണിയുടെ വൺ, ടൂ, ത്രീ.. വിവാദ പ്രസംഗം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിലും വലിയ പ്രതിസന്ധിയാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിലൂടെ സിപിഎം നേരിടുന്നത്. എം.എം. മണിയുടെ വിവാദ പ്രസംഗത്തിൽ പാർട്ടിക്കെതിരേ പ്രവർത്തിച്ചവരെ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നായിരുന്നു പറഞ്ഞതെങ്കിൽ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അതിലും മേലേക്ക് പോകുകയാണ്. എം.എം. മണി കൊലയ്ക്ക് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. എന്നാൽ ഷുഹൈബ് കൊലക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരി മറ്റൊരാളുടെ ഫേസ് ബുക്ക് പോസ്റ്റിനിട്ട കമന്റിൽ നേതാക്കളുടെ നിർദേശാനുസരണം കൊല നടത്തിയെന്നും തങ്ങൾ വായ് തുറന്നാൽ പല നേതാക്കളും പുറത്തിറങ്ങി നടക്കില്ലെന്നുമാണ് പറയുന്നത്. ഈ പരാമർശം സിപിഎം നേതൃത്വത്തിനുള്ള മുന്നറിയിപ്പും ഭീഷണിയുമാണ്. തങ്ങളെ പ്രകോപിപ്പിച്ചാൽ ഇനിയും പലതും തുറന്നു പറയുമെന്നും അതുകൊണ്ടുതന്നെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന സൂചനയും ഇതുവഴി നൽകുന്നു. സിപിഎമ്മിലെ പ്രമുഖ നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരേ…
Read Moreഉയർന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
ന്യൂഡൽഹി: കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. വ്യാഴാഴ്ച രാത്രി വരെ 1.3 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Read More