സ്വന്തം ലേഖകൻകണ്ണൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ കണ്ണൂർ അർബൻ നിധി സ്ഥാപനത്തിനെതിരേ മൂന്ന് കേസുകൾകൂടി രജിസ്റ്റർ ചെയ്തു. ഇതോടെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം നാലായി. ഏച്ചൂർ ഗോപാല പീടികയിലെ വേണുഗോപാലന്റെ പരാതി ഉൾപ്പെടെ മൂന്ന് കേസുകളാണ് ഇന്ന് രജിസ്റ്റർചെയ്തത്. വേണുഗോപാലന്റെ 85 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കൂടാതെ 22 ലക്ഷം, 14 ലക്ഷം നഷ്ടപ്പെട്ട രണ്ടു കേസുകൾ കൂടിയുണ്ട്. 59.5 ലക്ഷം രൂപ നഷ്ടപ്പെട്ട തലശേരി സ്വദേശിയായ ഡോ. ദീപക്കിന്റെ പരാതിയിൽ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അർബൻ നിധിയുടെ അസിസ്റ്റന്റ് ജനറൽ മാനേജരും കണ്ണൂർ സ്വദേശിയുമായ ജീന, ജനറൽ മാനേജർ ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഷൈജു, എനിടൈം മണിയുടെ ഡയറക്ടർ ആന്റണി എന്നിവരും പ്രതികളാണ്. ഏഴ് ഡയറക്ടർമാരാണ് അർബൻ നിധിക്കുള്ളത്. ഡയറക്ടർ തൃശൂർ കുന്നത്ത്പീടികയിൽ കെ.എം.ഗഫൂർ (46), സഹസ്ഥാപനമായ എനി ടൈം മണിയുടെ…
Read MoreCategory: Loud Speaker
ഭക്ഷണം കഴിച്ചുള്ള മരണങ്ങള് ആവര്‍ത്തിക്കുന്നു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ പ്രഹസനമാകുന്നതിന്റെ തെളിവോ?
കാസർഗോഡ്: സ്വകാര്യ ഹോട്ടലില്‍നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിനു പിന്നാലെ അവശനിലയിലായ കോളജ് വിദ്യാര്‍ഥിനി മരിച്ചു. ചെമ്മനാട് തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാര്‍വതി (20) യാണ് മരിച്ചത്. ആറു ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണ് ഇത്. കോട്ടയം ഏറ്റുമാനൂരിൽ സ്വകാര്യ ഹോട്ടലില്‍ നിന്നു വരുത്തിയ അല്‍ഫാം കഴിച്ച് നഴ്സ് രശ്മി രാജന് മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. ഇതേത്തുടർന്നു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റെയ്ഡുകൾ നടക്കുന്നതിനിടെയാണ് വീണ്ടും മരണം സംഭവിച്ചത്. കാസര്‍ഗോഡ് ജില്ലയിൽ അഞ്ജുശ്രീയുടെ മരണം ഏഴുമാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ മരണമാണ്. കഴിഞ്ഞ മേയ് ഒന്നിനാണ് ട്യൂഷന് സെന്ററിലെ കൂട്ടുകാര്‍ക്കൊപ്പം ഷവര്‍മ വാങ്ങി കഴിച്ച ചെറുവത്തൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന പതിനാറോളം വിദ്യാര്‍ഥികളും ചികിത്സയിലായിരുന്നു. ഈ സംഭവത്തിനു പിന്നാലെ ജില്ലയിലും…
Read Moreതലശേരിയിൽ വിവാദ യുവതിയുടെ കസ്റ്റഡിയിൽ 22കാരൻ; ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാർ; പരാതിയുമായി ജനപ്രതിനിധികളും
സ്വന്തം ലേഖകൻതലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷ്ടിച്ച് അപകടകരമാം വിധം വാഹനം ഓടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തു വരുന്ന യുവതിയെക്കുറിച്ച് പരാതികളുമായി ജനപ്രതിനിധികളും രംഗത്തെത്തി. യുവതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇതിനിടയിൽ യുവതി ഇരുപത്തിരണ്ടുകാരനായ യുവാവിനെ കസ്റ്റഡിയിൽ വച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നതായുള്ള റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. പ്രമുഖ വ്യാപാരിയുടെ മകനെയാണ് ഇവർ കസ്റ്റഡിയിൽ വച്ചിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അമിത വേഗതയിൽ കാറോടിച്ച് പോയ യുവതിയെ പിന്തുടർന്ന യുവാവ് അവരെ മറികടക്കുകയും തുടർന്ന് സൗഹൃദത്തിലാവുകയും ചെയ്തു. ഈ സൗഹൃദമാണ് യുവാവിനെ യുവതിയുടെ വലയിലേക്ക് എത്തിച്ചതെന്ന് യുവാവിന്റെ രക്ഷിതാക്കൾ പറയുന്നു.യുവാവിനെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ യുവാവിന്റെ മൊബൈലിൽനിന്ന് ആയിരംതവണ വിവാദയുവതിയെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ കോൾ റെക്കോർഡ്സും പോലീസ് പരിശോധിച്ചു…
Read Moreഇസ്ലാമിനെ അവഹേളിച്ചു ! സ്കൂള്‍ കലോല്ത്സവത്തിനെതിരേ സമസ്ത; എല്ലാം ‘സംഘി’ അധ്യാപകരുടെ കളികളെന്ന് നാസര്‍ ഫൈസി കൂടത്തായി
സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗതഗാനത്തിനും മോണോ ആക്ടിനുമെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്ത്. സ്കൂള്‍ യുവജനോത്സവത്തില്‍ സ്വാഗതഗാനത്തിലും പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ടിലും ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ ഫൈസി കൂടത്തായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… കാവിച്ചുവപ്പ് പാഷാണം പട്ടില്‍ പൊതിഞ്ഞ് സ്റ്റേജിലെറിയുന്ന കലാവിഷ്കാരം* സ്കൂള്‍ യുവജനോത്സവത്തില്‍: ഇസ്ലാമിനെ ഭീകരമായി ചിത്രീകരിക്കുന്ന സ്വാഗതഗാനം, പണ്ഡിതന്മാരെ അവഹേളിക്കുന്ന മോണോ ആക്ട്…. കലയുടെ മറവിലെ ഈ ഒളിച്ചു കടത്ത് അങ്ങേ അറ്റം പ്രതിഷേധാര്‍ഹമാണ്. നേരെ ചൊവ്വേ ആശയ സംവാദത്തിന് കാലുറക്കാത്തവരാണ് കാലിന്റെ ചുവപ്പ് മാറാത്ത കുട്ടികളില്‍ അപര മത വിദ്വേശവും വെറുപ്പിന്റെ കാവി ചുവപ്പ് രാഷ്ട്രീയവും കുത്തിവെച്ച് സ്റ്റേജില്‍ ഛര്‍ദ്ദിക്കുന്നത്. ചാട് രാമകുഞ്ചിരാമ…
Read Moreചാൻസലർ ബിൽ; തനിക്കു മുകളിലുള്ളവർ തീരുമാനിക്കട്ടെയെന്നു ഗവർണർ; കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റുന്ന ബില്ല് സംബന്ധിച്ച് തന്റെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബില്ലിന്മേല് തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടേയെന്ന് ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനം എടുക്കാൻ ആകില്ലെന്നാണ് ഗവർണറുടെ നിലപാട്. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ തന്നെയാണ് ഗവർണറുടെ നീക്കം.ചാന്‍സലര്‍ ബില്ലില്‍ താന്‍ തീരുമാനമെടുക്കില്ലെന്ന്നേരത്തെ തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട് ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭാ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നു. ഗവർണറുടെ തീരുമാനം നീണ്ടുപോയാൽ കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
Read Moreവിവാഹം കഴിക്കാന്‍ പെണ്‍കുട്ടി നിര്‍ബന്ധിച്ചു! 19കാരിയെ യുവാവ് തീകൊളുത്തി കൊന്നു
തിരുപ്പൂര്‍: തമിഴ്നാട്ടില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച 19കാരിയെ യുവാവ് തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിയായ പൂജയാണ് മരിച്ചത്. 22കാരനായ ലോകേഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. തിരുപ്പൂര്‍ ജില്ലയിലെ പല്ലടത്ത് ബുധനാഴ്ചയായിരുന്നു സംഭവം. ആളൊഴിഞ്ഞ വനമേഖലയിലേക്ക് പെണ്‍കുട്ടിയെ ലോകേഷ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സംസാരത്തിനിടെ പൂജ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. ഇതാണ് ലോകേഷിനെ ചൊടിപ്പിച്ചത്. ഇയാള്‍ പൂജയുടെ തലയില്‍ അടിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പൂജയുടെ ശരീരത്തില്‍ തീ ആളിക്കത്തിയത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടാന്‍ ലോകേഷ് ശ്രമിച്ചു. എന്നാല്‍ ഇയാള്‍ക്ക് കുഴഞ്ഞുവീണ് പരിക്കേറ്റു. ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പൂജയെ ആശുപത്രിയിലെത്തിക്കുകയും ലോകേഷിനെ പിടികൂടുകയും ചെയ്തു. കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂജ ഇന്ന് രാവിലെയാണ് മരിച്ചത്. മാതാപിതാക്കളുടെ മരണശേഷം തിരുപ്പൂരില്‍ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു പൂജ.…
Read Moreപശ്ചിമബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനു ചിക്കനും പഴങ്ങളും! സർക്കാർ 371 കോടിരൂപ അനുവദിച്ചു
കോൽക്കത്ത: പശ്ചിമബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനു ചിക്കനും പഴവർഗങ്ങളും ഉൾപ്പെടുത്താൻ തീരുമാനം. ഏപ്രിൽ വരെയുള്ള നാലുമാസത്തേക്ക് ഇതിനായി സംസ്ഥാന സർക്കാർ 371 കോടിരൂപ അനുവദിച്ചു. ഈ വർഷം അവസാനം നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം. ഉച്ചഭക്ഷണത്തിന്റെ ഭാഗമായി ചോറും ഉരുളക്കിഴങ്ങും സോയാബീനും മുട്ടയും ഉൾപ്പെടെയുള്ള ഭക്ഷണം നൽകുന്നുണ്ട്. ഇതിനു പുറമേയാണ് ആഴ്ചയിൽ ഒരുതവണ ചിക്കനും പഴങ്ങളും നൽകുന്നത്. ഏപ്രിലിനുശേഷം ഇവ നൽകില്ലെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ആഴ്ചയിൽ 20 രൂപ വീതം ഓരോ കുട്ടിക്കും അധികമായി ചെലവഴിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ. പശ്ചിമബംഗാളിൽ സർക്കാർ സ്കൂളുകളിലെ 1.16 കോടി വിദ്യാർഥികളാണ് ഉച്ചഭക്ഷണത്തിന്റെ പ്രയോജനം ലഭിക്കുന്നത്. സംസ്ഥാന-കേന്ദ്രസർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് ഇതിനായി പണം ചെലവഴിക്കുന്നത്. അതേസമയം, അധികപോഷണത്തിനായുള്ള 371 കോടിരൂപ പൂർണമായും സംസ്ഥാന സർക്കാരാണ് ചെലവഴിക്കുന്നത്.
Read Moreപുതുവത്സര ദിനത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി! അനധികൃതമായി പ്രവര്‍ത്തിച്ച ഫാക്ടറിയുടെ മൂന്ന് ഉടമകളെ തേടി പോലീസ്
ലക്നോ: പുതുവത്സര ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദുര്‍ഗേഷ് കസാന(25), ഗൗരവ് കസാന(24) എന്നിവരുടെ മൃതദേഹങ്ങളാണ് മുഖത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഗാസിയാബാദിലെ ടീല മോര് പോലീസ് സ്റ്റേഷന് പരിധിക്ക് കീഴിലുള്ള റിസ്റ്റാല് ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ച ഫാക്ടറിയുടെ മൂന്ന് ഉടമകളെ പോലീസ് തേടുകയാണ്. ഫാക്ടറിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ മേഖലയില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കിയിരുന്നു. കൊല്ലപ്പെട്ട യുവാക്കള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ഇതാണ് ഇവരെ വധിക്കാനുണ്ടായ കാരണം. യുവാക്കളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഫാക്ടറി ഉടമകള്‍ ഒളിവില്‍പോയി. തുടര്‍ന്ന് ബുധനാഴ്ചയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കൃഷിയിടത്തില്‍ നിന്നും പ്രദേശവാസികള്‍ കണ്ടെത്തിയത്. ആസിഡ് ഉപയോഗിച്ചാണ് ഇവരുടെ മുഖം പൊള്ളലേല്‍പ്പിച്ചത്. മൃതദേഹങ്ങളുമായി ജനക്കൂട്ടം പ്രതിഷേധിച്ചു. ഉന്നത പോലീസുദ്യോഗസ്ഥരെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്…
Read Moreവിമാനത്തിലെ അതിക്രമം മുൻപും! മദ്യപൻ പുതപ്പിൽ മൂത്രമൊഴിച്ചെന്ന് യാത്രക്കാരി; ഡിസംബർ ആറിന് നടന്ന സംഭവം ഇങ്ങനെ…
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികയ്ക്ക് മേല്‍ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവം പുറത്തായതിനു പിന്നാലെ സമാനമായ മറ്റൊരു അതിക്രമം കൂടി വെളിച്ചത്തേക്ക്. എയർ ഇന്ത്യയുടെ പാരീസ്-ഡൽഹി വിമാനത്തിൽ യാത്രക്കാരിയുടെ പുതപ്പിൽ മദ്യപൻ മൂത്രമൊഴിക്കുകയായിരുന്നു. ഡിസംബർ ആറിനായിരുന്നു സംഭവം. യാത്രക്കാരൻ രേഖാമൂലം ക്ഷമാപണം നടത്തിയതിനാൽ ശിക്ഷാ നടപടികൾ ഉണ്ടായില്ല. എയർ ഇന്ത്യ 142 വിമാനത്തിലായിരുന്നു അതിക്രമം ഉണ്ടായത്. പൈലറ്റ് വിവരം ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ അധികൃതരെ അറിയിച്ചു. പിന്നാലെ അതിക്രമം പ്രവർത്തിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾ ഏത് ക്ലാസിലാണ് യാത്ര ചെയ്തതെന്ന വിവരം അറിവായിട്ടില്ല. വിമാനം ഡിസംബർ ആറിന് രാവിലെ 9.40 ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടിയത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ നിർദേശങ്ങൾ അനുസരിച്ചിരുന്നില്ല. യാത്രിക്കാരിയുടെ പുതപ്പിൽ ഇയാൾ മൂത്രമൊഴിക്കുകയും ചെയ്തു. വിമാനത്തിൽ നിന്ന് ഇറങ്ങിയ…
Read Moreഹിജാബ് ധരിക്കാതെ ചെസ് കളിച്ചു, സ്വന്തം നാട്ടിലേക്ക് തിരിച്ചു വരരുതെന്ന് ഭീഷണി! വനിതാ ചെസ് താരം ഇറാൻ ഉപേക്ഷിച്ചു
ഇറാനിൽ ഹിജാബ് വിവാദത്തിന് അവസാനമില്ല. ഹിജാബ് ധരിക്കണമെന്ന ഇറാൻ മതപ്പൊലീസിൻ്റെ കർശന നിയമത്തെ എതിർത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഈ കാടൻ നിയമത്തിനെതിരെ ഇറാനിലെ കായികലോകവും പ്രതിഷേധത്തിലാണ്. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിൽ, തങ്ങളുടെ സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഇറാനിയൻ ടീം മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ ചെസ് കളിയിലും ഹിജാബ് വിവാദം ഉയർന്നു വന്നിരിക്കുകയാണ്. ഇറാൻ്റെവനിതാ ചെസ്സ് താരം സാറാ ഖാദിമിനാണ് ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ ഭീഷണിയെത്തിയത്. ഒരു ടൂർണമെൻ്റിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തതിൻ്റെ പേരിലാണ് ഭീഷണി. സാറാ ഹിജാബ് ധരിക്കാതെ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ ഫോട്ടോ കണ്ട് പ്രകോപിതരായ ഇറാനിലെ മതമൗലിക വാദികളാണ് സാറയെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരങ്ങൾ. കസാക്കിസ്ഥാനിൽ നടന്ന ഫിഡെ വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിലാണ് സാറ…
Read More