ഇസ്ലാമാബാദ്: ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പരാമർശത്തിനെതിരെ ട്രോൾ മഴ. മാർക്കറ്റുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ജനനനിരക്ക് സംഭവിക്കുന്നതെന്നാണ് പാക് മന്ത്രി പറഞ്ഞത്. ഇസ്ലാമാബാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ജനസംഖ്യപെരുപ്പം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചുള്ള “പൊടിക്കൈ’യുമായി മന്ത്രി എത്തിയത്. രാത്രി എട്ടു മണിക്ക് മാർക്കറ്റുകൾ അടയ്ക്കുന്നിടത്തെല്ലാം ജനന നിരക്ക് കുറവാണ്.’-ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ. ഖ്വാജ മുഹമ്മദ് ആസിഫിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറലായി. ‘പുതിയ കണ്ടുപിടിത്തം വന്നു, രാത്രി എട്ടിനുശേഷം കുഞ്ഞുങ്ങൾ ഉണ്ടാകില്ല. ഈ സമയത്തു മാർക്കറ്റുകൾ അടയ്ക്കുന്ന രാജ്യങ്ങളിൽ ജനസംഖ്യാപെരുപ്പം കുറയും!’-മന്ത്രിയെ പരിഹസിച്ച് പലരും ട്വിറ്റ് ചെയ്തു.
Read MoreCategory: Loud Speaker
വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കള്‍ അവശനിലയില്‍ ! ഒരാളുടെ നില ഗുരുതരം…
വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യം. അനില്‍ കുമാര്‍, കുഞ്ഞുമോന്, മനോജ് എന്നീ യുവാക്കളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുഞ്ഞുമോന്റെ നില അല്പം ഗുരുതരമാണ്. ഇതേത്തുടര്‍ന്ന് ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം. അടിമാലി അപ്സരക്കുന്ന് വച്ച് യുവാക്കളുടെ സുഹൃത്തിനാണ് മദ്യകുപ്പി ലഭിച്ചത്. ഇയാള്‍ ആ കുപ്പിയുമായി ഇവരുടെ അടുത്തേക്ക് എത്തുകയും ഇവര്‍ക്ക് നല്‍കുകയുമായിരുന്നു. മൂവരും മദ്യം കഴിച്ചയുടന്‍ തന്നെ ഛര്‍ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മോശമായതിനെ തുടര്‍ന്ന് ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.
Read Moreപ്ലസ്ടു വിദ്യാര്‍ഥിനി ഒരേ സമയം രണ്ടുപേരുമായി പ്രണയത്തില്‍ ! ഇരുവരും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പത്താം മൈല്‍ ദേവിയാര്‍ കോളനി അല്ലിമൂട്ടില് മിഥിന് (27), കുരങ്ങാട്ടി കണ്ടത്തിന് കരയില്‍ കൃഷ്ണമൂര്‍ത്തി (25) എന്നിവരാണ് അറസ്റ്റിലായത്. അടിമാലി പോലീസാണ് പ്രതികളെ പിടികൂടിയത്. പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുവരുമായി ഒരേ സമയം പ്രണയത്തിലായിരുന്നു. പ്രതികളുടെ വീട്ടില്‍ എത്തുമ്പോഴാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പ്രതികള്‍ തമ്മില്‍ യാതൊരു പരിചയവുമില്ല. അടിമാലി സി.ഐ. ക്ലീറ്റസ്, എസ്.ഐ. സന്താേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreഇടുക്കിയിൽ ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ! ഒരു കുടുംബത്തിലെ മൂന്ന് പേര് ചികിത്സ തേടി
ഇടുക്കി: നെടുങ്കണ്ടത്ത് ഷവര്‍മ കഴിച്ച ഒരു കുടുംബത്തിലെ മൂന്നു പേരെ ശാരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. നെടുങ്കണ്ടം കിഴക്കേകവലയില്‍ പ്രവര്‍ത്തിക്കുന്ന കാമല്‍ റസ്റ്റോ എന്ന ഹോട്ടലില്‍നിന്നാണ് ഇവര്‍ ഷവര്‍മ വാങ്ങിയത്. ഇതേതുടർന്ന് ഏഴുവയസുള്ള കുട്ടിക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേന്ന് വീട്ടിലെ മറ്റ് രണ്ട് പേരും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടി. ഇവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലിലെ പലയിടങ്ങളും വൃത്തിഹീനമാണെന്ന് കണ്ടെത്തിയിരുന്നു.
Read Moreവിവാദത്തിന് തീ കൊളുത്തി ഹാരി രാജകുമാരന്റെ ആത്മകഥ! താലിബാന് പ്രതിഷേധം, ബ്രിട്ടന് ആശങ്ക
ലണ്ടൻ\കാബൂൾ: ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമർശങ്ങൾക്കെതിരെ താലിബാൻ രംഗത്ത്. ഹാരി കൊന്നു തള്ളിയവർ ചതുരംഗത്തിലെ കരുക്കൾ അല്ലെന്നും ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യർ ആയിരുന്നുവെന്നും താലിബാൻ നേതാവ് അനസ് ഹഖാനി പറഞ്ഞു. ഹാരിയുടെ പുസ്തകം ബ്രിട്ടനിൽ വിവാദ കൊടുങ്കാറ്റ് ഉയർത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്. ചാൾസ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകൻ ഹാരി, 42ാം വയസിൽ ‘സ്പെയർ’ എന്ന പുസ്തകത്തിലൂടെ ഉയർത്തിവിട്ടിരിക്കുന്നത് ബ്രിട്ടനിൽ ഒതുങ്ങാത്ത വിവാദ കൊടുങ്കാറ്റാണ്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 25 താലിബാൻകാരെ താൻ കൊലപ്പെടുത്തി എന്നാണ് ഹാരിയുടെ അവകാശവാദം. ഈ പരാമർശം ഹാരിയുടെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു. ഹാരിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് താലിബാൻ നേതാവ് അനസ് ഹഖാനി പ്രതികരിച്ചത്. ഹാരി, നിങ്ങൾ കൊന്നുതള്ളിയത് ചെസ് കളത്തിലെ കരുക്കളെയല്ല, പച്ച മനുഷ്യരെ ആയിരുന്നുവെന്ന് താലിബാൻ നേതാവ് ട്വീറ്റ് ചെയ്തു. രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന പ്രസ്താവനയാണ്…
Read Moreനാല് കൊല്ലം, തട്ടിയത് നൂറ് കോടിയിലേറെ! പ്രവീണ്‍ റാണക്കെതിരെ തൃശൂരിൽ കൂടുതൽ കേസുകൾ
കൊച്ചി : സേഫ് & സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി, പ്രവീണ്‍ റാണക്കെതിരെ കൂടുതൽ കേസുകൾ. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ 7 കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഈസ്റ്റിൽ മാത്രം 15 കേസുകളുണ്ട്. ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്റ്റേഷനുകളിലായി റാണയ്ക്കെതിര ഇതുവരെ 22 കേസുകളാണുള്ളത്. ഒരു ലക്ഷം മുതൽ 17 ലക്ഷം വരെ തട്ടിയെന്നാണ് പരാതികളിലുള്ളത്. പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്. അതിശയിക്കുന്ന വേഗത്തില്‍ വളര്‍ന്ന തട്ടിപ്പുകാരനാണ് പ്രവീൺ. തൃശൂരിലെ സ്വകാര്യ…
Read Moreചിന്താ ജെറോം ആരാ കേരളത്തിന്റെ മയിലമ്മയോ? ഇ.എം.എസിന്റെ ഭാര്യ ആര്യാ അന്തര്‍ജ്ജനം 82-ാം വയസിലും യാത്ര ചെയ്തത് സ്വകാര്യ ബസില്‍
കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെ ഭാര്യ ആര്യാ അന്തര്‍ജ്ജനം 82ാം വയസിലും കഷ്ടപ്പെട്ട് യാത്ര ചെയ്തിരുന്നത് സ്വകാര്യബസിലായിരുന്നുവെന്ന് മാധ്യമപ്രവര്ത്തരന് ജി. ശക്തിധരന്. അങ്ങിനെയുള്ളവര്‍ കെട്ടിപ്പെടുത്ത പാര്‍ട്ടിയുടെ ചോരയും നീരുമാണ് ചിന്താശക്തിയില്ലാത്ത ചിന്താ ജെറോമുമാര്‍ വെട്ടിക്കീറി തിന്നുന്നതെന്നും ജി ശക്തിധരന് വിമര്‍ശിക്കുന്നു. ‘ആര്യാ അന്തര്‍ജ്ജനം എറണാകുളത്തു കലൂരില്‍ റാവുവിന്റെ പലവ്യഞ്ജന കടയുടെ മുന്നില്‍ നിന്ന് മകന് ഇ എം ശ്രീധരനൊപ്പം അങ്കമാലിയിലെ വീട്ടില്‍ പോയിരുന്ന രംഗം കണ്ട് ഞാന്‍ കണ്ണീര് വാര്ത്തിട്ടുണ്ട്. മകന്റെ നിര്‍ദ്ദയമായ പിശുക്കില്‍ ആ ‘അമ്മ അനുഭവിച്ച ദൈന്യത ഓര്‍ത്ത്. കുതിരയെപ്പോലെ കുതിക്കുന്ന ആ സ്വകാര്യബസില്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും സുഗമമായി യാത്രാചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുമ്പോള്‍ ആണ് ഈ ‘അമ്മ അതില്‍ സാഹസിക യാത്രചെയ്തിരുന്നത്. അങ്ങനെയുള്ളവര്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയുടെ ചോരയും നീരുമാണ് ചിന്താശക്തിയില്ലാത്ത ചിന്താ ജെറോം മാര്‍ വെട്ടിക്കീറി തിന്നുന്നത് ‘ ജി ശക്തിധരന്…
Read Moreപൂജാരിയെ തുപ്പി; യുവതിയെ ക്ഷേത്രത്തില്‍നിന്ന് വലിച്ചിഴച്ച് പുറത്താക്കി മര്‍ദിച്ചു
ബെംഗളൂരു: പൂജാരിയെ തുപ്പിയ സ്ത്രീയെ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കി മര്‍ദിച്ചു. ബെംഗളൂരുവിലാണ് സംഭവം. അമ്പലത്തിലെത്തിയ യുവതി വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണെന്ന് അവകാശപ്പെടുകയും വിഗ്രഹത്തിനരികില്‍ ഇരിക്കണമെന്നും പറഞ്ഞു. അത് തടഞ്ഞപ്പോള്‍ പുരോഹിതനെ തുപ്പുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രജീവനക്കാരന് യുവതിയെ മര്‍ദിക്കുകയും ക്ഷേത്ര പരിസരത്ത് നിന്ന് വലിച്ചിഴയ്ക്കുകയും ചെയ്തു. അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡിസംബര്‍ 21 നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Read Moreയുവ സംവിധായക നയന സൂര്യയുടെ ദുരൂഹമരണം; നയനയ്ക്ക് മാരകമായ രോഗാവസ്ഥയാണെന്ന് പറഞ്ഞ് പോലീസ് തെറ്റിദ്ധരിപ്പിച്ചുവെന്ന് സഹോദരൻ
തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി നയനയുടെ സഹോദരൻ മധു. നയനയുടെ കഴുത്തിൽ കണ്ട പാടുകൾ നയനയുടെ നഖം കൊണ്ടതാണെന്നായിരുന്നു അന്ന് പൊലീസ് അറിയിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്നും നയനയ്ക്ക് മാരകമായ രോഗാവസ്ഥയാണെന്നും പോലീസ് അന്ന് പറഞ്ഞതായി മധു മാധ്യമങ്ങളോടു പറഞ്ഞു. ശരീരത്തിൽ ഉണ്ടായിരുന്നത് ചെറിയ മുറിവുകളാണെന്നാണ് പോലീസ് പറഞ്ഞത്. സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നുവെന്ന മ്യൂസിയം പോലീസിന്റെ കണ്ടെത്തലുകൾ തെറ്റാണെന്നും സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടായിരുന്നില്ലെന്നും അന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും മധു ആവശ്യപ്പെട്ടു. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണത്തെ നയനയുടെ സഹോദരൻ സ്വാഗതം ചെയ്തു. മൂന്നു വർഷം മുൻപാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ…
Read Moreസൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സിഐടിയു പ്രവർത്തകരുടെ ക്രൂര മര്‍ദനം; അക്രമത്തിന്റെ കാരണം തേടി പോലീസ്; പത്തോളം പേർ അടങ്ങുന്ന സംഘം മർദിക്കുന്ന ദൃശ്യം പുറത്ത്
അഞ്ചല്‍ : നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് സി ഐ ടി യു പ്രവർത്തകരുടെ ക്രൂര മർദനം. സ്ഥാപനത്തിനുള്ളിൽ കടന്നാണ് പത്തോളം വരുന്ന സി ഐടിയു പ്രവർത്തകർ യൂണിയൻ സൂപ്പര്‍ മാർട്ട് ഉടമ ഷാനെ മർദിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ- മദ്യപിച്ചെത്തിയ ഒരു സിഐടിയു പ്രവർത്തകന് സൂപ്പര്‍ മാര്‍ട്ടിലെ ഗോഡൗണില്‍ കയറിയിരുന്നു. ഇത് ചോദ്യം ചെയ്ത ഷാന്‍ ഇയാളെ ഇവിടെ നിന്ന് ഇറക്കി വിടുകയും ചെയ്തു. എന്നാല്‍ തന്നെ ഷാന്‍ മര്‍ദിച്ചെന്ന് ഇയാള്‍ പ്രദേശത്തെ സി ഐ ടി യു പ്രവര്‍ത്തകരോട് പറയുകയും ഇവര്‍ സംഘടിച്ചെത്തി ഷാനെ മര്‍ദിക്കുകയുമായിരുന്നു. സ്ഥാപനത്തിനുള്ളില്‍ കടന്നു കൗണ്ടറില്‍ ഉണ്ടായിരുന്ന ഷാനെ വലിച്ചിറക്കി മര്‍ദിക്കുകയും നിലത്തു വീഴുന്ന ഇയാളെ ചവിട്ടുകയും ഉള്‍പ്പെടെ ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. സംഭവത്തിൽ അഞ്ചു സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തക്കുറിച്ച്…
Read More