മരിച്ചെന്ന് കരുതി മൃതദേഹം സംസ്കരിക്കാനൊരുങ്ങവെ കണ്ണ് തുറന്ന് വയോധിക. മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വയോധിക ജീവനോടെ തിരികെ വന്നത്. മസ്തിഷ്ക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച ഹരിഭേദി എന്ന 81 കാരി മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. അന്തിമ ചടങ്ങുതൾക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ പെട്ടന്ന് കണ്ണ് തുറന്ന് എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. പിന്നാലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലുംഅടുത്ത ദിവസം കന്നെ ഹരിഭേദി മരണത്തിന് കീഴടങ്ങി. ഡിസംബർ 23-ന് ഫിറോസാബാദിലെ ട്രോമ സെന്ററിൽ വയോധികയെ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച തലച്ചോറിന്റെ പ്രവർത്തനം നിലച്ചു, പിന്നാലെ മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കിടെ വയോധിക കണ്ണു തുറക്കുകയായിരുന്നു. വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്ത ദിവസം ഹരിഭേദിയുടെ ആരോഗ്യ നില വീണ്ടും വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. മകൻ സുഗ്രീവ് സിംഗ് ആണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി എത്തിയത്.
Read MoreCategory: Loud Speaker
ഓടുന്ന ബസില്‍ പെണ്‍കുട്ടിയുടെ മുമ്പില്‍ യുവാവിന്റെ ‘കലാപരിപാടി’!! പിടിക്കപ്പെട്ട യുവാവിന്റെ കരച്ചില് വീഡിയോ വൈറല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണിയില്‍ ബസില്‍ വെച്ച് പെണ്‍കുട്ടിയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത് യുവാവ്. തുടര്‍ന്ന് പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി. പിടിക്കപ്പെട്ട ശേഷം യുവാവ് കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിഹാര്‍ സ്വദേശിയാണ് ബസില്‍ വെച്ച് സ്വയംഭോഗം ചെയ്തത്. ഇയാളെ സംഭവത്തിന് പിന്നാലെ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നോര്‍ത്ത് രോഹിണി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുമന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മൊഴി രേഖപ്പെടുത്തുന്നതിനോ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി നല്‍കുന്നതിനോ പെണ്‍കുട്ടി സമ്മതിച്ചില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Read Moreവടിവാളും വളര്‍ത്തുനായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ് ! പരാക്രമം യുവതിയോട്…
കൊല്ലം ചിതറയില്‍ വടിവാളും വളര്‍ത്തുനായയുമായി എത്തി യുവതിയുടെ വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ചിതറ സ്വദേശി സജീവ് ആണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടില്‍ എത്തിയായിരുന്നു അക്രമം. തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും സജീവ്, സുപ്രഭയോട് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് സജീവിനെ അനുനയിപ്പിച്ച് മടക്കി വിടുകയായിരുന്നു. സ്റ്റേഷനിലേക്ക് വരാനാണ് ഇയാളോട് പൊലീസ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതു കൂട്ടാക്കാതെ സജീവ് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഗേറ്റ് പൂട്ടിയശേഷം സജീവ് നായ്ക്കളെ തുറന്നു വിടുകയായിരുന്നു. ഇതോടെ വീട്ടിനുള്ളില്‍ പോലീസിന് കയറാന്‍ കഴിഞ്ഞില്ല. പൊലീസിന് സജീവിനെ പിടികൂടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Read Moreകൊല്ലത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം; കൊലപാതകമെന്നു സൂചന; കസ്റ്റഡിയിലുള്ള സുഹൃത്തിനെ ചോദ്യംചെയ്യുന്നു
കൊല്ലം: കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ നഗ്നമൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചതായി പോലീസ്. കസ്റ്റഡിയിലുള്ള അഞ്ചൽ സ്വദേശി നാസു എന്നയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ പറഞ്ഞതനുസരിച്ചുള്ള തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ഈസ്റ്റ് സിഐ പറഞ്ഞു. നാസു വെളിപ്പെടുത്തിയ കാര്യങ്ങളിൽ പോലീസിന് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. പ്രഥമ ദൃഷ്ട്യാ ഇയാൾക്കെതിരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു. മങ്ങാട് ടികെഎംസി പൗർണമിനഗറിൽ വയലിൽപുത്തൻവീട്ടിൽ പ്രസന്നന്റെയും ധയമ്മയുടെയും മകളായ ഉമ പ്രസന്നൻ (32) ആണ് മരിച്ചത്. ഉമയുടെ ഭർത്താവ് ബിജു മൂന്നുവ ർഷം മുന്‍പ് മരിച്ചു. ഇവരുടെ കുടുംബം മാമൂട് മാടകൻകാവ് വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കർബല ജംഗ്ഷന് സമീപം കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിൽ പൂർണ നഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇവരുടെ അടിവസ്ത്രങ്ങളും മറ്റും…
Read Moreതലശേരിയിലെ “പിടിവിട്ട യുവതി”യെ പിടിച്ചു കെട്ടാൻ പോലീസ് ഇറങ്ങുന്നു; ലഹരിക്ക് അടിമ പ്പെട്ട് നാട്ടുകാരുമായി പ്രശ്നമുണ്ടാക്കുന്ന യുവതി യെക്കുറിച്ച് പ്രചരിക്കുന്നകഥ അത്രനല്ലതല്ല…
സ്വന്തം ലേഖകൻതലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷ്ടിച്ച് അപകടകരമാംവിധം വാഹനം ഓടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തു വരുന്ന യുവതിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത്കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു. യുവതിയുടെ പരാക്രമം സംബന്ധിച്ച് ഇന്നലത്തെ രാഷ്ട്രദീപിക വാർത്തയോട് പ്രതികരിക്കുകയായിരുന്നു കമ്മീഷണർ. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമം കാണിക്കുകയും അത്യാഹിത വിഭാഗത്തിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് തലശേരി ടൗൺ പോലീസ് വ്യക്തമാക്കി. സംഭവമറിഞ്ഞ് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ, അടികൊണ്ടയാൾ തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് തിരിച്ച് പോരുകയാണുണ്ടായതെന്നു പോലീസ് സ്റ്റേഷൻ വൃത്തങ്ങൾ അറിയിച്ചു. യുവതിയുടെ ജീവിതത്തെക്കുറിച്ച് നിറം പിടിച്ച കഥകളാണ് നാട്ടിൽ പ്രചരിക്കുന്നത്. അന്തർ സംസ്ഥാന ബന്ധമുള്ള ലഹരി മാഫിയയാണ് യുവതിയെ നിയന്ത്രിക്കുന്നതെന്നാണ് നാട്ടിലുള്ള പ്രധാന പ്രചാരണം. നിർധന…
Read Moreപത്തനംതിട്ടയിൽ നിന്ന് നാല് വിദ്യാർഥിനികളെ കാണാതായി; രണ്ടുപേരെ ആലപ്പുഴയിൽനിന്ന് കണ്ടെത്തി; ഒരേസമയം വ്യത്യസ്തയിടങ്ങളിൽ നിന്ന് കുട്ടികളെ കാണാതായതിൽ ദുരൂഹത
പത്തനംതിട്ട: തിരുവല്ലയിലും പത്തനംതിട്ടയിലുമായി ഇന്നലെ കാണാതായ നാല് പെണ്‍കുട്ടികളില്‍ മൂന്നുപേരെ കണ്ടെത്തി. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പത്തനംതിട്ട നഗരത്തിലെ രണ്ട് സ്കൂളുകളില്‍നിന്നും തിരുവല്ല ഓതറയിലെ സ്കൂളില്‍നിന്നുമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. ഓതറ സ്കൂളിലെ കുട്ടികളെ ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലും പത്തനംതിട്ടയില്‍നിന്നു കാണാതായ രണ്ട് കുട്ടികളില്‍ ഒരാളെ പാലക്കാട് റെയില്‍വേ സ്റ്റേഷനിലുമാണ് കണ്ടെത്തിയത്. കുട്ടികള്‍ സ്കൂള്‍ യൂണിഫോമിലായിരുന്നതിനാലും പോലീസ് അന്വേഷണം ഊര്ജിതമായിരുന്നതിനാലും അതിവഗം കണ്ടെത്താന്‍ സഹായമായി. ഓതറ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനികളെയാണ് കാണാതായത്. കുട്ടികളെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ വൈകിട്ട് അന്വേഷണം ആരംഭിച്ച പോലീസിനു കുട്ടികള്‍ ആലപ്പുഴ ഭാഗത്തേക്കു പോയതായി വിവരം ലഭിച്ചിരുന്നു. ചങ്ങനാശേരിയില്‍ കുട്ടികളെ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. നാടുവിടാനള്ള ലക്ഷ്യവുമായി കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ രാത്രിയില്‍ തിരുവല്ലയിലെത്തിച്ചു. പത്തനംതിട്ടയില്‍നിന്നു കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ പാലക്കാട്ട് ഇന്നു…
Read Moreഅധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…
Read Moreരോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
ന്യൂയോര്‍ക്ക്: കൊവിഡ് രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠന റിപ്പോർട്ട്. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ പോസ്റ്റ് മോർട്ടം സാമ്പിളുകളിൽ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ. യു എസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം. തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാക്സിൻ സ്വീകരിക്കാത്തവരുടെ സാമ്പിളുകളിലാണ് പഠനം നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരാണ്. രക്ത പ്ലാസ്മ പരിശോധന വിധേയമാക്കിയപ്പോള്‍ 38 രോഗികളുടേത് കൊവിഡ് പോസിറ്റീവെന്നാണ് കന്‍ണ്ടെത്തിയിരിക്കുന്നത്. മൂന്ന് പേരില്‍ മാത്രമാണ് കൊവിഡ് നെഗറ്റീവെന്ന് കണിച്ചത്. മറ്റ് മൂന്നു പേരുടേത് പ്ലാസ്മ പരിശോധനയ്ക്കായി ലഭ്യമായിരുന്നില്ല. പഠനത്തിന് വേണ്ടി ഉപയോഗിച്ച സാംപിളുകളില്‍ 30 ശതമാനവും സ്ത്രീകളുടേതായിരുന്നു. മധ്യവയസ്കര്‍ മുതല്‍ 62 വയസ് വരെ പ്രായമുള്ളവരുടേയും…
Read Moreആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു; ചികിത്സയ്ക്ക് 70000 രൂപ! അൽഫോൻസ് പുത്രൻ പറയുന്നു…
പഴകിയ ഭക്ഷണം കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതിനെക്കുറിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ഷവർമയും മയോണൈസും ആക്രാന്തത്തോടെ കഴിച്ച തന്റെ ജീവൻ അതിന് ശേഷം രക്ഷിക്കാൻ 70000 രൂപ ചിലവാക്കേണ്ടി വന്നെന്നും അദ്ദേഹം കുറിക്കുന്നു. കോട്ടയം സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെയാണ് അൽഫോൻസിന്റെ കുറിപ്പ്. ‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളിൽ നിങ്ങൾ ഒകു വിഡിയോ ചെയ്യൂ. പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നും ഞാനൊരു ഷവർമ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവർമയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്ഷോർ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി. അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കൾ ചിലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാൻ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാൽ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു…
Read Moreഎയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്കുമേൽ മൂത്രമൊഴിച്ച് യുവാവ്! യാത്രക്കാരന് കിട്ടാന്‍ പോകുന്നത് മുട്ടന്‍പണി
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്കുമേൽ യുവാവ് മൂത്രമൊഴിച്ചു. ന്യൂയോർക്കിൽനിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് അതിക്രമം നടന്നത്. എയർ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പറഞ്ഞു. അതേസമയം അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനു പരാതി നൽകിയതിനു ശേഷം മാത്രമാണ് വിമാനക്കന്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്.
Read More