വെ​ള്ളാ​പ്പ​ള്ളി​യെ ​പോ​ലെ ത​ന്നെ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും ശ്രീ​നാ​രാ​യ​ണീ​യ​ര്‍​ക്ക് അ​പ​മാ​നം; കടിച്ചു തൂങ്ങുന്നവരെ പുറത്താക്കാൻ നിയമനടപടി സ്വീകരിക്കുമെന്ന് എ​സ്എ​ന്‍​ഡി​പി സം​ര​ക്ഷ​ണസ​മി​തി

ചേര്‍​ത്ത​ല: ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള​ട​ക്കം ഗു​രു​ത​ര​മാ​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്ത​പ്പെ​ട്ട് ന​ട​പ​ടി നേ​രി​ടു​ന്ന വെ​ള്ളാ​പ്പ​ള്ളി​യും കൂ​ട്ട​രും കോ​ട​തി ഉ​ത്ത​ര​വി​നെ വെ​ല്ലു​വി​ളി​ച്ചു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ഇ​ന്ത്യ​ന്‍ നി​യ​മവാ​ഴ്ച​യോ​ടു​ള്ള വെ​ല്ലു​വി​ളി​യും കോ​ട​തി അ​ല​ക്ഷ്യ​വു​മാ​ണെ​ന്ന് എ​സ്എ​ന്‍​ഡി​പി സം​ര​ക്ഷ​ണസ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി ആ​രോ​പി​ച്ചു. വെ​ള്ളാ​പ്പ​ള്ളി​യെ ​പോ​ലെ ത​ന്നെ ക്രി​മി​ന​ല്‍​കേ​സു​ക​ളി​ല്‍ പ്ര​തി​യും 100 കോ​ടി രൂ​പ തെ​ലു​ങ്കാ​ന എം​എ​ല്‍​എ​മാ​ര്‍​ക്ക് കോ​ഴ ന​ല്കി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പ​തി​ച്ച​തി​നെത്തുട​ര്‍​ന്ന് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും ശ്രീ​നാ​രാ​യ​ണീ​യ​ര്‍​ക്ക് അ​പ​മാ​ന​മാ​ണ് വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. സ​ക​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ല്‍പ​റ​ത്തി അ​ധി​കാ​ര​ത്തി​ല്‍ ക​ടി​ച്ചു​തൂ​ങ്ങു​ന്ന വെ​ള്ളാ​പ്പ​ള്ളി​യെ​യും മ​ക​നെ​യും എ​സ്എ​ന്‍​ഡി​പി യോ​ഗ​ത്തി​ല്‍നി​ന്നു നീ​ക്കം ചെ​യ്യാ​ന്‍ നി​യ​മ ന​ട​പ​ടി​ക​ള്‍​ക്കു പു​റ​മേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ള്‍​ക്കും സം​ര​ക്ഷ​ണ സ​മി​തി നേ​തൃ​ത്വം ന​ല്കും. സ​ര്‍​ക്കാ​രു​ക​ളു​ടെ സം​വ​ര​ണ ന​യ​ത്തി​നെ​തി​രേ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രെ​യും സം​ഘ​ട​ന​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് പൊ​തു​വേ​ദി രൂ​പീ​ക​രി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ചേ​ര്‍​ത്ത​ല​യി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ പ്ര​സി​ഡ​ന്‍റ്…

Read More

ക്യാം​പ​സി​ന​ക​ത്ത് പ​ട്ടി​ശ​ല്യം രൂ​ക്ഷം ! തി​രു​വ​ന​ന്ത​പു​രം എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ന് അ​വ​ധി; ക്യാം​പ​സി​ല്‍ ക​യ​റി​യ പേ​പ്പ​ട്ടി അ​ക​ത്തു​ള്ള നാ​യ്ക്ക​ളെ ക​ടി​ച്ചു…

പേ​വി​ഷ​ബാ​ധ ഭ​യ​ന്ന് ശ്രീ​കാ​ര്യ​ത്തെ എ​ഞ്ചി​നീ​യ​റി​ങ് കോ​ള​ജ് അ​ട​ച്ചു. തി​ങ്ക​ളാ​ഴ്ച ഒ​രു​ദി​വ​സ​ത്തേ​ക്കാ​ണ് കോ​ള​ജ് അ​ട​ച്ചി​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ക്യാം​പ​സി​ന​ക​ത്ത് ക​ട​ന്നു ക​യ​റി​യ പേ​പ്പ​ട്ടി അ​ക​ത്തു​ള്ള നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ളെ ക​ടി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കോ​ള​ജ് അ​ട​ച്ചി​ടാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്. വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​യും കോ​ളേ​ജ് ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്നും നേ​ര​ത്തെ തീ​രു​മാ​നി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ലെ​ന്നും കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തു​വ​രെ കോ​ളേ​ജി​ന​ക​ത്തു​ള​ള നാ​യ്ക്ക​ള്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി​യി​രു​ന്നെ​ന്ന് പീ​പ്പി​ള്‍ ഫോ​ര്‍ അ​നി​മ​ല്‍​സ് സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ക്യാം​പ​സി​ന​ക​ത്തു​ള​ള തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​നാ​യ്ക്ക​ളെ പി​ടി​കൂ​ടി സു​ര​ക്ഷി​ത ക്യാം​പി​ലേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം. 5500ലേ​റെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​ഠി​ക്കു​ന്ന ക്യാം​പ​സി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്. നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ആ​രോ​പ​ണം.

Read More

ത​​ന്ന പ​​ണി ഇ​​ഷ്ട​​പ്പെ​​ട്ടു, പു​​റ​​ത്തി​​റ​​ങ്ങു​​മ്പോ​​ൾ പ​​ണി എ​​ട്ടാ​​യി തി​​രി​​ച്ചു ത​​രും; അതരമ്പുഴയിലെ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ജീ​വ​നുഭീ​ഷ​ണി; വീട്ടിൽ കഴിയുന്നത് ഭയന്നെന്ന് ജോർജ്

ഏ​​റ്റു​​മാ​​നൂ​​ർ: പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലും യാ​​തൊ​​രു കൂ​​സ​​ലു​​മി​​ല്ലാ​​തെ ഗു​​ണ്ട​​ക​​ൾ. അ​​തി​​ര​​മ്പു​​ഴ​​യി​​ലെ റ​​സ്റ്റ​​റ​​ന്‍റി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തി​​ന് അ​​റ​​സ്റ്റി​​ലാ​​യ ഗു​​ണ്ട​​ക​​ൾ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ​​വ​​ച്ച് റ​​സ്റ്റ​​റ​​ന്‍റ് ഉ​​ട​​മ​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. ത​​ന്ന പ​​ണി ഇ​​ഷ്ട​​പ്പെ​​ട്ടു. പു​​റ​​ത്തി​​റ​​ങ്ങു​​മ്പോ​​ൾ പ​​ണി എ​​ട്ടാ​​യി തി​​രി​​ച്ചു ത​​രും എ​​ന്നാ​​യി​​രു​​ന്നു ജോ​​ർ​​ജ് വ​​ർ​​ഗീ​​സി​​നു നേ​​രേ​​യു​​ള്ള ഭീ​​ഷ​​ണി. മ​​യ​​ക്കു​​മ​​രു​​ന്ന് ല​​ഹ​​രി​​യി​​ൽ വീ​​ട് അ​​ടി​​ച്ചു​​ത​​ക​​ർ​​ക്കു​​ക​​യും പോ​​ലീ​​സ്, എ​​ക്സൈ​​സ് സം​​ഘ​​ങ്ങ​​ളെ ആ​​ക്ര​​മി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ള്ള ഗു​​ണ്ട​​ക​​ളു​​ടെ ഭീ​​ഷ​​ണി അ​​വ​​ഗ​​ണി​​ക്കാ​​വു​​ന്ന​​ത​​ല്ല. ഏ​​തു സ​​മ​​യ​​വും ഇ​​വ​​രു​​ടെ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​കു​​മെ​​ന്ന് ഭ​​യ​​ന്നു ക​​ഴി​​യേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണി​​പ്പോ​​ൾ ജോ​​ർ​​ജ് വ​​ർ​​ഗീ​​സ്. കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചുഅ​​തി​​ര​​മ്പു​​ഴ​​യി​​ൽ ന​​ട​​ന്ന ക​​ഞ്ചാ​​വ്, മ​​യ​​ക്കു​​മ​​രു​​ന്ന് മാ​​ഫി​​യ ഗു​​ണ്ടാ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ഭ​​ക്ഷ​​ണ​​ശാ​​ല ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് സം​​ഘം സ​​ന്ദ​​ർ​​ശി​​ച്ചു. അ​​തീ​​വ ഗൗ​​ര​​വ​​ത്തോ​​ടെ​​യാ​​ണ് കോ​​ൺ​​ഗ്ര​​സ് ഈ ​​സാ​​മൂ​​ഹ്യ പ്ര​​ശ്ന​​ത്തെ കാ​​ണു​​ന്ന​​ത്. ഇ​​തി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ ബ​​ഹു​​ജ​​ന​​പ്ര​​ക്ഷോ​​ഭം സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് മു​​ന്നി​​ട്ടി​​റ​​ങ്ങു​​മെ​​ന്നും ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് പ​​റ​​ഞ്ഞു. കോ​​ൺ​​ഗ്ര​​സ്…

Read More

പു​തി​യ സം​രംഭം തു​ട​ങ്ങു​ന്ന​വരെ ഭീഷണിപ്പെടുത്തി പാർട്ടിയുടെ പേരിൽ ഗു​ണ്ടാ​പി​രി​വ്; ത​ട്ടി​യെ​ടു​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ള്‍; അന്വേഷണം നടത്തുമെന്ന് സിപിഎം

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ പാ​ര്‍​ട്ടി​യു​ടെ പേ​രി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ പ​ണം പി​രി​ക്കു​ന്നെ​ന്ന് സി​പി​എം. താ​മ​ര​ശേ​രി​യി​ല്‍ പൊ​തു​യോ​ഗം വി​ളി​ച്ചാ​ണ് പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സി​പി​എ​മ്മി​ന്‍റെ മേ​ല്‍​വി​ലാ​സം ഉ​പ​യോ​ഗി​ച്ച്, പു​തി​യ സം​രം​ഭം തു​ട​ങ്ങു​ന്ന​വ​രി​ല്‍​നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം. ഭൂ​മി വാ​ങ്ങു​ന്ന​വ​രോ​ടും വി​ല്‍​ക്കു​ന്ന​വ​രോ​ടും 20 ല​ക്ഷം ചോ​ദി​ക്കു​ന്നു. കെ​ട്ടി​ട​നി​ര്‍​മാ​താ​ക്ക​ളോ​ട് പ​ത്ത് ല​ക്ഷം വീ​ത​വും പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​ക​ളോ​ട് അ​ഞ്ച് ല​ക്ഷം വീ​ത​വും വാ​ങ്ങു​ന്നെ​ന്നാ​ണ് പ​രാ​തി. ആ​ളു​ക​ള്‍ പ​ണം ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ചാ​ല്‍ പാർട്ടിക്കാർ ഇ​വി​ടെ വ​രു​മെ​ന്ന് പ​റ​ഞ്ഞ് ഉ​ട​മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തും. കൈ​വെ​ട്ടു​മെ​ന്നും കാ​ലു​വെ​ട്ടു​മെ​ന്നു​മു​ള്ള ഭീ​ഷ​ണി​യും മു​ഴ​ക്കും. ഇ​ത്ത​ര​ത്തി​ല്‍ പ​ല​രും പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴാ​ണ് വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തെ​ന്ന് പാ​ര്‍​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്കാ​രു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​ല​വി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​പി​എം നേ​തൃ​ത്വം അ​റി​യി​ച്ചു.

Read More

ഗ​ര്‍​ഭി​ണി​യെ വ​ന​ത്തി​ലൂ​ടെ ര​ണ്ട​ര കി​ലോ​മീ​റ്റ​ര്‍ ചു​മ​ന്നു​വെ​ന്ന് പ​റ​ഞ്ഞ​ത് ക​ള്ള​മെ​ന്ന് മ​ന്ത്രി ! ക​ള്ളം പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം

അ​ട്ട​പ്പാ​ടി​യി​ല്‍ പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ കി​ലോ​മീ​റ്റ​റു​ക​ള്‍ ചു​മ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തെ​ന്ന വാ​ദം ത​ള്ളി മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍. വെ​റും മു​ന്നൂ​റ് മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് തു​ണി​യി​ല്‍ കെ​ട്ടി ചു​മ​ന്ന​ത് എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. ആം​ബു​ല​ന്‍​സി​ല്‍ ക​യ​റ്റു​ന്ന​തി​നു വേ​ണ്ടി കാ​ട്ടു​വ​ഴി​യി​ലൂ​ടെ ര​ണ്ട​ര കി​ലോ​മീ​റ്റ​ല​ധി​കം സു​മ​തി മു​രു​ക​ന്‍ എ​ന്ന യു​വ​തി​യെ ചു​മ​ന്നു​വെ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ മ​ന്ത്രി​യെ ത​ള്ളി യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് മു​രു​ക​ന്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ടു​കു​മ​ണ്ണ ഊ​രി​ല്‍ നി​ന്ന് ര​ണ്ട​ര കി​ലോ​മീ​റ്റ​റി​ല​ധി​കം തു​ണി​യി​ല്‍ ചു​മ​ന്നാ​ണ് സു​മ​തി​യെ വാ​ഹ​ന സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്ത് എ​ത്തി​ച്ച​തെ​ന്നും ക​ള്ളം പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വ​ര്‍​ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​മാ​ണെ​ന്നും മു​രു​ക​ന്‍ അ​ട്ട​പ്പാ​ടി​യി​ല്‍ പ​റ​ഞ്ഞു. 108 ആം​ബു​ല​ന്‍​സെ​ത്തി​യ സ്ഥ​ലം വ​രെ ര​ണ്ട​ര കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം വ​ന​ത്തി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി ആ​ന​പ്പേ​ടി​യി​ല്‍ യാ​ത്ര. വാ​ഹ​ന​ത്തി​നാ​യി രാ​ത്രി ഒ​രു മ​ണി​യോ​ടെ തു​ട​ങ്ങി​യ പ​രി​ശ്ര​മം ആ​റ് മ​ണി​യോ​ടെ​യാ​ണ് ഫ​ലം ക​ണ്ട​ത്. ഇ​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും…

Read More

മി​ക്സ​ഡ് ബെ​ഞ്ചും മി​ക്സ​ഡ് ഹോ​സ്റ്റ​ലും വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​ക്കും ! പാ​വാ​ട​യും ചു​രി​ദാ​റും ഇ​ടാ​ന്‍ അ​വ​ര്‍​ക്ക് ആ​ഗ്ര​ഹ​മു​ണ്ടാ​വി​ല്ലേ​യെ​ന്ന് എം​എ​ല്‍​എ…

പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​ത്തി​ലൂ​ടെ യു​ക്തി ചി​ന്ത സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ന​ട​പ്പാ​ക്കു​ന്നു എ​ന്ന് ലീ​ഗ് എം​എ​ല്‍​എ എ​ന്‍ ഷം​സു​ദ്ദീ​ന്‍. മി​ക്സ​ഡ് ബെ​ഞ്ചും മി​ക്സ​ഡ് ഹോ​സ്റ്റ​ലും വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​ക്കു​മെ​ന്നും സ്‌​കൂ​ളു​ക​ളു​ടെ സ​മ​യ​മാ​റ്റം മ​ദ്ര​സ​ക​ളെ ബാ​ധി​ക്കു​മെ​ന്നും ഷം​സു​ദ്ദീ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ലെ സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി സ​മ​ഗ്ര​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്ര​ദ്ധ ക്ഷ​ണി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. 2007ലെ ​മ​ത​മി​ല്ലാ​ത്ത ജീ​വ​ന്റെ പ്രേ​ത​മാ​ണ് ഈ ​പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​മെ​ന്നും എം​എ​ല്‍​എ ആ​രോ​പി​ച്ചു. ഈ ​യു​ക്തി ചി​ന്ത മ​ത​നീ​രാ​സ​ത്തി​ല്‍ എ​ത്തി​ക്കും. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ചാ​ക്കു​റി​പ്പി​ല്‍ നി​ന്ന് യു​ക്തി ചി​ന്ത എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്ക​ണം. ലിം​ഗ​നീ​തി, ലിം​ഗാ​വ​ബോ​ധം, ലിം​ഗ തു​ല്യ​ത ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ച​ര്‍​ച്ചാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. ഇ​ത് ലൈം​ഗി​ക അ​രാ​ജ​ക​ത്വ​ത്തി​ന് വ​ഴി​തെ​ളി​യി​ക്കും. ലൈം​ഗി​ക അ​രാ​ജ​ക​ത്വം വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഷം​സു​ദ്ദീ​ന്‍ പ​റ​ഞ്ഞു. ആ​ണി​ന്റെ ഡ്ര​സ് പെ​ണ്ണ് ഇ​ട്ടാ​ല്‍ നീ​തി​യാ​കു​മോ?, പെ​ണ്ണി​ന് പെ​ണ്ണി​ന്റേ​താ​യ ഡ്ര​സ് ഇ​ടാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​വി​ല്ലേ? പാ​വാ​ട​യും…

Read More

കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ടാ​ച്ചി​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; പ്ര​മു​ഖ ജ്യോ​തി​ഷി​യും  ബാങ്ക് സെക്രട്ടറിയും നടത്തിയ തട്ടിപ്പ് രീതികൾ ഇങ്ങനെ…

പി. ​ജ​യ​കൃ​ഷ്ണ​ൻക​ണ്ണൂ​ര്‍: കാ​ടാ​ച്ചി​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ​നോ​ന്നേ​രി ശാ​ഖ​യി​ല്‍ നി​ക്ഷേ​പി​ച്ച നി​ര​വ​ധി പേ​രു​ടെ സ്ഥി​ര നി​ക്ഷേ​പ തു​ക​യും ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​വു​മ​ട​ക്കം കോ​ടി​ക​ണ​ക്കി​ന് രൂ​പ​യു​ടെ മു​ത​ലു​ക​ള്‍ വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ച് ത​ട്ടി​യെ​ടു​ത്തു. പ്ര​മു​ഖ ജ്യോ​തി​ഷി​യും ക്ഷേ​ത്ര​ങ്ങ​ളി​ൽ സ​പ്താ​ഹ യ​ജ്ഞം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന മു​ന്‍ മാ​നേ​ജ​ര്‍ പ്ര​വീ​ണ്‍ പ​നോ​ന്നേ​രി ബാ​ങ്ക് സെ​ക്ര​ട്ട​റി സ​ന​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. ഇ​തോ​ടെ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ ന​ഷ്ട​പ്പെ​ട്ട​വ​ർ ക​ണ്ണൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫ് പോ​ലീ​സ്, സ​ഹ​ക​ര​ണ വ​കു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കി. പ​ല​രും കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലു​മാ​ണ്. ക​ണ്ണൂ​ര്‍ എ​സി​പി​യു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം എ​ട​ക്കാ​ട് പോ​ലീ​സ് പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഡി​റ്റ് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. 2017 മു​ത​ല്‍ ബാ​ങ്കി​ല്‍ സ്ഥി​ര നി​ക്ഷേ​പം ന​ട​ത്തി​യ​വ​രു​ടെ പ​ണ​മാ​ണ് നി​ക്ഷേ​പ​ക​രു​ടെ വ്യാ​ജ ഒ​പ്പി​ട്ട് പ്ര​വീ​ണ്‍ പ​നോ​ന്നേ​രി ത​ട്ടി​യെ​ടു​ത്ത​ത്. ഏ​റ്റ​വും അ​ടു​ത്ത…

Read More

ഫാ​ഷ​ൻ റാ​ന്പു​ക​ളി​ൽ പു​തി​യ ത​ട്ടി​പ്പ്; വൻതുക വാങ്ങി സംഘാടകർ നൽകിയത് വ്യാ​ജ ലോ​ക റി​ക്കാ​ർ​ഡ്; ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി മോ​ഡ​ലു​ക​ൾ

കൊ​ച്ചി: ഫാ​ഷ​ൻ മേ​ഖ​ല​യി​ൽ ക​രി​യ​ർ ആ​ഗ്ര​ഹി​ക്കു​ന്ന മോ​ഡ​ലു​ക​ൾ​ക്ക് റാ​ന്പി​ൽ പോ​ലും വി​ശ്വ​സി​ച്ച് ചു​വ​ടു​വ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ​യാ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പേ​രി​ൽ പോ​ലും വ​ൻ ത​ട്ടി​പ്പാ​ണ് ഈ ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫാ​ഷ​ൻ ഷോ​യി​ൽ ന​ൽ​കി​യ “ലോ​ക റി​ക്കാ​ർ​ഡ്’ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ എ​റ​ണാ​കു​ള​ത്തെ ഫ്ര​ൻ​ഡ്സ് ആ​ൻ​ഡ് ബ്യൂ​ട്ടി ഗ്രൂ​പ്പി​നെ​തി​രേ മോ​ഡ​ലു​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. മ​ത്സ​രാ​ർ​ഥി​ക​ളാ​യ മോ​ഡ​ലു​ക​ളി​ൽ​നി​ന്നും മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റു​ക​ളി​ൽ​നി​ന്നും വ​ലി​യ തോ​തി​ൽ പ്ര​തി​ഫ​ലം വാ​ങ്ങി​യാ​ണ് “ലോ​ക റി​ക്കാ​ർ​ഡ്’ എ​ന്ന പേ​രി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ഘാ​ട​ക​ർ ന​ൽ​കി​യ​ത്. ഇ​തി​നാ​യി പ​ല​രി​ൽനി​ന്നും ല​ക്ഷ​ങ്ങ​ൾ വ​രെ പ്ര​തി​ഫ​ലം കൈ​പ്പ​റ്റി. കു​ട്ടി​ക​ൾ വ​രെ ഇ​വ​രു​ടെ ത​ട്ടി​പ്പി​നി​ര​യാ​യി.എ​ഫ് ആ​ൻ​ഡ് ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ലും കോ​ട്ട​യ​ത്തു​മാ​യാ​ണ് പ​രാ​തി പ്ര​കാ​ര​മു​ള്ള “ലോ​ക ത​ട്ടി​പ്പ്’ ഫാ​ഷ​ൻ ഷോ​ക​ൾ ന​ട​ന്ന​ത്. യൂ​ണി​വേ​ഴ്സ​ൽ അ​ച്ചീ​വേ​ഴ്സ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്, ഫ്യൂ​ച്ച​ർ ക​ലാം​സ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ് എ​ന്നീ ബ​ഹു​മ​തി​ക​ൾ വാ​ഗ്ദാ​നം…

Read More

മാ​ൻ​ഡ​സ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നത്തിൽ കേരളത്തിൽ മഴ ശക്തമാകും; മത്സ്യബന്ധനത്തിന് വിലക്ക്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: മാ​ൻ​ഡ​സ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ കേ​ര​ള​ത്തി​ലും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് ക​ലാ​വ​സ്ഥ വ​കു​പ്പ്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ ഇ​ല​ർ​ട്ടാ​ണ്. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഈ ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ മ​ഴ ശ​ക്ത​മാ​യേ​ക്കും. കോഴിക്കോടും പേരാന്പ്രയിലും കനത്ത മഴ തുടരുകയാണ്. കേ​ര​ള-​ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. മാ​ന്‍​ഡോ​സ് ചു​ഴ​ലി​ക്കാ​റ്റ് ച​ക്ര​വാ​ത​ച്ചു​ഴി​യാ​യി വ​ട​ക്ക​ൻ ത​മി​ഴ്നാ​ടി​നും തെ​ക്ക​ൻ ക​ർ​ണാ​ട​ക​ത്തി​നും വ​ട​ക്ക​ൻ കേ​ര​ള​ത്തി​നും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന​താ​ണ് മ​ഴയ്ക്ക് കാ​ര​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും…

Read More

പെണ്ണുപിടിയൻ, പാവപ്പെട്ട സ്ത്രീകളിൽ നിന്ന് കോടികൾ തട്ടിച്ചവൻ; ജീവനൊടുക്കിയ കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരിക്കെ ജീവനൊടുക്കിയ കെ.കെ. മഹേശനെ പൊതുവേദിയില്‍ അവഹേളിച്ച് വെള്ളാപ്പള്ളി നടേശന്‍. മഹേശന്‍റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശനെ പ്രതിച്ചേര്‍ത്ത നടപടിക്കെതിരെ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സ ദസിലാണ് വിവാദ പരാമര്‍ശങ്ങളുണ്ടായത്. പെണ്ണുപിടിയനായിരുന്ന മഹേശന്‍റെ പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്തവയാണെന്നും കോടിക്കണിക്കിന് രൂപയാണ് പാവപ്പെട്ട സ്ത്രീകളില്‍നിന്ന് തട്ടിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഴിമതിക്കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ആത്മഹത്യ ചെയ്തതിന് താന്‍ എന്തു പിഴച്ചെന്നും വെള്ളാപ്പളളി ചോദിച്ചു. തന്നെയും മകനെയും യോഗ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണ് പുതിയ കേസെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വരാനിരിക്കുന്ന എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തി തെളിയിക്കല്‍ കൂടിയായിരുന്നു കണിച്ചുകുളങ്ങരയിലെ ഈ വിശദീകരണ യോഗം.

Read More