മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍. ഈ നിലപാട് അരക്കിട്ടുറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയില്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി, വി പി സുഹ്റ തുടങ്ങിയവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്പെഷ്യല്‍ ലീവ് പെറ്റിഷനിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. മുസ്ലിം സ്ത്രീകളുടെ പിന്തുടര്ച്ചാവകാശ കാര്യത്തില്‍ ഇസ്ലാമിക നിയമം വിവേചനം കാട്ടുന്നുവെന്നും, ആ വിവേചനം ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം. ശരീഅത്ത് നിയമത്തില്‍ അടങ്ങിയിരിക്കുന്ന മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പിന്തുടര്ച്ചാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമാണെന്ന് വ്യക്തമാക്കിയാകും സംസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. മുസ്ലിം സ്ത്രീകളുടെ പിന്തുടര്ച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങള്‍ പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.…
Read MoreCategory: Loud Speaker
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141 അടി പിന്നിട്ടു; ജാഗ്രതാ നിര്‍ദേശം നല്കി തമിഴ്നാട്; വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറയുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടി പിന്നിട്ടു. ജലനിരപ്പ് ഒരടി കൂടി പിന്നിട്ടാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്കൊഴുക്കും. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം നല്കി. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണ ശേഷി. ഇന്നു രാവിലെ ഒന്‍പതിന് 141.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡിസംബര്‍ മൂന്നിനാണ് ജലനിരപ്പ് 140 അടി ആയത്. മഴയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ സെക്കന്‍ഡില്‍ 511 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. പരമാവധി സംഭരണശേഷിയായ 142 അടി വെള്ളം മുല്ലപ്പെരിയാറില്‍ സംഭരിക്കാം. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തമിഴ്നാട് ഇതിനു തയാറായിട്ടില്ല. ഇന്നലെ മുതല്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ തീരമേഖലകളിലെ ആശങ്ക അകന്നിട്ടുണ്ട്.
Read Moreഒഴിവായത് വൻ ദുരന്തം; ഏഴിലോട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; മദ്യലഹരിയിൽ ടാങ്കർ ഡ്രൈവർ അറസ്റ്റിൽ
പയ്യന്നൂര്‍: ഏഴിലോട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഗ്യാസ് ചോര്‍ച്ചയില്ലാത്തതിനാല്‍ അപകട ഭീഷണിയില്ല. സുരക്ഷാക്രമീകരണങ്ങളോടെ ഗ്യാസ് മാറ്റിനിറയ്ക്കുന്നു. ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം. ഇന്നലെ രാത്രി എട്ടേകാലോടെ ഏഴിലോട് കോളനി സ്റ്റോപ്പിന് സമീപമാണ് അപകടം. മംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കറാണ് നിര്‍മാണം നടക്കുന്ന റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്. വിവരമറിഞ്ഞയുടന്‍ പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പരിയാരം പോലീസും കണ്ട്രോള് റൂം പോലീസും സ്റ്റേഷന് ഓഫീസര്‍ ടി.കെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഗ്യാസ് ചോരുന്നില്ല എന്ന് പരിശോധനയില്‍ ഉറപ്പുവരുത്തിയതോടെയാണ് ഭീതിയില്‍ കഴിഞ്ഞിരുന്ന നാട്ടുകാര്‍ക്ക് ആശ്വാസമായത്. അതേസമയം വാഹനത്തിന്റെ ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായിരുന്നത് കണ്ടെത്തി. അഗ്നിരക്ഷാസേന ചോര്‍ച്ചയടച്ച ശേഷമാണ് മറ്റു നടപടികളിലേക്ക് കടന്നത്. സമ്മര്‍ദ്ദ രീതിയില്‍ കയറ്റുന്ന ഗ്യാസായതിനാല് മൂന്നു ടാങ്കുകളെങ്കിലും മാറ്റി നിറയ്ക്കാന്‍ വേണ്ടിവരുമെന്ന് അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ സന്തോഷ്കുമാര്‍ പറഞ്ഞു. ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍…
Read More‘ജിന്ന് ബാധിച്ച’ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തി കൊണ്ട് വരയുകയും ചെയ്തു ! ഭര്‍ത്താവും ദുര്മന്ത്രവാദികളും അറസ്റ്റില്‍…
കായംകുളം കറ്റാനത്ത് ‘ജിന്ന് ബാധിച്ചെന്ന’ പേരില്‍ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും ബന്ധുക്കളും ദുര്മന്ത്രവാദികളും ചേര്‍ന്നാണ് ഐടി ജീവനക്കാരിയായ യുവതിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തിയും വാളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. 25 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. ഏകദേശം മൂന്നുമാസത്തോളം ഇവര്‍ യുവതിയെ പീഡനത്തിനിരയാക്കി. ഒടുവില്‍ പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതി നൂറനാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് അനീഷ്, മന്ത്രവാദികളായ സുലൈമാന്‍, അന്‍വര്‍ ഹുസൈന്, ഇമാമുദ്ദീന്‍ എന്നിവരും അനീഷിന്റെ ബന്ധുക്കളുമാണ് പിടിയിലായത്. യുവതിയുടെ രണ്ടാം വിവാഹമാണ്. അനീഷ് പെണ്‍കുട്ടിയുടെ ചെവിയില്‍ ചില മന്ത്രങ്ങള്‍ ഓതുക പതിവായിരുന്നു. എന്നാല്‍ യുവതി ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. യുവതിയെ…
Read Moreപി.വി. ശ്രീനിജിൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസ്; സാബു എം. ജേക്കബിന്റെ ഹർജി ഹൈക്കോടതിയിൽ
കൊച്ചി: പി.വി.ശ്രീനിജിൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ചുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോ ഓർഡിനേറ്റർ സാബു. എം. ജേക്കബ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നത്. അതേസമയം, ഹർജിയിൽ ഇവരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇതു രേഖപ്പെടുത്തിയ ജസ്റ്റീസ് ഡോ. കൗസർ എടപ്പഗത്ത് ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയാണ് ഹർജി ഇന്നു പരിഗണിക്കാനായി മാറ്റിയത്. സാബു. എം. ജേക്കബിനു പുറമേ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക്ക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, പഞ്ചായത്തംഗങ്ങളായ സത്യപ്രകാശ്, ജീൽ മാവേലിൽ, രജനി എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്നലെ രാവിലെ ജസ്റ്റീസ് എ. ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി ആദ്യം പരിഗണനയ്ക്കു വന്നത്. എന്നാൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് അദ്ദേഹം പിൻമാറിയതിനെത്തുടർന്നാണ് ജസ്റ്റീസ്…
Read Moreവിരസത മാറ്റാന്‍ മോഷണം! സമൂഹ മാധ്യമങ്ങളുടെ സമയം അപഹരിച്ച ആളെക്കുറിച്ച്…
കള്ളന് എന്നാല്‍ അന്യന്റെ വക അപഹരിക്കുന്ന ആള് എന്നാണല്ലൊ നാം മനസിലാക്കാറ്. സമൂഹത്തില്‍ പലതരത്തിലുള്ള മോഷണവും, ശൈലികളും കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഒരാള്‍ മോഷ്ടിച്ചാല്‍ കേള്‍ക്കുന്നവര്‍ ഒന്ന് അന്ധാളിക്കില്ലെ. അത്തരത്തിലൊരാളാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ച. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള നിക്കോളാസ് സപറ്റെര്‍ ലാമാഡ്രിഡ് ആണ് ഈ വേറിട്ട മോഷ്ടാവ്. രണ്ട് ദിവസത്തെ ഇടവേളയില്‍ ഒര്‍ലാന്‍ഡോ ടിഡി ബാങ്കും സര്‍ക്കിള്‍ കെ ഗ്യാസ് സ്റ്റേഷനും ആണ് ഈ 45കാരന് കൊള്ളയടിച്ചത്. ഈ മാസം അഞ്ചിനും ഏഴിനുമാണ് ഇയാള്‍ കളവ് നടത്തിയത്. പോലീസ് വേഷത്തിലാണ് ഇയാള്‍ മോഷ്ടിക്കാനെത്തിയത്. ആദ്യത്തെ മോഷണ സമയത്ത് നിക്കോളാസ് ബാങ്കിലെ കാഷ്യറോട് എല്ലാ പണവും തന്റെ ബാഗില്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ മോഷണത്തിലും ഏതാണ്ട് സമാന രീതിയാണ് തുടര്‍ന്നത്. പോലീസ് പറയുന്നതനുസരിച്ച്, കവര്‍ച്ചയ്ക്കിടെ സപറ്റര്‍ലാമാഡ്രിഡ് തന്റെ കൈകള്‍ പോക്കറ്റില്‍ സൂക്ഷിച്ചു. പോക്കറ്റില്‍ ആയുധം കാണും എന്ന്…
Read More‘യാത്ര എങ്ങിനെ തുടങ്ങുന്നു എന്നതിലല്ല കാര്യം’! ഇത് വല്ലാത്ത ട്രോളായിപ്പോയി ഏമാന്മാരേ…
പുള്ളാവൂര്‍ പുഴയില്‍ ഫുട്ബാള്‍ ആരാധകര്‍ സ്ഥാപിച്ച് ആഗോള ശ്രദ്ധ നേടിയ ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ ഉപയോഗിച്ച് കേരള പോലീസിന്റെ ട്രാഫിക് ബോധവത്കരണം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്രിസ്റ്റ്യാനോയുടെയും നെയ്മറിന്റെയും പുറത്താകലിനെ പരോക്ഷമായി ട്രോളിക്കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. താരങ്ങളുടെ മുഖത്ത് വിവിധ നിറങ്ങളിലുള്ള സിഗ്നല്‍ ലൈറ്റുകള്വച്ചാണ് ബോധവത്കരണം. നെയ്മര്‍ അപകടമാകുമ്പോള്‍ (ചുവപ്പ്), ക്രിസ്റ്റ്യാനോയുടെ മുഖത്ത് (മഞ്ഞ) വിവേകത്തോടെ മുന്നേറണമെന്നും മെസിയുടെ മുഖത്ത് (പച്ച) ലൈറ്റും വച്ചുകൊണ്ടാണ് ബോധവത്കരണം. അതിനൊപ്പം ചെറു കുറിപ്പുമുണ്ട്. യാത്ര എങ്ങനെ തുടങ്ങുന്നു എന്നതിലല്ല, ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ച് വിവേകപൂര്‍വം മുന്നോട്ടു പോകുന്നവരാണ് സുരക്ഷിതമായി ലക്ഷ്യത്തില്‍ എത്തുന്നത്. പോസ്റ്റില്‍ പറയുന്നു. മെസി ടീമിന്റെ ആദ്യമല്‍സരത്തിലെ തോല്‍വിയും പിന്നീടുള്ള മുന്നേറ്റവുമാണ് ഇതിലൂടെ ട്രാഫിക് പോലീസ് മുന്നോട്ടുവയ്ക്കുന്നത്. നെയ്മര്‍, റൊണാള്‍ഡോ ടീമുകള്‍ പുറത്തായതും കളര്‍ നല്കി വ്യക്തമാക്കുകയാണ് പോലീസ്. ഇതിനു താഴെ നിരവധി…
Read Moreകെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ല! ഹൈക്കോടതിക്കെതിരേ കെഎസ്ആർടിസി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് കോർപ്പറേഷൻ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് കോർപ്പറേഷന് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് ബസുകളിൽ പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പഠനമില്ലാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസെടുക്കുന്നതിന്റെ നടപടി ക്രമങ്ങളും കോർപ്പറേഷന്റെ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സുപ്രീംകോടതി വിധികൾ പാലിക്കാതെയാണ് ഹൈക്കോടതി ജഡ്ജിമാർ സ്വമേധയാ കേസെടുക്കുന്നതെന്നാണ് കോർപ്പറേഷന്റെ വാദം.
Read Moreഒരു വര്‍ഷത്തിനിടെ നേടിയത് 100 കോടി! കാശി വിശ്വനാഥ് ധാമിന് റെക്കോര്‍ഡ്
ഡിസംബര്‍ 13ന് കാശി ഇടനാഴി ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം തികയുകയാണ്. ശ്രീകാശി വിശ്വനാഥ് ധാമില്‍ ഒരു വര്‍ഷം കൊണ്ട് മഹാദേവ ഭക്തര്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഒരു വര്‍ഷത്തിനിടെ മഹാദേവന്റെ ഭക്തര്‍ 100 കോടിയിലധികം വിലമതിക്കുന്ന വഴിപാടുകള്‍ നടത്തിയതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയും ഇതിലുണ്ട്. ശ്രീ കാശിധാമിന്റെ ഉദ്ഘാടനം മുതല്‍ ഇതുവരെ ഭക്തര്‍ 50 കോടിയിലധികം തുക പണമായി സമര്‍പ്പിച്ചതായി ശ്രീ കാശി വിശ്വനാഥ ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കുമാര്‍ വര്‍മ്മ പറയുന്നു. ഇതില്‍ 40 ശതമാനം തുകയും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. മഹാദേവന്റെ മുന്നില്‍ സമ്പത്തിന്റെ താരതമ്യമില്ലെങ്കിലും, മഹാദേവന്റെ നഗരത്തിലെത്തുന്ന ഭക്തര്‍ അവരുടെ വിശ്വാസത്തിനും കഴിവിനും അനുസരിച്ച് വഴിപാടുകള്‍ നടത്തുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് പ്രധാനമന്ത്രി കാശി ഇടനാഴി ഉദ്ഘാടനം ചെയ്തത്. കാശിയുടെ മഹത്വത്തിലും മഹാദേവന്റെ…
Read Moreഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ..!മകളെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ‘മൂസക്കായി’
മീഡിയ വൺ ചാനലിലെ ജനപ്രിയ ഹാസ്യ പരമ്പരയായിരുന്ന ‘M80 മൂസ’യിൽ തന്റെ മകളായി അഭിനയിച്ച അഞ്ജുവിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടൻ വിനോദ് കോവൂർ. കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. M80 മൂസയിൽ മൂസക്കായി എന്ന പ്രധാന കഥാപാത്രത്തിന്റെ മകളായി ‘റസിയ’ എന്ന കഥാപാത്രത്തെയാണ് അഞ്ജു അവതരിപ്പിച്ചിരുന്നത്. ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാണെന്നും കൂടുതൽ നേരവും ആകാശത്താണെന്നും വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യമായി തന്റെയും സുരഭിയുടെയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം എയർ ഹോസ്റ്റസുമാരെ കണ്ടപ്പോഴാണ് അഞ്ജുവിന്റെ മനസ്സിൽ എയർ ഹോസ്റ്റസ് ആകണമെന്ന ആഗ്രഹം ഉദിച്ചതെന്നും ആ സ്വപ്നം അവർ പൂവണിയിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. ആകാശത്ത് വെച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചർ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് മൂസക്കായിന്റെ പൊന്നുമോൾ റസിയയെന്നും അദ്ദേഹം…
Read More