ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടും. സര്‍ക്കാര്‍ കാര്യത്തില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന് മുഖ്യമന്ത്രി തെളിവ് നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഗവര്‍ണര്‍. ആര്‍എസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെപ്പോലും താന്‍ നിയമിച്ചിട്ടില്ല. മന്ത്രി ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു . ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നായിരുന്നു വിമര്‍ശനം.
Read MoreCategory: Loud Speaker
ഷാരോണ്‍ കേസ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് നിയമോപദേശം; എതിർപ്പുമായി ഷാരോണിന്റെ കുടുംബം
തിരുവനന്തപുരം: പാറശാലയിൽ ഷാരോണ്‍ രാജ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന് കേരളാ പോലീസിന് നിയമോപദേശം. എതിർപ്പുമായി ഷാരോണിന്റെ കുടുംബം. കൊലപാതകവും ആസൂത്രണവും നടന്നത് തമിഴ്നാട്ടിലാണ്. തൊണ്ടി മുതൽ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിൽ നിന്നാണ്. ഭാവിയിൽ അന്വേഷണത്തിന്റെ അധികാര പരിധി ചോദ്യം ചെയ്യപ്പെടുമെന്നാണ് പോലീസിന് കൊടുത്തിരിക്കുന്ന നിയമോപദേശം. എന്നാൽ കേസ് അന്വേഷണം തമിഴ്നാട് പോലീസിന് നൽകിയാൽ അട്ടിമറിക്കപ്പെടുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു. കൊലപാതകം നടത്താനുള്ള കഷായവും വിഷവും വാങ്ങിയത് കേരളത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreസിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ! സംവിധായകന് പിടിയില്‍…
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സംവിധായകനും സുഹൃത്തും അറസ്റ്റില്‍. സംവിധായകന് കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്ഫാത്തില് ഷംനാദ് (33) എന്നിവരാണ് പിടിയിലായത്. കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ മടിവാളയില്‍ വെച്ച് ഇവര്‍ പിടിയിലാകുകയായിരുന്നു. കൊയിലാണ്ടി സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. മൂവരും ഗുണ്ടല്‍പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവര്‍ തന്നെയെന്ന് ഉറപ്പുവരുത്തി. വിശദമായ അന്വേഷണത്തില്‍ ഇവര്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാര്‍ ഡ്രൈവറുടെ മൊബൈല്‍ നമ്പര്‍…
Read More“ബ്ലാക്ക് മെയിലിംഗ്’ തട്ടിപ്പ് സംഘം വ്യാജസ്വർണം പണയം വച്ച് തട്ടിയത് കോടികൾ; വ്യാജ സ്വർണം പണയം വയ്ക്കാനും സ്ത്രീകൾ; സംഘത്തെ നിയന്ത്രിക്കുന്നത് ദമ്പതികൾ
തലശേരി: സ്വകാര്യ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരികളെ ഉപയോഗിച്ച് ലൈംഗിക ആരോപണമുയർത്തി വൻ തുകകൾ തട്ടിയെടുത്തു വന്ന സംഘം യുവതികളെ ഉപയോഗിച്ച് വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ച് തട്ടിയെടുത്തത് കോടികൾ. സംസ്ഥാനത്തുടനീളം കണ്ണികളുള്ള ഈ സംഘത്തെ നിയന്ത്രിക്കുന്നത് ദമ്പതികൾ ഉൾപ്പെടെയുള്ള കണ്ണൂർ സ്വദേശികൾ. നിർധന കുടുംബത്തിലെ യുവതികളെ ഉപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിവരുന്നത്. വ്യാജ സ്വർണാഭരണങ്ങളുടെ നിർമാണം നടക്കുന്നത് പാലക്കാട് ജില്ല കേന്ദ്രീകരിച്ചാണെന്ന് റിപ്പോർട്ട്. വ്യാജ സ്വർണാഭരണങ്ങൾ പണയം വച്ച് പണം തട്ടിയെടുത്തത് സംബന്ധിച്ച് സംസ്ഥാനത്ത് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത് നൂറുകണക്കിന് കേസുകളാണ്. ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ നിരവധി കേസുകൾ ഇതിനകം ആരോരുമറിയാതെ ഒതുക്കിത്തീർത്തു. സഹകരണ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് കൂടുതൽ തട്ടിപ്പുകളും നടന്നിട്ടുള്ളത്. ഉരച്ചു നോക്കിയാൽ ഒരു തരത്തിലും പിടികിട്ടാത്തത്ര വിദഗ്ധമായ രീതിയിലാണ് ഈ സംഘം വ്യാജ സ്വർണാഭരണങ്ങൾ നിർമിക്കുന്നത്. വനിതാ ജീവനക്കാരികളെ…
Read Moreഎഐസിസി തീരുമാനത്തിനെതിരെ പരസ്യ നിലപാട്; കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ നടപടി വേണമെന്ന് സച്ചിൻ പൈലറ്റ്
ജയ്പുർ: എഐസിസി തീരുമാനത്തിനെതിരെ പരസ്യ നിലപാട് എടുത്ത രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ നടപടിയെടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെയോട് സച്ചിൻ പൈലറ്റ്. പാർട്ടിയെ നാണംകെടുത്തുന്ന ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ ഉടൻ ഇടപെടണമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. നേരത്തെ അശോക് ഗെഹ്ലോട്ടിനെ കോൺഗ്രസ് ദേശീയ അധ്യക്ഷനാക്കി സച്ചിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടിയുടെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ എംഎൽഎമാർ പരസ്യമായി രംഗത്ത് എത്തിയിരുന്നു. ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ 82 എംഎൽഎമാരാണ് സ്പീക്കർക്ക് മുന്നിൽ രാജി ഭീഷണിയുമായി എത്തിയത്. പിന്നീട് അധ്യക്ഷ തെരഞ്ഞടുപ്പിലേക്ക് മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട് ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നു.
Read Moreവെറും രണ്ട് ജീവനക്കാരുമായി തുടങ്ങി, ഇപ്പോള്‍ 200 പേര്! വാര്‍ഷികാഘോഷത്തില്‍ കാര്‍ സമ്മാനം; ജീവനക്കാരെ ഞെട്ടിച്ച് ചാലക്കുടിയിലെ ഐടി കമ്പനി
തങ്ങളുടെ ജീവനക്കാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നത് മിക്ക വമ്പന്‍ കമ്പനികളും ചെയ്യാറുള്ള കാര്യമാണ്. സ്വന്തം ജീവനക്കാര്‍ക്ക് കാറുകള്‍ നല്കി ഞെട്ടിച്ചവരാണ് സൂറത്തിലെ വജ്ര വ്യാപാര സ്ഥാപമായ ഹരികൃഷ്ണ ഗ്രൂപ്പ്. ഇപ്പോളിതാ അത്തരത്തില്‍ സ്വന്തം ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ് കേരളത്തിലെ ഒരു ഐടി കമ്പനി. ചാലക്കുടിയിലുള്ള ജോബിന് ആന്‍ഡ് ജിസ്മി ഐടി സര്‍വീസസ് ആണ് ഇത്തരത്തില്‍ ജീവനക്കാരെ ഞെട്ടിച്ചത്. കമ്പനിയുടെ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അവർ ജീവനക്കാര്‍ക്ക് ആറ് കാറുകള്‍ നല്‍കിയത്. കിയ സെല്‍ടോസിന്റെ കാറുകളാണ് നല്‍കിയത്. ഏകദേശം 1.20 കോടി രൂപയാണ് ഇവര്‍ ഇതിനായി ചെലവഴിച്ചത്. വെറും രണ്ട് ജീവനക്കാരുമായി തുടങ്ങിയ കമ്പനി നിലവില്‍ 200 പേരുള്ള നിലയിലേക്ക് വളര്‍ന്നു. ഇതിന് പിന്നില്‍ അദ്ധ്വാനിച്ച ആറ് പേര്‍ക്കാണ് തങ്ങള്‍ കാറുകള്‍ സമ്മാനിച്ചതെന്ന് കമ്പനി സഹ സ്ഥാപകയും ചീഫ് ടെക്നോളജി ഓഫീസറുമായ എ.ഐ. ജിസ്മി പറഞ്ഞു. ഈ വര്‍ഷത്തെ മികച്ച ജീവനക്കാരന്…
Read Moreചിലർ നമ്മളെ ചൊറിയും ചിലർ പാഠം പഠിപ്പിക്കും! ബുജി ഫീൽ കിട്ടിയവർക്ക് ലൈക്ക് അടിച്ച് സ്ഥലം വിടാം, തൃപ്തിയാകാത്തവർ തുടർന്ന് വായിക്കുക…
ദിവസേന ഉറക്കമുണരുമ്പോൾ ജനിക്കുകയും, രാത്രി മരണസമാനമയ നിദ്രയിലേക്ക് ലയിക്കുകയും ചെയ്യുന്ന നമ്മൾ ജീവിച്ചതിന്റെ വാർഷിക കണക്കെടുപ്പിനായി കുറിച്ചിട്ട ഒരു ദിവസം കൂടി അങ്ങനെ കഴിഞ്ഞു. നിത്യനിദ്രയിലേക്കുള്ള പ്രയാണത്തിന് ആശംസ അറിയിച്ച എല്ലാവർക്കും നന്ദി. ഓരോ പിറന്നാളും പ്രായം കൂട്ടുന്നു. പക്ഷേ, വിവരവും പക്വതയും കൂടണമെന്നില്ല. കൂടിയപോലെ തോന്നിക്കാൻ ഇങ്ങനെ ഒരു പോസ്റ്റിടാമെന്ന് വച്ചു. ജീവിതം പകുതിയോ, കാലോ, അതോ മുക്കാലോ തീർന്നോ എന്ന് അറിയില്ല. ഇന്ന് ഇത് വായിക്കുന്ന നിങ്ങളും ഞാനും ജീവിച്ചിരിക്കുന്നു -ആ ഒരു റിയാലിറ്റി മാത്രം ഉണ്ട്. ബാക്കി എല്ലാം വെറും ബർത്ത് ഡേ “വിഷസ്’ മാത്രം. (ബുജി ഫീൽ കിട്ടിയവർക്ക് ലൈക്ക് അടിച്ച് സ്ഥലം വിടാം. തൃപ്തിയാകാത്തവർ തുടർന്ന് വായിക്കുക) എല്ലാവർഷവും നൂറുകണക്കിന് പുതിയ മനുഷ്യരെ പരിചയപ്പെടുന്നു. ചിലർ എന്തുകൊണ്ട് നേരത്തെ ജീവിതത്തിൽ വന്നില്ല എന്നോർത്ത് പോകും, വേറെ ചിലർ എന്തിന് വന്ന്…
Read Moreഒന്നാമത് ഗോവയാണത്രെ..! ലഹരി വിരുദ്ധദിനത്തില്‍ ‘മദ്യ’ത്തില്‍ അടി; പെരുകുന്ന മദ്യശാലകളും ഉപയോഗവും സിപിഎമ്മിന് കുരുക്ക്
സ്വന്തം ലേഖകന്‍ കോഴിക്കോട്: ലഹരിക്കെതിരേ നാടൊന്നിച്ചുനില്ക്കണമെന്ന ആഹ്വാനവുമായി സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും സിപിഎമ്മിന് കുരുക്കായി പെരുകുന്ന മദ്യശാലകളും മദ്യ ഉപയോഗവും. ലഹരിയെന്നാല്‍ കഞ്ചാവും എംഡിഎംഎയുംമാത്രമല്ല മദ്യവും കുടിയാണെന്നും അടിക്കടി മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിച്ച് എന്ത് ലഹരി വിരുദ്ധപരിപാടിയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷവും മദ്യവിരുദ്ധസമിതി പ്രവര്‍ത്തകരും ചോദിക്കുന്നു. ഇപ്പോഴുള്ള മദ്യശാലകള്‍ക്ക് പുറമേ കൂടുതല്‍ പ്രീമിയം കൗണ്ടറുകള്‍ കൂടി തുടങ്ങാനാണ് സര്‍ക്കാര്‍ ഇപ്പോഴും ലക്ഷ്യ മിടുന്നത്. ഇതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിയുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ലഹരി വിരുദ്ധ സന്ദേശം പടര്‍ത്തി സംസ്ഥാനത്തൊട്ടുക്കും പരിപാടികളും റാലികളും സംഘടിപ്പിക്കുമ്പോഴും പ്രധാന വരുമാനമാര്‍ഗമായ മദ്യം വിട്ടൊരു കളിയും ഇല്ലെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. ലഹരി വിരുദ്ധപരിപാടികള്‍ സംഘടിപ്പിച്ച മദ്യ വിരുദ്ധസമിതിയും ചൂണ്ടികാണിച്ചത് ഈ ഒരു കാര്യമാണ്. നാടൊട്ടുക്കും മദ്യശാലകള്‍ തുറന്ന് ലഹരി വിരുദ്ധ പേരാട്ടം നയിക്കുന്ന സര്‍ക്കാര്‍ മദ്യത്തെ ലഹരിയായല്ലേ കാണുന്നതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍…
Read Moreബ്രോ സുഖമാണൊ, ഞാന്‍ ഇന്നലെ നിങ്ങളുടെ ലാപ്ടോപ്പ് മോഷ്ടിച്ചതായി എനിക്കറിയാം..! ലാപ് ടോപ്പ് മോഷ്ടിച്ചതില്‍ ക്ഷമാപണം നടത്തി കള്ളന്റെ ഇ- മെയില്‍ സന്ദേശം; വെെറൽ
കണ്ണൊന്നു തെറ്റിയാല്‍ നമ്മുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുന്ന ധാരാളം കള്ളന്മാര് സമൂഹത്തിലുണ്ട്. സാധാരണ മോഷ്ടാക്കള്‍ എന്നാല്‍ മിക്കവര്‍ക്കും ഭയമാണ് തോന്നാറ്. എന്നാല്‍ ചില കള്ളന്മാര് വ്യത്യസ്തരാണ്. അത്തരത്തിലൊരു കള്ളന്റെ കാര്യമാണ് വെലി തിക്സോ തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കള്ളന് തിക്സോയുടെ ലാപ്ടോപ്പ് മോഷ്ടിച്ചുകൊണ്ട് പോയിരുന്നു. ഗവേഷണ വിദ്യാര്‍ഥി കൂടിയായ ഇദ്ദേഹത്തിന്റെ നിരവധി രേഖകള്‍ ആ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്നു. അത് നഷ്ടപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് ഉടമയ്ക്കൊരു മെയില്‍ വരുന്നത്. അത് കള്ളന് അയച്ചതായിരുന്നു. ലാപ്ടോപ്പിന്റെ കാര്യത്തില്‍ ക്ഷമിക്കുക എന്നതായിരുന്ന വിഷയം. “ബ്രോ സുഖമാണൊ, ഞാന്‍ ഇന്നലെ നിങ്ങളുടെ ലാപ്ടോപ്പ് മോഷ്ടിച്ചതായി എനിക്കറിയാം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന എനിക്ക് പണം ആവശ്യമായിരുന്നു. നിങ്ങള്‍ ഒരു ഗവേഷണവുമായി തിരക്കിലാണെന്ന് ഞാന്‍ കാണുന്നു, ഞാന്‍ അത് അറ്റാച്ച് ചെയ്തു. നിങ്ങള്‍ക്ക് ആവശ്യമുള്ള മറ്റ് ഫയലുകള്‍ ഉണ്ടെങ്കില്‍ തിങ്കളാഴ്ച 12ന്…
Read Moreവര്‍ഷങ്ങളായി വധുവിനെ അന്വേഷിച്ചു, ഒടുവില്‍ കിട്ടി..! മറക്കാതെ വരണം… മോദിക്കും യോഗിക്കും ക്ഷണമൊരുക്കി വൈറലായി കല്യാണപ്പയ്യന്
വിവാഹം എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഒരു പ്രധാന സംഭവമാണല്ലൊ. അവരവര്‍ക്ക് പ്രിയപ്പെട്ട എല്ലാവരെയും വിവാഹത്തിന് ക്ഷണിക്കുന്നതും പതിവാണല്ലൊ. എന്നാല്‍ തന്റെ വിവാഹത്തിന് രാജ്യത്തെ പ്രധാന മന്ത്രിയേയും സംസ്ഥാനത്തെ മുഖ്യമന്ത്രിയേയും ക്ഷണിക്കുമെന്നറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളൊരു വരന്. യുപിയിലെ ഷാംലി ജില്ലയില്‍ താമസിക്കുന്ന അസീം മന്‍സൂരിയാണ് നവംബര്‍ ഏഴിന് നടക്കുന്ന തന്റെ വിവാഹത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ക്ഷണിക്കാന്‍ ഒരുങ്ങുന്നത്. 2.3 അടി ഉയരം മാത്രമുള്ള അസീം മന്‍സൂരിക്ക് വിവാഹം കഴിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വര്‍ഷങ്ങളായി വധുവിനെ അന്വേഷിക്കുകയായിരുന്നു അദ്ദേഹം. എന്തിനേറെ അഖിലേഷ് യാദവ് മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിനോട് പോലും തനിക്ക് വധുവിനെ ലഭിക്കുന്നില്ല; കണ്ടെത്താന്‍ സഹായിക്കണമെന്ന് പറഞ്ഞുകളഞ്ഞു ഈ വിരുതന്. ഒടുവില്‍ 2021 മാര്‍ച്ചില്‍ അസീം തന്റെ വധുവായ ബുഷാരയെ കണ്ടുമുട്ടി. മൂന്നടിയാണ് ബുഷാരയുടെ…
Read More