കോ​ഴി ഇ​പ്പോ​ഴും കൂ​വു​ന്നു​ണ്ട്; പക്ഷേ..! ഐ​ശ്വ​ര്യ​ത്തി​നാ​യി കോ​ഴി​യെ ര​ക്ത​ബ​ലി ന​ല്‍​കാ​ന്‍ പു​റ​പ്പെ​ട്ട​യാ​ള്‍ കു​ഴി​യി​ല്‍ വീ​ണ് മ​രി​ച്ചു

ന​മ്മു​ടെ ഈ ​ലോ​ക​ത്ത് പ​ല മ​ത​ങ്ങ​ളും വി​വി​ധ വി​ശ്വാ​സ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ട​ല്ലൊ. ഇ​വ​യി​ലൊ​ക്കെ ചി​ല ച​ട​ങ്ങു​ക​ളും ആ​ചാ​ര​ങ്ങ​ളും ഉ​ണ്ട്. ഇ​വ​യി​ലൊ​ക്കെ വി​ശ്വ​സി​ക്കാ​നൊ വി​ശ്വ​സി​ക്കാ​തി​രി​ക്കാ​നൊ ഉ​ള്ള സ്വാ​ത​ന്ത്ര്യ​വും എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടു​താ​നും. എ​ന്നാ​ല്‍ ചി​ല​പ്പോ​ഴെ​ങ്കി​ലും ചി​ല​ര്‍ അ​ന്ധ​മാ​യ വി​ശ്വാ​സ​ങ്ങ​ള്‍ വെ​ച്ചു​പു​ല​ര്‍​ത്താ​റു​ണ്ട്. അ​തി​ന്‍റെ അ​ന​ന്ത​രഫ​ലം വ​ല്ലാ​ത്ത ഒ​ന്നാ​യി​രി​ക്കും. അ​ടു​ത്തി​ടെ കേ​ര​ള​ത്തെ ന​ടു​ക്കി​യ ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സ് അ​ത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്ന​ല്ലൊ. ഇ​പ്പോ​ളി​താ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ഒ​രു വാ​ര്‍​ത്ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് മു​ന്‍​പ് ഐ​ശ്വ​ര്യം ഉ​ണ്ടാ​വാ​നാ​യി പൂ​വ​ന്‍ കോ​ഴി​യെ ര​ക്ത​ബ​ലി ന​ല്‍​കാ​ന്‍ പോ​യ ആ​ള്‍​ക്ക് സം​ഭ​വി​ച്ച​താ​ണ​ത്. ചെ​ന്നൈ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍ എ​ന്ന എ​ഴു​പ​തു​കാ​ര​നാ​ണ് മ​റ്റൊ​രാ​ളു​ടെ വീ​ടി​ന് ഐ​ശ്വ​ര്യം വ​രാ​നാ​യി കോ​ഴി​യെ ബ​ലി ന​ല്‍​കാ​നാ​യി പോ​യ​ത്. എ​ന്നാ​ല്‍ ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ 20 അ​ടി താ​ഴ്ച​യു​ള്ള കു​ഴി​ലേ​ക്ക് വീ​ണ് ഇ​യാ​ള്‍ മ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പ​ല്ലാ​വ​ര​ത്തി​ന​ടു​ത്തു​ള്ള പൊ​ഴി​ച്ചാ​ലൂ​രി​ല്‍ ലോ​കേ​ഷ് എ​ന്നൊ​രാ​ള്‍ അ​ടു​ത്തി​ടെ നി​ര്‍​മി​ച്ച മൂ​ന്ന് നി​ല​യു​ള്ള വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ കോ​ഴി​യു​മാ​യി എ​ത്തി​യ​ത്. ലോ​കേ​ഷാ​ണ്…

Read More

‘ഐ​എ​സ് ചക്രവർത്തിനി’ അ​ലി​സ​ൺ ഫ്ലൂ​ക് എ​ക്രെന്‍..! സ്വ​ന്തം മ​ക്ക​ളെ​യ​ട​ക്കം ക്രൂ​ര പീ​ഡ​ന​ത്തി​നും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​ക്കി​; ഇനി 20 വ​ർ​ഷം ത​ട​വ്

വാ​ഷിം​ഗ്ട​ൻ: സി​റി​യ​യി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് വ​നി​താ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​മേ​രി​ക്ക​ൻ യു​വ​തി​ക്ക് വി​ർ​ജീ​നി​യ കോ​ട​തി 20 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. കാ​ൻ​സ​സ് സ്വ​ദേ​ശി​യാ​യ അ​ലി​സ​ൺ ഫ്ലൂ​ക് എ​ക്രെ​നെ​യാ​ണ് ഭീ​ക​ര​വാ​ദ​ക്കു​റ്റം ചു​മ​ത്തി ശി​ക്ഷി​ച്ച​ത്. സി​റി​യ​യി​ലെ റ​ഖാ മേ​ഖ​ല​യി​ൽ വ​നി​താ പോ​രാ​ളി​ക​ളു​ടെ സാ​യു​ധ കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥാ​പ​ക​യാ​ണ് എ​ക്രെ​യ്ൻ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ആ​യു​ധ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു എ​ക്രെ​യ്ൻ. അ​മേ​രി​ക്ക​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​നും ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന എ​ക്രെ​യ്ൻ 2014-ൽ ​ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് കാ​ലി​ഫേ​റ്റ് എ​ന്ന ആ​ശ​യ​ത്തി​ൽ ആ​കൃ​ഷ്ട​യാ​യി രാ​ജ്യം വി​ട്ട​യാ​ളാ​ണ്. അ​ധി​കാ​ര​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം മൂ​ല​മാ​ണ് ഇ​വ​ർ അ​മേ​രി​ക്ക വി​ട്ട​തെ​ന്നും “ഐ​എ​സ് ച​ക്ര​വ​ർ​ത്തി​നി’ എന്ന് വി​ശേ​ഷി​ക്ക​പ്പെ​ട്ടി​രു​ന്ന ഇ​വ​രു​ടെ ക്രൂ​ര​ത​ക​ൾ വ​നി​താ ക്യാ​ന്പി​ൽ വെ​ളി​വാ​യെ​ന്നും സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സ്വ​ന്തം മ​ക്ക​ളെ​യ​ട​ക്കം ക്രൂ​ര പീ​ഡ​ന​ത്തി​നും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​ക്കി​യി​രു​ന്ന എ​ക്രെ​യ്ൻ, കോ​ട​തി​യി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ…

Read More

പിസിയുടെ കാറില്‍ സ്ഥിരം കറക്കം! സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തു; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: കുറവൻകോണത്തും മ്യൂസിയത്തിലും അതിക്രമം നടത്തിയത് ഒരേ ആൾ തന്നെ. സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തായിരുന്നു പ്രതിയുടെ ആക്രമണം. മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിക്കും മാത്രമാണ് ഔദ്യോഗിക കാർ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പിഎസിന്‍റെ കാറിൽ ഡ്രൈവർ സന്തോഷ്‌ സ്ഥിരമായി കറങ്ങി നടന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഓരോ ദിവസവും വാഹനം ഓടിയതിന്‍റെ വിവരം ലോഗ് ബുക്കിൽ രേഖപ്പെടുത്തണം എന്നാണ് വ്യവസ്ഥ.  ഉപയോഗ ശേഷം സെക്രട്ടേറിയറ്റിൽ വാഹനം പാർക്ക് ചെയ്യുകയും വേണം. എന്നാണ് എപ്പോഴാണ് വണ്ടി എടുത്ത് കൊണ്ട് പോയതെന്ന് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പറയുന്നത്. അനുവദിച്ച വാഹനം ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിച്ചത് ലോഗ് ബുക്കിലുണ്ടെന്നും ബാക്കി കാര്യങ്ങൾ പൊലീസ് നോക്കട്ടെ എന്നും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായർ പ്രതികരിച്ചു. കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലയിൻകീഴ്…

Read More

സൂ​ക്ഷി​ക്കു​ക! ഓ​ൺ​ലൈ​ൻ ടാ​സ്കി​ലും ച​തി​യു​ണ്ട്; പ​യ്യ​ന്നൂ​രി​ലെ യു​വ​തി​ക്ക് ന​ഷ്ട​മാ​യ​ത് ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം! ഒ​ടു​വി​ല്‍ പ​ണി പോ​ലീ​സി​ന്

പ​യ്യ​ന്നൂ​ര്‍: സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളു​ടെ സാ​ധ്യ​ത​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് പ​ണം ത​ട്ടു​ന്ന​താ​യു​ള്ള സം​ഭ​വ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ക്കു​മ്പോ​ഴും എ​ന്തു​ക​ണ്ടാ​ലും പ​ഠി​ക്കാ​ത്ത മ​ല​യാ​ളി ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ വീ​ണ്ടും ചെ​ന്നു​വീ​ഴു​ന്നു. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ള്‍ കൂ​ടി​വ​രു​ന്ന​തി​നി​ട​യി​ല്‍ ടാ​സ്‌​ക് ന​ല്‍​കി പ​ണം ക​ബ​ളി​പ്പി​ച്ച​താ​യും പ​രാ​തി. ക​ണ്ട​ങ്കാ​ളി​യി​ലെ വി​ദ്യാ​സ​മ്പ​ന്ന​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​ണ് ആ​മ​സോ​ണ്‍ ക​മ്പ​നി​യു​ടെ പേ​രി​ലു​ള്ള വെ​ബ്‌​സൈ​റ്റി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ‘ടാ​സ്‌​ക്’പ​ണംഅ​ടി​ച്ചു​മാ​റ്റി​യ വ​ഴിആ​മ​സോ​ണ്‍ ക​മ്പ​നി​യു​ടെ പേ​രി​ലു​ള്ള വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴാ​ണ് യു​വ​തി +63932236620 ന​മ്പ​റി​ലേ​ക്കു​ള്ള ലി​ങ്ക് ക​ണ്ട​ത്. ഈ ​ലി​ങ്കി​ല്‍ ക​യ​റി​യ​പ്പോ​ള്‍ ടാ​സ്‌​കു​ക​ള്‍ ഒ​രോ​ന്നാ​യി വ​രാ​ന്‍ തു​ട​ങ്ങി. 900 രൂ​പ റീ​ച്ചാ​ര്‍​ജ് ചെ​യ്ത് ആ​ദ്യ​ത്തെ ടാ​സ്‌​ക് പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ 1260 രൂ​പ തി​രി​ച്ചു​കി​ട്ടു​മെ​ന്നാ​ണ് ആ​ദ്യ വാ​ഗ്ദാ​നം.​ആ​ദ്യ​ത്തെ ടാ​സ്‌​കി​ന്‍റെ വാ​ഗ്ദാ​ന​മ​നു​സ​രി​ച്ചു​ള്ള പ​ണം തി​രി​ച്ചു​വ​ന്നു. ഇ​തോ​ടെ ടാ​സ്‌​ക്കി​നോ​ടു​ള്ള അ​വേ​ശം കൂ​ടി. പി​ന്നീ​ട് ടാ​സ്‌​ക്കു​ക​ള്‍ ഒ​ന്നി​ന് പി​റ​കെ മ​റ്റൊ​ന്നാ​യി വ​ന്നു​വെ​ങ്കി​ലും പ​ണം തി​രി​ച്ചു​വ​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ കൂ​ടി​യും​വ​ന്നു.​ക​ഴി​ഞ്ഞ ജൂ​ലെ 12 മു​ത​ല്‍ 23…

Read More

എ​ൻ​ഐ​എ ത​ട​വു​കാ​ര​ന് സിം ​കാ​ർ​ഡ് കൈ​മാ​റി​യത് ബന്ധുക്കളെന്ന് സൂചന; വിയ്യൂർ ജ​യി​ലി​ൽ തടവുകാരുടെ കൈയിൽ ഫോ​ണു​ക​ൾ?

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: വി​യ്യൂ​രി​ലെ അ​തി​സു​ര​ക്ഷ ജ​യി​ലി​ൽ എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ത​ട​വു​കാ​ര​ൻ കോ​ട്ട​യം സ്വ​ദേ​ശി സൈ​നു​ദ്ദീ​ന് സിം ​കാ​ർ​ഡ് കൈ​മാ​റി​യ സം​ഭ​വ​ത്തി​ൽ ഇ​യാ​ളെ കാ​ണാ​നെ​ത്തി​യ​വ​രെ ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം വി​യ്യൂ​രി​ലെ അ​തി​സു​ര​ക്ഷ ജ​യി​ലി​ൽ ക​ഴി​യു​ന്ന പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വും കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സൈ​നു​ദ്ദീ​നെ കാ​ണാ​നെ​ത്തി​യ​വ​രാ​ണ് സിം ​കാ​ർ​ഡ് കൈ​മാ​റി​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ സൈ​നു​ദ്ദീ​ന്‍റെ ബ​ന്ധു​ക്ക​ളെ​ന്നാ​ണ് സൂ​ച​ന. ഇ​ക്കാ​ര്യ​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​വ​ർ കൈ​മാ​റി​യ പു​സ്ത​ക​ത്തി​നു​ള്ളി​ലാ​യി​രു​ന്നു സിം ​കാ​ർ​ഡ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. അ​തി​സു​ര​ക്ഷ ജ​യി​ലി​ന്‍റെ സെ​ക്യൂ​രി​റ്റി ചു​മ​ത​ല​യു​ള്ള ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ന്‍റെ സേ​നാം​ഗ​ങ്ങ​ളാ​ണ് സിം ​കാ​ർ​ഡ് ക​ണ്ടെ​ത്തി​യ​ത്. അ​തി​സു​ര​ക്ഷ ജ​യി​ലി​ന​ക​ത്ത് ത​ട​വു​കാ​ർ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് ഇ​തോ​ടെ ബ​ല​പ്പെ​ടു​ന്ന​ത്. സിം ​കാ​ർ​ഡ് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ടു​ക്കാ​നാ​യ​ത്. ജ​യി​ലി​ൽ ഫോ​ണു​ള്ള​തി​നാ​ലാ​ണ് സിം ​കൈ​മാ​റി​യ​തെ​ന്ന സം​ശ​യ​മു​ണ്ട്.

Read More

‘നാ​ലാംലോ​ക’​ത്തി​ന്‍റെ ക​ന​ൽ കെ​ടു​ന്നി​ല്ല; എ​ന്തി​നാ​ണ് ത​നി​ക്ക് കേ​ര​ള​ശ്രീ പു​ര​സ്കാ​ര​മെ​ന്ന് എം.​പി.​ പ​ര​മേ​ശ്വ​ര​ൻ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: നാ​ലാംലോ​ക സി​ദ്ധാ​ന്ത​ത്തി​ന്‍റെ പേ​രി​ൽ സി​പി​എ​മ്മി​ൽനി​ന്നു പു​റ​ത്താ​ക്കപ്പെട്ട എം.​പി.​ പ​ര​മേ​ശ്വ​ര​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ത​നി​ക്ക് കേ​ര​ള​ശ്രീ പു​ര​സ്കാ​രം ത​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ചു. പു​റ​ത്താ​ക്കി​യ പാ​ർ​ട്ടി കേ​ര​ളം ഭ​രി​ക്കു​ന്പോ​ൾത​ന്നെ പ​ര​മേ​ശ്വ​ര​ന് കേ​ര​ള​ശ്രീ പു​ര​സ്കാ​രം ന​ൽ​കി​യ​ത് പു​ര​സ്കാ​ര പ്ര​ഖ്യ​ാപ​ന​വേ​ള​യി​ൽത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പു​ര​സ്കാ​ര ല​ബ്ധി​യെ​ക്കു​റി​ച്ച് ത​നി​ക്കി​തു​വ​രെ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ​ര​മേ​ശ്വ​ര​ൻ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 2004ലാണ് ​സി​പി​എം പരമേശ്വരനെ പു​റ​ത്താ​ക്കി​യത്. പു​റ​ത്താ​ക്കി​യ പാ​ർ​ട്ടി കേ​ര​ളം ഭ​രി​ക്കു​ന്പോ​ൾ ത​ന്നെ പ്ര​ഥ​മ കേ​ര​ള​ശ്രീ പു​ര​സ്കാ​രം എം.​പി പ​ര​മേ​ശ്വ​ര​നെ തേ​ടി​യെ​ത്തി​യ​ത് കാ​ലം കാ​ത്തു​വ​ച്ച കൗ​തു​ക​മാ​യാ​ണ് പ​ല​രും കാണുന്ന​ത്. ശാ​സ്ത്രം, സാ​മൂ​ഹ്യ​സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ എം ​പി പ​ര​മേ​ശ്വ​ര​ൻ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ പ​രി​ഗ​ണി​ച്ചാ​ണ് കേ​ര​ള ശ്രീ ​പു​ര​സ്കാ​രം. പ്ര​ശ​സ്ത ശി​ൽ​പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ കേ​ര​ള​ശ്രീ പു​ര​സ്കാ​രം വാ​ങ്ങി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് എ​ന്തി​നാ​ണ് ത​നി​ക്കീ പു​ര​സ്കാ​ര​മെ​ന്ന ചോ​ദ്യ​ത്തോ​ടെ മ​റ്റൊ​രു…

Read More

അങ്ങനെയൊന്നും പുറത്താക്കാനാവില്ല; ഗ​വ​ര്‍​ണ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണം; വി​സി​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ഗ​വ​ര്‍​ണ​ർ ആരിഫ് മുഹമ്മദ് ഖാന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ഏ​ഴ് വി​സി​മാ​രാ​ണ് ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കും. രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​സി​മാ​ര്‍ രാ​ജി​വെ​ക്കാ​ത്ത​തി​നെ​തു​ട​ര്‍​ന്നാ​ണ് ഗ​വ​ര്‍​ണ​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ നോ​ട്ടീ​സി​നു മ​റു​പ​ടി ന​ല്‍​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​സി​മാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചാ​ന്‍​സ​ല​ര്‍​ക്ക് നേ​രി​ട്ട് വി​സി​യെ പു​റ​ത്താ​ക്കാ​നാ​വി​ല്ലെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. വി​സി​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നു മു​മ്പ് വി​ര​മി​ച്ച ജ​ഡ്ജി അ​ട​ക്ക​മു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി​യെ വെ​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ച​ട്ടം. ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് വി​സി​മാ​രു​ടെ വാ​ദം. എ​പി​ജെ അ​ബ്ദു​ല്‍ ക​ലാം സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റു​ടെ നി​യ​മ​നം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റ് വി​സി​മാ​രോ​ട് ഗ​വ​ര്‍​ണ​ര്‍ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​യ​മ​നം യു​ജി​സി…

Read More

ചുരുളഴിച്ചത് മൊഴികളിലെ വൈരുധ്യം! പുറത്തുവരുന്നതു പലതും സാങ്കൽപിക കഥകളും കഥാപാത്രങ്ങളും…

പാറശാല∙  ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പുറത്തുവരുന്നതു പലതും  സാങ്കൽപിക കഥകളും കഥാപാത്രങ്ങളും. മൊഴികളിലെ ഈ  വൈരുധ്യമാണ് ചോദ്യം ചെയ്യൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കാൻ സഹായകമായത്. ആദ്യ ഭർത്താവ് മരിക്കും എന്ന ജ്യോതിഷ പ്രവചനം അടക്കം കെട്ടിച്ചമച്ചതാണെന്നാണ് സൂചനകൾ.   തന്റെ വീട്ടിൽ നിന്ന് ജ്യൂസ് കഴിച്ച ഒരു ഓട്ടോ ഡ്രൈവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായി ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ ഒരു   ഒ‍ാട്ടോ ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോകിലാക്ഷം  കഷായമാണ് ഷാരോണിനു നൽകിയതെന്നും അതുവാങ്ങി നൽകിയത് ഒരു  ബന്ധുവാണെന്നുമാണ് ആദ്യം ഗ്രീഷ്മ   പെ‍ാലീസിനോട് പറഞ്ഞത്. ഒരു മെഡിക്കൽ സ്റ്റോറിന്റെ പേരും പറഞ്ഞിരുന്നു. എന്നാൽ ഈ കഷായം ഇതുവരെ വിൽപന നടത്തിയിട്ടില്ലെന്നാണ് അവിടെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. . പിന്നീടുള്ള ചോദ്യംചെയ്യലിൽ കഷായത്തിന്റെ പേര് കദളീകൽപ രസായനം ആണെന്നാണ് ഗ്രീഷ്മ പറഞ്ഞത്. അതിന്റെ  ബോട്ടിൽ ആവശ്യപ്പെട്ടപ്പോൾ തമിഴ്നാട്ടിൽ ജോലിക്കു പോയ…

Read More

ദമ്പതികളും ജോലിക്കാരിയും വീടിനുള്ളിൽ മരിച്ച നിലയിൽ! സാക്ഷിയായി രണ്ട് വയസുള്ള കുഞ്ഞ്

ന്യൂഡൽഹി: ഡൽഹിയിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമ്പതികളായ സജീർ അഹ്ജു, ശാലു, വീട്ടുജോലിക്കാരി സ്വപ്ന എന്നിവരെ അശോക് വിഹാറിലെ വീട്ടിൽ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, ദമ്പതികളുടെ രണ്ടുവയസുള്ള മകൾ സുരക്ഷിതയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടു ജോലിക്കാരി സ്വപ്ന രാവിലെ 7.30നാണ് ജോലിക്കായി എത്തുക. അതിനു ശേഷമായിരിക്കും കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. വീട്ടിലേക്ക് മോട്ടോർ സെക്കിളുകളിലായി അഞ്ച് പേർ ഇന്ന് രാവിലെ വന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

ഇ​ല​ന്തൂ​ര്‍ ന​ര​ബ​ലി​ക്കേ​സി​ല്‍ മൃ​താ​വ​ശി​ഷ്ട​ങ്ങ​ളു​ടെ ഡി​എ​ന്‍​എ ഫ​ലം പു​റ​ത്ത് ! കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു…

ഇ​ല​ന്തൂ​ര്‍ ന​ര​ബ​ലി​ക്കേ​സി​ല്‍ കൊ​ല ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ മൃ​താ​വ​ശി​ഷ്ട​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ലൂ​ടെ കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി പ​ത്മ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​ല​ന്തൂ​രി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ ചി​ല​തി​ന്റെ ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന ഡി.​എ​ന്‍.​എ. പ​രി​ശോ​ധ​ന​ഫ​ല​ത്തി​ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത് പ​ത്മ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍, ക​ണ്ടെ​ടു​ത്ത മു​ഴു​വ​ന്‍ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ​യും ഡി.​എ​ന്‍.​എ. പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കാ​നു​ണ്ടെ​ന്നും ഇ​തി​നു​ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ​ത്മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം പ​ല ക​ഷ​ണ​ങ്ങ​ളാ​ക്കി വെ​ട്ടി​നു​റു​ക്കി​യ ശേ​ഷ​മാ​ണ് പ്ര​തി​ക​ള്‍ കു​ഴി​ച്ചി​ട്ടി​രു​ന്ന​ത്. ഇ​വ​യെ​ല്ലാം ഇ​ല​ന്തൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഓ​രോ അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍​നി​ന്നും ഡി.​എ​ന്‍.​എ. സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ല്‍ ചി​ല​തി​ന്റെ ഫ​ല​മാ​ണ് ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന​ത്. പ​ത്മ​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​നാ​യി മ​ക​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​പ്പോ​ഴും കൊ​ച്ചി​യി​ല്‍ തു​ട​രു​ക​യാ​ണ്. മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​ന്‍ വൈ​കു​ന്ന​തി​നെ​തി​രേ ര​ണ്ടു​ത​വ​ണ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും കേ​സി​ന്റെ പു​റ​കെ ന​ട​ന്ന​തി​നാ​ല്‍ ജോ​ലി വ​രെ ന​ഷ്ട​മാ​യെ​ന്നും പ​ത്മ​യു​ടെ മ​ക​ന്‍ സെ​ല്‍​വ​രാ​ജ്…

Read More