കാട്ടാക്കട : കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കണക്കിൽപ്പെടാത്ത പണം പിടികൂടി. പഴയ റിക്കാർഡുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഒരു ഏജന്റിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത 60,000 രൂപ കണ്ടെടുത്തത്. ആധാരമെഴുത്തുകാരിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ- 2 എസ്പി അജയകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓൺലൈൻ വഴി അപേക്ഷ നൽകിയാലും കൈക്കൂലി നൽകിയില്ലെങ്കിൽ ആധാരം രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർ തയാറാകാറില്ലെന്ന് കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഫീസിൽ ഉണ്ടായിരുന്ന ആധാരമെഴുത്തുകാരൻ മോഹനൻ ചെട്ടിയാറുടെ പക്കൽ നിന്നു 24500 രൂപയും ഓഫീസിലെ പാർട്ട് ടൈം സീപ്പർ ആൽബർട്ടിൽ നിന്നു 28000 രൂപയും പിടിച്ചെടുത്തു. ഓഫീസ് സ്റ്റാഫിൽ എന്തിന് പണം വന്നു എന്നതും അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ എടിഎം കാർഡുകളും ബാങ്ക് വിവരങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥർക്കെതിരെ…
Read MoreCategory: Loud Speaker
റേഷൻകട വഴി ഇനി ഗ്യാസും! ധാരണാപത്രം മന്ത്രി ജി.ആർ. അനിലിന്റെ സാന്നിധ്യത്തിൽ ഒപ്പുവച്ചു
തിരുവനന്തപുരം: റേഷൻകട വഴി ഇനി ഗ്യാസ് വിതരണവും. കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത റേഷൻകടകൾ വഴി ഐഒസിയുടെ അഞ്ച് കിലോ ചോട്ടു ഗ്യാസാണ് വിതരണം ചെയ്യുന്നത്. ഇതുസംബന്ധിച്ച് ധാരണാപത്രം മന്ത്രി ജി.ആർ. അനിലിന്റെ സാന്നിധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മീഷണർ ഡോ. ഡി. സജിത്ത് ബാബുവും ഐഒസി ചീഫ് ജനറൽ മാനേജർ ആർ. രാജേന്ദ്രനും ഒപ്പുവച്ചു. പൊതുവിതരണരംഗത്തെ റേഷൻകടകളെ വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കെസ്റ്റോർ എന്ന പദ്ധതി ആവിഷ്കരിക്കുകയും അതിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനായി സംസ്ഥാനത്തെ 14 ജില്ലകളിലായി 72 റേഷൻകടകളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. കെ സ്റ്റോർ പദ്ധതിയുടെ ഭാഗമായി ചോട്ടു ഗ്യാസിന്റെ വിപണനം, മിൽമയുടെ കാലാവധി കൂടിയ ഉത്പന്നങ്ങളുടെ വിപണനം, കോമൺ സർവീസ് സെന്റർ വഴിയുള്ള സേവനം എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.
Read Moreറോഡ് ടെസ്റ്റിന് കൊണ്ടുപോയപ്പോൾ..! ഗർഭിണിയും ബാങ്ക് ഉദ്യോഗസ്ഥയുമായ യുവതിയെ അപമാനിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് മുട്ടന്‍പണി
നെടുമങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിനിടെ ഗർഭിണിയും ബാങ്ക് ഉദ്യോഗസ്ഥയുമായ യുവതിയെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത കുറ്റത്തിന് നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനസ് മുഹമ്മദി (40) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവിംഗ് ലൈസൻസിനായി റോഡ് ടെസ്റ്റിന് കൊണ്ടുപോയപ്പോൾ ഗർഭിണിയും ബാങ്ക് ഉദ്യോഗസ്ഥയുമായ യുവതിയെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്നാണ് പരാതി. ആനാട് ഡ്രൈവിംഗ് കഴിഞ്ഞ മാസം14ന് ആയിരുന്നു സംഭവം. ഇതേ തുടർന്നായിരുന്നു ബാങ്ക് ഉദ്യോഗസ്ഥ നെടുമങ്ങാട് പോലീസിന് പരാതി നൽകിയത്.
Read Moreഗുണ്ടാ നേതാവിനെ കൊല്ലാന്‍ മുന്‍ അനുയായിയുടെ ക്വട്ടേഷന്‍ ! പദ്ധതി തകര്‍ത്ത് പോലീസ്; ക്വട്ടേഷന്‍ എടുത്തത് ആലപ്പുഴയില്‍ എസ്എഫ്ഐ നേതാവിനെ വകവരുത്തിയ പ്രധാന പ്രതി
വൈപ്പിന്‍: വധശ്രമക്കേസില്‍ റിമാൻഡില്‍ കഴിയുന്ന ഗുണ്ടാ നേതാവിനെ കൊല്ലാന്‍ മുൻ അനുയായി നൽകിയ ക്വട്ടേഷൻ പദ്ധതി പോലീസ് ഇടപെട്ട് തടഞ്ഞു. എളങ്കുന്നപ്പുഴയില്‍ കഴിഞ്ഞ മാസം 21 ന് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പെട്രോള്‍ ബോംബെറിഞ്ഞും വാക്കത്തിക്ക് വെട്ടിയും യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഞാറക്കല്‍ പണിക്കശേരി ലിനീഷിനെ വകവരുത്താനാണത്രേ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ വെട്ടേറ്റ എളങ്കുന്നപ്പുഴ സ്വദേശി ലിബൂന് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ റിമാൻഡില്‍ കഴിയുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വധിക്കാനായിരുന്നത്രേ പദ്ധതി. ഇതിനായി ആലപ്പുഴ വള്ളിക്കുന്നത്ത് എസ്എഫ്ഐ നേതാവിനെ വധിച്ച കേസിലെ പ്രധാന പ്രതി ജിഷ്ണു തമ്പി ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ സ്ഥലത്തെത്തിച്ചുവെന്നും പോലീസ് പറയുന്നു. സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ലിബൂന്റെ വീട് റെയ്ഡ് ചെയ്യുകയും രണ്ട് വടിവാള്‍ കണ്ടെത്തുകയും ചെയ്തു. ഇതില്‍ ആംസ് ആക്ട് അനുസരിച്ച്…
Read Moreചിന്നഗ്രഹങ്ങള്‍ ചില്ലറക്കാരല്ല! ‘പ്ലാനറ്റ് കില്ലര്‍’ ഭൂമിക്ക് ഭീഷണിയോ ? കണ്ടെത്തിയത് ഒരുകൂട്ടം ചിന്നഗ്രഹത്തെ…
സൂര്യന്റെ പ്രകാശത്താല്‍ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന മൂന്ന് ഭീമാകാരമായ ചിന്നഗ്രങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഈ ചിന്നഗ്രഹക്കൂട്ടത്തെ പ്ലാനറ്റ് കില്ലര്‍ എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഡാര്‍ക്ക് എനര്‍ജി കാമറ ഉപയോഗിച്ച് കണ്ടെത്തിയ ചിന്നഗ്രഹത്തെ കുറിച്ച് ദി ആസ്ട്രോണമിക്കല്‍ ജേണലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ ചിന്നഗ്രഹത്തിന് 1.5 കിലോമീറ്റര്‍ (0.9 മൈല്‍) വലിപ്പമുണ്ട്. ഒരു ഭ്രമണപഥവും. ഭൂമിയുടെ നേര്‍ക്ക് ഈ ചിന്നഗ്രം ഒരു ഭീഷണിയായി വരുമെന്ന് കരുതുന്നുണ്ടെങ്കിലും ഇത് എപ്പോള്‍ സംഭവിക്കുമെന്ന് വ്യക്തമല്ല. ചിന്നഗ്രഹങ്ങള്‍ ചില്ലറക്കാരല്ല ചിന്നഗ്രഹങ്ങള്‍ ഭൂമിയുടെയും ശുക്രന്റെയും ഭ്രമണപഥത്തില്‍ കാണപ്പെടുന്ന ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതാണെങ്കിലും സൂര്യന്റെ വെളിച്ചം മൂലം അവയെ നിരീക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിലിയിലെ സെറോ ടൊലോലോ ഇന്റര്‍അമേരിക്കന്‍ ഒബ്സര്‍വേറ്ററിയിലെ ഡാര്‍ക്ക് എനര്‍ജി കാമറ ഉപയോഗിച്ചാണ് ഈ ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത്. 2022എപി27, 2021 എൽജെ4, 2021 പിഎച്ച്27…
Read Moreഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്, എന്താണ്, എന്താണ് കാരണം…? പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നല്ലയിത് യാത്ത ഒരു അപൂര്‍വ രോഗത്തെക്കുറിച്ച്…
അനിമേഷന്റേയും എഡിറ്റിംഗ് ആപ്പുകളുടെയും വരവോടെ ഒരു ചിത്രത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ നന്നേ പാടാണ് ഇക്കാലത്ത്. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ച് പലരും ആളുകളെ തെറ്റുധരിപ്പിക്കാറുമുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിലൂടെ വൈറലായ ഒരു ചിത്രം ഇത്തരത്തില്‍ ആളുകളെ കുഴക്കിയിരുന്നു. നഖങ്ങളില്ലാത്ത ഒരു കൈയുടെ ചിത്രമായിരുന്നത്. ഇത് വിഎഫ്എക്സ് മായാജാലം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാലിത് അനോണിയ കണ്‍ജെനിറ്റ എന്ന രോഗാവസ്ഥയാണ്. കൈകളിലേയും കാലുകളിലേയും നഖങ്ങളെ ബാധിക്കുന്ന ഒരു അപൂര്‍വ രോഗമാണിത്. നെയില്‍ പ്ലേറ്റുകളുടെ അഭാവം മൂലമാണിതുണ്ടാകുന്നത്. നഖങ്ങള്‍ ഇല്ലാതെ ജനിക്കുന്നവരിലാണ് ഈ രോഗം സ്ഥിരീകരിക്കുന്നത്. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒന്നല്ലയിത്. ചിത്രത്തിന് പിന്നിലെ കാര്യം മനസിലായതോടെ ഈ രോഗമുള്ളവരെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് നെറ്റിസണ് ലോകം.
Read Moreജീവനോടെ ശവപ്പെട്ടിയിലിട്ട് അടക്കും, ചെലവ് 47 ലക്ഷം രൂപ! ആങ്സൈറ്റി, വിഷാദം പോലെയുള്ള അവസ്ഥകൾക്ക് വ്യത്യസ്ത ചികിത്സാരീതിയുമായി കമ്പനി
ആങ്സൈറ്റി, വിഷാദം പോലെയുള്ള അവസ്ഥകൾ ഇന്ന് പല മനുഷ്യരിലും കാണുന്നുണ്ട്. അത് പരിഹരിക്കുന്നതിന് വേണ്ടി ചികിത്സയും മറ്റുമായി മുന്നോട്ട് പോകുന്നവരും ഉണ്ട്. എന്നാൽ, ഒരു കമ്പനി ആങ്സൈറ്റി ഇല്ലാതെയാക്കാൻ എന്നും പറഞ്ഞ് വളരെ വ്യത്യസ്തമായ ഒരു പ്രതിവിധിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. എന്നാൽ, ആ പ്രതിവിധി അത്ര എളുപ്പമുള്ള ഒന്നല്ല. കേൾക്കുമ്പോൾ തന്നെ ചെറിയ ഭീതിയോക്കെ തോന്നും. പ്രിക്കേറ്റഡ് അക്കാദമി എന്ന റഷ്യൻ കമ്പനിയാണ് ഈ മാർഗം മുന്നോട്ട് വയ്ക്കുന്നത്. എന്താണ് എന്നല്ലേ? ആങ്സൈറ്റി ഉള്ള ആളുകളെ ജീവനോടെ അടക്കുക. ഒരു മണിക്കൂർ കഴിയുമ്പോൾ പുറത്തിറക്കുക. ഇതിന് ചെലവ് എത്രയാണ് എന്നോ? 47 ലക്ഷം. ഇങ്ങനെ ജീവനോടെ അടക്കി കഴിയുമ്പോൾ ആളുകളിലെ ആങ്സൈറ്റിയും ഭയവും ഇല്ലാതെയാവും എന്നാണ് കമ്പനിയുടെ അവകാശവാദം. സൈക്കിക് തെറാപ്പി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ആളുകൾക്ക് ഇങ്ങനെ ഭയവും ആങ്സൈറ്റിയും ഇല്ലാതെയാക്കി കൊടുക്കുന്നതിനാണ് കമ്പനി ചെലവായി…
Read Moreനമുക്ക് എന്നാണ് നേരം വെളുക്കുക..! കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ സ്വകാര്യ ചടങ്ങിൽ മകനെ കൂടെ കൊണ്ടുപോയ സംഭവത്തില്‍ ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചത്…
ഒരിക്കൽ കൊല്ലത്ത് ഒരു ചടങ്ങിന് പോയപ്പോൾ അവിടെ മുഖ്യാതിഥിയായി ഉണ്ടായിരുന്നത് അനുഗ്രഹീത നടൻ നെടുമുടി വേണുവായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിനിടയിൽ പറഞ്ഞ ഒരു പ്രധാന കാര്യം ഇങ്ങനെയായിരുന്നു: “ദീർഘദൂരം യാത്രചെയ്ത് ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചെലവഴിക്കാമായിരുന്ന നിമിഷങ്ങളാണ്. എങ്കിലും നിങ്ങളുടെ സ്നേഹവും നിർബന്ധവും കണക്കിലെടുത്ത് ഞാനിവിടെ എത്തി’. പൊതു ഇടത്തിൽ നിൽക്കുന്ന ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നംതന്നെ ആണിത്. അവരുടെ സ്വകാര്യ നിമിഷങ്ങൾ പലതും നഷ്ടപ്പെടുത്തിയാണ് അവർ പല പരിപാടികളിലും പങ്കെടുക്കുന്നത്. ഇവിടെ ഇപ്പോൾ ഇത് പറയാൻ കാരണം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ മകനെ പങ്കെടുപ്പിച്ചതിനെ വിമർശിച്ചുകൊണ്ട് ചിലർ എഴുതിയത് കണ്ടതുകൊണ്ടാണ്. അവർ ജില്ലാ കളക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത് എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന ഒരു വ്യക്തി…
Read Moreക്രിസ്മസ് ന്യൂ ഇയർ ബംബർ 16 കോടി! ടിക്കറ്റ് വിൽപ്പന 20 മുതൽ; 10 കോടിയുടെ പൂജാ ബംബർ നറുക്കെടുപ്പ് ഈ മാസം 20ന്
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംബർ ഹിറ്റ് ആയതോടെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ 16 കോടിയാക്കാൻ തീരുമാനിച്ചു. സമ്മാനത്തുക 25 കോടിയാക്കാമെന്ന് വകുപ്പ് നിർദ്ദേശിച്ചെങ്കിലും 16 കോടിയായി നിശ്ചയിക്കുകയായിരുന്നു. 10 കോടിയുടെ പൂജാ ബംബർ നറുക്കെടുപ്പ് ദിവസമായ ഈ മാസം 20ന് ക്രിസ്മസ് ന്യൂ ഇയർ ബംബറിന്റെ വിൽപ്പന ആരംഭിക്കും. ടിക്കറ്റ് വില 400 രൂപ. 2023 ജനുവരി 19നാണ് നറുക്കെടുപ്പ്. 10 സീരീസുകളിലായി 90 ലക്ഷം ടിക്കറ്റ് അച്ചടിക്കാനാണ് തീരുമാനം. മൂന്നു വർഷമായി 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം നൽകിയത്. ടിക്കറ്റ് വില 300 രൂപയും.
Read Moreകോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ! ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് നന്ദയെ ഭീഷണിപ്പെടുത്തിയിരുന്നു….
കാസര്‍ഗോഡ് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സ്വദേശിനി നന്ദ(21)യുടെ ആത്മഹത്യയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിങ്കളാവ്ചയാണ് നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ ഷുഹൈബിന്റെ ഭീഷണിയെ തുടര്‍ന്നാണ് നന്ദ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് നന്ദ ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്. പടന്നക്കാട് സികെ നായര്‍ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദ. മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൊവ്വല്‍ പള്ളിയിലെ ശ്മശാനത്തില്‍ സംസ്ക്കരിച്ചു. തുടര്‍ന്ന് പോലീസ് നന്ദയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചത്…
Read More