ചെന്നൈ: മാധ്യമപ്രവർത്തകരെ കുരങ്ങന്മാരെന്ന് പരാമർശിച്ചതിൽ ക്ഷമ ചോദിക്കാൻ വിസമ്മതിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലെ. മാധ്യമപ്രവർത്തകരിൽ ആരെയും കുരങ്ങനെന്ന് താൻ വിളിച്ചിട്ടില്ല. ബൈറ്റ് ചോദിച്ച ശേഷം എന്നെ സംസാരിക്കാൻ അനുവദിക്കാതെ എന്തിനാണ് റിപ്പോർട്ടർമാർ കുരങ്ങൻമാരെപ്പോലെ ചാടുന്നതെന്നാണ് ഞാൻ ചോദിച്ചത്. ഇത് വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും അണ്ണാമലെ പറഞ്ഞു. ഒക്ടോബർ 27നാണ് സംഭവമുണ്ടാത്. ഗൂഢല്ലൂരിൽ നടന്ന ബിജെപിയുടെ പരിപാടിക്കിടെയായിരുന്നു അണ്ണാമലെയുടെ പരാമർശം. ഇത് ഒളിയാക്രമണമാണോ? കുരങ്ങൻമാർ മരത്തിൽ ചാടിക്കയറുന്നതുപോലെ നിങ്ങളെല്ലാവരും എന്നെ ചുറ്റിയിരിക്കുന്നത് എന്തിനാണ്? എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. ഇതിനെതിരേ തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകർ വ്യാപക പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അണ്ണാമലെ വിശദീകരണവുമായി രംഗത്തെത്തിയത്. ഞാൻ മാപ്പ് പറയില്ല. ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല. മാപ്പ് പറയുന്നത് എന്റെ രക്തത്തിൽ ഇല്ല. ആരാണ് ബഹുമാനത്തോടെ സംസാരിക്കാത്തത്. ആരെങ്കിലും കുരങ്ങൻ എന്ന് വിളിക്കുന്നതും കുരങ്ങിനെപ്പോലെയെന്ന് പറയുന്നതും ഒരുപോലെയാണെന്ന് നിങ്ങൾ…
Read MoreCategory: Loud Speaker
മോർബി സിവിൽ ആശുപത്രിയിൽ രാത്രിയിലും ശുചീകരണം; മോദിക്ക് “ഫോട്ടോ ഷൂട്ട്’ നടത്താനെന്ന് പരിഹസിച്ച് ആം ആദ്മി
അഹമ്മദാബാദ്: മോർബി സിവിൽ ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കാനിരിക്കെ ഇന്നു പുലർച്ചെ വരെ നീണ്ട ശുചീകരണപ്രവർത്തനങ്ങളെ വിമർശിച്ച് ആം ആദ്മി പാർട്ടി. മോദിക്ക് ഫോട്ടോ ഷൂട്ട് നടത്താനാണ് രാത്രി വൈകിയും ആശുപത്രിയിൽ ശുചീകരണം നടത്തിയതെന്ന് ആംആദ്മി നേതാക്കൾ പരിഹസിച്ചു. ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ മോർബി തൂക്കുപാലം ദുരന്തം ബിജെപിക്കു തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. വർഷങ്ങളായി ഗുജറാത്തിൽ അധികാരം കൈയാളുന്ന ബിജെപി ആരോഗ്യമേഖലയിലും പരാജയമാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. മോർബി സിവിൽ ആശുപത്രിയുടെ വൃത്തിഹീനമായ സാഹചര്യങ്ങളുടെ ചിത്രങ്ങളും ആംആദ്മി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോർബി ആശുപത്രിയിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലെന്നും ഗുജറാത്തിൽ നടക്കുന്നത് ബിജെപിയുടെ വെറും പ്രകടനങ്ങൾ മാത്രമാണെന്നും പ്രതിപക്ഷ പാർട്ടികളും കുറ്റപ്പെടുത്തി.
Read Moreനിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; അഗതിമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ആശങ്ക പങ്കുവച്ച് പി.യു തോമസ്
കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റം അഗതിമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. അരി പലവ്യഞ്ജനങ്ങൾ, പച്ചക്കറി തുടങ്ങിയവയുടെ വില വർധനയിൽ പല ധർമ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോട്ടയം നവജീവൻ അഗതി സംരക്ഷണത്തിനു പുറമേ, ഏഴു ജില്ലകളിൽനിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജില്ലാ ആശുപത്രി, കോട്ടയം ആയൂർവേദ ആശുപത്രി, മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സയിൽ കഴിയുന്നവർക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസേന 5,000 ത്തിലധികം പേർക്കു സൗജന്യമായി ഭക്ഷണം നൽകി വരുന്നു. അരിയുടെയും അവശ്യസാധനങ്ങളുടെയും വിലവർധന രൂക്ഷമായിരിക്കെ, സൗജന്യ ഭക്ഷണവിതരണം നിലച്ചു പോകുമോയെന്ന ആശങ്കയുള്ളതായി നവജീവൻ തോമസ് വ്യക്തമാക്കി. നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകുന്ന അന്നദാനം ഒട്ടേറെപ്പേർക്ക് ആശ്വാസമാണ്. വൈദ്യുതി, വെള്ളം തുടങ്ങിയവയ്ക്കും ഭാരിച്ച ചെലവുകളാണ് ഇപ്പോൾ ധർമ സ്ഥാപനങ്ങൾ നേരിടുന്നതെന്നും പി.യു. തോമസ്…
Read Moreപോലീസിന്റെ ക്രൂരകൃത്യങ്ങൾക്ക് പിന്നിൽ ഐപിഎസുകാർ! പോലീസ് വാട്സ് ആപ് ഗ്രൂപ്പിൽ പ്രചാരണം കൊഴുക്കുന്നു
പി. ജയകൃഷ്ണൻകണ്ണൂർ: മികച്ച ജില്ലാ പോലീസ് മേധാവി താനാണെന്ന് തെളിയിക്കാനുള്ള ഐപിഎസ് ഓഫീസർമാരുടെ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്ന മാനസികമായ സമ്മർദ്ദത്തിന്റെ ഫലമായാണ് ക്രൂര കൃത്യങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് ആക്ഷേപം. പോലീസ് വാട്സ് ആപ് ഗ്രൂപ്പ് വഴി സേനയ്ക്കുള്ളിൽതന്നെയാണ് ഇതുസംബന്ധിച്ച പ്രചാരണം നടക്കുന്നത്.ഓരോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (എസ്എച്ച്ഒ) ടാർജറ്റ് നിശ്ചയിച്ച് നൽകുകയാണ്. ടാർജറ്റ് കൈവരിക്കാനായില്ലെങ്കിൽ വയർലെസ് വഴിയും ഫോൺ മുഖാന്തരവും മാനസികമായി പീഡിപ്പിക്കുന്ന ഒട്ടേറെ ജില്ലാ പോലീസ് മേധാവികൾ ഇവിടെ ഉണ്ടെന്നാണ് പോലീസ് വാട്സ് ഗ്രൂപ്പിലുള്ളത്. ആത്മാർഥതയും സത്യസന്ധതയും ഉള്ള പോലീസ് ഉദ്യോഗസ്ഥർ ടാർജറ്റ് കൈവരിച്ചില്ല എന്നതിന്റെ പേരിൽ മാത്രം മാനസിക പീഡനത്തിനിരയാക്കപ്പെടുകയാണ്. ടാർജറ്റ് തികയ്ക്കാനുള്ള തത്രപ്പാടിനിടയിൽ ഡേ ഓഫ്, ലീവ് എന്നിവ ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഡിവൈഎസ്പി മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ. ലീവ് ചോദിച്ചാൽ എത്ര എൻഡിപിഎസ് കേസ് എടുത്തു എന്ന ചോദ്യം…
Read Moreതെക്കൻകേരളത്തിൽ കാലവർഷം കനക്കും; നവംബര്‍ മൂന്ന് വരെ വ്യാപക മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ തുലാവര്‍ഷം കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് നവംബര്‍ മൂന്ന് വരെ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത പ്രവചിച്ചിട്ടുളളത്. അതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുളളതും തെക്കന്‍ ജില്ലകളിലാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. ഇടിമിന്നലിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
Read Moreനടി ആക്രമണക്കേസ്: വിചാരണ നവംബര്‍ 10ന് പുനരാരംഭിക്കും; ദിലീപും സുഹൃത്ത് ശരത്തും തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഇരുവരോടും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു. ഹര്‍ജി തള്ളിയതോടെ ദിലീപിനെതിരായ പുതിയ കുറ്റം നിലനില്ക്കും. ദിലീപിനെതിരെ തെളിവു നശിപ്പിച്ചതിനും ശരത്തിനെതിരെ തെളിവുകള്‍ മറയ്ക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയത്. നടി ആക്രമണക്കേസ് വിചാരണ നവംബര്‍ 10ന് പുനരാരംഭിക്കുമ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ടും കേസില്‍ നിര്‍ണായകമാകും. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നായിരുന്നു കേസിൽ തുടരന്വേഷണം.
Read Moreമ്യൂസിയത്തിൽ യുവതിയെ ആക്രമിച്ചതും വീട്ടിൽ കയറിയതും ഒരാളല്ല! തിരിച്ചറിയൽ പരേഡ് പരാജയം; പോലീസിന്റെ കണ്ടെത്തല്‍ ഇങ്ങനെ…
തിരുവനന്തപുരം: മ്യൂസിയത്തിൽ യുവതിയെ ആക്രമിച്ചതും കുറുവൻകോണത്ത് വീട്ടില്‍ കയറിയും ഒരാളല്ലെന്നും പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ നിഗമനത്തിലെത്തിയത്. രണ്ടുപേർക്കും രണ്ടു ശരീരഘടനയാണുള്ളത്. സ്ത്രീയെ ആക്രമിച്ചത് ഉയരമുള്ള ശരീരകക്ഷമതയുള്ള ആളാണ്. കുറുവൻകോണത്ത് വീട്ടിൽ കയറാൻ ശ്രമിച്ചയാളുടെ ശരീരിക ഘടന മറ്റൊന്നാണ്. അതേസമയം, മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിടെ സ്ത്രീയെ ആക്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്യുന്നു. സംശയമുള്ള ഏഴു പേരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരേയും തിരിച്ചറിഞ്ഞില്ല. ഇവരെ പിന്നീട് വിട്ടയച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Read Moreഎത്തിയത് വയറുവേദനയ്ക്ക് ചികിത്സ തേടി! പതിനേഴു വയസുകാരി ശുചിമുറിയിൽ പ്രസവിച്ചു
കണ്ണൂർ: ഇരിട്ടിയിൽ പതിനേഴു വയസുകാരി ശുചിമുറിയിൽ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ് കുട്ടി പ്രസവിച്ചത്. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് കുട്ടി ഇവിടെ എത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് പതിനേഴുവയസുകാരിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ് കുഞ്ഞിന് ജന്മം നല്കി. അതിന് ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബന്ധുക്കള്‍ അവിടെ നല്കിയ പ്രായം പതിനേഴാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
Read Moreതിരുവന്തപുരത്ത് വനിതാ ഡോക്ടറുടെ കൈ അടിച്ചൊടിച്ച് രോഗി ! അക്രമി പിടിയില്‍…
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ അടിയേറ്റ് വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ സി എം ശോഭയ്ക്കാണ് രോഗിയുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റത്. എക്സ് റേ പരിശോധനയിലാണ് ഡോക്ടറുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചെന്ന് വ്യക്തമായത്. പ്രതി വസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സര്‍ജറി ഒപിയില്‍ വൃക്കയിലെ കല്ലിന് ചികിത്സ തേടിയെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിനെ പ്രകോപിതനായ വസീര്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെയാണ് രോഗി അക്രമാസക്തനായത്. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പരിശോധന ഫലങ്ങള്‍ തട്ടിപ്പറിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം വസീര്‍ അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് നേരെ വന്ന അടി തടുത്തപ്പോഴാണ് ഡോക്ടറുടെ കൈക്ക് പരുക്കേറ്റത്. ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കന്റോണ്‍മെന്റ് പൊലീസില്‍ ഡോക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വസീറിനെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടി സമയം കഴിഞ്ഞും ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യുമ്പോഴാണ് തനിക്കെതിരെ…
Read Moreമാറോടണച്ചത് സ്വന്തം കുഞ്ഞിനെ പോലെ, രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ മുലയൂട്ടി..! ചേവായൂർ പോലീസ്റ്റ് സ്റ്റേഷനിലെ സി.പി രമ്യ പറയുന്നു….
ആറു മാസങ്ങൾക്ക് മുമ്പാണ് ചേവായൂർ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസർ രമ്യ മറ്റേണിറ്റി ലീവ് കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ചത്. ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീട്ടിൽ ഏൽപ്പിച്ചാണ് വീണ്ടും കാക്കി അണിഞ്ഞത്. എന്നാൽ രമ്യയെ കാത്തിരുന്നത് മറ്റൊരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ദൗത്യമായിരുന്നു. അച്ഛനും മുത്തശ്ശിയും ചേർന്ന് കടത്തിക്കൊണ്ടുപോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ പകർന്നുനൽകിയാണ് അവർ മാതൃത്വത്തെ വീണ്ടും മഹത്തരമാക്കിയത്. ആ കഥ ഇങ്ങനെ: കോഴിക്കോട് പൂളക്കടവിൽ അച്ഛനും മുത്തശ്ശിയും കൂടി അമ്മയിൽനിന്ന് തട്ടിയെടുത്ത് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടു പോയ കുഞ്ഞിനെ ബത്തേരിയിൽനിന്ന് പോലീസ് സംഘം കണ്ടെത്തുമ്പോൾ കണ്ണുകൾ പാതി അടഞ്ഞുതുടങ്ങിയിരുന്നു. മണിക്കൂറുകളോളം പാൽ കുടിക്കാതിരുന്നതിനാൽ കുഞ്ഞ് ആകെ ക്ഷീണിച്ചിരുന്നു. ആ സമയത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന രമ്യ രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ഞിനെ മുലയൂട്ടി. ‘ഞങ്ങൾ അവിടെ എത്തുമ്പോൾ കുഞ്ഞ് കരയുകയായിരുന്നു. ഞാൻ…
Read More