സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിഗുളികകള്‍ വില്‍ക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. കാരയ്ക്കാമണ്ഡപത്തുനിന്ന് രണ്ടുപേരെയും മുട്ടടയില്‍നിന്ന് യുവതി ഉള്‍പ്പെടെ മൂന്നുപേരെയുമാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. മാനസികരോഗികള്‍ക്ക് നല്കുന്ന ഗുളികകളാണ് ഇവര്‍ വന്‍വിലയ്ക്ക് സ്കൂള്‍കുട്ടികള്‍ക്ക് വിറ്റിരുന്നതെന്ന് എക്സൈസ് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിഗുളികകള്‍ വില്‍ക്കുന്ന സംഘങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാരയ്ക്കാമണ്ഡപത്തുനിന്ന് അതുല്‍ എസ്.കുമാര്‍, അനീഷ് എന്നിവരെയും മുട്ടടയില്‍നിന്ന് റാഫ, ജിത്തു, അരവിന്ദ് എന്നിവരെയും പിടികൂടിയത്. നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ യുവതിയാണ് റാഫ. ഇവരാണ് ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി ലഹരിഗുളികകള്‍ സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് പറഞ്ഞു. പേരൂര്‍ക്കട ആശുപത്രിയിലെത്തി ഒ.പി. ടിക്കറ്റ് എടുത്തശേഷം റാഫ തന്നെ ഒ.പി. ടിക്കറ്റില്‍ മരുന്നിന്റെ പേരുകള്‍ എഴുതിചേര്‍ക്കുകയായിരുന്നു. ഡോക്ടറുടെ പേരിലുള്ള വ്യാജസീലും ഇവര്‍ ഉപയോഗിച്ചിരുന്നു. ഒരു ഗുളിക 50 രൂപ നിരക്കിലാണ് പ്രതികള്‍ വില്‍പ്പന…
Read MoreCategory: Loud Speaker
ലക്ഷങ്ങളുടെ വരുമാനം! കേരള പൊലീസിൻ്റെ പടക്കം കച്ചവടം വൻ ഹിറ്റ്; ഏറ്റവും കൂടുതൽ വിറ്റുപോയത്…
തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് കേരള പൊലീസിൻ്റെ പടക്കം കച്ചവടം വൻ ഹിറ്റ്. ലക്ഷങ്ങളുടെ പടക്കങ്ങളാണ് ദീപാവലിയോട് അനുബന്ധിച്ച് പൊലീസ് വിറ്റഴിച്ചത്. തലസ്ഥാന നഗരിയിലെ നന്ദാവനത്തെ ആംഡ് റിസർവ് ക്യാമ്പിലായിരുന്നു പൊലീസിൻ്റെ `പടക്കം ചന്ത´ പ്രവർത്തിച്ചത്. ദീപാവലിക്ക് രണ്ടു ദിവസം മുൻപേ ആരംഭിച്ച പടക്കം കച്ചവടം ദീപാവലി ദിവസം വരെയുണ്ടായിരുന്നു. തലസ്ഥാന നഗരിയിലെ നിരവധി ജനങ്ങൾ ഈ ദീപാവലി ആഘോഷിച്ചത് പൊലീസ് പടക്കം ഉപയോഗിച്ചായിരുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഈ പടക്കം കച്ചവടത്തിലൂടെ പൊലീസിന് ലഭിച്ചിരിക്കുന്നത്. പൊലീസ് വെൽഫെയർ അസോസിയേഷൻ്റെ കീഴിലായിരുന്നു പടക്കം ചന്ത പ്രവർത്തിച്ചത്. ഭരണ- പ്രതിപക്ഷ സംഘടനകളുടെ കീഴിൽ രണ്ടു പടക്കം ചന്തകൾ എആർ ക്യാമ്പിൽ ക്രമീകരിച്ചിരുന്നു. രണ്ടിലും പടക്ക, വിൽപ്പന തൃകൃതിയായി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കേട്ടറിഞ്ഞും മറ്റും നിരവധി പേരാണ് ദീപാവലി ആഘോഷിക്കാൻ പടക്കം വാങ്ങാനെത്തിയത്. രണ്ടു മാർക്കറ്റിലും മൂന്നു ദിവസവും കച്ചടമുണ്ടായിരുന്നു. ഓലപ്പടക്കങ്ങൾ ഉൾപ്പെടെ…
Read Moreആ തോണ്ടലൊന്നും ഏശില്ലെന്ന് മുഖ്യമന്ത്രി, ചെപ്പടിവിദ്യയ്ക്കെതിരേ പിപ്പിടി വിദ്യ വേണ്ടി വരുമെന്ന് ഗവർണർ; വ്യാപക പ്രതിഷേധത്തിന് ഇടതു മുന്നണി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായതിനു പിന്നാലെ ഗവർണർക്കെതിരെ വ്യാപക പ്രതിഷേധത്തിനു തുടക്കമിട്ട് ഇടതുമുന്നണി. ഗവർണറുടെ നയങ്ങൾക്കെതിരെ തെരുവിൽ പ്രതിക്ഷേധിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.ഗവർണറുടെ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും നാളെയുമായി ഇടതുമുന്നണി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോഗം നടക്കും. നവംബര്‍ രണ്ട് മുതൽ കൺവെൻഷനും 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടത് യുവജന സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധത്തിൽ പങ്ക് ചേരും. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് ആരോപിക്കുന്ന ഇടത് മുന്നണി ന്യൂനപക്ഷ സംഘടനകളെ ഒപ്പം നിർത്താനും ലക്ഷ്യമിടുന്നു. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുന്നുവെന്ന് കഴിഞ്ഞ…
Read Moreനിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വിസിമാർക്ക് തൽക്കാലം തുടരാം; അന്തിമ തീരുമാനം ചാൻസലറുടേതെന്ന് ഹൈക്കോടതി
കൊച്ചി: ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ സംസ്ഥാനത്തെ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാർക്കും തൽകാലം പദവിയിൽ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടീസിനെതിരേ വിസിമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വിസിമാർക്ക് തുടരാം. സുപ്രീംകോടതി വിധിപ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുൻപ് നടത്തിയ അഭ്യർഥന മാത്രമായിരുന്നു ഗവർണറുടേത്. വിസിമാർക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവർണർ നൽകിയത്. വിശദീകരണം നൽകാനും വിസിമാരുടെ ഭാഗം കേൾക്കാനുമായി 10 ദിവസത്തെ സാവകാശം കാരണം കാണിക്കൽ നോട്ടീസിൽ നൽകിയിട്ടുണ്ട്. വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കണം. വിശദീകരണം കേൾക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനു ശേഷം ചാൻസലർക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു. …
Read Moreകോയമ്പത്തൂർ കാർസ്ഫോടനം; വിവരങ്ങൾ തേടി എൻഐഎ വിയ്യൂർ ജയിലിൽ; ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്ഫോടനത്തിനു സമാനമായ ആക്രമണം?
തൃശൂർ: കോയമ്പത്തൂർ കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിലെത്തി എൻഐഎയും തമിഴ്നാട് പോലീസും വിവരങ്ങൾ ശേഖരിച്ചു. 2019-ൽ എൻഐഎ അറസ്റ്റ് ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കാണാനാണ് സംഘം എത്തിയത്. നിലവിൽ വിയ്യൂരിലെ ഹൈ സെക്യൂരിറ്റി ജയിലിൽ കഴിയുന്ന ഇയാളെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ വന്നു കണ്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായി തൃശൂർ ജയിലിലെത്തിയ ഉദ്യോഗസ്ഥർ മുബീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽനിന്നു വിവരങ്ങൾ തേടുകയും ചെയ്തു. ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്റ്റിലാവുന്നത്. ഈസ്റ്റർ സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. അസറുദ്ദീനൊപ്പം സഹ്റാൻ ഹാഷിമുമായി മുബീൻ ബന്ധം പുലർത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അസഹറൂദ്ദീൻ അടക്കം മൂന്ന് പേരാണ് ശ്രീലങ്കൻ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്നത്. നിലവിൽ…
Read Moreകോയമ്പത്തൂർ കാർസ്ഫോടനം; അഞ്ചുപേർ അറസ്റ്റിൽ; ചാവേർ ആക്രമണ സാധ്യത തള്ളാതെ അന്വേഷണ സംഘം; കോയമ്പത്തൂരിൽ കനത്ത ജാഗ്രത
സ്വന്തം ലേഖകൻകോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം ഒരാൾ കൊല്ലപ്പെട്ട കാർ സ്ഫോടന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂർ ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച പുലർച്ചെ നാലിനായിരുന്നു സ്ഫോടനം. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അതിൽ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണം. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീടിനു…
Read Moreഇന്ന് ഭാഗിക സൂര്യഗ്രഹണം; കേരളത്തില്‍ വൈകിട്ട് 5.55ന് ശേഷം ദൃശ്യമാകും; 2027 ഓഗസ്റ്റ് രണ്ടിന് പൂർണ സൂര്യഗ്രഹണം
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ചൊവ്വാഴ്ച ദൃശ്യമാവും. ഭാഗിക സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക. കേരളത്തില്‍ ചിലയിടങ്ങളിൽ ഗ്രഹണം വൈകിട്ട് 5.55ന് ശേഷം ദൃശ്യമാവും. യൂറോപ്പ്, പശ്ചിമേഷ്യ, പടിഞ്ഞാറന്‍ ഏഷ്യ, ആഫ്രിക്കയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, വടക്കന്‍ ഇന്ത്യന്‍ സമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകള്‍ക്കൊപ്പം ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഗ്രഹണം കാണാനാകും. ഡല്‍ഹിയില്‍ വൈകുന്നേരം 4.29ന് ആരംഭിച്ച് 6.09ന് സൂര്യാസ്തമയത്തോടെ ഭാഗിക സൂര്യഗ്രഹണം അവസാനിക്കും. പരമാവധി ഗ്രഹണം 5:42നാണ് സംഭവിക്കുക. ആ സമയം സൂര്യന്റെ 24.5 ശതമാനത്തോളം ചന്ദ്രന് മറയ്ക്കും. മുംബൈയില്‍ ഗ്രഹണം വൈകുന്നേരം 4.49ന് ആരംഭിച്ച് 6.09ന് അവസാനിക്കും. പരമാവധി ഗ്രഹണം വൈകുന്നേരം 5.42നാണ്. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ വൈകുന്നേരം 4.41നും 4.59നും ഇടയിലാണ് ഈ പ്രതിഭാസം. ബംഗളൂരുവില്‍, ഗ്രഹണം വൈകുന്നേരം 5.12ന് ആരംഭിച്ച് 5.55ന് അവസാനിക്കും. ചെന്നൈയില്‍ വൈകിട്ട് 5.14 മുതല്‍…
Read Moreഒന്ന് തുറിച്ചുനോക്കിയതിന് ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ..!!! യുവാവിനെ മൂന്നംഗസംഘം തല്ലിക്കൊന്നു
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ യുവാവിനെ മൂന്നംഗസംഘം തല്ലിക്കൊന്നു. തങ്ങളിൽ ഒരാളെ തുറിച്ചുനോക്കിയെന്ന് ആരോപിച്ചാണ് റോണിത് ഭലേക്കർ എന്ന യുവാവിനെ തല്ലി കൊന്നത്. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സുഹൃത്തിനോടൊപ്പം മാതുംഗയിലേക്ക് പോകുകയായിരുന്നു റോണിത് ഭലേക്കർ. ഇയാൾ മദ്യലഹരിയിലായിരുന്നു. ഇതിനിടെ മൂന്ന് പ്രതികളിലൊരാളെ തുറിച്ചുനോക്കിയതിന്റെ പേരിൽ വാക്കേറ്റമുണ്ടായി. പ്രതികൾ ബെൽറ്റ് കൊണ്ട് തലയിൽ അടിക്കുകയും ആവർത്തിച്ച് മർദിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്നു യുവാവ് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. ഇയാളെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreനദിയിൽ തുണി കഴുകാൻ പോയ നാല് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മുങ്ങി മരിച്ചു! ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ഔറംഗാബാദ്: ബിഹാറിലെ ഔറംഗാബാദിൽ അഞ്ച് പേർ നദിയിൽ മുങ്ങി മരിച്ചു. 40കാരനും നാല് കൗമാരക്കാരായ പെൺകുട്ടികളുമാണ് മുങ്ങി മരിച്ചത്. ഹമിദ്നഗർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. 13 വയസിനും 15നും ഇടയിലുള്ള നാല് പെൺകുട്ടികൾ തുണി കഴുകുന്നതിനായി പുൻപുൻ നദിയിലേക്ക് വന്നതായിരുന്നു. അതിനിടെ പെൺകുട്ടികളിലൊരാൾ നദിയിലെ ഒഴുക്കിൽപെട്ടു. മറ്റ് മൂന്നുപേർ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അവർക്ക് രക്ഷിക്കാനായില്ലെന്ന് മാത്രമല്ല, അവരും ഒഴുക്കിൽ പെട്ടു. ഇത് കണ്ട ഒരാൾ ഇവരെ രക്ഷിക്കുന്നതിനായി നദിയിലേക്ക് ചാടുകയായിരുന്നു. എന്നാൽ ഒഴുക്കിൽപ്പെട്ട കുട്ടികൾ എല്ലാവരും ഭയപ്പെട്ട് ഇദ്ദേഹത്തെ മുറുക്കെ പിടിക്കാൻ ശ്രമിച്ചു. അതോടെ അഞ്ചുപേരും മുങ്ങിപ്പോവുകയായിരുന്നെന്ന് ദൗദ്നഗർ സബ് ഡിവിഷണൽ മജിസ്ട്രറ്റ് അനുപം സിങ് പറഞ്ഞു. മൃതദേഹങ്ങൾ പുറത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചിച്ചു. മരിച്ചവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു.
Read Moreകോയമ്പത്തൂരിൽ നടന്നത് ചാവേർ ആക്രമണമെന്ന് സൂചന! കനത്ത സുരക്ഷാ വലയത്തിൽ നഗരം
കോയമ്പത്തൂർ: കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. 23ന് പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം. കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. മരിച്ചത് ഉക്കടം സ്വദേശിയും എൻജിനീയറിങ് ബിരുദധാരിയുമായ ജമേഷ മുബിൻ (25) എന്ന് തിരിച്ചറിഞ്ഞു. ഇയാളെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു. വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം. സംഭവത്തെ തുടർന്ന് കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയടക്കം പ്രവേശിക്കാൻ അനുവദിക്കുന്നില്ല. കോട്ടായി സംഗമേശ്വരർ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീൽ ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാനും വൻ പൊലീസ് സന്നാഹത്തെ…
Read More