ചെന്നൈ: നടി നയൻതാരയുടെ വാടക ഗർഭധാരണത്തിൽ നിയമലംഘനം നടന്നിട്ടില്ലെന്നു തമിഴ്നാട് ആരോഗ്യവകുപ്പ്. അതേസമയം, രേഖകളൊന്നും സൂക്ഷിക്കാതെ കൃത്രിമ ഗർഭധാരണം നടത്തിയതിലൂടെ ആശുപത്രി അധികൃതർ ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാർഗനിർദേശങ്ങൾ ലംഘിച്ചു. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരം. എല്ലാ നിയമവശങ്ങളും കൃത്യമായി പാലിച്ചാണു നയൻതാര വാടകഗർഭധാരണം നടത്തിയത് എന്നാണു റിപ്പോർട്ടിലുള്ളത്. വിവാഹിതരായവർ അഞ്ചുവർഷം കഴിഞ്ഞു മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നാണു നിയമം. വാടകഗർഭധാരണം മുതലുള്ള രേഖകൾ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും മെഡിക്കൽ പാനൽ ആശുപത്രി അധികൃതർക്കു മുന്നറിയിപ്പു നൽകി. ഇതിനിടെ, വാടക ഗർഭധാരണത്തിന് നയൻതാരയോടും വിഗ്നേഷിനോടും നിർദേശിച്ച കുടുംബ ഡോക്ടർ വിദേശത്തേക്കു കടന്നതിനാൽ ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
Read MoreCategory: Loud Speaker
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു; കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസിന്റെ അമരത്ത് എത്തിയയാൾ…
കണ്ണൂർ: കോൺഗ്രസ് നേതാവും കെപിസിസി അംഗവുമായ സതീശൻ പാച്ചേനി (54) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അദ്ദേഹത്തെ ഈ മാസം 19-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച വിദഗ്ധ ഡോക്ടർമാരുടേത് ഉൾപ്പടെയുള്ള നിർദേശങ്ങൾ പ്രകാരമാണ് ചികിത്സ പുരോഗമിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.2001ൽ മലമ്പുഴയിൽ വി.എസ് അച്യുതാനന്ദനെതിരേ മത്സരിച്ചതോടെയാണ് സതീശൻ പാച്ചേനി കോൺഗ്രസിൽ ശ്രദ്ധേയനായത്. 2016 മുതൽ 2021വരെ കണ്ണൂർ ഡിസിസി അധ്യക്ഷനായും പ്രവർത്തിച്ചു. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും ഒരു തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടില്ല. 1999ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റുമായിരുന്നു. കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസിന്റെ അമരത്ത് എത്തിയ കർമ നിരതനായ നേതാവായിരുന്നു അദ്ദേഹം.…
Read Moreവിവാഹമോചനക്കേസ് വീണ്ടും മാറ്റിവച്ചു; കേസ് നീണ്ടുപോകുന്നതിന്റെ അസ്വസ്ഥത യുവാവ് പ്രകടിപ്പിച്ചത് കണ്ട് ഞെട്ടി ബന്ധുക്കൾ; പിന്നീട് സംഭവിച്ചത്…
കൊച്ചി: നീതി വൈകുന്നുവെന്ന പരാതിയുമായി ഹൈക്കോടതിക്കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അനുനയിപ്പിച്ചു താഴെയിറക്കി. മാനസിക വിഭ്രാന്തി കണ്ടതിനെത്തുടര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരം കൗണ്‍സലിംഗ് നല്കി ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഭാര്യയുമായി പിണങ്ങി മാറിത്താമസിക്കുന്ന ചേരാനെല്ലൂര്‍ സ്വദേശിയായ ടിനു ആന്റണി (43)യാണു ഹൈക്കോടതിക്കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി പരത്തിയത്. എറണാകുളം സെന്‍ട്രല്‍ സിഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അനുനയത്തിലൂടെ പിന്തിരിപ്പിക്കുകയായിരുന്നു. എറണാകുളം കുടുംബക്കോടതിയില്‍ ഇവരുടെ വിവാഹ മോചനക്കേസ് നടക്കുകയാണ്. ഓരോ തവണയും കേസ് മാറ്റിവയ്ക്കുന്നതില്‍ ടിനു അസ്വസ്ഥനായിരുന്നു. ഇത്തവണയും അതുണ്ടായതാണു പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. ഭാര്യക്കൊപ്പം കഴിയുന്ന കുട്ടികളെ കാണാന്‍ കഴിയാത്തതിന്റെ മനോവിഷമവും ടിനുവിനെ അലട്ടിയിരുന്നു. മാനസികരോഗത്തിനു മരുന്ന് കഴിക്കുന്ന ആളാണു ടിനു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച…
Read Moreആശങ്ക വിതച്ച് ഹരിപ്പാട്ട് പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലെ 20,471 പക്ഷികളെ കൊല്ലും; ഒരാഴ്ചയ്ക്കിടയിൽ ചത്തത് 1,800 താറാവുകൾ
ഹരിപ്പാട്: ഹരിപ്പാട് മേഖലയിൽ പക്ഷിപ്പനി ബാധ. പക്ഷിപ്പനിയേറ്റ മേഖലയിലെ താറാവുകളെ ഇന്നു കൊന്നുതുടങ്ങും. ഒരാഴ്ചയായി ഹരിപ്പാട് നഗരസഭ ഒമ്പതാം വാർഡിൽ താറാവുകൾ ചത്തതു പക്ഷിപ്പനി മൂലം ആണെന്നു സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള മുഴുവൻ പക്ഷികളെയും കൊല്ലാനാണ് നിർദേശം. പള്ളിപ്പാട് പഞ്ചായത്തിലെ താറാവ് കർഷകരായ അച്ചൻകുഞ്ഞ്, തുളസി എന്നിവരുടെ താറാവുകളാണ് ചത്തത്. ഒരാഴ്ചക്കിടയിൽ 1800ഓളം താറാവുകൾ ഈ മേഖലയിൽ ചത്തു. മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി ചത്ത താറാവുകളിൽനിന്നു സാമ്പിൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചു ഫലം എത്തി. രോഗം സ്ഥിരീകരിച്ച മേഖലയിൽ ഈ രണ്ടു കർഷകർ മാത്രമാണുള്ളത്. താറാവ് കർഷകർ പള്ളിപ്പാട് പഞ്ചായത്തിൽ ആണെങ്കിലും രോഗം ബാധിച്ച താറാവുകൾ ചത്തതു ഹരിപ്പാട് നഗരസഭാ പരിധിക്കുള്ളിൽ ആണ്. അതിനാൽ നഗരസഭയാണ് താറാവുകളെ നശിപ്പിക്കാൻ സഹായം നൽകുന്നത്. മൃഗസംരക്ഷണ അധികൃതർ ഇന്നലെ മേഖല…
Read Moreഒരുപാട് കേസുള്ള ആള്‍ക്കാരാണ് ഞങ്ങള്‍…ചാകാനും കൊല്ലാനും അറിയാം…കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ് ! വനിതയെ ആക്രമിച്ച യൂണിയന്കാര് ആക്രോശിച്ചതിങ്ങനെ…
വൈപ്പിന്‍ കുഴുപ്പിള്ളിയില്‍ പാചകവാതക വിതരണ ഏജന്‍സിയുടെ ഉടമയായ വനിതയെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. പാചകവാതക വിതരണ കേന്ദ്രത്തിനു മുമ്പില്‍ യൂണിയന്കാര് സമരം നടത്തുന്നതിനിടെയാണ് സംഭവം. യൂണിയന് പ്രവര്‍ത്തകര്‍ ഏജന്‍സി ഉടമകളോടു തട്ടിക്കയറുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണു തങ്ങളുടേതെന്നും ഏജന്‍സി പൂട്ടി പോയാലും ജീവനക്കാര്‍ക്കു ജോലി കൊടുക്കുമെന്ന് സിഐടിയു പ്രവര്‍ത്തകര്‍ പറയുന്നതും വീഡിയോയിലുണ്ട്. പട്ടിക വിഭാഗത്തില്‍പ്പെട്ട ഏജന്‍സി ഉടമയായ വനിതയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ മുനമ്പം പോലീസ് കേസെടുത്തു. തൊഴിലാളികളുടെ സ്ഥിരനിയമനം ആവശ്യപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് എ ആന്‍ഡ് ഡിഎ ഗ്യാസ് ഏജന്‍സി ഉടമ ഉമ സുധീറിനു മര്‍ദനമേറ്റെന്നാണ് പരാതി. ഉമയെ പിടിച്ചു തള്ളിയെന്നും ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നും പരാതി ഉയര്‍ന്നെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം തയാറായില്ലെങ്കിലും ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ഗത്യന്തരമില്ലാതെ കേസെടുക്കുകയായിരുന്നു. ഇരുകൂട്ടരുടെയും വാക്കുതര്‍ക്കത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ”നീ…
Read Moreഅത് മരുന്നാണെന്നേ…! ചാരായക്കേസിലെ പ്രതിയെ വിട്ടയ്ക്കണം എന്ന ആവശ്യവുമായി എക്സൈസുകാരെ തടഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ്…
പത്തനംതിട്ട സീതത്തോട്ടില്‍ ചാരായവുമായി പിടിയിലായ ആളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം. ഒടുവില്‍ പോലീസെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. മൂന്നാഴ്ചമുന്പ് എക്സൈസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയുടെ പിതാവാണ് ചാരായവുമായി പിടിയിലായത്. ഗുരുനാഥന് മണ്ണ് സ്വദേശി ഗോപിയാണ് 650 മില്ലി ചാരായവുമായി എക്സൈസിന്റെ പിടിയിലായത്. വീടിന്റെ പരിസരത്ത് നിന്ന് 760 ലിറ്റര്‍ കോടയും പിടികൂടി. ഗോപിയുമായി സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം എക്സൈസിനെ തടഞ്ഞത്. പ്രസവ രക്ഷയ്ക്ക് തയാറാക്കിയ മരുന്നെന്ന വിചിത്രവാദമുയര്‍ത്തിയാണ് പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും പ്രതിഷേധവുമായെത്തിയത്. ഒടുവില്‍ ചിറ്റാറില്‍ നിന്ന് പോലീസുകാര്‍ വരേണ്ടി വന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍. പ്രസിഡന്റിന്റെ കലി അടങ്ങിയില്ല. എക്സൈസ് വാറ്റുകാരെ സഹായിക്കുന്നു എന്നാരോപിച്ച് നാട്ടുകാരേയും കൂട്ടി തിരച്ചിലിനിറങ്ങി. പരിസരങ്ങളില്‍ നിന്നായി 1000 ലീറ്ററോളം കോട പിടികൂടി നശിപ്പിച്ചു. വാറ്റുപകരണങ്ങള്‍ എക്സൈസിന് കൈമാറുന്നതിലും…
Read Moreലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണം; പോലീസ് ഹൈക്കോടതിയിലേക്ക്
കൊച്ചി: ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് എതിരെ പോലീസ് ഹൈക്കോടതിയിലേക്ക്. ബലാൽസംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്നും എംഎൽഎ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നുമാണ് പോലീസ് ഭാഷ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ ഹർജി നൽകാനാണ് പോലീസ് തീരുമാനം. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയാണ് കഴിഞ്ഞ 20-ന് എൽദോസിന് ജാമ്യം അനുവദിച്ചത്. യാതൊരു രാഷ്ട്രീയ ഇടപെലും നടത്തരുതെന്നും സംസ്ഥാനം വിട്ടു പോകരുതെന്നും ഫോണും പാസ്പോർട്ടും കോടതിയിൽ സമർപ്പിക്കണം എന്നുമുള്ള കടുത്ത ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്. യുവതിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോവളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ കേസിൽ വധശ്രമത്തിനും പീഡനത്തിനും തെളിവുകളുണ്ടെന്നും ഇക്കാര്യങ്ങൾ വിശദമായി പരിഗണിക്കാതെയാണ് അഡിഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടും. അതേസമയം ബലാൽസംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്നും പോലീസ് പറയുന്നു.
Read Moreകോഴിക്കോടുനിന്നു കൊണ്ടുപോയ വ്യാപാരിയെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിട്ടു; സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്
സ്വന്തം ലേഖകന്‍കോഴിക്കോട്: താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്റഫ് മൂന്നു ദിവസങ്ങൾക്കുശേഷം തിരികെയെത്തി. അഷ്റഫിനെ കണ്ടെത്താൻ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്റഫ് പറയുന്നത്. കൊല്ലത്തുനിന്നു ബസിലാണ് കോഴിക്കോട്ടെത്തിയത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അഷ്റഫ് പറയുന്നു. അഷ്റഫിന്റെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. അഷ്റഫിൽനിന്നു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.അതേസമയം സംഭവത്തിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ്…
Read Moreകോയമ്പത്തൂർ കാർ സ്ഫോടനം; ചാവേർ ആക്രമണമെന്ന സംശയം ബലപ്പെടുന്നു; സ്ഫോടനത്തിൽ മരിച്ച ജമീഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ഞെട്ടിക്കുന്നത്…
സ്വന്തം ലേഖകൻ കോയമ്പത്തൂര്‍: കാർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടിയതായി സൂചന. സ്ഫോടനത്തിൽ മരിച്ച ജമീഷ മുബീന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണ സംഘത്തിന് ലഭിച്ചു. “തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം, സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം’… എന്ന രീതിയിൽ ഉള്ള വരികളാണ് സ്റ്റാറ്റസ് എന്നാണ് സൂചന.സ്ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന് വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമീഷ മൂബിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചനയുമുണ്ട്. മുബീന്റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമീഷയുടെ വീട്ടിൽ നിന്ന് സംശയാസ്പദമായ രേഖകള്‍ പലതും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്ട്രേറ്റ്, കമ്മീഷണർ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടിൽ…
Read Moreകണ്ടെത്തിയത് കസേരയില്‍ ചലനമറ്റ നിലയില്‍ ! പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിയത് ആര്‍ക്കുവേണ്ടി; ജയലളിതയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹത…
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരന് ജയകുമാറിന്റെ മരണത്തിലും ദുരൂഹതയെന്ന് ആരോപണമുയരുന്നു. ജയകുമാറിന്റെ മകള്‍ ദീപ തമിഴ് വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അച്ഛന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചത്. ജയലളിതയുടെ ഏകസഹോദരനായിരുന്നു ജയകുമാര്‍. ശശികലയുടെ സഹോദരിയുടെ മകന് സുധാകരനെ ജയലളിത വളര്‍ത്തുപുത്രനായി സ്വീകരിച്ചതിനെ ജയകുമാര്‍ എതിര്‍ത്തിരുന്നു. സുധാകരന്റെ വിവാഹം അത്യാഡംബരപൂര്‍വം ജയലളിതയുടെ നേതൃത്വത്തില്‍ നടത്തി അധികം കഴിയുംമുമ്പായിരുന്നു ജയകുമാറിന്റെ മരണം. തടിച്ച ശരീരപ്രകൃതമായിരുന്നെങ്കിലും വലിയ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നില്ല. പെട്ടെന്ന് മരണം സംഭവിച്ചതിനാല്‍ അന്നുതന്നെ സംശയം തോന്നിയിരുന്നെന്നും ദീപ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഒരുങ്ങിയിരുന്നെങ്കിലും ഒരു ഉയര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് ഇടപെട്ട് അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നായിരുന്നു ജയലളിതയുടെ നിര്‍ദേശമെങ്കിലും വേറെ ചിലരുടെ ഇടപെടല്‍ ഈ തീരുമാനം അട്ടിമറിച്ചെന്ന് ദീപ ആരോപിച്ചു. ശശികലയാണ് ഇതിനുപിന്നിലെന്ന് ദീപ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ജയലളിതയെയും തങ്ങളുടെ കുടുംബത്തെയും തമ്മില്‍ അകറ്റിയത്…
Read More