കായംകുളം: ‘ന്യൂജെൻ തലമുറയും ലഹരിയും സംബന്ധിച്ച്’ ഗൗരവമായ വർത്തമാനങ്ങൾ നടക്കുന്നതിനിടെ വേദിക്ക് മുന്നിൽ ബൈക്കിലെത്തി കുടുങ്ങിപ്പോയ ഫ്രീക്കൻമാർ സദസിനെ പൊട്ടിച്ചിരിപ്പിച്ച് കടന്നുപോയി. വള്ളികുന്നം പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി ചൂനാട് ചന്തയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സംഗമത്തിനിടെ അരങ്ങേറിയ രസകരമായ സംഭവം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. വള്ളികുന്നം എ.എസ്.ഐ കെ.ജി. ജവഹർ ലഹരി വിരുദ്ധ ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു. വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്‍റെ ഒരു ഭാഗത്തായിരുന്നു വേദി. ഇതിനിടെയാണ് ഒരു ബൈക്കിൽ മൂന്നു ചെറുപ്പക്കാർ മുന്നിലൂടെ പോയത്. കൃത്യം വേദിക്ക് മുന്നിലെത്തിയതും ബൈക്ക് ഓഫായി. ഇതോടെ പ്രസംഗവും ഒന്നു സ്റ്റോപ്പായി. പിന്നൊന്നും നോക്കിയില്ല, സ്റ്റേജിലേക്ക് നോക്കി ‘സോറി’ എന്നു പറഞ്ഞു ബൈക്കിലെത്തിയവർ. ഇത് കേട്ട് സദസും പ്രാസംഗികനും ഒരുപോലെ ചിരിച്ചുപോയി. ഇതിനിടയിൽ സ്റ്റാർട്ടായ ബൈക്കിൽ മൂവരും സമയം കളയാതെ സ്ഥലം വിടുകയും ചെയ്തു. ഈ സമയം…
Read MoreCategory: Loud Speaker
ഇരുചക്രവാഹനത്തില്‍ ഇഡലിയുമായി എത്തുന്ന ബികോം ബിരുദധാരി! സോഷ്യല്‍ മീഡിയയില്‍ വെെറലായി യുവാവ്
വിദ്യാഭ്യാസ യോഗ്യതകള്‍ പലപ്പോഴും ഉപജീവന മാര്‍ഗത്തിന് ഉതകാത്ത ധാരാളംപേരെ നമുക്ക് സമൂഹത്തില്‍ കാണാം. അതുപോലെ തന്നെ എന്തെങ്കിലും വ്യവസായം ആരംഭിക്കണമെന്ന ആഗ്രഹക്കാരും നമുക്കിടയില്‍ ഉണ്ട്. ഈ രണ്ടുകാര്യത്തിലുംപെടുന്ന ഒരാളുടെ ജീവിതമാണ് സ്വഗ്സേ ഡോക്ടര്‍ ഒഫീഷല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയിലുള്ളത്. വീഡിയോയില്‍ അവിനാഷ് എന്ന യുവാവ് ബെെക്കില്‍ കൊണ്ടുനടന്ന് ഭക്ഷണം വില്‍ക്കുന്നത് കാണാം. 2019ല്‍ ബികോമില്‍ ബിരുദം പൂര്‍ത്തിയാക്കിയ ആളാണ് അവിനാഷ്. മുമ്പ് മക്ഡൊണാള്‍ഡ്സ് ജീവനക്കാരനായിരുന്ന ഈ യുവാവിന് സ്വന്തമായൊരു ഹോട്ടല്‍ തുടങ്ങണമെന്നായിരുന്ന ആഗ്രഹം എന്നാല്‍ സാമ്പത്തിക പ്രശ്നം നിമിത്തം അത് സാധിച്ചില്ല. അപ്പോഴാണ് എന്തുകൊണ്ട് ബൈക്കില്‍ കച്ചവടം ആരംഭിച്ചുകൂടാ എന്ന് അവിനാഷ് ചിന്തിച്ചത്. നിലവില്‍ ഫരീദാബാദില്‍ റോഡരികില്‍ ഇഡലിയും സാമ്പാറും വില്‍ക്കുകയാണ് അദ്ദേഹം. അവിനാഷിന്‍റെ ഭാര്യയാണ് വില്‍ക്കാനുള്ള ഇഡലിയും സാമ്പാറും ഉണ്ടാക്കുന്നത്. അച്ഛന്‍റെ മരണശേഷം അമ്മയും സഹോദരനും ഭാര്യയും അടങ്ങിയ കുടുംബത്തിന്‍റെ ഏക ആശ്രയം…
Read Moreസംസ്ഥാനത്ത് തോരാമഴ തുടരുന്നു; ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചേക്കും; വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി മുതൽ തൊരാതെ പെയ്യുന്ന കനത്ത മഴയിൽ തലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരത്ത് മലയോരമേഖലയില്‍ കനത്തമഴ പെയ്യുകയാണ്. ചുള്ളിമാനൂര്‍ വഞ്ചുവത്ത് മണ്ണിടിഞ്ഞ് തിരുവനന്തപുരം–ചെങ്കോട്ട ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.പത്തനംതിട്ട ജില്ലയിലും പലയിടത്തും കനത്ത മഴ തുടരുകയാണ്. പമ്പയിലും സന്നിധാനത്തും ഇന്നലെ ഉച്ച മുതല്‍…
Read Moreനരബലിക്ക് മൂന്നാമത് ഒരു സ്ത്രീയും കൂടി ഇരയായിട്ടുണ്ടോ? ഉത്തരം പറയാതെ ഷാഫി മൗനം പാലിക്കുന്നത് അന്വേഷണം വഴിതിരിക്കാൻ ; പോലീസ് പറയുന്നതിങ്ങനെ
പത്തനംതിട്ട: ഇരട്ട നരബലിക്കു വിധേയരായ റോസ് ലിയും പത്മയും കൂടാതെ ഒരു സ്ത്രീ കൂടി മുഹമ്മദ് ഷാഫിയുടെ ക്രൂരതയ്ക്കു വിധേയായിട്ടുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് പോലീസിനും കഴിയുന്നില്ല. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇലന്തൂരില്‍ ഭഗവല്‍സിംഗിന്റെ വീട്ടുവളപ്പില്‍ വിശദമായ പരിശോധന നടന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും മൂന്നാമതൊരു കൊലപാതകത്തിലും നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്കു ബന്ധമുണ്ടോയെന്ന അന്വേഷണത്തിന് വിരാമമാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ വ്യക്തമായ ഉത്തരം ഷാഫി അന്വേഷണസംഘത്തിനു നല്‍കിയിട്ടില്ല. എന്നാല്‍ ഇരട്ട നരബലിക്കേസിലെ അന്വേഷണത്തെ വഴിതിരിക്കാനാണ് ഈ മൗനമെന്നും സംശയിക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നു കാണാതായ സ്ത്രീകളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ചില ദുരൂഹതകള്‍ ഉയര്‍ന്നുവന്നത്. സമാനമായ സാഹചര്യത്തില്‍ ഒരു കേസില്‍ അന്വേഷണം ഷാഫിയിലേക്കു നീങ്ങുന്ന സൂചനയുണ്ട്.ഷാഫിയുടെ കൊലപാതക ശൈലിയാണ് പോലീസിനെയും ഞെട്ടിച്ചിരിക്കുന്നത്. അത്യന്തം ക്രൂരമായ രീതിയില്‍ കൊല…
Read Moreഎകെജി സെന്റര്‍ പടക്കമേറ് കേസ് ! യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്…
എകെജി സെന്ററില്‍ പടക്കമെറിഞ്ഞ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്, ടി.നവ്യ, സുബീഷ് എന്നിവര്‍ക്കായാണ് നോട്ടീസ് ഇറക്കിയത്. ക്രൈംബ്രാഞ്ച് എസ്പി നോട്ടീസ് വിമാനത്താവള അധികൃതര്‍ക്കും മറ്റുള്ള ഏജന്‍സികള്‍ക്കും കൈമാറി. മൂവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എകെജി സെന്ററില്‍ പടക്കം എറിയാന്‍ ഉപയോഗിച്ചസ്കൂട്ടര് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായ സുബീഷിന്റേതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്, സ്കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന് തന്റെ കാറില്‍ കഴക്കൂട്ടത്തേക്കും പോയി. സ്കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തുകയായിരുന്നു. ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ…
Read Moreലൈംഗിക ബന്ധവും പ്രശ്‌നങ്ങളും! ഹെൽത്ത് ജീവനക്കാരൻ എന്ന വ്യാജേന വെൽഡിംഗ് തൊഴിലാളി സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി അശ്ലീല ചോദ്യങ്ങൾ; കോതമംഗലം സ്വദേശി അറസ്റ്റിൽ
ഹെൽത്ത് ജീവനക്കാരൻ എന്ന വ്യാജേന സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി അശ്ലീല ചോദ്യങ്ങൾ ചോദിച്ചയാളെ പോലീസ് പിടികൂടി. കോതമംഗലം സ്വദേശി ദിലീപ് കുമാർ എന്നയാളെയാണ് പോലീസ് പിടികൂടിയത്. ആലുവ ചൂർണ്ണിക്കര പഞ്ചായത്തിൽ നിരവധി വീടുകളിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനാണെന്ന വ്യാജേനയാണ് ഇയാൾ കയറിയത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ സ്ത്രീകളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സംശയമായി. ലൈംഗിക ബന്ധത്തെക്കുറിച്ചും പ്രശ്നങ്ങളെ കുറിച്ചുമായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്. പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാരെ ബന്ധപ്പെട്ട ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. വെൽഡിംഗ് തൊഴിലാളിയാണിയാൾ.
Read Moreഎല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെനെതിരെ പുതിയ പരാതിയുമായി യുവതി രംഗത്ത്! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെനെതിരെ പുതിയ പരാതിയുമായി യുവതി രംഗത്ത്. എംഎല്‍എ പണം നല്‍കി നവമാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അതിനിടെ, ഒളിവിലുള്ള എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരുകയാണ് പൊലീസ്. യുവതിയെ കൈയേറ്റം ചെയ്യുന്നതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഈ മാസം 11നാണ് എല്‍ദോസിനെതിരെ കോവളം പൊലീസ് കേസെടുക്കുന്നത്. അടുത്ത ദിവസമാണ് ബലാത്സംഗം കുറ്റം ചുമത്തുന്നത്. പതിനൊന്ന് മുതല്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണ്
Read Moreസൽമാൻ ലഹരി ഉപയോഗിക്കും, ആമിറിന്റെ കാര്യമറിയില്ല; നടിമാരുടെ അവസ്ഥയും മോശം..! ബാബാ രാംദേവ് പറയുന്നു…
ബോളിവുഡ് താരങ്ങൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ഉത്തർപ്രദേശിൽ ലഹരിവിരുദ്ധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഷാറുഖ് ഖാന്റെ മകൻ ലഹരിപ്പാർട്ടി നടത്തുന്നതിനിടെയാണ് പിടിയിലായത്. അദ്ദേഹം ജയിലിലായി. സൽമാൻ ഖാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ആമിർ ഖാനെക്കുറിച്ച് അറിയില്ല. ആർക്കറിയാം എത്ര സിനിമാ താരങ്ങൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന്? നടിമാരുടെ അവസ്ഥയും മോശമാണ്. സിനിമാ മേഖലയിൽ എല്ലായിടത്തും ലഹരി വസ്തുക്കൾ ലഭിക്കും. രാഷ്ട്രീയത്തിലും ലഹരി കിട്ടും. തിരഞ്ഞെടുപ്പ് സമയത്ത് മദ്യം വിതരണം ചെയ്യുന്നു. ഇന്ത്യ ലഹരിമുക്തമാകണമെന്ന് നമ്മൾ പ്രതിജ്ഞ ചെയ്യണം’– രാംദേവ് പറഞ്ഞു. സിനിമാ താരങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയാറായില്ല. കഴിഞ്ഞ വർഷമാണ് ഷാറുഖിന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്നു കേസിൽ അറസ്റ്റ് ചെയ്തത്. 20 ദിവസം ജയിലിൽ കിടന്ന ആര്യനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു.
Read Moreഒരു സ്ത്രീയെ വിവാഹം കഴിക്കുകയും പരസ്ത്രീ ബന്ധത്തിലൂടെ മക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് മുസ്‍ലിംകളെ ഭീഷണിപ്പെടുത്തുന്നത്..! വിവാദ പ്രസ്താവന
ന്യൂഡൽഹി: ഹിന്ദുക്കളെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നാരോപിച്ച് ആൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ യു.പി പ്രസിഡന്റ് ഷൗക്കത്ത് അലിക്കെതിരെ കേസെടുത്തു. ഒരു സ്ത്രീയെ വിവാഹം കഴിച്ച്, പരസ്ത്രീ ബന്ധം തുടർന്ന് അവരിൽ നിയമവിരുദ്ധമായി കുട്ടികളെ സൃഷ്ടിക്കുകയും ചെയ്യുന്നവരാണ് മുസ്‍ലിംകളെ ഭീഷണിപ്പെടുത്തുന്നതെന്ന ഷൗക്കത്ത് അലിയുടെ പ്രസ്താവനയാണ് വിവാദമായത്. സംഭാലിൽ പ്രസംഗത്തിനിടെയാണ് ഷൗക്കത്ത് അലി വിവാദ പ്രസ്താവന നടത്തിയത്. മതസൗഹാർദം തകർത്തുവെന്നാരോപിച്ചാണ് ഷൗക്കത്ത് അലിക്കെതിരെ കേസെടുത്തത്. പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് ഷൗക്കത്ത് അലിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്തുവന്നത്. ”മുസ്‍ലിംകൾ രണ്ട് സ്ത്രീകളെ വിവാഹം ചെയ്യുന്നുണ്ടെങ്കിൽ, രണ്ടുപേരെയും ഒരുപോലെ ബഹുമാനിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ഒരു തവണ വിവാഹം കഴിക്കുകയും പരസ്ത്രീകളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നു”-ഷൗക്കത്ത് അലി ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് അടിത്തറയിളകുമ്പോൾ അവർ മുസ്‍ലിംകൾക്കെതിരെ തിരിയുന്നു. അപ്പോൾ അവർ പറയുന്നു മുസ്ലിംകൾക്ക് കൂടുതൽ കുട്ടികളുണ്ടെന്ന്. ചിലപ്പോൾ…
Read Moreവിവാഹിതനൊപ്പം ഒളിച്ചോടിയതിനു താലിബാൻ കല്ലെറിഞ്ഞു കൊല്ലുംമുന്പേ യുവതി ജീവനൊടുക്കി! ഒളിച്ചോടിയ വിവാഹിതന്റെ വധശിക്ഷ കഴിഞ്ഞ വ്യാഴാഴ്ച നടപ്പാക്കി
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിവാഹിതനൊപ്പം ഒളിച്ചോടിയതിനു താലിബാൻ കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ച യുവതി ജീവനൊടുക്കി. ഘോർ പ്രവിശ്യയിലാണു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവതിയുടെ ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പൊതുജനമധ്യത്തിൽ അവഹേളിക്കപ്പെടുന്നതൊഴിവാക്കാൻ യുവതി ജീവനൊടുക്കുകയായിരുന്നു. യുവതിക്കൊപ്പം ഒളിച്ചോടിയ വിവാഹിതന്റെ വധശിക്ഷ കഴിഞ്ഞ വ്യാഴാഴ്ച നടപ്പാക്കിയെന്നു ഖാമാ പ്രസ് അറിയിച്ചു. സ്ത്രീകളുടെ ജയിൽ ഇല്ലാത്തതുമൂലമാണു കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചതെന്നു ഘോർ പ്രവിശ്യയിലെ താലിബാൻ പോലീസ് തലവൻ അബ്ദുൾ റഹ്മാൻ പറഞ്ഞു. സ്ത്രീകൾ വീടുവിട്ടുപോകുന്നത് ഈയിടെയായി രാജ്യത്തു വർധിച്ചിരിക്കുകയാണ്. ഇങ്ങനെ പോകുന്നവരെ പൊതുസ്ഥലത്ത് ചാട്ടവാറടിക്കു വിധേയരാക്കുകയോ കല്ലെറിഞ്ഞു കൊല്ലുകയോ ആണു ചെയ്യുന്നത്. കഴിഞ്ഞ വർഷം താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചശേഷം സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുകയാണ്. ആറാം ഗ്രേഡിനു ശേഷം പെണ്‍കുട്ടികൾക്കു സ്കൂളിൽ പോകാനാവില്ല. ആയിരക്കണക്കിനു സ്ത്രീകളെ ജോലിസ്ഥലങ്ങളിൽനിന്ന് ഒഴിവാക്കി. മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 80 ശതമാനം സ്ത്രീകൾക്കും ജോലി നഷ്ടമായി.…
Read More