ത് കോട്ടയം: മന്ത്രി വി.എന്‍. വാസവന് ഏറ്റുമാനൂരിലെ സിപിഎം ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് പങ്കെടുത്തത് വിവാദത്തിലായി. ഇതോടെ ലൗലി ജോര്‍ജിനോട് വിശദീകരണം ആവശ്യപ്പെട്ട് കോട്ടയം ഡിസിസി. ശനിയാഴ്ചയാണ് ഏറ്റുമാനൂരിലെ റിംഗ് റോഡുകളുടെ നിര്‍മാണത്തെക്കുറിച്ചും ബൈപാസ് റോഡിന്റെ ഉദ്ഘാടനത്തെകുറിച്ചും വിശദീകരിക്കാന്‍ മന്ത്രി വി.എന്‍. വാസവന് എംഎല്‍എ ഓഫീസില്‍ പത്രസമ്മേളനം വിളിച്ചത്. പിന്നീടാണ് പത്രസമ്മേളനം സിപിഎം ഓഫീസിലേക്ക് മാറ്റിയത്. സ്ഥലപരിമിതി മൂലമാണ് പത്രസമ്മേളനം പാര്‍ട്ടി ഓഫീസിലേക്ക് മാറ്റിയതെന്നാണ് ഇവരുടെ വിശദീകരണം. മന്ത്രിയോടൊപ്പം ചെയര്‍പേഴ്സണ്‍ പാര്‍ട്ടി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടിയായതിനെ തുടര്‍ന്നാണ് ചെയര്‍പേഴ്സണോടു കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിശദീകരണം ചോദിച്ചത്. വിവാദം അനാവശ്യം: ചെയർപേഴ്സൺ നഗരസഭ പരിധിയിലെ റിംഗ് റോഡുകളുടെ നിര്‍മാണത്തെക്കുറിച്ചും ഏറ്റുമാനൂര്‍-പട്ടിത്താനം ബൈപാസിന്റെ ഉദ്ഘാടനത്തെക്കുറിച്ചും വിശദീകരിക്കാനുള്ള പത്രസമ്മേളനമായതിനാലാണു പങ്കെടുത്തത്. സ്ഥലം തികയാതെ വന്നപ്പോഴാണ് പത്രസമ്മേളനം സിപിഎം…
Read MoreCategory: Loud Speaker
പാരമ്പര്യശൈലി പ്രഖ്യാപനം ഉപേക്ഷിച്ചു; കേരള കോൺഗ്രസ്-എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തു
കോട്ടയം: പാരന്പര്യശൈലിയിൽ പ്രഖ്യാപനം ഉപേക്ഷിച്ചു കേഡർ സ്വഭാവം കൈവരിച്ചു കേരള കോണ്‍ഗ്രസ് എം ചെയർമാനായി ജോസ് കെ. മാണി എംപിയെ തെരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസുകളുടെ ചരിത്രത്തിൽ ആദ്യമായാണു താഴെത്തട്ടു മുതൽ തെരഞ്ഞെടുപ്പ് നടത്തി സംസ്ഥാന സമ്മേളനത്തിൽ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. കോണ്‍ഗ്രസ് എം പാർലമെന്ററി പാർട്ടി ലീഡറായി മന്ത്രി റോഷി അഗസ്റ്റിനെയും വൈസ് ചെയർമാൻമാരായി തോമസ് ചാഴികാടൻ എംപി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പി.കെ. സജീവ് എന്നിവരെയും എൻ.എം. രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. സ്റ്റീഫൻ ജോർജ് (ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി), എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പി.എം. മാത്യു, പ്രഫ. കെ.ഐ. ആന്റണി, വിജി എം. തോമസ്, ജെന്നിക്സ് ജേക്കബ്, ജോയിസ് പുത്തൻപുര, ബെന്നി കക്കാട്, ജേക്കബ് തോമസ് അരികുപുറം, ബേബി ഉഴുത്തുവാൽ, സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ടി.ഒ.…
Read Moreതലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട ! അരങ്ങേറിയത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍; പ്രതികളെ ഓടിച്ചിട്ടു പിടിച്ച് പോലീസ്…
കോട്ടയം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടു പേരെ അറസ്റ്റു ചെയ്തു. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെ തലയോലപ്പറമ്പില്‍ സിനിമാ രംഗങ്ങളെ വെല്ലുന്നരീതിയിലായിരുന്നു പോലീസിന്റെ ലഹരിവേട്ട. എറണാകുളം ഭാഗത്തുനിന്നാണ് രണ്ടുപേരും കാറില്‍ കഞ്ചാവുമായി വന്നത്. ഇവരുടെ വാഹനം വെട്ടിക്കാട്ട് മുക്കില്‍വെച്ച് പോലീസ് തടയാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ പോലീസിനെ വെട്ടിച്ച് കാറുമായി മുന്നോട്ടുപോയി. തുടര്‍ന്ന് പോലീസ് കാറിനെ പിന്തുടര്ന്നു. ഇതോടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഡോര്‍ തുറന്ന് ചാടുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. ഇതിനിടെ കാറുമായി മുന്നോട്ടുപോയ രണ്ടാമനെ പോലീസ് സംഘം പിന്തുടര്ന്ന് തലയോലപ്പറമ്പ് ജംഗ്ഷന് സമീപത്തുവെച്ചും പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. എവിടെനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്, എവിടെ…
Read Moreഏജന്റ് ലിമ..! നരേന്ദ്ര മോദിയുടെ അംഗരക്ഷന്‍ മുതല്‍ ജയില്‍പുള്ളിവരെ ആയ ഒരെഴുത്തുകാരന്റെ ജീവിതം സിനിമയാകുമ്പോള്‍…
ജീവിതം നമുക്ക് പല വേഷങ്ങള്‍ സമ്മാനിക്കാറുണ്ട്. ലക്കി ബിഷ്ത് എന്ന മനുഷ്യനെ സംബന്ധിച്ച് റോ ഏജന്റ്, നരേന്ദ്ര മോദിയടക്കമുള്ളവരുടെ അംഗരക്ഷകന്, ചലച്ചിത്ര നിര്‍മാതാവ്, എഴുത്തുകാരന് എന്തിനേറെ ജയില്‍പ്പുള്ളി എന്നിങ്ങനെ ആരെയും അമ്പരപ്പിക്കുന്ന റോളുകളാണ് ലഭിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിലെ ഗംഗോലിഹാട്ടിലാണ് ലക്കി ബിഷ്ത് ജനിച്ചത്. സൈനികരുടെ കുടുംബത്തില്‍ നിന്നുള്ള ലക്കി 2003ല്‍ തന്റെ 16-ാം വയസില്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) ഏജന്‍സിയില്‍ ചേര്‍ന്നു. ശേഷം രണ്ടര വര്‍ഷം പ്രത്യേക പരിശീലനത്തിനായി ഇസ്രായേലില്‍ ചെലവഴിച്ചു. റോ ഏജന്റായി പ്രവര്‍ത്തിക്കുമ്പോള്‍ ഇദ്ദേഹം പല രാജ്യങ്ങളിലും ദൗത്യങ്ങള്‍ക്കായി യാത്ര ചെയ്തിട്ടുണ്ട്. മാത്രമല്ല അസം റൈഫിള്‍സ്, പ്രത്യേക സേന, ഇന്ത്യന്‍ ആര്‍മി എന്നിവയുടെയും ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട് ലക്കി. റോ യില്‍ നിന്നും ഒരു ഇടവേള എടുത്ത് അദ്ദേഹം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ (എന്‍എസ്ജി) ചേര്‍ന്നു. ഈ കാലയളവില്‍ നരേന്ദ്ര മോദി…
Read Moreചെവിയില്‍നിന്ന് പിടിത്തംവിട്ടാല് തീര്‍ന്ന്…!നായയും കടുവയും തമ്മിലെ പൊരിഞ്ഞ പോരാട്ടം; പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കടുവ; ഒടുവില്‍…
നായകള്‍ എതിരാളികളെ നേരിടുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ നാം നേരത്തെയും കണ്ടിരിക്കുമല്ലൊ. എതിരാളി ആരായാലും ഒന്നു കുരയ്ക്കുകയെങ്കിലും ചെയ്യാതിരിക്കില്ല നായകള്‍. മിക്കപ്പോഴും പൂച്ചകളുമായും മറ്റും വഴക്കിടുന്ന നായകളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അവയില്‍ മിക്കതും തമാശ നിറഞ്ഞതുമായിരിക്കും. എന്നാല്‍ കടുവയുമായി വഴക്കുണ്ടാക്കുന്ന ഒരു നായയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ താരം. അനിമല്‍സ് പവേര്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കിട്ട വീഡിയോയില്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലെ ഒരു നായ കടുവയുമായി വഴക്കിടുന്നതാണുള്ളത്. കടുവയുടെ ചെവിക്ക് താഴെ കടിച്ച് പിടിച്ചിരിക്കുകയാണ് ഈ നായ. പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ കടുവ കഴിയുന്നത്ര പരിശ്രമിക്കുന്നതും കാണാം. ഇവര്‍ക്കടുത്തായി ഒരു സിംഹത്തെയും ദൃശ്യങ്ങളില്‍ കാണാം. കുറച്ചാളുകളും കാഴ്ചക്കാരായി നില്‍പ്പുണ്ട്. ഏതായാലും വീഡിയോ അവസാനിക്കുന്നതുവരെ നായയ്ക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. “വിട്ടയച്ചാല്‍ പട്ടി തീര്‍ന്നു’ എന്നാണതിലൊരു കമന്റ്.
Read More150 രൂപയ്ക്ക് 300 കിലോമീറ്റർ! ഹോംമെയിഡ് ഹൈഡ്രജൻ കാർ; കർഷക പുത്രന്റെ കണ്ടുപിടിത്തം കിടിലൻ
മഹാരാഷ്ട്ര സ്വദേശിയായ ഹർഷൽ നക്ഷാനെ വാഹനപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. യവത്മാൽ ജില്ലയിലെ സാധാരണ കർഷകന്റെ മകനായി ജനിച്ച നക്ഷാനെയാണ് ഓട്ടോമൊബൈൽ രംഗത്തെ പുത്തൻ താരം. വെറും 150 രൂപ ചെലവിൽ 300 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഹോംമെയിഡ് ഹൈഡ്രജൻ കാർ നിർമിച്ചു ശ്രദ്ധ നേടി നക്ഷാനെ. ഇന്ധന വില ഉയരുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള ബദൽ വാഹനങ്ങൾ ആവശ്യമാണ്. മെക്കാനിക്കൽ എൻജിനീയറിംഗിൽ എംടെക് ഹർഷൽ നക്ഷാനെ നിസാരക്കാരനല്ല. മെക്കാനിക്കൽ എൻജിനീയറിംഗിൽ എംടെക് ബിരുദധാരിയാണ് ഈ ചെറുപ്പക്കാരൻ. നിലവിൽ ഇന്റർനെറ്റ് സേവനധാതാവായി പ്രവർത്തിക്കുകയാണ് നക്ഷാനെ. തന്റെ ബാല്യകാല സുഹൃത്തിന്റെ സഹായവും കാർ നിർമിക്കുന്നതിൽ നക്ഷാനെക്കു ലഭിച്ചു. നക്ഷാനെയുടെ വീട്ടിൽ വച്ചാണ് കാറിന്റെ നിർമാണജോലികൾ പൂർത്തിയാക്കിയത്. ഇന്ധനവില കൂടിയ സാഹചര്യത്തിൽ എല്ലാവരും ബദർ മാർഗങ്ങൾ ആലോചിക്കുന്ന കാലമാണിതെന്ന് നക്ഷാനെ പറഞ്ഞു. താനും അങ്ങനെയൊക്കെ ചിന്തിക്കുകയും ചെയ്തു. വാഹനങ്ങളുടെ പ്രവർത്തനച്ചെലവു കുറയ്ക്കുക എന്ന ലക്ഷ്യമാണു തന്നെ…
Read Moreപതിമൂന്നുകാരന്റെ ആരാധന അതിര് കടന്നു! പ്രിയപ്പെട്ടയാളെ കാണാന്‍ 250 കിലോ മീറ്റർ സൈക്കിളിൽ സഞ്ചരിച്ച ബാലനെ കണ്ടെത്തി
ന്യൂഡൽഹി: തനിക്കേറ്റവും പ്രിയപ്പെട്ട യൂട്യൂബറെ കാണാൻ 250 കിലോ മീറ്ററോളം സൈക്കിളിൽ സഞ്ചരിച്ച കൗമാരക്കാരനെ പോലീസ് കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറി. പഞ്ചാബിലെ പാട്യാലയിൽ നിന്നും 250 കിലോ മീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ഡൽഹിയിലെത്തിയ ഈ ബാലന്റെ പ്രായം 13 വയസാണ്. യൂട്യൂബിൽ 1.7 കോടിയോളം ഫോളോവേഴ്സുള്ള ട്രിഗാർഡ് ഇൻസാൻ എന്ന നിഷയ് മൽഹാനെ കാണാനാണ് ബാലൻ ഇത്രെയും കഷ്ടപ്പെട്ടത്. നിഷായ്യുടെ പിതാംപുരയിലെ അപ്പാർട്ട്മെന്റിൽ കുട്ടി എത്തിയിരുന്നുവെങ്കിലും ഇദ്ദേഹത്തെ കാണാൻ സാധിച്ചില്ല. നിഷായ് ദുബായിലേക്ക് പോയിരുന്നു. ഒക്ടോബർ നാലിനാണ് കുട്ടിയെ കാണാതായത്. ട്രിഗാർഡ് ഇൻസാന്റെ കടുത്ത ആരാധകനായ കുട്ടി അദ്ദേഹത്തെ കാണാൻ തന്നെ പുറപ്പെട്ടതായിരിക്കുമെന്ന് മാതാപിതാക്കൾക്ക് ഊഹമുണ്ടായിരുന്നു. കുടുംബവും പട്യാല പോലീസും സോഷ്യൽ മീഡിയ ഉപയോഗിച്ച് സൂചനകൾ ശേഖരിക്കുകയും ഡൽഹി പോലീസിനെ ബന്ധപ്പെടുകയും ചെയ്തു. കൂടാതെ പോലീസ് വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് യൂട്യൂബറും കുട്ടിയെ കണ്ടെത്താൻ സഹായിച്ചിരുന്നു. കുട്ടി…
Read Moreബോർഡ് നോക്കി കയറുക, കെഎസ്ആർടിസി ബസല്ല കള്ളുഷാപ്പാണ്! കെഎസ്ആർടിസി ബസിന്റെ മോഡലിലുള്ള കള്ളുഷാപ്പ് നിർമാണം വിവാദമാകുന്നു
തുറവൂർ: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മോഡലിൽ കള്ളുഷാപ്പ് നിർമിച്ചിരിക്കുന്നത് വിവാദമാകുന്നു. ജനങ്ങളെ ആകർഷിക്കാൻ കള്ളുഷാപ്പുകൾ പലതരം സംവിധാനങ്ങൾ ചെയ്യാറുണ്ട്. ഫാമിലി കള്ളുഷാപ്പ്, വഞ്ചിയിൽ കള്ളുഷാപ്പ്, ഹട്ടിൽ കള്ളുഷാപ്പ്, ഹൗസ് ബോട്ടിൽ ഷാപ്പ്, കപ്പലിൽ കള്ളുഷാപ്പ് തുടങ്ങിയ വിവിധ രൂപത്തിലും ഭാവത്തിലും ഭംഗിയിലും കള്ളുഷാപ്പുകൾ നിർമിക്കാറുണ്ട്. എന്നാൽ, ഇവിടെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മോഡലിൽ കള്ളുഷാപ്പ് ഉണ്ടാക്കിയിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. പള്ളിത്തോട് – ചാവടി റോഡിന്റെ വശത്തായി പള്ളിക്കച്ചിറയിൽ പാടശേഖരത്തിനു നടുക്കായി പ്രവർത്തിക്കുന്ന കള്ളുഷാപ്പാണ് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ മോഡലിലും അതേ കളർ പെയിന്റിന്റെ ഡിസൈനിലും പണിതിരിക്കുന്നത്. പഴയ ബസുകൾ ക്ലാസുമുറികൾക്കും റസ്റ്ററന്റുകൾ തുടങ്ങിയവയ്ക്കായി വിട്ടുനൽകുമെന്നുള്ള പ്രഖ്യാപനം കേട്ട ജനം സർക്കാർ ബസ് കള്ളുഷാപ്പിനായി വിട്ടുനൽകിയതാണോ എന്ന സംശയത്തിലാണ്. മുമ്പ് ഇവിടെ ഹൗസ് ബോട്ട് മോഡലിലാണ് ഷാപ്പ് പണിതിരുന്നത്. ഇത് നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വലിയ തരംഗമായിരുന്നു. കെഎസ്ആർടിസി…
Read Moreമാതാപിതാക്കളോട് കയർക്കാം; മോദിയെയും ഷായെയും അധിക്ഷേപിക്കുന്നത് സഹിക്കില്ല! ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു
പുനെ: മാതാപിതാക്കളോട് മോശമായി സംസാരിക്കുന്നതിൽ തെറ്റില്ലെന്നും മോദിയെയും ഷായെയും കുറ്റപ്പെടുത്തുന്നത് ജനങ്ങൾ സഹിക്കില്ലെന്നുമുള്ള മഹാരാഷ്ട്ര ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. വിവാദപ്രസ്താവനകളുടെ പ്രിയ തോഴനായ മഹാരാഷ്ട്ര ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലാണ് ഈ പരാമർശം നടത്തിയത്. പുനെയിലെ സ്വകാര്യ ചടങ്ങിനിടെയാണ് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രിയായ പാട്ടീൽ ഇക്കാര്യം പറഞ്ഞത്. കോലാപ്പൂർ മേഖലയിൽ മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് സ്ഥിരം സംഭവമാണെന്നും ഇത് കുഴപ്പമില്ലെന്നും പറഞ്ഞ പാട്ടീൽ, ആരെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചാൽ പ്രദേശത്തെ ജനങ്ങൾ സഹിക്കില്ലെന്ന് കൂട്ടിച്ചേർത്തു. പാട്ടീലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നുകഴിഞ്ഞു. മാതാപിതാക്കളെ അപമാനിക്കുന്നതാണെന്ന് ബിജെപിയുടെ ഹിന്ദുത്വ നിലപാടെന്ന് ശിവസേന വിമർശിച്ചു. കോലാപ്പൂരിന്റെയും സംസ്ഥാനത്തിന്റെയും സംസ്കാരത്തെ അപമാനിക്കുന്നത് ശരിയല്ലെന്ന് പ്രതികരിച്ച എൻസിപി, നേതാക്കളെ പുകഴ്ത്തുന്പോൾ ശ്രദ്ധ പാലിക്കണമെന്നും മാതാപിതാക്കളെ അപമാനിക്കുന്നത് ശരിയല്ലെന്നും പ്രസ്താവിച്ചു.
Read Moreഎട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയെ…! ട്രെയിൻ യാത്രക്കാരിയെ ശല്യപ്പെടുത്തി; രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്
സാഗർ: ട്രെയിൻ യാത്രക്കാരിയായ യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ മധ്യപ്രദേശിലെ രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തു. സത്ന എംഎൽഎ സിദ്ധാർഥ് കുശ്വാഹ, അനുപ്പൂർ എംഎൽഎ സുനീൽ സറഫ് എന്നിവർക്കെതിരയാണ് 32 വയസുകാരിയായ യുവതി പരാതി ഉന്നയിച്ചത്. വെള്ളിയാഴ്ച രാത്രി രേവയിൽ നിന്ന് ഭോപാലിലേക്ക് സഞ്ചരിക്കുകയായിരുന്ന രേവാഞ്ചൽ എക്സപ്രസ് എച്ച് 1 കോച്ചിലാണ് സംഭവം നടന്നത്. കത്നി സ്റ്റേഷനിൽ നിന്ന് അർധരാത്രിയോടെ ട്രെയിനിൽ കയറിയ നേതാക്കൾ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കൈയിൽ കടന്നുപിടിച്ചെന്നും തങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെന്നുമാണ് ആരോപണം. യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഇവർ ഉച്ചത്തിൽ സംസാരിച്ചെന്നും പരാതിയുണ്ട്. യുവതി വിവരമറിയിച്ചതിനെ തുടർന്ന് ഇവരുടെ അഭിഭാഷകനായ ഭർത്താവ് റെയിൽവേ പോലീസിനെ വിവരമറിയിച്ചു. സാഗർ സ്റ്റേഷനിൽ കാത്തുനിന്ന പോലീസ് സംഘം നേതാക്കൾക്കെതിരെ ഐപിസി 354-ാം വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ ആരോപണം തെറ്റാണെന്ന്…
Read More