കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ശിക്ഷ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഇയാളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ജീവപര്യന്തത്തിനു പുറമേ 24 വർഷം തടവായിരുന്നു ശിക്ഷ. ഇയാൾക്ക് വധശിക്ഷ നൽകണമെന്ന സർക്കാർ ആവശ്യവും ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്നായിരുന്നു മുഹമ്മദ് നിഷാമിന്റെ ആവശ്യം. 2015 ജനുവരി 29 ന് പുലർച്ചെയായിരുന്നു നിഷാം സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ കാർ ഇടിപ്പിച്ച് വീഴ്ത്തിയത്. തൃശൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ, നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും…
Read MoreCategory: Loud Speaker
കെ ഫോണില്‍ അടിമുടി ദുരൂഹത; ഏഴു രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടാന്‍ 47 രൂപ; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഇന്‍ര്‍നെറ്റ് പദ്ധതിയായ കെ ഫോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് സതീശന് ആരോപിച്ചു. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. ഏഴു രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടാന്‍ 47 രൂപയ്ക്ക് കരാര്‍ നല്‍കിയെന്നും സതീശന് പറഞ്ഞു. പദ്ധതി 83 ശതമാനം പൂര്‍ത്തിയായെന്നു സര്‍ക്കാര്‍ അവകാശവാദം ഉന്നയിച്ചിട്ടും ഒരാള്‍ക്കു പോലും ഇതുവരെ കണക്ഷന് കിട്ടിയില്ല. പദ്ധതിക്ക് പിന്നിലുള്ളത് വന്‍ അഴിമതിയാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും സതീശന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരും മന്ത്രിമാരും വിദേശപര്യടനം നടത്തുന്നതിനെ തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും സതീശന് നിലപാടറിയിച്ചു. എന്നാല്‍ 85 തവണ വിദേശപര്യടനം നടത്തിയിട്ട് എന്തു നേട്ടമാണ് സര്ക്കാരിനുണ്ടായതെന്നു ജനങ്ങളെ ബോധിപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreനായകളെ പിടിക്കാന്‍ നാട്ടുകാരില്ല ‘ഭായ്മാർ’! പേവിഷ പ്രതിരോധ വാക്സിൻ കുത്തിവയ്ക്കാന്‍ ജീവനക്കാരും കുറവ്; ഒരു നായയെ പിടിക്കാൻ 300രൂപ കൂലി
സ്വന്തം ലേഖകന്‍കോഴിക്കോട്: സംസ്ഥാനത്ത് തെരുവു നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് കുത്തിവയ്ക്കാന്‍ അവയെ പിടികൂടുന്നതിന് അന്യസംസഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. നാട്ടില്‍ നിന്ന് ആളുകള്‍ തെരുവനായ്ക്കളെ പിടികൂടാന്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് ഇത്തരം തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. നാട്ടുകാരെ കിട്ടാൻ പാടാണ്!സംസ്ഥാനത്ത് ലക്ഷകണക്കിനു മറുനാടന്‍ തൊഴിലാളികളുണ്ട്. ഇവര്‍ വിവിധ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഇതില്‍ ജോലിയില്ലാത്ത ആളുകളെ പട്ടിപിടിത്തത്തിനു ഉപയോഗപ്പെടുത്താനാണ് തീരുമാനം. നായ പിടിത്തത്തിനു ഇന്നാട്ടുകാരെ കിട്ടാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം. പ്രതിരോധ കുത്തിവയ്പ് എടുത്ത ആളുകള്‍ മരിച്ച സാഹചര്യത്തില്‍ സമൂഹത്തില്‍ പൊതുവേ ഭയം നിലനില്‍ക്കുന്നുണ്ട്. ഇതു മറികടക്കാന്‍ സര്‍ക്കാറിനു കഴിയണം. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഒരു തെരുവു നായയെ പിടിച്ചാല്‍ 300 രൂപയാണ് പുതുക്കിയ നിരക്ക്. തദ്ദേശസ്ഥാപനങ്ങളാണ് ഈ കൂലി നല്‍കേണ്ടത്. ഒരു നായയെ…
Read Moreപാണാവള്ളിയിലെ മത്സ്യത്തൊഴിലാളികളുടെ വിജയം; തീരദേശ പരിപാലന ചട്ടം ലംഘിച്ച കാപ്പിക്കോ റിസോർട്ട് പൊളിച്ചുതുടങ്ങി
ആലപ്പുഴ- തീരരദേശ പരിപാലന ചട്ടം ലംഘിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കാൻ തുടങ്ങി. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജയാവും പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ആലപ്പുഴ നെടിയംത്തുരുത്തിൽ വേമ്പനാട്ടുകായലിന്റെ തീരത്തായിട്ടാണ് കാപ്പിക്കോ റിസോർട്ട് കെട്ടിപ്പൊക്കിയത്. എന്നാൽ പിന്നീട് തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. 2013-ൽ ഹൈക്കോടതിയും 2020 ജനുവരിയിൽ സുപ്രീംകോടതിയും കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടെങ്കിലും കൊവിഡ് സാഹചര്യം കാരണം നടപടി ക്രമങ്ങൾ പിന്നെയും നീളുന്ന നിലയായി. ഒടുവിൽ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ…
Read Moreകോട്ടയത്ത് ഗ്രൂപ്പ് സമവായം മാറിമറിഞ്ഞു; ഐ-എ ഗ്രൂപ്പുകാർക്ക് കിട്ടിയത് വെറും എട്ട് അംഗങ്ങളെ മാത്രം; കെപിസിസിയിലേക്ക് വനിതാ അംഗങ്ങളില്ല
കോട്ടയം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയില്‍ ചിന്തന്‍ ശിബിരം തീരുമാനം വെട്ടി. 50 വയസില്‍ താഴെയുള്ള രണ്ടു പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ വനിതകള്‍ ആരും ലിസ്റ്റില്‍ ഇടം പിടിച്ചില്ല. മുന്‍ വര്‍ഷങ്ങളില്‍നിന്നു വിഭിന്നമായി ഗ്രൂപ്പ് സമവായം മാറിമറിഞ്ഞപ്പോള്‍ കെ.സുധാകരന്, വി.ഡി. സതീശന് അഭിമുഖ്യമുള്ളവരാണ് അധികവും കടന്നുകൂടിയത്. കെ.സി. വേണുഗോപാലിന്റെ പിന്തുണയില്‍ കയറിക്കൂടിയവരുമുണ്ട്.ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ ഇടംപിടിച്ചിരുന്ന കോട്ടയം ഇത്തവണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൂടി സുധാകരന് പക്ഷത്തോടൊപ്പം നിലനിന്നതോടെ എ ഗ്രൂപ്പ് ആറു പേരില്‍ ഒതുങ്ങി. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ.സി. ജോസഫ്, കുര്യന് ജോയി, ടി. ജോസഫ്, ജോഷി ഫിലിപ്പ്, വി.പി. സജീന്ദ്രന് എന്നിവരെ കൂടാതെ ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. 50 വയസില്‍താഴെയുള്ള രണ്ടു പേരില്‍ ഒരാള്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനാണ്. കെ.സുധാകരനൊപ്പമുള്ള അജീസ് ബെന്‍ മാത്യുസാണു…
Read Moreകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; കോർപ്പറേഷന്റെ കെടുകാര്യസ്ഥതയും കാരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍സിയുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശന്പള പ്രതിസന്ധിയ്ക്ക് കോർപ്പറേഷന്റെ കെടുകാര്യസ്ഥതയും കാരണമാണെന്നും മുഖ്യമന്ത്രി ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ പറയുന്നു. 2016-17 ല്‍ 325 കോടി രൂപ സര്‍ക്കാര്‍ സഹായം നല്കി. സംസ്ഥാനത്ത് കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് 2021-22ല്‍ 2076 കോടി രൂപ സര്‍ക്കാര്‍ സഹായം നല്കി. എന്നിട്ടും ശമ്പളംപോലും കൃത്യമായി നല്കാന് കഴിയാതെ വരുന്നത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഭാഗം കൂടിയാണ്. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജീവനക്കാരും മാനേജ്മെന്റ് തലത്തില്‍ ഉദ്യോഗസ്ഥരും കര്‍ശന നിലപാട് സ്വീകരിക്കണം. കെഎസ്ആര്‍സിയുടെ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ എല്ലാ ജീവനക്കാരും ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു. സത്യങ്ങൾ മറച്ചുവച്ചാണ് ചില…
Read Moreമിണ്ടാപ്രാണികളോടോ ബാലാ..! തീറ്റതേടിയെത്തി വൈദ്യുത കെണിയിൽ കുടുങ്ങി കാട്ടാന ചെരിഞ്ഞു; സ്വകാര്യ വ്യക്തിയുടെ സ്ഥലം പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
സ്വന്തം ലേഖകൻപാലക്കാട് : മുണ്ടൂർ നൊച്ചുപുളളിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. പിടിയാനയാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഷോക്കേറ്റ് ചെരിഞ്ഞത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വന്യമൃഗ ശല്യം തടയാനായി സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയപ്പോൾ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു കിടക്കുന്നതിനു സമീപത്തായി പലയിടത്തും വൈദ്യുതി കെണികൾ ഒരുക്കിയതായും കണ്ടെത്തി. ഇതിനായി ത്രീ ഫേസ് കണക്ഷൻ എടുത്തതായും ഇവർ കണ്ടെത്തിയിട്ടുണ്ട്.കാട്ടുപന്നികളും കാട്ടാനകളും അടക്കം വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. വന്യമൃഗ ശല്യം മൂലം വർഷങ്ങളായി കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടെയെന്ന് കർഷകർ പറയുന്നു. എന്നാൽ ഇതുപോലൊരു സംഭവം ആദ്യമാണെന്ന് നാട്ടുകാർ പറയുന്നു.…
Read Moreനാലംഗകുടുംബത്തെ പെരുവഴിയിലാക്കി കേരള ബാങ്ക് ജപ്തി ! ഗൃഹനാഥന് വീട്ടിലില്ലാത്തപ്പോള്‍ ബോര്‍ഡ് വച്ചു; നടപടി വിവാദമാകുന്നു…
കണ്ണൂരില്‍ നാലംഗകുടുബത്തെ ജപ്തിയുടെ പേരില്‍ പെരുവഴിയിലാക്കിയ കേരള ബാങ്കിന്റെ നടപടി വിവാദമായി. കൂത്തുപറമ്പ് പുറക്കളത്തില്‍ വയോധികയും മകളും കൊച്ചുമക്കളുമാണു വീടിന് പുറത്തായത്. സുഹ്റയുടെ ഭര്‍ത്താവ് ഇല്ലാതിരുന്ന സമയത്താണ് ബാങ്കുകാര് ജപ്തി നടത്തിയത്. തുടര്‍ന്ന് വീട് ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിക്രമിച്ച് കയറരുതെന്നും ബോര്‍ഡ് വച്ചു. കൂത്തുപറമ്പ് പുറക്കളം സ്വദേശി പി.എം. സുഹ്റയുടെ വീടും സ്ഥലവുമാണു ജപ്തി ചെയ്തത്. ഭവനവായ്പയുടെ പലിശയടക്കം 19 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണു ബാങ്ക് നടപടി. ഒറ്റത്തവണ തീര്‍പ്പാക്കലിനു നാളെവരെ ബാങ്ക് അനുവദിച്ച സമയപരിധി നിലനില്‍ക്കേയായിരുന്നു ജപ്തി. 2012-ലാണ് സുഹ്റ 10 ലക്ഷം രൂപ ഭവനവായ്പയെടുത്തത്. 4,30,000 രൂപ തവണകളായി തിരിച്ചടച്ചെങ്കിലും പിന്നീട് മുടങ്ങി. മകളുടെ മരണവും സ്ഥിര വരുമാനമുള്ള ജോലി ഇല്ലാതിരുന്നതും വായ്പ മുടങ്ങാന്‍ കാരണമായെന്നു സുഹ്റ പറഞ്ഞു. വീട് വിറ്റ് വായ്പ തീര്‍ക്കാന്‍ സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ലെന്നാണ് ആരോപണം.…
Read Moreതെരുവുനായ ആക്രമണം; പ്രതിവര്‍ഷം കടിയേൽക്കുന്നത് ലക്ഷം പേര്‍ക്ക്; 6 വർഷത്തിനിടെ നഷ്ടപരിഹാരം 881 പേര്‍ക്ക്
സ്വന്തം ലേഖകന്‍കൊച്ചി: സംസ്ഥാനത്ത് പ്രതിവര്‍ഷം ഒരു ലക്ഷത്തോളം പേര്‍ക്കു തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നുണ്ടെങ്കിലും ആറു വർഷത്തിനിടെ നഷ്ടപരിഹാരത്തുക ലഭിച്ചത് 881 പേര്‍ക്ക് മാത്രം. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരാകട്ടെ അയ്യായിരത്തോളം പേരും. തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കാനായി സുപ്രീംകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച ജസ്റ്റീസ് സിരിജഗന് കമ്മിറ്റിയുടെ കണക്കാണിത്. നഷ്ടപരിഹാരത്തിനു സമീപിച്ചാല്‍ പരിശോധിച്ച് ആവശ്യമായ തുക നിശ്ചയിച്ച് പണം നല്‍കാനുള്ള നിര്‍ദേശം സര്‍ക്കാരിനു നല്‍കുകയാണ് കമ്മിറ്റിയുടെ ചുമതല. പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാന്‍ കഴിയാത്ത ദിവസങ്ങള്‍, അംഗവൈകല്യം സംഭവിക്കൽ, ശരീരഭാഗങ്ങള്‍ വികൃതമാകൽ എന്നിവയെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത്. പരിക്കേല്‍ക്കുന്ന ആള് കൃത്യമായ വിവരങ്ങളും ചികിത്സാരേഖയും സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയാറാക്കി കൊച്ചിയിലുള്ള ഓഫീസില്‍ എത്തിക്കണം. പരാതിക്കാരന് ഒരുതവണ കമ്മിറ്റിക്കു മുന്നില്‍ ഹിയറിംഗിനായി ഹാജരാകേണ്ടിയും വരും. അഭിഭാഷകന്റെ സാന്നിധ്യം ആവശ്യമില്ല. കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍…
Read Moreവർഷങ്ങൾക്ക് മുൻപ് അവിചാരിതമായി പരിചയപ്പെട്ടു! ശരീരത്തിന്റെ ചലനശേഷിക്ക് പരിമിതികളുള്ള ശ്രുതിയുടെ ജീവിതത്തിന് കരുതലായി ജയരാജ്
മൂവാറ്റുപുഴ: ശരീരത്തിന്റെ ചലനശേഷിക്ക് പരിമിതികളുള്ള ശ്രുതിയുടെ ഇനിയുള്ള ജീവിതത്തിന് കരുതലായി ജയരാജ് ഒപ്പമുണ്ടാകും. സെറിബെൽ പൾസി രോഗത്തെ തുടർന്ന് ജനനം മുതൽ ചലനശേഷിക്ക് പ്രശ്നങ്ങളുണ്ടായിരുന്ന തൃക്കളത്തൂർ പുഞ്ചക്കാലായിൽ സുകുമാരൻ-സുജ ദന്പതികളുടെ മകൾ ശ്രുതിയെ തൃക്കാരിയൂർ മോളത്തേകുടിയിൽ ശിവൻ-രാജമ്മ ദന്പതികളുടെ മകനായ ജയരാജ് താലികെട്ടി ജീവിതത്തിന്റെ ഭാഗമാക്കി. സൗദിയിൽ എൻജിനീയറാണ് ജയരാജ്. മൂവാറ്റുപുഴ അർബൻ ബാങ്കിലെ സീനിയർ ക്ലാർക്കായ ശ്രുതിയുടെ ജീവിതത്തിന്റെ ഏറിയ പങ്കും മോട്ടോർ ഘടിപ്പിച്ച വീൽ ചെയറിലാണ്. രണ്ട് കാലുകൾക്കും ഒരു കൈയ്ക്കും പൂർണമായും സ്വാധീനമില്ല. ഭാഗികമായി സ്വാധീനമുള്ള ഒരു കൈകൊണ്ടാണ് ബാങ്ക് ജോലികളടക്കം ചെയ്തുവരുന്നത്. വർഷങ്ങൾക്ക് മുൻപ് അവിചാരിതമായി പരിചയപ്പെട്ട ജയരാജ് വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ചെങ്കിലും ശ്രുതി തന്റെ പരിമിതികളുടെ ബോധ്യത്താൽ തുടക്കത്തിൽ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഒടുവിൽ തന്നെ ചികിത്സിക്കുന്ന അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാറിന്റെ ഉപദേശം ഉൾക്കൊണ്ട് ജരാജിനോട് ശ്രുതി സമ്മതം അറിയിച്ചു. ഇരു…
Read More