മൂവാറ്റുപുഴ: തങ്കമ്മയ്ക്ക് തണലായി പീസ് വാലി എത്തി. മക്കളാൽ സംരക്ഷിക്കപ്പെടാതെ കഴിഞ്ഞ അഞ്ചു മാസമായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 70 വയസുള്ള തങ്കമ്മയെയാണ് പീസ് വാലി കഴിഞ്ഞ ദിവസം ഏറ്റെടുത്തത്. കോതമംഗലം വരപ്പെട്ടി കാക്കാട്ടൂർ സ്വദേശിനിയാണ് തങ്കമ്മ. രണ്ടു മക്കളിൽ ഒരു മകൻ നേരത്തെ മരിച്ചു. മറ്റൊരു മകൻ ദൂരെയെവിടെയോ ഭാര്യയുടെ വീട്ടിൽ മൂന്ന് പെണ്മക്കളോടൊപ്പവും. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തങ്കമ്മ നിരന്തരമായ അസുഖങ്ങളെത്തുടർന്ന് അഞ്ചു മാസം മുന്‍പാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തുന്നത്. കൂടെ ആരും ഇല്ലാതെ നാളുകൾ കടന്നുപോയി. ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരാണ് തങ്കമ്മയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുത്തിരുന്നത്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാതിരുന്ന തങ്കമ്മ മലമൂത്ര വിസർജ്യത്തിലാണ് പലപ്പോഴും കിടന്നിരുന്നത്. തങ്കമ്മയുടെ ദയനീയവസ്ഥ ശ്രദ്ധയിൽപ്പെട്ട മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരാണ് വിഷയം പൊതുപ്രവർത്തകരെ അറിയിച്ചത്. വിവരമറിഞ്ഞ പീസ് വാലി പ്രവർത്തകർ തങ്കമ്മയെ ആശുപത്രിയിലെത്തി സന്ദർശിച്ചു.…
Read MoreCategory: Loud Speaker
നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി! ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
കോട്ടയം: കഴിഞ്ഞ ദിവസം ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ കുടുങ്ങി മരിച്ച നാലുവയസുകാരി മിൻസയുടെ മൃതദേഹം ഇന്നു രാവിലെ നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ മൃതദേഹം നെടുന്പാശേരിയിൽ എത്തിക്കുമെന്നാണ് വിവരം. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കു മെന്നു വീട്ടുകാർ അറിയിച്ചു. നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയാണ് രണ്ടു ദിവസത്തിനകം നാട്ടിലേക്ക് എത്തിക്കാൻ ഖത്തർ സർക്കാർ ക്രമീകരണം ചെയ്തത്. ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അലി അൽ നുഐമി, കുട്ടിയുടെ പിതാവ് അഭിലാഷിനെയും മറ്റു കുടുംബാം ഗങ്ങളെയും വീട്ടിലെത്തി സന്ദർശിച്ച് ആശ്വസിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന ഖത്തർ സർക്കാർ മിൻസ മറിയം ജേക്കബ് പഠിച്ചിരുന്ന കിന്റർഗാർട്ടൻ അധികൃതർക്കെതിരേയും സ്കൂൾ ബസ് ജീവനക്കാർക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മിൻസ കനത്ത ചൂടേറ്റാണ് മരിച്ചത്. കോട്ടയം ചിങ്ങവനം കൊച്ചുപറന്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദന്പതികളുടെ ഇളയ മകൾ മിൻസ അഞ്ചാം…
Read Moreഅവര്‍ ക്ഷണിച്ചു..! മുഖ്യനും സംഘവും അടുത്ത മാസം യൂറോപ്പിലേക്ക് ! പോകുന്നതിന്റെ കാരണം…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും അടുത്തമാസം യൂറോപ്പ് സന്ദർശിക്കും. വിദ്യാഭ്യാസമേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും യൂറോപ്പ് സന്ദർശിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. ഫിൻലൻഡിന് പുറമേ നോർവെയും സംഘം സന്ദർശിക്കും. ഒക്ടോബർ ആദ്യവാരമായിരിക്കും സന്ദർശനം. യാത്ര രണ്ടാഴ്ച നീണ്ടേക്കും.
Read Moreകോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി ! മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വെച്ചിരുന്നു…
കോട്ടയത്ത് തെരുവുനായയെ അജ്ഞാതര്‍ കൊന്ന് കെട്ടിതൂക്കി. കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മാസങ്ങളായി നാട്ടുകാര്‍ക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. അതേസമയം, കോട്ടയം മുളക്കുളത്ത് നായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂര്‍ പോലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരെത്തി ചത്ത നായകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങള് കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയായതിനാല്‍ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു പഞ്ചായത്തിന്റെ നിലപാട്.
Read Moreമയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍ ! ഇരുവരും നഴ്സിംഗ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത് ഇങ്ങനെയെന്ന് സൂചന …
മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശി പ്രജിന്, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്സൈസ് സംഘം തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടത്തിയത്. ചാക്ക ബൈപ്പാസ് ഭാഗത്തുവെച്ചുള്ള വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതികള്‍ പിടിയിലാകുന്നത്. ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇരുവരും അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്. നഴ്സിംഗ് പഠനത്തിനുള്ള പണം ഇവര്‍ കണ്ടെത്തിയിരുന്നത് മയക്കുമരുന്ന് വില്‍പ്പനയിലൂടെയായിരുന്നു എന്നാണ് സൂചന.
Read Moreപേസ്റ്റ് രൂപത്തിലാക്കി ഗുളിക മാതൃകയിലാക്കി, പക്ഷേ പണി പാളി! കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അരക്കിലോ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അരക്കിലോയോളം സ്വർണം പിടികൂടി. ആഭ്യന്തര യാത്രക്കാരനിൽ നിന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്. കണ്ണൂർ സ്വദേശി സി.കെ. ജസീലിൽ നിന്നാണ് 22 ലക്ഷത്തോളം രൂപ വരുന്ന അരക്കിലോയോളം സ്വർണം പിടിച്ചത്. ബംഗളൂരു വഴി ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ. തിങ്കളാഴ്ച വൈകുന്നേരം ഏഴിന് വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ വച്ച് പരിശോധനയ്ക്കിടെയാണ് സിഐഎസ്എഫ് സ്വർണം പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണം മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതാണെന്നാണ് സൂചന. പേസ്റ്റ് രൂപത്തിലാക്കി ഗുളിക മാതൃകയിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജ് പരിശോധനയ്ക്കിടെ ഇയാളുടെ ഹാൻഡ് ബാഗിൽ നിന്നാണ് രണ്ട് ഗോൾഡ് കോമ്പൗണ്ടുകൾ സിഐഎസ്എഫ് കണ്ടെത്തിയത്. പിടിയിലായ യാത്രക്കാരൻ ഗൾഫ് എയർ വഴി ബഹറിനിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തളം വഴിയെത്തിയതായിരുന്നുവെന്നാണ് വിവരം. യാത്രക്കാരനെ പിടികൂടിയ 550 ഗ്രാം തൂക്കമുള്ള പേസ്റ്റ്…
Read Moreഅപകടം വരുത്തിയശേഷം ‘നൈസായി മുങ്ങി’! അപകടത്തിൽപ്പെട്ടത് ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങള്‍…
കൊയിലാണ്ടി: പൂക്കാട് പെട്രോൾ പമ്പിന് സമീപത്ത് സ്കൂട്ടറുകൾ തമ്മിലിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അപകട ശേഷം സ്കൂട്ടറുമായി യുവാവ് മുങ്ങി. ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടറിൽ പിറകെ വന്ന ജൂപ്പിറ്റർ സ്കൂട്ടറാണിടിച്ചത്. പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫായിസിനാണ് പരിക്കേറ്റത്. ഇയാളുടെ തുടയെല്ല് പൊട്ടി ഇപ്പോഴും ചികിത്സയിലാണ്. അപകടത്തിനിടയാക്കിയ നീല ജൂപ്പിറ്റർ ഓടിച്ച യുവാവിനെയാണ് പോലീസ് തിരയുന്നത്. മുഹമ്മദ് സഞ്ചരിച്ച സ്കൂട്ടറും പിറകിലായി ജൂപ്പിറ്റർ സ്കൂട്ടറും കോഴിക്കോട് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു. പൂക്കാട് പെട്രോൾ പമ്പിന് സമീപത്തെത്തിയപ്പോൾ ജൂപ്പിറ്റർ മുഹമ്മദ് സഞ്ചരിച്ച വാഹനത്തിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇയാൾ തെറിച്ച് റോഡികിലേക്ക് വീണു. അപകട ദൃശ്യങ്ങളിൽ പരിക്കുപറ്റിയോ എന്ന് നോക്കാനായി ജൂപ്പിറ്റർ ഓടിച്ചിരുന്ന യുവാവ് വാഹനത്തിനരികലേക്ക് വരുന്നത് വ്യക്തമാണ്. എന്നാൽ ആളു കൂടിയതോടെ വാഹനവുമായി ഇയാൾ കടന്നു കളഞ്ഞു. നീല ടീഷർട്ട്…
Read Moreകാക്കിനിക്കർ കത്തിച്ച് കോണ്‍ഗ്രസ്; വിവാദ ചിത്രം സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്നു; യാത്രയെ പരിഹസിച്ച സിപിഎമ്മിനുള്ള മറുപടി ഇങ്ങനെ…
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ആർഎസ്എസിന്റെ കാക്കി നിക്കർ വേഷം കത്തിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിൽ വിവാദം. വിദ്വേഷത്തിന്റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്നും ആർഎസ്എസും ബിജെപിയും ഉണ്ടാക്കിയ നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നുമുള്ള അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക ട്വിറ്റർ പേജിൽ നിന്നു കാക്കി നിക്കർ വേഷം കത്തിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുള്ള ചിത്രം ആർഎസ്എസ് പ്രവർത്തകർക്ക് എതിരേയുള്ള കലാപത്തിനുള്ള ആഹ്വാനമാണെന്നാണ് ബിജെപി വക്താവ് സന്പിത് പത്ര പറഞ്ഞത്. ഭാരതത്തെ വിഭജിക്കാൻ ഉള്ള യാത്രയാണ് രാഹുലിന്റേതെന്നും ബിജെപി കുറ്റപ്പെടുത്തി. സിപിഎം പരിഹാസത്തിന്മറുപടിഭാരത് ജോഡോ യാത്രയെ പരിഹസിച്ച സിപിഎമ്മിന് മറുപടിയുമായി കോണ്‍ഗ്രസ്. കേരളത്തിൽ 18 ദിവസം ചെലവഴിക്കുന്ന ഭാരത് ജോഡോ യാത്ര യുപിയിൽ വെറും രണ്ടു ദിവസം മാത്രമാണ് ചെലവഴിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിപിഎമ്മിന്റെ പരിഹാസം. മുണ്ടുടുത്ത മോദിയുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎം…
Read Moreതെരുവു നായ്ക്ളുടെ മരണം; മുട്ടുചിറയിൽ കാഞ്ഞിര മരത്തില്‍ നിന്നും ആളുകള്‍ തൊലി ശേഖരിച്ചതെന്തിന്; ദുരൂഹത നീക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികൾ
കടുത്തുരുത്തി; തെരുവുനായ ശല്യം രൂക്ഷമാകുന്നതിനിടെ മുളക്കുളം പഞ്ചായത്തിലെ കാരിക്കോട് മേഖലയില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി മൃഗസ്നേഹികൾ. മുട്ടുചിറയില്‍ കാറ്റില്‍ മറിഞ്ഞുവീണ കാഞ്ഞിര മരത്തില്‍ നിന്നും ആളുകള്‍ തൊലി ശേഖരിക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നു. കാഞ്ഞിര മരത്തിന്റെ തൊലി ഇറച്ചിയുമായി ചേര്‍ത്ത് വേവിച്ചു നായ്ക്കള്‍ക്ക് ഭക്ഷണമായി നല്കിയാല് ഇതു കഴിക്കുന്ന നായ്ക്കള്‍ ചത്തുപോകുമെന്നു കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മൃഗസ്നേഹികള്‍ ആവശ്യപ്പെട്ടു . മുളക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നായ്ക്കള്‍ കൂട്ടമായി ചത്ത സംഭവത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പെരുവ സ്വദേശിയായ ടി.എം. സദന് വെള്ളൂര്‍ പോലീസില്‍ പരാതി നല്കി. സംഭവം സംബന്ധിച്ച് വെള്ളൂര്‍ പോലീസ് കേസെടുത്തു. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍, കാഞ്ഞിരവളവ്, വരാക്കുന്നേല് കോളനി എന്നിവിടങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ നായ്ക്കളെ ചത്ത നിലയില്‍…
Read Moreസംസ്ഥാനത്ത് ഒന്നാമത്… പാലാ കെഎസ്ആർടിസിക്ക് ഇന്നലെ റിക്കാർഡ് കളക്ഷൻ; 52 ബസുകളിൽ നിന്നായി ഖജനാവിലേക്ക് എത്തിച്ചത് 15ലക്ഷം
പാലാ: മുടങ്ങിക്കിടന്ന വേതനമെല്ലാം വൈകിയാണെങ്കിലും ലഭിച്ച പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാർ കോർപറേഷനു നേടിക്കൊടുത്തത് വമ്പൻ വരുമാനം. ഡിപ്പോയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 56 ഷെഡ്യൂളിന് 12 ലക്ഷത്തിൽപരം രൂപയാണ്. എന്നാൽ ഇന്നലെ 52 ബസുകളിൽ നിന്നായി കോർപറേഷന്റെ ഖജനാവിലേക്ക് പാലാ ഡിപ്പോ എത്തിച്ചത് 15,03,661 രൂപയാണ് . ഓരോ ബസിനുമായി ശരാശരി 28,916 രൂപ വീതം ഡിപ്പോയ്ക്ക് ലഭിച്ചു. ഒരു കിലോമീറ്ററിന് (ഇപികെഎം) 57.68 രൂപയും. 124.31 % നേട്ടമാണ് ജീവനക്കാരും ഡിപ്പോ അധികൃതരും ചേർന്ന് കളക്ട് ചെയ്തത്. വെളുപ്പിന് 5.40 ന് തുടങ്ങുന്ന കോട്ടയം ചെയിനിൽ ഉള്ള ഫാസ്റ്റ് പാസഞ്ചർ സർവീസാണ് ഉയർന്ന കളക്ഷൻ നേടിയത്. 34,263 രൂപ ഈ ബസിന് ലഭിച്ചു. 11.09.22-ൽ സംസ്ഥാനത്തെ ഡിപ്പോകളിൽ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇന്നലെ പാലായിലേത്. നൂറിൽ പരം ബസുകളും ഉയർന്ന വരുമാനവും ലഭിച്ചിരുന്നിട്ടും പാലായിൽനിന്നു ബസുകൾ കൂട്ടത്തോടെ…
Read More