തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം- ബിജെപി സംഘർഷം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരേ കല്ലേറുണ്ടായി. കല്ലേറിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. വട്ടിയൂർക്കാവ് മേലേത്തുമലയിൽ സിപിഎമ്മിന്റെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അതിനിടയിൽ മണികണ്ഠേശ്വരത്ത് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി. അനൂപിനും ചില പ്രവർത്തകർക്കും എതിരേ ആക്രമണമുണ്ടായി. സിപിഎം നേതാക്കൾക്കും അവരുടെ ഓഫീസുകൾക്കും വസതികൾക്കുമെതിരായ അക്രമത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം വഞ്ചിയൂരിൽ എൽഡിഎഫ് വികസന ജാഥയ്ക്കിടെ എബിവിപി- സിപിഎം സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ എബിവിപി ഓഫീസ് തകർക്കപ്പെട്ടു. 24 മണിക്കൂർ തികയും മുൻപ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടു. ഇത്തരത്തിൽ ജില്ലയിലാകെ സംഘർഷവും അക്രമവും പടരുകയാണ്. പോലീസ് നോക്കിനിൽക്കെയാണ് സിപിഎം ഓഫീസിനു നേരേ കല്ലേറുണ്ടായത്. അതേസമയം, ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട്…
Read MoreCategory: Loud Speaker
ഒന്നും രണ്ടുമല്ല പത്ത് കോടിയുടെ തിമിംഗല ഛർദ്ദിയുമായി മൂന്ന് പേർ പിടിയിൽ; കാഞ്ഞങ്ങാട് ടൂറിസ്റ്റ് ഹോമിൽ നിന്ന് പ്രതികളെ കുടുക്കിയതിങ്ങനെ
കാഞ്ഞങ്ങാട്: 10 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി (ആംബർ ഗ്രീസ്) കാഞ്ഞങ്ങാട്ട് മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് കൊവ്വൽപള്ളി സ്വദേശി കെ.വി. നിഷാന്ത് (41), മുറിയനാവി സ്വദേശി സിദ്ദിഖ് മാടമ്പില്ലത്ത് (31), രാജപുരം കൊട്ടോടി സ്വദേശി പി. ദിവാകരൻ (48) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിസിആർബി ഡിവൈഎസ്പി അബ്ദുല്‍ റഹീം, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി.കെ. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിലാണ് ആമ്പര്‍ ഗ്രീസ് പിടികൂടിയത്. കർണാടകയിൽനിന്നുമാണ് നിഷാന്തും സിദ്ദിഖും ചേർന്ന് കാഞ്ഞങ്ങാട്ടേക്ക് ആംബര്‍ ഗ്രീസ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതു മറ്റൊരു കൂട്ടർക്ക് കച്ചവടം ചെയ്യുന്നതിനു മുമ്പായി നേരിൽക്കണ്ട് ബോധ്യപ്പെടുന്നതിനാണ് ഇടനിലക്കാരനായി ദിവാകരൻ ഇവിടെയെത്തിയത്. പോലീസ് സംഘത്തിൽ സ്ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ശിവകുമാർ,…
Read Moreപി.കെ. ശശിക്കെതിരെ വീണ്ടും പരാതി; സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തി തട്ടിയത് ലക്ഷങ്ങൾ
പാലക്കാട്: സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടിക്കകത്ത് പടയൊരുക്കം. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തി പി കെ ശശി ലക്ഷകണക്കിന് രൂപ കൈവശപ്പെടുത്തുന്നതായി മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മൻസൂർ കെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കി. അഴിമതി ചോദ്യം ചെയ്യുന്നവരെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കുന്ന നടപടിയാണ് പി കെ ശശിയുടേതെന്നും സിപിഎം സംസ്ഥാന-ജില്ല നേതൃത്വങ്ങള്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. പരാതി നല്കി രണ്ട് മാസമായിട്ടും ഇതുവരെ ഒരു നടപടിയും എടുക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ ഒരു വിഭാഗം സിപിഎം നേതാക്കള്‍. എന്നാല്‍ ആരോപണം പി കെ ശശി നിഷേധിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ മൻസൂർ കെ, പി കെ…
Read Moreതലസ്ഥാനത്ത് സിപിഎം ഓഫീസിനു നേർക്ക് ആക്രമണം; പിന്നിൽ ആർഎസ്എസ് എന്നു സിപിഎം; ആക്രമണം നടത്തിയത് സിപിഎം തന്നെയെന്ന് വി.വി.രാജേഷ്
തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തൈക്കാട് മേട്ടുക്കടയിൽ പ്രവർത്തിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം ശ്രീധരൻ സ്മാരകത്തിന് നേരെയാണ് കല്ലേറുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറ് പേരാണ് കല്ലേറ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കല്ലേറിൽ പാർട്ടി ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ബോണറ്റിന് കേട്പാട് സംഭവിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കാറിനാണ് കേടുപാട് സംഭവിച്ചത്.അക്രമികൾ കല്ലേറ് നടത്തുന്പോൾ പാർട്ടി ഓഫീസിന് സമീപം പോലീസ് സംഘം ഉണ്ടായിരുന്നു. കല്ലേറ് നടത്തിയവരെ പോലീസ് പിന്തുടർന്നെങ്കിലും പിടികുടാനായില്ല. പാർട്ടി ഓഫീസിന് നേരെ കല്ലെറിയുന്ന സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. അക്രമി സംഘം എത്തിയ ബൈക്കുകളുടെ നന്പരുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവസമയം രണ്ട് പൊലീസ് ഉദ്യോഗസ്ഥരായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. തന്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.…
Read Moreകൊച്ചിയിലെ എടിഎം തട്ടിപ്പ്; മൂന്നാം ക്ലാസെങ്കിലും തട്ടിപ്പില്‍ മുബാരക് ബഹുകേമൻ; ഇതുവരെ തട്ടിപ്പു നടത്തിയത് നാല് സംസ്ഥാനങ്ങളിൽ
കൊച്ചി: വെറും മൂന്നാംക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ…പക്ഷേ, തട്ടിപ്പില്‍ ബഹുകേമനാണ് കൊച്ചിയിലെ എടിഎം തട്ടിപ്പുകേസില്‍ പിടിയിലായ യുപിക്കാരന് മുബാരക് അലി അന്‍സാരി(40). കേരളത്തിന് പുറമേ മുംബൈയിലും ബംഗളൂരുവിലും കോയമ്പത്തൂരിലും മൈസൂരിലുമെല്ലം ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. 2018ല്‍ മഹാരാഷ്ട്രയിലെ മുകേഷ് അന്‍സാരി എന്ന സുഹൃത്താണ് എടിഎമ്മിലെ തട്ടിപ്പില്‍ മുബാരകിന്റെ ഗുരു. ആദ്യം ഇരുവരുമൊരുമിച്ച് യുപിയില്‍ അടക്കം ആറിടത്താണ് എടിഎമ്മിലെ തട്ടിപ്പ് നടത്തിയത്. ഒടുവില്‍ 2020ല്‍ മോഷണത്തിന് മുബാരക് പിടിക്കപ്പെട്ടു. ശിക്ഷ കഴിഞ്ഞിറങ്ങിയതോടെ ഗുരുവുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കായി സഞ്ചാരം. ആദ്യം ഡ്രൈവര്‍ ജോലി നോക്കിയ മുബാരക് അപകടത്തില്‍ കാലിനു പരിക്കേറ്റതോടെ വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു. ആദ്യം മൂംബൈയിലായിരുന്നു. പിന്നീട് ബംഗളൂരുവിലും, മൈസൂരിലും ശേഷം കോയമ്പത്തൂരിലും സമാന തട്ടിപ്പ് നടത്തിയ ശേഷമാണ് ഇയാള്‍ കേരളത്തിലേക്ക് എത്തുന്നത്. ഭാര്യയും രണ്ടുപെണ്‍മക്കളുമുള്ള ഇയാള്‍ മോഷ്ടിക്കുന്ന പണം സിഡിഎം മുഖേന അന്നുതന്നെ നാട്ടിലേക്ക് അയയ്ക്കും. പണമയക്കാന്‍…
Read Moreഇവരുടെ ബുരുദ സർട്ടിഫിക്കറ്റുകൾക്ക് പേപ്പർ വിലപോലുമില്ല..! വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി; പത്തനംതിട്ട സെന്റ് ജോൺസും വ്യാജ വാഴ്സിറ്റി
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ 21 വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തുവിട്ടു. പത്തനംതിട്ടയിലെ സെന്റ് ജോണ്‍സ് സർവകലാശാല പട്ടികയിലുണ്ട്. ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നത്. പട്ടികയിൽപെടുന്ന സർവകലാശാലകൾക്ക് യാതൊരു തരത്തിലുള്ള ബിരുദവും നൽകാൻ അനുമതിയില്ലെന്ന് യുജിസി വ്യക്തമാക്കി. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ്, ദരിയാഗഞ്ച് കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ സെൻട്രിക് ജുഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനിയറിംഗ്, വിശ്വകർമ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, അധ്യാത്മിക് വിശ്വവിദ്യാലയ എന്നിവയാണ് ഡൽഹിയിൽ പ്രവർത്തിക്കുന്ന എട്ട് വ്യാജ സർവകലാശാലകൾ. ഉത്തർപ്രദേശിൽ ഗാന്ധി ഹിന്ദി വിദ്യാപീഠ്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി,…
Read Moreപ്രവാസി മലയാളികൾ ഓണം ആഘോഷിച്ചു തുടങ്ങി; ഗൾഫിൽ താരമായി വാഴയില; ഇത്തവണത്തെ ആഘോഷത്തിന് ചിലവേറും
നെടുമ്പാശ്ശേരി: ഗൾഫിൽ മലയാളികൾക്കിടയിൽ ഓണാഘോഷം തുടങ്ങിയതോടെ സംസ്ഥാനത്ത് നിന്നുള്ള വാഴയിലകൾക്ക് ആവശ്യക്കാർ വർധിക്കുകയാണ്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി വിദേശ മലയാളികൾക്കിടയിൽ കാര്യമായ രീതിയിൽ ഓണാഘോഷം ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിൽ നിന്നുള്ള കയറ്റുമതിയിൽ മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടൺ വാഴയിലകളാണ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഒരു സ്വകാര്യ ഏജൻസി ദുബൈയിലേക്ക് കയറ്റി അയച്ചത്. അടുത്തയാഴ്ചയോടെ എട്ട് മുതൽ പത്ത് ടൺ വാഴയില കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച്ച കോഴിക്കോട് ആസ്ഥാനമായുള്ള കെ.ബി എക്സ്പോർട്ട് ആൻഡ് ഇംപോർട്ട്സ് എന്ന സ്ഥാപനം 14 ടൺ വാഴയിലയാണ് ദുബൈയിലേക്ക് കയറ്റി അയച്ചത്. കേരളത്തിൽനിന്നും പ്രധാനമായും ദുബൈയിലേക്കാണ് വാഴയിലയും പച്ചക്കറികളും കയറ്റിയയക്കുന്നത്. അവിടെനിന്നും റോഡ് മാർഗമാണ് ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നത്. വാഴയില ഉൾപ്പെടെ കേടാകുന്ന എല്ലാ സാധനങ്ങളും ഏഴ് ഡിഗ്രി സെൽഷ്യസിലാണ്…
Read Moreകൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്; തട്ടിപ്പ് നടന്നത് ജില്ലയിലെ 10 എടിഎമ്മുകളിൽ; പ്രതിയെന്നു സംശയിക്കുന്ന ആൾക്ക് ഇടതുകാലിൽ മുടന്ത്
കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്. സ്വകാര്യ ബാങ്കിന്റെ എടിഎം മെഷീനിൽ കൃത്രിമം കാട്ടിയാണ് പണം തട്ടിയത്. ഒരു ബാങ്കിന്റെ തന്നെ 10 എടിഎമ്മുകളിൽ നിന്നാണ് പണം തട്ടിയത്. ഏഴ് ഇടപാടുകളിലായി 25,000 രൂപ നഷ്ടമായതായാണ് പരാതി. കളമശേരി പ്രീമിയർ കവലയിലെ തട്ടിപ്പിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ 18,19 തീയതികളിലാണ് 25,000 രൂപ നഷ്ടമായതായി കാണിച്ച് ബാങ്ക് പോലീസിൽ പരാതി നൽകി. തട്ടിപ്പ് നടത്തിയവിധം ഇങ്ങനെ എടിഎമ്മിന്റെ പണം വരുന്ന ഭാഗത്ത് പേപ്പർ വച്ച് ബ്ലോക്ക് ചെയ്താണ് പണം തട്ടിയത്. എടിഎമ്മിൽ നിന്നു പണം എടുക്കാൻ ശ്രമിക്കുന്പോൾ നോട്ട് പുറത്തുവരുന്നതായി ശബ്ദം കേൾക്കും. എന്നാൽ പണം ലഭിക്കില്ല. തൊട്ടുപിന്നാലെ മോഷ്ടാവ് എത്തി പണം എടുക്കുന്ന രീതിയാണ് നടത്തിയത്. പണം നഷ്ടമായ എടിഎമ്മുകൾ കളമശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, പാലാരിവട്ടം, തമ്മനം, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനർജി റോഡ്…
Read Moreസംസ്ഥാനത്ത് 29 വരെ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത മണിക്കൂറുകളിൽ കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്തേക്കാം.ഇന്നും പരക്കെ മഴക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 29 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കൂടാതെ കേരള, ലക്ഷദ്വീപ്, കര്‍ണ്ണാടക, മാലിദ്വീപ് തീരം അതിനോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ മല്‍സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
Read More‘ഞങ്ങളുടെ മൊഴി’… തലശേരിയിൽ നിന്നും നാടുവിട്ട ഫർണിച്ചർ ഫാക്ടറി ഉടമകളായ ദമ്പതികൾ കോയമ്പത്തൂരിൽ; നാടുവിട്ടത് മനം നൊന്ത്, തലശേരി നഗരസഭയുടെ നടപടി ക്രൂരമെന്ന് ദമ്പതികൾ
തലശേരി: കൈയേറ്റത്തിന്റെ പേരിൽ ഫർണിച്ചർ നിർമാണ കമ്പനി തലശേരി നഗരസഭ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയതിനെ തുടർന്ന് നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരിൽ കണ്ടെത്തി. സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീ ദിവ്യ (48) എന്നിവരേയാണ് കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ പാനൂർ എസ്ഐ ലതീഷ്, അഡീഷണൽ എസ്ഐ മനോഹരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തിയത്. ഇവരെ ഇന്നു രാവിലെ 10.30 തോടെ തലശേരിയിലെത്തിച്ചു. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.തലശേരി എരഞ്ഞോളി വ്യവസായ പാർക്കിലാണ് ദമ്പതികൾ ഫർണിച്ചർ കമ്പനി നടത്തിയിരുന്നത്. “അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല… ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട.. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് “ഞങ്ങളുടെ മൊഴി’ എന്ന തലക്കെട്ടോടെ…
Read More