കഞ്ചാവ് വാങ്ങാന്‍ പണം നല്കാഞ്ഞതിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊന്ന് 36കാരന്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാദിപൂര് റെയില്‍വെ പാലത്തിന് സമീപത്താണ് സംഭവം. പ്രതി മോത്തിനഗര്‍ സ്വദേശി ലാല്‍ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷാദിപൂര് റെയില്‍വെ ട്രാക്കിന് സമീപത്തെ മേല്‍പ്പാലത്തിന് താഴെവച്ച് ഒരാള്‍ക്ക് കുത്തേറ്റതായി വിവരം ലഭിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് ഉടന്‍ തന്നെ കുത്തേറ്റ നസീം ആലത്തിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. രണ്ടുമണിക്കൂര്‍ പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. താനും സുഹൃത്ത് ഭോമയും മേല്‍പ്പാലത്തിനടിയില്‍ വച്ച് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഈ സമയത്ത് അലാം മറ്റൊരു സുഹൃത്തിനൊപ്പം അവിടെ കഞ്ചാവ് വാങ്ങാനെത്തി. അതിനിടെ കഞ്ചാവ് വാങ്ങാനായി ലാല്‍ നസീമിനോട് നൂറ് രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്കാന് തയ്യാറാവാത്തതിനെ…
Read MoreCategory: Loud Speaker
ശക്തമായ മഴ ഇന്നും എല്ലാ ജില്ലകളിലും ; യെല്ലോ അലർട്ട് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ; മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യെല്ലോ അലർട്ടാണെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ തുടരാനും സാദ്ധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കൂടുതല്‍ മഴ പെയ്യാനാണ് സാധ്യത. മലയോര മേഖലകളിൽ അടക്കമുള്ളവർ ജാഗ്രത പാലിക്കണമെന്നും കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം…
Read Moreസർക്കാർ 103 കോടി നല്കിയാൽ ശമ്പള കുടിശികയും ഓണം ആനുകൂല്യങ്ങളും നല്‍കുമെന്ന് കെഎസ്ആർടിസി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ആവശ്യപ്പെടുകയും ഹൈക്കോടതി ഉത്തരവിടുകയും ചെയ്ത 103 കോടി രൂപ സർക്കാർ നല്കിയാൽ ജീവനക്കാരുടെ ശമ്പള കുടിശികയും ഓണം ആനുകൂല്യങ്ങളും നല്‍കുമെന്ന് മാനേജ്മെന്റ്. ഇത് ജീവനക്കാർക്കു നല്കി ക്കഴിഞ്ഞാൽ മറ്റു പല തിരിച്ചടവുകളും മുടങ്ങുമെന്നും ഡീസൽ ക്ഷാമത്തിനു സാധ്യതയെന്നും അധികൃതർ സൂചിപ്പിച്ചു. ജീവനക്കാരുടെ രണ്ടു മാസത്തെ ശമ്പള കുടിശികയ്ക്ക് 180 കോടി വേണം. ഓണം ആനുകൂല്യങ്ങൾ നല്കാൻ 79 കോടിയും വേണ്ടി വരും. 239 കോടി ആവശ്യമെന്നിരിക്കേ 103 കോടി സർക്കാരിൽ നിന്നും ലഭിച്ചാൽ മറ്റ് ആവശ്യങ്ങൾക്കുള്ള പണംകൂടി എടുത്ത് തത്കാലം ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാനാണു ശ്രമം. മറ്റ് ആവശ്യങ്ങൾക്കുള്ളതിൽ പ്രധാനം ഇന്ധന കമ്പനികൾക്ക് കൊടുക്കേണ്ട തുകയാണ്. അത് കുടിശിക വരുത്തിയാൽ ഡീസൽ കിട്ടാതെയാവുമെന്ന ആശങ്കയുമുണ്ട്. സെപ്റ്റംബർ ഒന്നിനു മുമ്പ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യണമെന്നാണു കോടതി ഉത്തരവ്.
Read Moreഅഞ്ച് മിനിറ്റോളം..! ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചു
ഗുരുഗ്രാം: ലിഫ്റ്റില്‍ കുടുങ്ങിയ യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഗുരുഗ്രാം സെക്ടര്‍ 50-ല്‍ ക്ലോസ് എന്‍ സൊസൈറ്റിയിലാണ് സംഭവം. പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിലാണ് വരുൺ എന്ന യുവാവ് കുടുങ്ങിയത്. തുടർന്ന് വരുൺ ഇന്റർകോമിലൂടെ സെക്യൂരിറ്റി ജീവനക്കാരൻ അശോകിന്റെ സഹായം തേടിയിരുന്നു. ലിഫ്റ്റ് ഓപ്പറേറ്റര്‍ക്കൊപ്പം അശോക് ലിഫ്റ്റിനടുത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ലിഫ്റ്റ് തുറക്കാന്‍ അഞ്ച് മിനിറ്റോളം സമയം എടുത്തു. പ്രകോപിതനായ വരുണ്‍, അശോകിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും മര്‍ദിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
Read Moreലഹരി ഉപയോഗിച്ചോ മദ്യപിച്ചോ വാഹനം ഓടിക്കുന്നവരെ നിമിഷങ്ങള്‍ക്കകം പൂട്ടും! ആല്‍കോ സ്കാന്‍ വാന്‍ പൊളിയാണ്…
കോട്ടയം: മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലം സംസ്ഥാനത്തുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുവേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്ന ആൽകോ സ്കാൻ വാൻ എത്തുന്നു. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ചുവോ എന്നുള്ള പരിശോധനയും ആശുപത്രിയിൽ പോകാതെ ഈ വാനിൽതന്നെ വേഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്തുതന്നെ ആദ്യമായാണ് ഈ പദ്ധതി വഴി നടപ്പാക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി. പ്രത്യേകം സജ്ജീകരിച്ച പോലീസ് വാഹനത്തിൽ ഇതിനായി പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും ഇന്നലെ…
Read Moreകനത്ത മഴയിൽ കൊച്ചി മുങ്ങി; വാപിളർന്ന ഓടകൾക്ക് മീതേ വെള്ളം; ഭീതിയോടെ യാത്രക്കാർ; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
കൊച്ചി: ഇന്നു പുലർച്ചെ മുതൽ തിമിർത്തു പെയ്യുന്ന മഴയിൽ കൊച്ചി നഗരം വെള്ളത്തിലായി. നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിലെ പല റോഡുകളിലും മുട്ടറ്റം വരെ വെള്ളം ഉയർന്നു. ജില്ലയിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഹൈക്കോടതിയുടെ പ്രവർത്തനത്തെ ബാധിച്ചു. ഹൈക്കോടതിയിൽ 11 നാണ് സിറ്റിംഗ് ആരംഭിച്ചത്. എറണാകുളം സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, കഐസ്ആർടിസി ബസ് സ്റ്റാൻഡ്, ഹൈക്കോർട്ട്, മേനക, കലൂർ ബസ് സ്റ്റാൻഡ്, കതൃക്കടവ് റോഡ്, എംജി റോഡ്, കലൂർ സ്റ്റേഡിയം റോഡ്, തേവര, പെരുമാനൂർ, നോർത്ത് ഇഎസ്ഐ റോഡ്, കടവന്ത്ര, പി ആൻഡ് ഡി കോളനി, ഉദയാ കോളനി, കുമാരനാശാൻ റോഡ്, പാലാരിവട്ടം, ലിസി എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിനു പുറത്തു നിറുത്തിയാണ് യാത്രക്കാരെ ഇറക്കുന്നത്. സൗത്ത് നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെ റോഡുകളിലും മുട്ടറ്റം വരെ…
Read Moreബിഎംഡബ്ല്യുവിലും ബെന്സിലും വന്ന് റേഷനരി വാങ്ങുന്ന മലയാളിയുടെ ലാളിത്യം ! പിഴയായി ഈടാക്കിയത് 11,18,801 രൂപ…
ദരിദ്ര കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷന്‍ അനര്‍ഹമായി വര്‍ഷങ്ങളോളം വാങ്ങി ഉപയോഗിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ഉയര്‍ന്ന തസ്തികയില്‍ നിന്നു വിരമിച്ച,1500ല്‍ പരം ചതുരശ്ര അടിയിലേറെയുള്ള വീട്ടില്‍ താമസിക്കുന്ന ആഡംബരകാറുള്ളവര് വരെ റേഷന്‍ കടയ്ക്കു മുമ്പില്‍ ക്യൂ നില്ക്കുന്നു. വര്‍ഷങ്ങളായി റേഷന്‍കടയില്‍ നിന്നു കൈപ്പറ്റുന്നത് നിര്‍ധനര്‍ക്കുള്ള സൗജന്യ റേഷന്‍. മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചു ധാന്യങ്ങള്‍ കൈപ്പറ്റിയിരുന്നവരെ ഭക്ഷ്യവകുപ്പ് പുകച്ചു പുറത്തുചാടിച്ചപ്പോള് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 6884 അനര്‍ഹര്‍. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപാരികളും ബിസിനസുകാരും വരെ ഉള്‍പ്പെടുന്നു. ഇതില്‍ പലരും അരിയും ഗോതമ്പും സൗജന്യമായി ലഭിക്കുന്ന മഞ്ഞക്കാര്‍ഡ് കൈവശം വച്ചതു വര്‍ഷങ്ങളോളം. തങ്ങള്‍ അനര്‍ഹരാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരില്‍ പലരുടെയും വിശദീകരണം. അനര്‍ഹമായി മുന്‍ഗണനാ വിഭാഗം കാര്‍ഡ് കൈവശംവച്ചു കൈപ്പറ്റിയ ധാന്യങ്ങളുടെ വിപണിവില പിഴയായി ഈടാക്കാന്‍…
Read Moreകൊല്ലത്ത് റോഡരികില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടികള്‍ കണ്ടെത്തി ! സംഭവത്തില്‍ ദുരൂഹത…
കൊല്ലം ശക്തികുളങ്ങരയില്‍ റോഡരികില്‍ തലയോട്ടികള്‍ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് പ്രവര്‍ത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡില്‍ നിന്നും രണ്ട് തലയോട്ടികള്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കവറില്‍ തലയോട്ടികളാണെന്ന് കണ്ടതോടെ ശുചീകരണ തൊഴിലാളികള്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ തലയോട്ടികള്‍ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി. തലയോട്ടികള്‍ കൂടാതെ കവറിനുള്ളില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകളും കണ്ടെത്തി എന്നാണ് പോലീസ് നല്കിയ വിവരം. രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്നും പോലീസ് അറിയിച്ചു.
Read Moreമൊബൈലില്‍ നിറയെ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ! ബേക്കറി ജീവനക്കാരന് അറസ്റ്റില്‍; പോക്സോ കേസ്
കുട്ടികളുടെ നിരവധി അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുതുക്കാട് ബേക്കറി ജീവനക്കാരനായ മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടന്‍ ഷാഫിയാണ് (28) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് പി ഹണ്ട് പരിശോധനയുടെ ഭാഗമായിരുന്നു നടപടി. മലപ്പുറം സൈബര്‍ സെല്ലില്‍ നിന്നുള്ള വിവരത്തെത്തുടര്‍ന്നാണ് പിടിച്ചത്. പുതുക്കാട് എസ്എച്ച്ഒ യുഎസ് സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreബാംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി: അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ; ഇന്ന് ഒൻപത് ജില്ലകളിലും ചൊവ്വാഴ്ച 12 ജില്ലകളിലും മഞ്ഞഅലർട്ട്
തിരുവനന്തപുരം: അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്ത മായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സെപ്റ്റംബർ ഒന്നു വരെ വ്യാപക മഴയുണ്ടാകും. അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതും തെക്കൻ ബംഗാൾ ഉൾകടലിൽ നിന്നും തെക്കൻ തമിഴ്നാട് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
Read More