നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മധ്യവയ്സ്കൻ പോലീസ് പിടിയിൽ. ഇന്ന് പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ ദുബൈയ് വഴി ഓസ്ട്രേലിയയ്ക്ക് പോകാനെത്തിയ മാമ്മൻ ജോസഫ് (63) എന്നയാളാണ് പിടിയിലായത്. ഭാര്യയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യമാണ് മാമനെ പ്രകോപിപ്പിച്ചത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ജീവനക്കാരി ആവർത്തിച്ച് ചോദിച്ചത് മാമ്മൻ ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നൽകുകയായിരുന്നു. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ ദന്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല. ബാഗിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയതിതെത്തുടർന്ന് മാമ്മൻ ജോസഫിനെ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി സിഐഎസ്എഫ് പോലീസിനു കൈമാറുകയായിരുന്നു. ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാണ് ദന്പതികളായ ഇരുവരും ദുബായി വഴി ഓസ്ടേലിയിലേയ്ക്ക് പോകുവാൻ എത്തിയത്. താൻ…
Read MoreCategory: Loud Speaker
അപ്പൻ തന്ന റിവോൾവർ ഇരിപ്പുണ്ട്, പിണറായിയെ വെടിവച്ച് കൊല്ലണം..! പിസി ജോര്ജിന്റെ ഭാര്യയുടേയും മകന്റേയും മരുമകളുടേയും പ്രതികരണങ്ങള്…
പൂഞ്ഞാർ: പി.സി. ജോർജിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ പ്രതികരണവുമായി ജോർജിന്റെ ഭാര്യ ഉഷ. നിരപരാധിയെ അറസ്റ്റ് ചെയ്ത പിണറായി അനുഭവിക്കുമെന്നും പിണറായിയെ വെടിവച്ച് കൊല്ലണമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. “അപ്പൻ തന്ന റിവോൾവർ ഇപ്പോഴും വീട്ടിലിരുപ്പുണ്ട്. ഇതുകൊണ്ട് പിണറായിയെ വെടിവച്ച് കൊല്ലുകയാണ് വേണ്ടത്. പി.സിയുടെ സഹോദരിമാരോട് ഇക്കാര്യം പറയുകയും ചെയ്തു. ഞങ്ങളുടെ കുടുംബത്തെ തകർക്കാനാണ് പിണറായിയുടെ നീക്കം. നിരപരാധിയെ അറസ്റ്റ് ചെയ്ത പിണറായി അനുഭവിക്കും- ഉഷ പറഞ്ഞു. പി.സിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് മരുമകൾ പാർവതിയും പറഞ്ഞു. മകൻ ഷോൺ ജോർജും വിഷയത്തിൽ പ്രതികരിച്ചു. സർക്കാർ പി.സിയെ വേട്ടയാടുകയാണ്. പിണറായി വിജയനും കുടുംബത്തിനുമെതിരായി ഉണ്ടായിരിക്കുന്ന ആരോപണങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനാണ് ഈ അറസ്റ്റെന്നും ഷോൺ പറഞ്ഞു.
Read Moreവാട്സ്ആപ്പ് സന്ദേശം അയച്ച ശേഷം ഇവർ…! ആലത്തൂർ സ്വദേശികളായ ദമ്പതികൾ പഴനിയിൽ മരിച്ച നിലയിൽ
സ്വന്തം ലേഖകൻ പാലക്കാട്: ആലത്തൂർ സ്വദേശികളായ ദമ്പതികളെ തമിഴ്നാട്ടിലെ പഴനിയിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ സ്വദേശികളായ സുകുമാരനും ഭാര്യ സത്യഭാമയും ആണ് മരിച്ചത്. പഴനിയിലെ ലോഡ്ജിൽ ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ഇവരുടെ ആത്മഹത്യാക്കുറിപ്പ് പഴനി ടൗൺ പോലീസ് മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. മക്കൾക്കും ബന്ധുക്കൾക്കും തങ്ങൾ ജീവനൊടുക്കാൻ പോകുന്നു എന്ന് വാട്സ്ആപ്പ് സന്ദേശമയച്ച ശേഷമാണ് ഇവർ ജീവനൊടുക്കിയത്.
Read Moreപി.സി ജോർജിനെതിരെ പീഡനക്കേസ്; ലൈംഗിക താൽപര്യത്തോടെ കടന്നു പിടിച്ചെന്ന പരാതി നൽകിയത് സോളാർ കേസ് തട്ടിപ്പിലെ പ്രതി
തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ പരാതിയിൽ പി.സി ജോർജിനെതിരെ പീഡനക്കേസ്. മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പി.സി ജോർജിനെ കേസിൽ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. സോളാർ കേസ് പ്രതി മുൻപ് മ്യൂസിയം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പി.സി ജോർജ് സോളാർ കേസ് പ്രതിയെ ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും മറ്റുമായിരുന്നു പരാതി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള് നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കെ.ടി ജലീലിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് ഇന്ന് പി.സി ജോർജിനെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ഗസ്റ്റ്ഹൗസിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിനിടെയാണ് മ്യൂസിയം പോലീസ് പീഡന പരാതിയിൽ ജോർജിനെതിരെ കേസെടുത്തതായി അറിയിച്ചത്.
Read Moreവിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ നാളെ അവസാനിക്കും; നടന്നത് ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണെന്ന് ആവർത്തിച്ച് നടൻ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിനെ ചോദ്യം ചെയ്യുന്നത് നാളെ അവസാനിക്കും. ആറാം ദിവസമായ ഇന്നും ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻകൂർ ജാമ്യമുള്ളതിനാൽ ഇന്നലെയും ഒന്പതു മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം പരാതിയിൽ പറയുന്ന മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പനന്പള്ളി നഗറിലെ ഫ്ളാറ്റിലും കഴിഞ്ഞദിവസം നഗരത്തിലെ ആഢംബര ഹോട്ടലിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളുടെ വൈദ്യപരിശോധനയും നടത്തുകയുണ്ടായി.വിജയ് ബാബുവിനു മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതേസമയം ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമാണ് ഉണ്ടായതെന്ന് വിജയ്ബാബു ആവർത്തിച്ചു.
Read Moreഅതെല്ലാം എനിക്ക് കിട്ടിയ കുടുംബസ്വത്താണ് സാറെ! പിടിച്ചെടുത്ത സ്വർണവും ഡോളറും തിരികെ വേണം; എൻഐഎ കോടതിയിൽ സ്വപ്നയുടെ ഹർജി
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെ ആവശ്യപ്പെട്ട് സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്നു കൊച്ചിയിലെ എൻഐഎ കോടതി പരിഗണിക്കും. അതേസമയം കേസിന്റെ ഭാഗമായുളള റെയ്ഡിൽ പിടിച്ചെടുത്ത സ്വർണവും ഡോളറും കണ്ടുകെട്ടാൻ അനുമതി തേടി എൻഐഎയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ കുടുംബ സ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വർണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഹർജികൾ എട്ടിന് പരിഗണിക്കും ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി എട്ടിന് പരിഗണിക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. തിരുവനന്തപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്…
Read Moreഎകെജി സെന്റർ ആക്രമണം; 30 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഒന്നും വ്യക്തമല്ല; പ്രതികളെ കണ്ടെത്താനാകാതെ പോലീസ്
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കിട്ടാതെ പോലീസ്. സിസിടിവിയും ചില ഫേസ്ബുക്ക് അക്കൗണ്ടുകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം നടത്തിയെങ്കിലും പ്രതിയിലേക്ക് എത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്തുവെങ്കിലും ഇയാള്ക്ക് അക്രമത്തിൽ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റിൽ വച്ചിരുന്നതും പ്രതി സ്കൂട്ടറിൽ തിരികെ പോയ വഴിയിൽ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനിൽനിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. സ്ഥലത്തെക്കുറിച്ചു…
Read Moreപ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ; 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ; ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ കർശന നടപടി
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾക്കുള്ള നിരോധനം ഇന്നു പ്രാബല്യത്തിൽ വരും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കാണു നിരോധനം. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരേ കർശന നിയമ നടപടിയുണ്ടാകും. കേന്ദ്ര സർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്കു പുറമേ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയിൽ വരും. തുടക്കത്തിൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിസ്വീകരിക്കും. നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾമധുരപലഹാരങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം, മിഠായി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക്കോടുകൂടിയ ഇയർ ബഡ്സുകൾ, പ്ലാസ്റ്റിക് ഐസ്ക്രീം സ്റ്റിക്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്, നോൺ വൂവൻ പ്ലാസ്റ്റിക്…
Read Moreഇ.പി. ജയരാജന്റെ നാടകമെന്ന് കെ.സുധാകരൻ! കനത്ത ജാഗ്രത; പ്രതിക്കായി തെരച്ചിൽ
മട്ടന്നൂർ: എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ.പി. ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് പറയുന്നില്ല. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പേഴ്സണലായി നടത്തിയ ആക്രമണമാണ്. രാഹുൽ ഗാന്ധിയുടെ സന്ദർശന ദിവസം ലക്ഷ്യമാക്കിയുള്ള ആസൂത്രണമാണെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചർച്ചയാകാതിരിക്കാനുള്ള ശ്രമമാണെന്നും സുധാകരൻ കണ്ണൂർ വിമാനത്താവളത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി വരുന്ന ദിവസം അതിന്റെ പ്രഭ കെടുത്താൻ സിപിഎം ഓഫീസ് കോൺഗ്രസ് ആക്രമിച്ചു എന്ന ആരോപണം ബുദ്ധിയുള്ളവർ വിശ്വസിക്കില്ല. കേരളത്തിൽ കലാപം അഴിച്ചു വിടാൻ സിപിഎം ശ്രമിക്കുന്നു. കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങൾ വഴി തിരിച്ച് വിടാനുള്ള ശ്രമമാണ്. സന്ദീപ് ആനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഘം തന്നെയാണ് എ.കെ.ജി സെന്ററിന് നേരെ പടക്കം എറിഞ്ഞത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘം ആണ് ആക്രമണത്തിന്…
Read Moreപക്ഷികളെ വെടിവയ്ക്കുന്ന തോക്ക് വാങ്ങി നൽകാമെന്നു പറഞ്ഞ് നന്ദകിഷോർ..! അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്നു
പാലക്കാട്: അട്ടപ്പാടിയിൽ ഒരു സംഘമാളുകൾ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനായകൻ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചീകിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ ഒരാൾ ചെറുപ്പുളശേരി സ്വദേശിയും, മറ്റു മൂന്നുപേർ അട്ടപ്പാടി സ്വദേശികളുമാണ്. ഒളിവിലായ അഞ്ചുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. പക്ഷികളെ വെടിവയ്ക്കുന്ന തോക്ക് വാങ്ങി നൽകാമെന്നു പറഞ്ഞ് നന്ദകിഷോർ പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. നന്ദകിഷോറായിരുന്നു ഇടനിലക്കാരൻ. ഒരുമാസം കഴിഞ്ഞീട്ടും തോക്കോ, വാങ്ങിയ പണമോ തിരിച്ചു നൽകാത്തതിൽ പ്രതികൾ നന്ദകിഷോറിനെയും വിനായകനെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയും പിന്നീടുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദകിഷോറിനെ പ്രതികൾ ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നന്ദകിഷോർ പിന്നീട്…
Read More