കൊച്ചി: പീഡന കേസിൽ മുൻ എംഎൽഎ പി.സി. ജോർജിന് ജാമ്യം നൽകിയതിനെതിരേ പരാതിക്കാരി ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും. പി.സി. ജോർജിനെതിരേ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുമെന്നാണ് പരാതിക്കാരി പറയുന്നത്. പി.സി. ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പരസ്യസംവാദത്തിനു ജോർജ് തയാറാകണം. സംരക്ഷിക്കുമെന്ന് തോന്നിയ സമയത്താണ് ജോർജ് തന്റെ മെന്ററാണെന്നു പറഞ്ഞത്. പിന്നീട് ഉണ്ടായ പെരുമാറ്റത്തെക്കുറിച്ച് തെളിവു സഹിതമാണ് പരാതിനൽകിയത്. കേസ് താൻ നിയമപരമായി നേരിടുമെന്നും പരാതിക്കാരി കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
Read MoreCategory: Loud Speaker
എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കി; കുടുംബവും സുഹൃത്തുക്കളും നല്കിയ പിന്തുണയിലാണ് മുന്നോട്ട് പോകുന്നതെന്ന് വിജയ് ബാബു
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ആദ്യമായി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച് നടൻ വിജയ് ബാബു. പൂര്‍ണമായി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചുവെന്നും തന്റെ പക്കലുള്ള എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു. കുടുംബവും സുഹൃത്തുക്കളും നല്കിയ പിന്തുണയിലാണ്, കഴിഞ്ഞ 70 ദിവസത്തോളം താന്‍ ജീവിച്ചിരുന്നത്. കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോടതിയോടും അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാത്തത്. ഇതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.
Read Moreരാഹുലിന്റെ പ്രതികരണം വളച്ചൊടിച്ച ചാനലിനെതിരേ കേസെടുത്തു; വാർത്ത ഷെയർ ചെയ്തവരിൽ മുൻ വാർത്താ വിതരണ മന്ത്രിയും ബിജെപി നേതാക്കളും
ന്യൂഡൽഹി: വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ ഉദയ്പുർ കൊലപാതകത്തിലേത് എന്ന തരത്തിൽ വളച്ചൊടിച്ചു പ്രചരിപ്പിച്ച ചാനലിനെതിരേ കോൺഗ്രസിന്റെ പരാതിയിൽ ജയ്പുർ പോലീസ് കേസെടുത്തു. ബിജെപി എംപിമാർ അടക്കമുള്ള നേതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.തന്റെ ഓഫീസ് ആക്രമിച്ചത് കുട്ടികളാണ് അവരോടു ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാൽ സി ന്യൂസ് വാർത്ത നൽകിയത് ഉദയ്പുർ കൊലപാതകം നടത്തിയത് കുട്ടികൾ ആണെന്നായിരുന്നു. വാർത്ത വന്നതിനു പിന്നാലെ സംഘപരിവാർ പ്രൊഫൈലുകൾ ഇത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു. മുൻ വാർത്താ വിതരണ മന്ത്രി രാജ്യവർധൻ സിംഗ് റാത്തോർ അടക്കമുള്ള ബിജെപി നേതാക്കൾ ഈ വീഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമ ചോദിച്ച് ചാനൽ രംഗത്തുവന്നിരുന്നു.
Read Moreഅശ്ലീല വീഡീയോകൾ കാണിച്ച് അയാള്‍..! പെണ്‍കുട്ടി സ്കൂൾ പ്രധാനാധ്യാപികയോട് വിവരം പറഞ്ഞു; അമ്മയുടെ ആണ്‍സുഹൃത്തിനെ പോലീസ് പൊക്കി
കോയന്പത്തൂർ : വിദ്യാർഥിനിയെ പീഡിപ്പിച്ച അമ്മയുടെ ആണ്‍സുഹൃത്തിനെ പോക്സോ ആക്ടിൽ അറസ്റ്റു ചെയ്തു. മധുക്കര ബാലകൃഷ്ണൻ (38) ആണ് പങ്കാളിയായ യുവതിയുടെ പ്ലസ് വണ്‍ വിദ്യാർഥിനിയായ മകളെ പീഡീപ്പിച്ച സംഭവത്തിൽ അറസ്റ്റിലായത്. അശ്ലീല വീഡീയോകൾ കാണിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇത് പല പ്രാവശ്യം പെണ്‍കുട്ടി അമ്മയോട് സൂചിപ്പിച്ചിരുന്നുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പെണ്‍കുട്ടി സ്കൂൾ പ്രധാനാധ്യാപികയോട് വിവരം പറയുകയും അവർ പേരൂർ ഓൾ വിമൻസ് സ്റ്റേഷനിൽ പരാതി നല്‍കുകയും കേസെടുത്ത പോലീസ് ബാലസുബ്രഹ്മണ്യത്തെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്യുകയായിരുന്നു.
Read Moreശരീരത്തില്‍ എംഡിഎംഎയുടെ സാന്നിധ്യം കണ്ടെത്തി! ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ട യുവതിക്കെതിരെ കേസ്; തനിക്ക് ഒന്നുംതന്നെ ഓര്‍മയില്ലെന്ന് യുവതി
കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയില്‍ അബോധാസ്ഥയില്‍ കണ്ടെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിനിക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. വൈദ്യപരിശോധനയില്‍ യുവതിയുടെ ശരീരത്തില്‍ എംഡിഎംഎയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ തീവ്രചരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. ഇവര്‍ക്ക് മയക്കുമരുന്ന് എങ്ങനെ ലഭിച്ചുവെന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊഴി സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തി. തനിക്ക് ഒന്നുംതന്നെ ഓര്‍മയില്ലെന്നാണ് യുവതി പറയുന്നത്. അതേസമയം കൂട്ടുകാരിക്കൊപ്പം യുവതിയെ ആശുപത്രിയിലെത്തിച്ച കാസര്‍ഗോഡ് സ്വദേശികളായ ആണ് സുഹൃത്തുക്കളെ സെന്‍ട്രല്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ബുധനാഴ്ച രാത്രിയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ 27നാണ് എറണാകുളത്ത്…
Read Moreചാത്തമ്പറയിലെ കൂട്ടമരണം! ഇപ്പോൾ മണിക്കുട്ടനും കുടുംബത്തിനും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉള്ളതായി അറിവില്ല; ദുരൂഹതയുണ്ടെന്ന് നാട്ടുകാർ
ആറ്റിങ്ങൽ: ചാത്തമ്പറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാർ. മണിക്കുട്ടൻ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർ കൂട്ട ആത്മഹത്യ ചെയ്തെന്ന വാർത്ത നാട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാകാമെന്ന വാദവും സുഹൃത്തുക്കളും പ്രദേശവാസികളും തള്ളിക്കളയുന്നു. ചാത്തമ്പറയിൽ തട്ടുകട ഉടമ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, കുഞ്ഞമ്മ ദേവകി, മക്കൾ അജീഷ്, അമേയ എന്നിവരുടെ കൂട്ട മരണത്തിന്റെ കാരണമാണ് പോലീസിനെ കുഴപ്പിച്ചിരിക്കുന്നത്. സാമ്പത്തിക കാരണങ്ങളാൽ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്ടിൽ തോട്ടം പാട്ടത്തിന് എടുത്ത സംഭവത്തിൽ മണികുട്ടന് നഷ്ടം ഉണ്ടായിരുന്നു. ഇതിൽ അഞ്ചു ലക്ഷം രൂപയുടെ ബാധ്യത വന്നതായാണ് വിവരം. കോവിഡ് കാലത്ത് തട്ടുകട അടച്ചിട്ട സമയത്ത് അത്തരത്തിലും സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ…
Read Moreആ മിടുക്കന് ബസ് ഡ്രൈവര്‍ മ്മ്ടെ ഗഡിയാണ്…! ഒരിക്കലും മറക്കാനിടയില്ലാത്ത ആ ക്രോസിംഗ്; സഡന്‍ ബ്രേക്കിട്ട് ചവിട്ടി നിര്‍ത്തി അക്ഷയ് കാത്തത് രണ്ടു ജീവനുകള്‍
സ്വന്തം ലേഖകന്‍ തൃശൂര്‍: ഒരു സിഗ്നലും കാണിക്കാതെ ബസിനു തൊട്ടുമുന്നിലൂടെ വലത്തോട്ടു വെട്ടിച്ച സ്കൂട്ടര്‍ യാത്രികരെ സഡന്‍ ബ്രേക്കിട്ട് ബസ് ചവിട്ടി നിര്‍ത്തി മരണത്തില്‍ നിന്നും രക്ഷിച്ച തൃശൂര്‍ ചിയ്യാരം സ്വദേശി അക്ഷയ് എന്ന മിടുക്കന് ബസ് ഡ്രൈവറെ തേടിയെത്തിയതു പാലക്കാട് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ അഭിനന്ദനവും ആദരവും. പിന്നില്‍ വരുന്ന ബസിനെ ഗൗനിക്കാതെ യാതൊരു സിഗ്നലും നല്‍കാതെ പൊടുന്നനെ ബസിനു തൊട്ടുമുന്നിലൂടെ വലത്തോട്ടു സ്കൂട്ടര്‍ വളച്ചൊടിച്ച് പാഞ്ഞുപോയ സ് കൂട്ടര് യാത്രക്കാരായ രണ്ടുപേരെ അക്ഷയ് ഓടിച്ചിരുന്ന ബസ് ഇടിക്കാതെ രക്ഷപ്പെടുത്താന്‍ സാധിച്ചതു ബസിന്റെ കണ്ടീഷനും ദൈവാനുഗ്രഹവുമെന്ന് ചിയ്യാരത്തെ വീട്ടിലിരുന്ന്് അക്ഷയ് ഓര്‍ത്തെടുത്തു. തൃശൂര്‍ കൊഴിഞ്ഞാമ്പാറ റൂട്ടില്‍ ചിറ്റൂരിനടുത്തുള്ള വാളാറയില് വച്ചായിരുന്നു അക്ഷയിന്റെ കിളിപോയ ആ സം ഭവം. തൃശൂര്‍ കൊഴിഞ്ഞാമ്പാറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചിയ്യാരത്തുള്ള സുമംഗലീസ് എന്ന ബസിന്റെ ഡ്രൈവറാണു ചിയ്യാരം മുനയം മേനോത്തുപറമ്പില്‍…
Read Moreദിവസേന വാങ്ങുന്നത് 800 രൂപയുടെ ലഹരി വസ്തുക്കള്‍ ! ലഹരിക്ക് അടിമയായ മകനെ ചങ്ങലയിൽ ബന്ധിച്ച് മാതാപിതാക്കൾ; കാരണം…
ചണ്ഡീഗഡ്: ലഹരി ഉപയോഗം തടയാന്‍ മകനെ ചങ്ങലയില്‍ ബന്ധിച്ച് മാതാപിതാക്കള്‍. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. 23കാരനായ യുവാവാവിന്റെ ലഹരി ഉപയോഗത്താൽ മാതാപിതാക്കള്‍ കഷ്ടപ്പെടുകയാണ്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇയാള്‍ ലഹരിക്ക് അടിമയാണ്. ദിവസേന 800 രൂപയ്ക്ക് ഇയാള്‍ ലഹരി വസ്തുക്കള്‍ വാങ്ങുമെന്ന് മാതാപിതാക്കള്‍ പറയുന്നു. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ ലഭിക്കുന്ന പണം മുഴുവന്‍ മയക്കുമരുന്ന് വാങ്ങുവാനാണ് ചിലവഴിക്കുന്നത്. പണം ഇല്ലാത്തപ്പോള്‍ ഇയാള്‍ വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച് വിറ്റ് പണം കണ്ടെത്തും. ചോദിക്കുമ്പോള്‍ പണം നല്‍കിയില്ലെങ്കില്‍ മകന് മര്‍ദിക്കാറുണ്ടെന്ന് യുവാവിന്റെ മാതാവ് പറഞ്ഞു. ഇത്തരം പ്രവൃത്തികളില്‍ പൊറുതിമുട്ടിയാണ് മാതാപിതാക്കള്‍ മാതാപിതാക്കളെ മകനെ ചങ്ങലയില്‍ ബന്ധിച്ചത്. കഴിഞ്ഞ എട്ട് ദിവസങ്ങളായി ഇയാളെ പൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ ലഹരി ഉപയോഗം നിര്‍ത്താന്‍ ചികിത്സയും നടത്തുന്നുണ്ട്. തങ്ങളുടെ ഗ്രാമത്തില്‍ ലഹരി സുലഭമായി ലഭിക്കുമെന്നും ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും…
Read Moreവാഹനാപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ച് രാഹുൽഗാന്ധി! അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചത് വാഹനവ്യൂഹത്തിലെ ആംബുലൻസില്‍
നിലന്പൂർ: വാഹനാപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്താൻ രാഹുൽഗാന്ധി നേരിട്ടിറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. വണ്ടൂരിലെ പൊതുപരിപാടിക്കു ശേഷം മന്പാട് ടാണയില റസ്റ്റ് ഹൗസിലേക്കു മടങ്ങുന്പോൾ വടപുറത്ത് ടൂവീലർ അപകടത്തിൽപ്പെട്ട് ഒരാൾ വീണു കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ട രാഹുൽഗാന്ധി തന്റെ വാഹനം നിറുത്തി രക്ഷാപ്രവർത്തനത്തിനു നിർദേശം നൽകി. രാഹുൽഗാന്ധിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് അദ്ദേഹം തന്നെ വിളിച്ചു വരുത്തി അപകടത്തിൽപ്പെട്ടയാളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. വടപുറം സ്വദേശിയായ അബൂബക്കറാണ് അപകടത്തിൽപ്പെട്ടത്
Read Moreബാഗിനകത്ത് എന്താണ് ? ജീവനക്കാരിയുടെ ചോദ്യം മാമനെ പ്രകോപിപ്പിച്ചു; ഉത്തരം കേട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കിടുങ്ങി; മധ്യവയസ്കൻ പിടിയിൽ
നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മധ്യവയ്സ്കൻ പോലീസ് പിടിയിൽ. ഇന്ന് പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ ദുബൈയ് വഴി ഓസ്ട്രേലിയയ്ക്ക് പോകാനെത്തിയ മാമ്മൻ ജോസഫ് (63) എന്നയാളാണ് പിടിയിലായത്. ഭാര്യയും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ജീവനക്കാരിയുടെ ചോദ്യമാണ് മാമനെ പ്രകോപിപ്പിച്ചത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ജീവനക്കാരി ആവർത്തിച്ച് ചോദിച്ചത് മാമ്മൻ ജോസഫിന് ഇഷ്ടമായില്ല. തുടർന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നൽകുകയായിരുന്നു. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ ദന്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ കഴിഞ്ഞില്ല. ബാഗിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയതിതെത്തുടർന്ന് മാമ്മൻ ജോസഫിനെ യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി സിഐഎസ്എഫ് പോലീസിനു കൈമാറുകയായിരുന്നു. ഒന്നേകാൽ ലക്ഷം രൂപ മുടക്കിയാണ് ദന്പതികളായ ഇരുവരും ദുബായി വഴി ഓസ്ടേലിയിലേയ്ക്ക് പോകുവാൻ എത്തിയത്. താൻ…
Read More