മട്ടന്നൂർ: എ.കെ.ജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ.പി. ജയരാജൻ നടത്തിയ നാടകമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് പറയുന്നില്ല. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പേഴ്സണലായി നടത്തിയ ആക്രമണമാണ്. രാഹുൽ ഗാന്ധിയുടെ സന്ദർശന ദിവസം ലക്ഷ്യമാക്കിയുള്ള ആസൂത്രണമാണെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചർച്ചയാകാതിരിക്കാനുള്ള ശ്രമമാണെന്നും സുധാകരൻ കണ്ണൂർ വിമാനത്താവളത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി വരുന്ന ദിവസം അതിന്റെ പ്രഭ കെടുത്താൻ സിപിഎം ഓഫീസ് കോൺഗ്രസ് ആക്രമിച്ചു എന്ന ആരോപണം ബുദ്ധിയുള്ളവർ വിശ്വസിക്കില്ല. കേരളത്തിൽ കലാപം അഴിച്ചു വിടാൻ സിപിഎം ശ്രമിക്കുന്നു. കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങൾ വഴി തിരിച്ച് വിടാനുള്ള ശ്രമമാണ്. സന്ദീപ് ആനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഘം തന്നെയാണ് എ.കെ.ജി സെന്ററിന് നേരെ പടക്കം എറിഞ്ഞത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘം ആണ് ആക്രമണത്തിന്…
Read MoreCategory: Loud Speaker
പക്ഷികളെ വെടിവയ്ക്കുന്ന തോക്ക് വാങ്ങി നൽകാമെന്നു പറഞ്ഞ് നന്ദകിഷോർ..! അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്നു
പാലക്കാട്: അട്ടപ്പാടിയിൽ ഒരു സംഘമാളുകൾ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും കണ്ണൂർ സ്വദേശിയുമായ വിനായകൻ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ചീകിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ ഒരാൾ ചെറുപ്പുളശേരി സ്വദേശിയും, മറ്റു മൂന്നുപേർ അട്ടപ്പാടി സ്വദേശികളുമാണ്. ഒളിവിലായ അഞ്ചുപേരെകൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. പക്ഷികളെ വെടിവയ്ക്കുന്ന തോക്ക് വാങ്ങി നൽകാമെന്നു പറഞ്ഞ് നന്ദകിഷോർ പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. നന്ദകിഷോറായിരുന്നു ഇടനിലക്കാരൻ. ഒരുമാസം കഴിഞ്ഞീട്ടും തോക്കോ, വാങ്ങിയ പണമോ തിരിച്ചു നൽകാത്തതിൽ പ്രതികൾ നന്ദകിഷോറിനെയും വിനായകനെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയും പിന്നീടുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നന്ദകിഷോറിനെ പ്രതികൾ ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നന്ദകിഷോർ പിന്നീട്…
Read Moreകനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധി കണ്ണൂരിൽ! സുരക്ഷ കൂട്ടിയത് എകെജി സെന്ററിനു നേരേ നടന്ന ആക്രമണത്തെ തുടർന്ന്
സ്വന്തം ലേഖകൻ മട്ടന്നൂർ: കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധി കണ്ണൂരിലെത്തി. വയനാട് പോകുന്നതിന് വേണ്ടിയാണ് രാവിലെ 8.30 ഓടെ രാഹുൽ ഗാന്ധി കണ്ണൂരിൽ വിമാനമിറങ്ങിയത്. ഗോ എയർ വിമാനത്തിലെത്തിയ രാഹുൽ ഗാന്ധിയെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. എകെജി സെന്ററിന് നേരെ അക്രമം നടന്നതിനെ തുടർന്നു കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ മേൽനോട്ടത്തിൽ അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 500 ഓളം പോലീസുകാരെയാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി കണ്ണൂരിൽ വിന്യസിച്ചിരുന്നത്. വിമാനത്താവളത്തിലും പരിസരങ്ങളിലും രാഹുൽ ഗാന്ധി കടന്നു പോകുന്ന റൂട്ടിലെ ഓരേ സ്റ്റോപ്പിലുമായാണ് പോലീസിനിനെ വിന്യസിച്ചത്. വിമാനത്താവളത്തിൽ നിന്നു വെള്ളിയാംപറമ്പിലെ റിസോർട്ടിലെത്തി ഒരു മണിക്കൂറോളം വിശ്രമിച്ചാണ് പത്തോടെ വയനാട്ടിലേക്ക് പുറപ്പെട്ടത്. മട്ടന്നൂർ ടൗൺ, പാലോട്ടുപള്ളി, കളറോഡ് പാലം, പത്തൊൻമ്പതാംമൈൽ, ചാവശേരി, ഉളിയിൽ പുന്നാട്, എം.ജി. കോളജ്, പയഞ്ചേരി മുക്ക് , വിളക്കോട്,…
Read Moreപത്തനംതിട്ടക്കാർ ചോദിക്കുന്നു… ഞങ്ങൾ കഴിച്ചു മരിക്കണോ ? നിയമങ്ങൾക്കു പുല്ലുവില; പരിശോധന പരിമിതം; മീൻ വരുന്ന വഴി…
പത്തനംതിട്ട: ഭക്ഷണശാലകളിൽ പരിശോധനയ്ക്കിറങ്ങിയാൽ പിടികൂടുന്നത് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ സാധനങ്ങൾ. മാർക്കറ്റുകളിൽ എത്തിയാൽ പഴകിയതും രാസവസ്തുക്കൾ കലർത്തിയ മത്സ്യം, മാംസ വ്യാപാര ശാലകളിലാകട്ടെ നിയമങ്ങൾ നോക്കുകുത്തി, പച്ചക്കറികളും പഴവർഗങ്ങളും കേടാകാതെയിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നു,… ഇങ്ങനെ പത്തനംതിട്ടക്കാർക്കു ഭക്ഷണ സാധനങ്ങളെ സംബന്ധിച്ച പരാതികൾ ഒഴിയുന്നില്ല. ശബരിമലയിലേക്കടക്കം തീർഥാടകരും ഇതര സംസ്ഥാനക്കാരും പുറമേ നിന്നുള്ള വിദ്യാർഥികളും കൂടാതെ സംസ്ഥാന പാതകളിലൂടെയുള്ള സഞ്ചാരികളും അടക്കും കടന്നുവരുന്ന ജില്ലയിൽ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണ, പാനീയങ്ങൾ വിതരണം ചെയ്യുന്നതു തടയാൻ ആരുമില്ലേ എന്ന ചോദ്യം അവശേഷിക്കുന്നു. നിരോധിക്കപ്പെട്ട കന്പനികളുടെ പാൽ വരെ പേരുമാറ്റി വിപണിയിലെത്തിക്കുന്നുണ്ട്. ഗുണനിലവാര പരിശോധനയില്ലാത്ത കുടിവെള്ളം വരെ കുപ്പികളിലാക്കി വില്പന നടത്തുണ്ട്. നിയമങ്ങൾക്കു പുല്ലുവില… ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാലിക്കേണ്ട ഭക്ഷ്യസുരക്ഷ നിയമങ്ങൾക്കു പുല്ലുവില. ഭക്ഷണം പാചകം ചെയ്യുന്നതു മുതൽ വിളന്പുന്നതുവരെ ശുചിത്വ പാലനവുമായി ബന്ധപ്പെട്ടു സർക്കാർ നിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്. എന്നാൽ, ലൈസൻസ് നേടിയാൽ…
Read Moreഅമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി പെൺകുട്ടിയും ഡ്രൈവറും ജീവനൊടുക്കി! ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ്
മുംബൈ: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ പെൺകുട്ടി ഡ്രൈവർക്കൊപ്പം ജീവനൊടുക്കി. കിരൺ ദൽവി(45), മകൾ മുസ്കാൻ(26) എന്നിവരാണു കൊല്ലപ്പെട്ടത്. ദൽവിയുടെ മകൾ ഭൂമി(17), ഇവരുടെ വീട്ടിൽ പത്തുവർഷമായി കാർ ഡ്രൈവറായിരുന്ന ശിവദയാൽ സെൻ(60) എന്നിവരാണു ജീവനൊടുക്കിയത്. സബർബൻ കാൻഡിവാലിയിൽ റെയിൽവേ സ്റ്റേഷനുസമീപമുള്ള ദൽവി ആശുപത്രിക്കെട്ടിട സമുച്ചയത്തിലാണു സംഭവം. മൂന്നുനിലക്കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Read Moreനാട്ടുകാരെ ഓടിവരണേ, കടയ്ക്കു തീപിടിച്ചേ…! എകെജി സെന്ററിനു നേരെ ബോംബേറ്; ട്രോളുമായി കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ ബോംബേറ് ഉണ്ടായതിനു പിന്നാലെ ബേസിൽ ജോസഫ് ചിത്രമായ മിന്നൽ മുരളിയുടെ ദൃശ്യങ്ങൾ പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മിന്നൽ മുരളിയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരുസോമസുന്ദരം സിനിമയിൽ കടയ്ക്കു തീവയ്ക്കുയും പിന്നീട് നാട്ടുകാരെ ഓടിവരണേ കടയ്ക്കു തീപിടിച്ചേ.. എന്നു പറയുന്ന രംഗങ്ങളാണ് സുരേന്ദ്രൻ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. വ്യാഴാഴ്ച രാത്രിയാണ് എകെജി സെന്ററിന് നേരെ ബോംബേറ് ഉണ്ടായത്.
Read Moreഭീതിപടര്‍ത്തി ആന്ത്രാക്സ് ! ലക്ഷണങ്ങള്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമുറപ്പ്; ജനങ്ങളില്‍ ആശങ്ക…
കേരളത്തില്‍ ഇപ്പോള്‍ കോവിഡിനു പിന്നാലെ പകര്‍ച്ചവ്യാധികളും നടമാടുകയാണ്. ആന്ത്രാക്സാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്. മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെങ്കിലും ജനങ്ങള്‍ ആശങ്കയോടെയാണ് ആന്ത്രാക്സിനെ കാണുന്നത്. അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയില്‍ ചത്തുവീണ കാട്ടുപന്നികളെ പരിശോധിച്ചപ്പോഴാണ് മരണകാരണം ആന്ത്രാക്സാണെന്ന് വ്യക്തമായത്. ചത്ത പന്നികളുടെ ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതെ നോക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘വൂള്‍ സോര്‍ട്ടേഴ്സ് രോഗം’ എന്നാണ് മനുഷ്യരില്‍ ഈ രോഗം എന്ന് അറിയപ്പെടുന്നത്. മുഖം, കൈ, ശ്വാസകോശം, തലച്ചോര്‍, കുടല് എന്നിവിടങ്ങളില്‍ ഉണങ്ങാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം. ഇപ്പോള്‍ വളരെ ഫലപ്രദമായ വാക്സിനുകള്‍ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങള്‍ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും. ‘ബാസില്ലസ് ആന്ത്രാസിസ്’ എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. മനുഷ്യന്, കുതിര, പന്നി,ആട്, ആന എന്നിവയിലാണ് ആന്ത്രാക്സ് രോഗം കണ്ടുവരുന്നത്.…
Read Moreലോഡ്ജ് മുറിയിൽ പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം! ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു കൂട്ടുകാരി കൂടി മുറിയിൽ ഉണ്ടായിരുന്നു…
കൊച്ചി: ബുധനാഴ്ച അർധരാത്രി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അവശനിലയിലായ പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു കൂട്ടുകാരി കൂടി മുറിയിൽ ഉണ്ടായിരുന്നു. ഇവരും അർധബോധാവസ്ഥയിലായിരുന്നു. ഇവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. എറണാകുളത്തുള്ള ഖത്തർ വിസാ സെന്ററിൽ എത്തിയതായിരുന്നു ഇരുവരുമെന്നാണ് കൂട്ടുകാരി പോലീസിനെ അറിയിച്ചത്. ആശുപത്രിയിൽ കഴിയുന്ന പെണ്‍കുട്ടി മുറിയിൽ എത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ഇവർ പോലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ ഇവരെ മറ്റാരെങ്കിലും ഇവിടെ എത്തിച്ചതാണോയെന്നും പെണ്‍കുട്ടികളുടെ ശരീരത്തിൽ ആരെങ്കിലും മയക്കുമരുന്ന് കുത്തിവച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreമലയോര മേഖലയിൽ കൂടുതൽ പേരിൽനിന്നു പണംവാങ്ങിയത് ബിജെപി പ്രാദേശിക നേതാവ്! കോഴിക്കോട്ടെ ‘റെയില്‍വേ സംഘത്തില്‍’ കുടുങ്ങി തമിഴ്നാട്ടുകാരും
സ്വന്തം ലേഖകന്‍ മുക്കം (കോഴിക്കോട്): റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍നിന്നായി ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാരശേരി ഗ്രാമപഞ്ചായത്ത് സ്വദേശിയായ ബിജെപി നേതാവാണ് കൂടുതൽ പേരിൽനിന്നും പണം വാങ്ങിയത്. തട്ടിപ്പ് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. പരാതിക്കാരെ വിളിച്ചു കൂടൂതല്‍ വിവരങ്ങള്‍ തേടിയതായി മുക്കം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ. പ്രജീഷ് പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നെ കേന്ദ്രീകരിച്ചും അതേസമയം മലയാളികള്‍ക്കു പുറമെ ഒട്ടേറെ തമിഴ്നാട് നിവാസികളും തട്ടിപ്പിനിരയായ വിവരം പുറത്ത്വന്നിരിക്കുകയാണ്. കോവിഡ് കാലത്ത് ചെന്നൈ കേന്ദ്രീകരിച്ചും തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു. പിന്നീട് കേരളത്തിലേക്ക് വ്യാപിക്കുകയാണുണ്ടായത്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇ-മെയില്‍ ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തവരും നല്കുകയുണ്ടായി. ഫോട്ടോ തട്ടിപ്പ് എടപ്പാള്‍ വട്ടംകുളം കവുപ്ര സ്വദേശിനി,…
Read Moreഓപ്പറേഷൻ മൂൺലൈറ്റ്! ഹോട്ടലുകളിൽ രാത്രി വ്യാപക റെയ്ഡ്; കോടികളുടെ വെട്ടിപ്പ്
തിരുവനന്തപുരം: ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി ഇന്നലെ രാത്രി മുതൽ ഇന്നു പുലർച്ചെ വരെ ഹോട്ടലുകളിൽ നടത്തിയ മിന്നല്‍ പരിശോധനയിൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തി. ഹോട്ടൽ മേഖലയിൽ നടത്തുന്ന നികുതി വെട്ടിപ്പുകൾ കണ്ടെത്തുന്നതിനാണ് ഓപ്പറേഷൻ മൂൺലൈറ്റ് എന്ന പേരിൽ പരിശോധന നടത്തിയത്. വിവിധ ജില്ലകളിലായി 32 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഹോട്ടൽ ഉടമകളിൽ പലരും നികുതി പിരിച്ചിട്ട് സർക്കാരിൽ അടയ്ക്കാതെ വെട്ടിപ്പ് നടത്തുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യാപക പരാതികൾ ജിഎസ്ടി വകുപ്പിന് ലഭിച്ചിരുന്നു. ഹോട്ടലുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാൻ ആവശ്യമായ വിറ്റുവരവ് 20 ലക്ഷം രൂപയാണ്. ചില ഹോട്ടലുകൾ വിറ്റുവരവ് മനപൂർവം കുറച്ചു കാണിച്ചതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് നികുതി പിരിക്കാന്‍ അനുമതിയില്ലാത്ത ചില ഹോട്ടലുകൾ നികുതിയും ഈടാക്കിയതായും ഇത് സർക്കാരിലേക്കു നൽകാതിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി അന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നാല്‍പ്പതോളം…
Read More