ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റം​സി​നെ വെ​ട്ടി​ച്ചു, പ​ക്ഷെ…  ശ​രീ​ര​ത്തി​ന്‍റെ ര​ഹ​സ്യ ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച ഒ​ന്ന​ര കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി; ബാ​ലു​ശേ​രി സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും പോ​ലീ​സി​ന്‍റെ സ്വ​ർ​ണ​വേ​ട്ട. ബ​ഹ്‌​റിനി​ൽ നി​ന്നെ​ത്തി​യ ബാ​ലു​ശേ​രി സ്വ​ദേ​ശി അ​ബ്ദു​സ​ലാ​മി​ൽ(43) നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.​ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഒ​ന്ന​ര​ക്കോ​ടി​യു​ടെ ര​ണ്ടേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.30-നാ​ണ് സം​ഭ​വം.​ബ​ഹ്‌​റ്നി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ലാ​യി​രു​ന്നു പ്ര​തി ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. മി​ശ്രി​ത രൂ​പ​ത്തി​ലു​ള്ള 2,018 ഗ്രാം ​സ്വ​ർ​ണം പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി പ്ര​തി​യു​ടെ അ​ര​യി​ൽ കെ​ട്ടി​വ​ച്ചി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ ര​ഹ​സ്യ​ഭാ​ഗ​ത്ത് മൂ​ന്നു സ്വ​ർ​ണ ഉ​രു​ള​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് പോ​ലീ​സ് സ്വ​ർ​ണം പി​ടി​ച്ച​ത്. 74 ഗ്രാം ​ശ​രീ​ര​ത്തി​ന​ക​ത്തും 2,018 ഗ്രാം ​അ​ര​യി​ലും ഒ​ളി​പ്പി​ച്ച അ​ബ്ദു സ​ലാ​മി​ന് ക​രി​പ്പൂ​ര്‍ എ​യ​ര്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യെ എ​ളു​പ്പ​ത്തി​ല്‍ അ​തി​ജീ​വി​ച്ച് എ​യ​ര്‍​പോ​ര്‍​ട്ടി​ന് പു​റ​ത്ത് എ​ത്താ​നാ​യി. എ​യ​ര്‍​പോ​ര്‍​ട്ടി​ലി​റ​ങ്ങി​യ ശേ​ഷം ടാ​ക്സി വി​ളി​ച്ച് തൊ​ണ്ട​യാ​ടെ​ത്താ​നാ​യി​രു​ന്നു അ​ബ്ദു​സ​ലാ​മി​ന് ബെ​ഹ്റിനി​ല്‍വച്ച് ക​ള്ള​ക​ട​ത്ത് മാ​ഫി​യ ന​ല്‍​കി​യ നി​ര്‍​ദേ​ശം. അ​ത​നു​സ​രി​ച്ച് അ​ബ്ദു​സ​ലാം ടാ​ക്സി​യി​ല്‍…

Read More

പൊ​ളി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന പാ​ല​ങ്ങ​ൾ; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന ഫ്ലൈ ​ഓ​വ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു

മെ​ഡി​ക്ക​ൽ കോ​ള​ജ് : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഫ്ലൈ ​ഓ​വ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു. ഒ​രാ​ഴ്ച മു​മ്പാ​ണ് സം​ഭ​വ​മെ​ങ്കി​ലും ഇ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. 18 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി ശ്രീ​ചി​ത്ര​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് നീ​ളു​ന്ന 350 മീ​റ്റ​ർ വ​രു​ന്ന ഫ്ലൈ ​ഓ​വ​റി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. അ​തേ​സ​മ​യം അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​ക്കി വ​യ്ക്കു​ക​യാ​യി​രു​ന്നു.അ​ടു​ത്ത് ത​ന്നെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഫ്ലൈ​ഓ​വ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​രു​ചെ​വി അ​റി​യാ​തെ ഇ​ടി​ഞ്ഞു​വീ​ണ ഭാ​ഗം ക​രാ​റു​കാ​ർ ര​ഹ​സ്യ​മാ​യി നീ​ക്കം ചെ​യ്ത​താ​യി ആ​രോ​പ​ണ​മു​ണ്ട്. ബ​ല​ക്ഷ​യം ഉ​ള്ള ഭാ​ഗ​ത്ത് മ​ണ്ണും മ​റ്റും നി​ര​ത്തി​യാ​ണ് നേ​രെ ആ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ലം പൂ​ർ​ണ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടോ എ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ന്ന നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ഒ​ന്നു​മി​ല്ലെ​ന്നും പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. പാ​ല​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​വും പ​രി​ശോ​ധ​ന​യ്ക്ക്…

Read More

ഇനി അഞ്ചുനാൾക്കൂടി, കാലവർഷം  നേരത്തെ വരുന്നു; ഇന്ന് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നാ​ളെ മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ​യും പ​ത്ത​നം​തി​ട്ട​യി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ ര​ണ്ടാ​മ​ത്തെ വ​ലി​യ വേ​ന​ൽ മ​ഴ എ​ന്ന റി​ക്കാ​ർ​ഡ് 2022 സ്വ​ന്ത​മാ​ക്കി​യ​താ​യാ​ണ് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, ജൂ​ണ്‍ ഒ​ന്നോ​ടെ സം​സ്ഥാ​ന​ത്തു പെ​യ്തു തു​ട​ങ്ങു​ന്ന തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം ഇ​ക്കു​റി നേ​ര​ത്തേ എ​ത്തു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​നം. അ​ഞ്ചു ദി​വ​സം നേ​ര​ത്തേ 27 നു ​ത​ന്നെ കാ​ല​വ​ർ​ഷം കേ​ര​ള​ത്തി​ൽ പെ​യ്തു തു​ട​ങ്ങു​മെ​ന്നാ​ണു പ്ര​വ​ച​നം. ചി​ല സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ…

Read More

കള്ളന്മാരെ പറ്റിച്ച ഒരു യുവതി! ഇള്യഭ്യരായി കള്ളന്മാര്‍; യുവതിയുടെ മനഃസാന്നിധ്യത്തെ പുകഴ്ത്തി സമൂഹ മാധ്യമങ്ങള്‍

സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് കള്ളന്മാരെ പറ്റിച്ച ഒരു യുവതിയുടെ വീഡിയോ ആണ്. മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ യുവതി കാണിച്ച മനഃസാന്നിധ്യമാണ് സകലരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു ബാഗില്‍ വിലപിടിപ്പുള്ള സാധനങ്ങളുമായി വഴിയരികിലായി നില്‍ക്കുകയായിരുന്നു യുവതി. പെട്ടെന്ന് ബൈക്കലായി രണ്ട് കള്ളന്മാര്‍ അവര്‍ക്കരികിലേക്കെത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി ഒട്ടും അമാന്തിക്കാതെ തന്‍റെ കൈയിലിരുന്ന ബാഗ് തൊട്ടടുത്ത മതിലിലൂടെ മുകളിലേക്കെറിയുകയായിരുന്നു. ഈ നീക്കം ഒട്ടും പ്രതീക്ഷിക്കാഞ്ഞ കള്ളന്മാര്‍ ഒന്നു പകച്ചു. അവരുടെ അടുത്ത നീക്കമുണ്ടാകും മുമ്പ് യുവതി അവിടുന്നു ഓടി മാറുകയും ചെയ്തു. യുവതി നിന്നിരുന്ന സ്ഥലത്തിന് തൊട്ടടുത്തായുള്ള കടയിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങളൊക്കെ പതിഞ്ഞിരുന്നു. ഇളിഭ്യരായ കള്ളന്മാര്‍ ബൈക്കില്‍ കയറി സ്ഥലം കാലിയാക്കുന്നതും വീഡിയോയില്‍ കാണാം. ഫിജന്‍ എന്ന തുര്‍ക്കി യുവതി തന്‍റെ ട്വിറ്ററിലൂടെ വീഡിയൊ റീട്വീറ്റ് ചെയ്തപ്പോഴാണ് ഈ സംഭവം വൈറലായത്. യുവതിയുടെ ബുദ്ധിയെ അഭിനന്ദിച്ച് നിരവധിപേരാണ്…

Read More

ആട് ഭീകരജീവിയാണ്..! ആളെ കൊന്ന ആടിന് മൂന്ന് വര്‍ഷം തടവ്‌; ഇരയുടെ കുടുംബത്തിന് അഞ്ച് പശുക്കളെ കൈമാറണമെന്ന് കോടതി

സ്ത്രീയെ കൊന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണ സുഡാനില്‍ ഒരു ആടിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സുഡാനിലെ ഐ റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മേയ് മാസം ആദ്യവാരം ദക്ഷിണ സുഡാനില്‍ 45കാരിയായ ആദിയു ചാപ്പിംഗ് എന്ന സ്ത്രീയെ കുത്തിപരിക്കേല്‍പിച്ച് കൊലപെടുത്തിയ ആടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആട് ചാപ്പിംഗിന്‍റെ തലയില്‍ ആഴത്തില്‍ കുത്തി. വാരിയെല്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പരിക്കേറ്റ യുവതി ഉടന്‍ തന്നെ മരിക്കുകയും ചെയ്തു. റംബെകിലെ അകുവല്‍ യോള്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മാലെംഗ് അഗോക്ക് പായത്തിലെ പോലീസ് സ്റ്റേഷനില്‍ ആടിനെ പിടികൂടി എത്തിക്കുകയും ചെയ്തു. ഉടമ നിരപരാധിയാണ്, കുറ്റം ചെയ്തത് ആടാണ്. അതിനാല്‍ ആടിനെ അറസ്റ്റ് ചെയ്യണമെന്ന് മേജര്‍ എലിജ മബോര്‍ പറഞ്ഞിരുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ആടിനെ സുഡാനിലെ ലേക്ക്സ്…

Read More

മരിച്ചെന്ന് ആശുപത്രി അധികൃതര്‍!സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയില്‍ കുഞ്ഞിന് അനക്കം; ഒടുവില്‍…

ശ്രീനഗര്‍: മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതിയ നവജാതശിശുവിന് സംസ്കാരത്തിന് മുമ്പ് ജീവനുണ്ടെന്ന് കണ്ടെത്തി. ജമ്മു കശ്മീരിലെ റമ്പാന്‍ ജില്ലയില്‍ ബനിഹാല്‍ പ്രദേശത്തുള്ള സബ് ജില്ലാ ആശുപത്രിയിലാണ് സംഭവം. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍ 2 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ബാന്‍കൂട്ട് സ്വദേശിയായ യുവതി ജന്മം നല്‍കിയ കുട്ടിയാണ് മരിച്ചതായി ആശുപത്രി അധികൃതര്‍ വിധിയെഴുതിയത്. കുട്ടി ചാപിള്ളയായാണ് ജനിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. പിന്നീട് സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് കുഞ്ഞിന് അനക്കമുണ്ടെന്ന് ബന്ധുക്കള്‍ കണ്ടെത്തിയത്. വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More

പാ​ട്ട​ക്കാ​ർ..! ശിക്ഷാവിധി കേൾക്കാൻ ത്രിവിക്രമൻപിള്ള എത്തിയത് വിസ്മയയ്ക്കു കൊടുത്ത കാറിൽ; വിസ്മയയുടെ മരണശേഷം ഈ കാര്‍ പുറത്തെടുക്കുന്നത് ഇന്ന്

കൊ​ല്ലം: വി​സ്മ​യ​ക്കേ​സി​ൽ ഇ​ന്ന് കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ന്ന​ത് കേ​ൾ​ക്കാ​ൻ വി​സ്മ​യ​യു​ടെ പി​താ​വ് ത്രി​വി​ക്ര​മ​ൻ​പി​ള്ള എ​ത്തി​യ​ത് മ​ക​ൾ​ക്ക് സ്ത്രീ​ധ​ന​മാ​യി ന​ൽ​കി​യ കാ​റി​ൽ. പാ​ട്ട​ക്കാ​റെ​ന്ന് വി​സ്മ​യ​യു​ടെ ഭ​ർ​ത്താ​വ് കി​ര​ൺ​കു​മാ​ർ ആ​ക്ഷേ​പി​ച്ച കാ​ർ ഇ​തു​വ​രെ നി​ല​മേ​ലി​ലെ വീ​ട്ടി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. വി​സ്മ​യ​യു​ടെ മ​ര​ണ​ശേ​ഷം ഇ​ന്നാ​ണ് ഈ ​കാ​ർ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ലെ എ​ല്ലാ​വ​രോ​ടും അ​ക​മ​ഴി​ഞ്ഞ ന​ന്ദി​യു​ണ്ടെ​ന്ന് വി​ധി കേ​ട്ട ശേ​ഷം വി​സ്മ​യ​യു​ടെ പി​താ​വ് ത്രി​വി​ക്ര​മ​ൻ​പി​ള്ള പ​റ​ഞ്ഞി​രു​ന്നു. മ​ക​ൾ ഇ​ല്ലാ​താ​യ​ത് ന​ഷ്ടം ത​ന്നെ​യാ​ണ്. എ​ങ്കി​ലും കോ​ട​തി​വി​ധി ആ​ശ്വാ​സ​വും തൃ​പ്തി​യും ന​ൽ​കു​ന്നു. പ്ര​തി​യ്ക്ക് പ​ര​മാ​വ​ധി ശി​ക്ഷ കി​ട്ട​ണം. കോ​ട​തി​യോ​ട് വി​ശേ​ഷി​ച്ച് ന​ന്ദി​യു​ണ്ട്. കൂ​ടാ​തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റോ​ടും ന​ന്ദി​യു​ണ്ടെ​ന്നും ത്രി​വി​ക്ര​മ​ൻ​പി​ള്ള പ​റ​ഞ്ഞി​രു​ന്നു.

Read More

കാ​മ​റ​മാ​ൻ അ​ർ​ജു​നൊ​പ്പം ഉ​ബൈ​സും ജ​യി​ലി​ലേ​ക്ക്..! കൊ​ച്ചി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ഭി​ഭാ​ഷ​ക​ന് വെ​ടി​യേ​റ്റ സം​ഭ​വം; റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ യു​വാ​ക്ക​ൾ​ക്ക് പ​റ്റി​യ അ​ബ​ദ്ധം

കൊ​ച്ചി: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റു ചെ​യ്യാ​നു​ള്ള റീ​ല്‍​സ് ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ബ​ദ്ധ​വ​ശാ​ല്‍ അ​ഭി​ഭാ​ഷ​ക​ന് എ​യ​ര്‍​ഗ​ണ്ണി​ല്‍നി​ന്നു വെ​ടി​യേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ളെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ള​മ​ശേ​രി സ്വ​ദേ​ശി അ​ര്‍​ജു​ന്‍ (22), ക​റു​ക​പ്പ​ള്ളി സ്വ​ദേ​ശി ഉ​ബൈ​സ് (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു കേ​സെ​ടു​ത്തു. 22ന് ​പു​ല​ര്‍​ച്ചെ 12ന് ​ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. റീ​ല്‍​സ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന എ​യ​ര്‍​ഗ​ണ്ണി​ല്‍നി​ന്ന് അ​ഭി​ഭാ​ഷ​ക​നാ​യ പ​റ​വൂ​ര്‍ ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ല്‍ അ​ലി (29)​ യു​ടെ നെ​റ്റി​യി​ല്‍ വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​ജ്മ​ല്‍ അ​ലി​യും സു​ഹൃ​ത്തു​ക്ക​ളും ഈസമയം സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ജ്മ​ല്‍ അ​ലി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്രാഥമിക ശുശ്രൂഷ നൽകിയശേ​ഷം വി​ട്ട​യ​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

15-ാം പ്ര​തി ശരത്തിന്‍റെ കൈയിൽ നടി  ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍; കാവ്യ സാക്ഷി; തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ ശ​ര​ത് മാ​ത്രം പ്ര​തി

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്ത് ശ​ര​ത് ജി ​നാ​യ​രെ 15ാം പ്ര​തി​യാ​ക്കി അ​ന്വേ​ഷ​ണ​സം​ഘം അ​ങ്ക​മാ​ലി കോ​ട​തി​യി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലെ അ​നു​ബ​ന്ധ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു. ശ​ര​ത്തി​ന്‍റെ കൈ​യി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. കേ​സി​ലെ അ​ധി​ക കു​റ്റ​പ​ത്ര​മ​ല്ലി​ത്. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലെ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് വൈ​കാ​തെ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും. ഈ ​മാ​സം 31 വ​രെ​യാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി അ​നു​വ​ദി​ച്ച സ​മ​യം. തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ച വി​വ​രം കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​സി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. അ​ങ്ക​മാ​ലി മ​ജി​ട്രേ​റ്റ് കോ​ട​തി ഈ ​റി​പ്പോ​ര്‍​ട്ട് സെ​ഷ​ന്‍​സ് കോ​ട​തി​ക്ക് അ​ടു​ത്ത ദി​വ​സം കൈ​മാ​റും. 31ന് ​ന​ല്‍​കു​ന്ന അ​ധി​ക കു​റ്റ​പ​ത്ര​ത്തി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തും. തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ ശ​ര​ത്തി​നെ മാ​ത്ര​മാ​ണ് പ്ര​തി ചേ​ര്‍​ത്തി​ട്ടു​ള്ള​ത്. കേ​സി​ല്‍ ഇ​തു​വ​രെ 15 പേ​രെ പ്ര​തി​ചേ​ര്‍​ത്തി​ട്ടു​ണ്ട്.…

Read More

ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു! ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ഫാ​ത്തി​മ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്നു; എ​ന്നാ​ൽ…

പാ​ല​ക്കാ​ട്: ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പാ​ല​ക്കാ​ട് ചെ​ത്ത​ല്ലൂ​ർ തെ​യ്യോ​ട്ടു​ചി​റ സ്വ​ദേ​ശി​നി ഫാ​ത്തി​മ ഹ​നാ​ൻ(22) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ വ​ച്ച് ക​ഴി​ച്ച ഇ​റ​ച്ചി ക​ഷ​ണം ഫാ​ത്തി​മ​യു​ടെ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യി​രു​ന്നു. ഉ​ട​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് ദാ​റു​ന്ന​ജാ​ത്ത് കോ​ളേ​ജി​ൽ എം​എ​സ്‌​സി സൈ​ക്കോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ഫാ​ത്തി​മ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പ​ഠ​ന സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Read More