പാലക്കാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു. പാലക്കാട് ചെത്തല്ലൂർ തെയ്യോട്ടുചിറ സ്വദേശിനി ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം വീട്ടിൽ വച്ച് കഴിച്ച ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എംഎസ്സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുൻപ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാൽ പഠന സൗകര്യത്തിനുവേണ്ടി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്.
Read MoreCategory: Loud Speaker
കേസ് അട്ടിമറിക്കാൻ ശ്രമം; “ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം’: അതിജീവിത ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയിൽ. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടലുണ്ട്. കേസിലെ പ്രതി ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധമാണുള്ളത്. കേസ് അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ കടുത്ത സമ്മർദമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടിരിക്കുകയാണ്. പ്രതിയുടെ അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ് ഇതിന് കാരണം. അന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കേസിൽ അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാനാണ് നീക്കം നടക്കുന്നത്. ഈ സാഹചര്യത്തിൽ നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങളില്ലെന്നും അതിജീവിത ഹർജിയിൽ വ്യക്തമാക്കുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരേ അന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കുറ്റവാളികളെ രക്ഷിക്കാൻ ജഡ്ജിക്ക് താൽപര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവഴി ജഡ്ജിക്ക് എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ടുള്ള…
Read Moreനടിക്ക് നീതികിട്ടാൻ എല്ലാ പിന്തുണയും നൽകും; കേസിൽ നിയമവിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ലെന്ന് ഇ.പി. ജയരാജൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്നു എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കേസിൽ നിയമവിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ്:ശരത് 15-ാം പ്രതികൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് 15-ാം പ്രതിയാകും. ഇതുസംബന്ധിച്ച് അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈബ്രാഞ്ച് പറയുന്നു. ഐപിസി 201-ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേർത്തത്. ഇയാളെ പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും. അതേസമയം ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവൻ കേസിൽ സാക്ഷിയാകും. തുടരന്വേഷണം 30-ന് അധിക കുറ്റപത്രം നൽകി ക്രൈംബ്രാഞ്ച് അവസാനിപ്പിക്കും.കേസിൽ ആകെ പത്ത് പ്രതികൾ…
Read Moreസെഞ്ച്വറി കടന്ന് തക്കാളി..! അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു; നൂറിലേക്ക് അടുത്ത് ബീൻസും മുരിങ്ങയ്ക്കായും…
കോട്ടയം: അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് വീണ്ടും പച്ചക്കറിവില കുതിച്ചുയരുന്നു. ഒരാഴ്ച മുന്‍പുവരെ 30, 40 രൂപയ്ക്ക് ലഭിച്ചിരുന്ന തക്കാളി, ബീൻസ്, മുരിങ്ങയ്ക്ക തുടങ്ങിയവയുടെ വില സെഞ്ചുറി കടന്നു. കർണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവിലയും പാചകവാതകവിലയും സാധാരണക്കാരായ ആളുകളുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാക്കുകയാണ്. പച്ചക്കറിക്കൊപ്പം അരിവില കൂടിയതും ഇരട്ടടിയായി.ഭൂരിഭാഗം പച്ചക്കറികൾക്കും വില കൂടിയപ്പോൾ സവാളയ്ക്ക് മാത്രമാണ് വിലക്കുറവ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് മഴ ആരംഭിച്ചതോടെ പ്രാദേശിക വിപണിയിൽ നിന്നുള്ള പച്ചക്കറി ലഭ്യതയും ഇല്ലാതായി. തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി മാത്രമാണ് ഏക ആശ്രയം. തമിഴ്നാട്ടിൽ ഉത്സവ സീസണായതും പച്ചക്കറി വിലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഹോൾസെയിൽ വിലയേക്കാൾ ഡബിൾ ഇരട്ടി വിലയാണ് ഗ്രാമപ്രദേശത്തെ പച്ചക്കറി കടകളിലും ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഈടാക്കുന്നത്. പച്ചക്കറികളുടെ ഹോൾസെയിൽ വില:ബീൻസ് 90, പയർ 70, മുരിങ്ങയ്ക്ക 85, തക്കാളി 95, വഴുതനങ്ങ…
Read Moreപൊള്ളുന്ന വെയിലിൽ ആശ്വാസമായി ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. മതിലുകൾ തകർന്നു വീണ മൂന്നോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങി. ഇന്ന് പകൽ തലസ്ഥാനനഗരിയിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ കേന്ദ്രഭാഗങ്ങളിൽ പൊടിക്കാറ്റും, മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റും വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ സമയക്രമീകരണങ്ങളിൽ മാറ്റമുണ്ടോ എന്ന് യാത്രക്കാർ പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Read Moreകാലിനു വേദനയുമായി വന്ന രോഗിയ്ക്ക് എയ്ഡ്സ് ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിയത് 4.8 ലക്ഷം രൂപ ! വ്യാജ ഡോക്ടര്‍ പിടിയില്‍…
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം പുതുവല്‍പുത്തന്‍ വീട്ടില്‍ നിഖില്‍ (22) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന് യൂണിറ്റ് 4ല്‍ ചികിത്സയില്‍ കഴിഞ്ഞ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചാണ് ഇയാള്‍ 4.8 ലക്ഷം രൂപ തട്ടിയത്. ഒരു വര്‍ഷം മുന്‍പ് മെഡിക്കല്‍ കോളേജില്‍ വെച്ച് തന്നെയാണ് ഡോക്ടര്‍ എന്ന വ്യാജേന യുവാവിന്റെ സഹോദരന് ഒപ്പം നിഖില്‍ കൂടുന്നത്. ഈ പരിചയം നിഖിലിനെ ഇവരുടെ കുടുംബ സുഹൃത്താക്കി മാറ്റി. മുന്‍ പരിചയം മുതലെടുത്ത് യുവാവിന് കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്കോപ്പ് ധരിച്ച് മെഡിക്കല്‍ കോളേജില്‍ കറങ്ങിയത്. രക്ത സാംപിളുകള്‍ ലാബില്‍ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നു. തുടര്‍ന്ന് രക്ത സാമ്പിളുകളില്‍ തിരിമറി നടത്തി എയ്ഡ്സ് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും…
Read More‘മദ്യവിമുക്തമായ കേരളം’, അതാണ് ലക്ഷ്യം! ബിവറേജസ് ഷോപ്പുകളെല്ലാം പ്രീമിയമാക്കുന്നു; സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തു മദ്യശാലകളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളെല്ലാം പ്രീമിയം ഷോപ്പുകളാക്കാനുള്ള നടപടികളുമായി സർക്കാർ. പ്രീമിയം ഷോപ്പുകളാക്കുന്നതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കാൻ റീജണൽ മാനേജർമാർക്ക് ഉന്നതതലത്തിൽനിന്നു നിർദേശം ലഭിച്ചു. വാക് ഇൻ സൗകര്യത്തോടു കൂടിയ മദ്യശാലകൾ ആരംഭിക്കാൻ ഏറ്റവും കുറഞ്ഞത് 2,000 ചതുരശ്ര അടിയെങ്കിലുമുള്ള സ്ഥലം കണ്ടെത്താനാണ് എംഡിയുടെ നിർദേശം. മദ്യം വാങ്ങാനെത്തുന്നവർക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു വാക് ഇൻ സൗകര്യത്തോടു കൂടിയ മദ്യവില്പനശാലകൾ ഒരുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്നാണു അധികൃതർ പറയുന്നത്. ബിവറേജസ് കോർപറേഷന് 267 ഷോപ്പുകളാണുള്ളത്. ഇതിൽ 163 എണ്ണമാണ് വാക് ഇൻ സൗകര്യത്തോടെ സജ്ജീകരിച്ചിട്ടുള്ളത്.
Read Moreപരേഡിന്റെ ബാൻഡു മേളം കഴിഞ്ഞു, ഇനി കല്യാണമേളം ! ഇന്ന് പാസൗട്ടായ രണ്ടു വനിത സിവിൽ എക്സൈസ് ഓഫീസ് ട്രെയിനികൾക്ക് നാളെ കല്യാണം
കെ.കെ.അർജുനൻ രാമവർമപുരം (തൃശൂർ) : ഇന്ന് പാസിംഗ് ഒൗട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് കേരള എക്സൈസ് സേനയുടെ ഭാഗമായ രണ്ടു വനിത സിവിലർ എക്സൈസ് ഓഫീസ് ട്രെയിനികൾക്ക് നാളെ കല്യാണം. പരേഡിന്റെ ബാൻഡു മേളം കഴിഞ്ഞ് ഇരുവരും ഇനി കല്യാണ മേളത്തിലേക്ക്. എറണാകുളം മൂവാറ്റുപുഴ പാന്പാക്കുട കളപ്പുരയിൽ വിമൽകുമാറിന്റെയും ഷൈലജയുടേയും മകളായ ശ്രീലക്ഷ്മി, മലപ്പുറം ഏറനാട് മഞ്ചേരി താണിപ്പാറ വീട്ടിൽ വേലായുധന്റെയും കാർത്യായിനിയുടേയും മകൾ എം.ആതിര എന്നിവരാണ് നാളെ കതിർമണ്ഡപത്തിലേക്ക് ചുവടു വെക്കുന്നത്. ശ്രീലക്ഷ്മിയെ തൃപ്പൂണിത്തുറ എ.ആർ.ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ വിവേക് താലി ചാർത്തുന്പോൾ ആതിരയെ വിവാഹം ചെയ്യുന്നത് ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടറായ വിപിനാണ്. ഇന്നു രാവിലെ തൃശൂർ പൂത്തോളിലെ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ നടന്ന പാസിംഗ് ഒൗട്ടിൽ പരേഡിൽ പങ്കെടുത്ത ശേഷം ശ്രീലക്ഷ്മിയും ആതിരയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു. കല്യാണത്തലേന്ന് പാസിംഗ് ഒൗട്ട് വന്നെങ്കിലും…
Read Moreസ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ… പ്രതി, കിരണ്‍ കുമാര്‍ മാത്രം! നാല് മാസം നീണ്ട വിചാരണ; വിസ്മയ കേസിൽ വിധി 23ന്
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ 23ന് വിധിപറയും. നാല് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസിൽ വിധിപറയുന്നത്. കേസിൽ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും വാദം പൂർത്തിയായി. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് മുമ്പാകെയാണ് വാദം പൂർത്തിയായത്. 2021 ജൂൺ 21നാണ് ഭർത്തൃവീട്ടിലെ ശുചിമുറിയിൽ നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകൾ വിസ്മയ(24)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിരൺ കുമാർ മാത്രമാണ് പ്രതി കേസിൽ ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കിരൺ കുമാറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് കിരൺ കുമാറിനെതിരേ ചുമത്തിയിട്ടുള്ളത്. പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചു. 120 രേഖകളും 12 തൊണ്ടി മുതലുകളും…
Read Moreഭര്‍തൃവീട്ടിലെ മരണങ്ങള് തുടര്‍ക്കഥയാകുന്നു ! അലമാരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി…
ഭര്‍തൃവീട്ടില്‍ യുവതികള്‍ മരിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ വടകര അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ ദുരൂഹമരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍തൃവീട്ടില്‍ റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ്.പി. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്. ഹരിദാസിനാണ് അന്വേഷണച്ചുമതല. മെയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്. അതേസമയം, റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം. ഭര്‍ത്താവ് ഷംനാസ്,…
Read More