ഇടുക്കി: ജാതീയ വേര്‍തിരിവുണ്ടാക്കിയത് സിപിഎമ്മെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്. ജാതി നോക്കി സ്ഥാനാര്‍ഥിയെ വച്ചെന്നും പുറത്താക്കല്‍ ചിലരുടെ ഗൂഢശ്രമങ്ങള്മൂലമെന്നും അദ്ദേഹം ആരോപിച്ചു. രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടു നിന്നതിനുപുറമേ ജാതീയമായി ഭിന്നിപ്പുണ്ടാക്കി പാർട്ടി സ്ഥാനാർഥി രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നു രാജേന്ദ്രനെതിരെ കണ്ടെത്തലുണ്ട്. മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയപ്പോൾ മനപ്പൂർവം വിട്ടുനിന്നു എന്നതും നടപടിക്ക് കാരണമായതായി പ്രസ്താവനയിൽ പറയുന്നു.
Read MoreCategory: Loud Speaker
ഹാജരാക്കിയ ഫോണുകളില്‍ ദിലീപിന്റെ വിവോ ഫോണ്‍ ഉണ്ടോ ? തനിക്കറിയില്ലെന്ന് ദിലീപ് പറയുന്ന ഐ ഫോണില്‍നിന്നു വിളിച്ചത് 2,075 കോളുകള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു പ്രത്യേക പരിഗണന നല്കുന്ന സാഹചര്യം പ്രോത്സാഹിപ്പിക്കാനാകില്ലെന്നു ഹൈക്കോടതി. പ്രതികള്‍ക്ക് കോടതി പ്രത്യേക പരിഗണന നല്‍കുന്നതായി ആക്ഷേപമുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല. പ്രത്യേക പരിഗണന നൽകിയാൽ നാളെ അത് കീഴ്വഴക്കമാകാൻ സാധ്യതയുണ്ടെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ പരിഗണിക്കാനായി മാറ്റി. ദിലീപ് തനിക്കറിയില്ലെന്ന് പറയുന്ന ഐ ഫോണില്‍നിന്നു 2,075 കോളുകള്‍ വിളിച്ചിരുന്നുവെന്നും 2021 ജനുവരി 21 മുതല്‍ ഓഗസ്റ്റ് 31 വരെ 221 ദിവസം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നും പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഹാജരാക്കിയ ഫോണുകളില്‍ ദിലീപിന്റെ വിവോ ഫോണ്‍ ഉണ്ടോയെന്ന് പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. വിവോ ഫോണ്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ നോട്ടീസില്‍ ഐഎംഇഐ നമ്പറിലെ…
Read More” ലൈഫ്’ ഇല്ലാത്ത ജോലി..! സംസ്ഥാനത്ത് ലൈഫ് ഗാർഡുകൾ ഇല്ലാതെ 25 ബീച്ചുകൾ; ജോലിയുള്ള ലൈഫ് ഗാർഡ്മാർക്കാകട്ടെ സർക്കാരിന്റെ അവഗണനമാത്രം
അനുമോൾ ജോയ് കണ്ണൂര്‍: വിനോദത്തിനുവേണ്ടി ബീച്ചുകളിൽ എത്തുന്നവർക്ക് അപകടമോ മരണമോ സംഭവിക്കുന്പോൾ മാത്രമാണ് ലൈഫ് ഗാർഡുകളെപ്പറ്റി സർക്കാർ ഓർക്കുക. എന്നാൽ, സംസ്ഥാനത്തെ 44 ബീച്ചുകളിൽ 25 ഇടത്ത് ലൈഫ് ഗാർഡുകൾ ഇല്ല. 400 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് 140 പേരാണ് ആകെയുള്ളത്. തിരുവനന്തപുരത്തെ വർക്കല, ബ്ലാക്ക് ബീച്ചുകളിൽ 24 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് 18 പേർ മാത്രമാണുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒട്ടുമിക്ക ബീച്ചുകളിലും ലൈഫ് ഗാർഡുകളേയില്ല. ഉള്ള ബീച്ചുകളിലാകട്ടെ എണ്ണത്തിൽ കുറവും. കണ്ണൂരിലെ കൂടുതൽ ആളുകളെത്തുന്ന പയ്യാമ്പലത്ത് 24 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് അഞ്ചുപേർ മാത്രമാണുള്ളത്. കിലോമീറ്ററോളം നീണ്ടുകിടക്കുന്ന സംസ്ഥാനത്തെ പല ബീച്ചുകളിലും ആകെ ഉണ്ടാകുക ഒന്നോ രണ്ടോ ലൈഫ് ഗാർഡുകളാണ്. ബീച്ചുകളിൽ എത്തുന്നവരുടെ ജീവൻ സംരക്ഷിക്കാനായി കൂടുതൽ ലൈഫ് ഗാർഡുകളെ വയ്ക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ” ലൈഫ്’ ഇല്ലാത്ത…
Read Moreഎംജി യൂണിവേഴ്സിറ്റിയിൽ കൈക്കൂലി വാങ്ങി പണം വീതം വയ്ക്കുന്നവരെല്ലാം കുടുങ്ങും ;യൂണിവേഴ്സിറ്റി അടക്കി വാഴുന്നതു മാഫിയ സംഘം
കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ കൈക്കൂലി വാങ്ങി പണം വീതം വയ്ക്കുന്നവരെല്ലാം കുടുങ്ങും. എംബിഎ വിദ്യാർഥിനിയിൽ നിന്നും കൈക്കൂലി വാങ്ങിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആർപ്പൂക്കര തൊണ്ണംകുഴി കരോട്ടുപോങ്ങവനത്തിൽ സി.ജെ. എൽസിക്കെതിരെ വിജിലൻസും സിൻഡിക്കേറ്റിന്റെ നാലംഗ സമിതിയും അന്വേഷണം ആരംഭിച്ചു. വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് എൽസി കൈക്കൂലി വാങ്ങി പലർക്കും വീതം വച്ചു നല്‍കിയതായുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ മാർക്ക് തിരുത്താൻ ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നതായും വിജിലൻസ് സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഒരു വ്യക്തിക്കോ ഒരു സെക്ഷനിലോ മാത്രമായി ചെയ്യാവുന്ന കാര്യത്തിനല്ല എൽസി വിദ്യാർഥിനിയിൽനിന്നു കൈക്കൂലി വാങ്ങിയത്. ഇതോടെ സംഭവത്തിൽ എൽസിയ്ക്കു പുറമെ മറ്റു പലർക്കും പങ്കുണ്ടെന്ന് കാര്യം വിജിലൻസ് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെയാണ് എൽസി വിദ്യാർഥിനിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണം വിജിലൻസിനു ലഭിച്ചത്. ഈ സംഭാഷണത്തിൽ കൈക്കൂലിത്തുക വീതം വയ്ക്കേണ്ടവരുടെ പേരുകൾ അവർ പറയുന്നുമുണ്ട്. ഇതോടെയാണ്…
Read More‘മഹാമാരിയിലും ലഹരിനിർമാണം കേരളത്തിലും; ലഹരി കൈ എത്തും ദൂരത്ത് ‘പാകം ചെയ്യുന്നു’ ! കുക്കിംഗ് സെന്ററുകള്‍ തേടി എക്സൈസ്; വെട്ടിച്ച് ലഹരിമാഫിയ
സ്വന്തം ലേഖകന്‍ കോഴിക്കോട്: മഹാമാരി കാലത്തും കേരളത്തിന് ലഹരി പകര്‍ന്ന് മാഫിയസംഘങ്ങള്‍ കൊയ്യുന്നത് കോടികള്‍. മുന്‍കാലങ്ങളില്‍ കേരളത്തിന് പുറത്തുനിന്നാണ് ലഹരി എത്തുന്നതെങ്കില്‍ ഇപ്പോള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ ഇതിന്റെ ഉത്പാദകരായിമാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് എക്സൈസും പോലീസും നല്‍കുന്നത്. കോവിഡ് കാലം മറയാക്കി ഇത്തരം വില്പന കേന്ദ്രങ്ങള്‍ വര്‍ധിച്ചുവരുന്നതായും കോടികളുടെ ഇടപാടാണ് ഇതുവഴി നടക്കുന്നതെന്നും വിവരമുണ്ട്. അടച്ചിട്ട കെട്ടിടങ്ങളിൽമഹാമാരിയെത്തുടര്ന്ന് അടച്ചിട്ട മുറികള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍ ഇത്തരം കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉണ്ടെന്ന് സൂചന ലഭിച്ചതായി ഉദ്യോഗസഥര്‍ പറയുന്നു. ജാഗ്രത വര്ധിപ്പിച്ചതോടെയുവാക്കളുടെ ‘ഇഷ്ടലഹരിമരുന്നായ’ എംഡിഎംഎ നേരത്തെ ബംഗളൂരുവില്‍നിന്നും ചെന്നൈയില്‍നിന്നുമാണ് കേരളത്തില്‍ എത്തിയിരുന്നത്. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ജാഗ്രത വര്‍ധിപ്പിച്ചതോടെ മയക്കമരുന്ന് കടത്താന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ്. ഇതോടെയാണ് എംഡിഎംഎ മരുന്നുകള്‍ കേരളത്തില്‍ തന്നെ പാചകം ചെയ്തെടുക്കുന്ന കേന്ദ്രങ്ങള്‍ ഡ്രഗ് മാഫിയ…
Read Moreഞായറാഴ്ച നിയന്ത്രണം തുടരും… അത്യാവശ്യ യാത്രകൾക്കു മാത്രം സഞ്ചരിക്കാം; സാക്ഷ്യപത്രം കൈയിൽ കരുതണം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് അടുത്ത ഞായറാഴ്ചയും നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്. അത്യാവശ്യ യാത്രകൾക്കു മാത്രമാണ് ഞായറാഴ്ച അനുമതിയുള്ളത്. ഇതിനായി യാത്രയുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയാറാക്കിയ സാക്ഷ്യപത്രമോ കൈയിൽ കരുതണം. വാക്സിനേഷനുവേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനും വിലക്കില്ല. ദീർഘദൂര ബസുകളും ട്രെയിനുകളും മാത്രമാകും സർവീസ് നടത്തുക. എന്നുവരെയാണ് ഞായറാഴ്ച നിയന്ത്രണം എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. അടുത്ത അവലോകന യോഗത്തിനു ശേഷമേ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാവുകയുള്ളൂ. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാനും യോഗം തീരുമാനിച്ചു. ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദേശിച്ചു. ഇത്…
Read Moreസ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; നിരക്ക് വർധനവിനെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളിൽ സർക്കാർ അന്തിമ തീരുമാനം പറയണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ
തിരുവനന്തപുരം: നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക് നീങ്ങുന്നു. രണ്ടു ദിവസത്തിനുള്ളിൽ സർക്കാർ അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. മിനിമം ചാർജ് 12 രൂപയാക്കണം, ടാക്സ് ഇളവ് നൽകണം, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ കഴിഞ്ഞ വർഷം നവംബറിൽ ബസുടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നു. ബസ് ചാർജ് വർധന അനിവാര്യമാണെന്ന് സർക്കാർ സമ്മതിച്ചുവെങ്കിലും തീരുമാനം അനന്തമായി നീളുകയാണെന്ന് ആക്ഷേപിച്ചാണ് ബസുടമകൾ സമരത്തിലേക്ക് പോകുന്നത്. ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ മൂന്നാം വാരം സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ക്രിസ്മസ്, ന്യൂ ഇയർ തിരക്കും സർക്കാരിന്റെ ഇടപെടലും പരിഗണിച്ച് മാറ്റുകയായിരുന്നു. ആവശ്യങ്ങൾ ഉടൻ അംഗീകരിക്കുമെന്നാണ് സർക്കാർ അന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നത്.
Read Moreദിലീപിന്റെ ഐഫോണ്‍ സര്‍വീസ് ചെയ്തിരുന്നയാളുടെ മരണത്തില്‍ ദുരൂഹതയുണ്ടോ ? ഷലീഷ് മരിച്ചത് കാറപകടത്തില്‍; പുനരന്വേഷിക്കണമെന്നു ബന്ധുക്കള്‍
അങ്കമാലി: നടന് ദിലീപിന്റെ ഐഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന സര്‍വീസ് സെന്റര്‍ ഉടമയുടെ മരണം പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. കൊടകര കോടാലി സ്വദേശി ഷലീഷ് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ അദ്ദേഹത്തിന്റെ സഹോദരന് ശിവദാസ് ആണ് അങ്കമാലി പോലീസില്‍ പരാതി നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതിന് പിന്നാലെയാണ് പുതിയ പരാതി. അപകടത്തിന്റെ നിജസ്ഥിതി പുനരന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ പ്രധാന ആവശ്യം. ദിലീപുമായി ഷലീഷ് നല്ല സൗഹൃദത്തിലായിരുന്നുവെന്നും ദിലീപിന്റെ എല്ലാ ഫോണുകളും ഷലീഷാണ് സര്‍വീസ് ചെയ്തിരുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. 2020 ഓഗസ്റ്റ് 30ന് ഉച്ചയോടെ അങ്കമാലി ടെല്‍ക് മേല്‍പ്പാലത്തിന് സമീപം ഷലീഷ് ഓടിച്ചിരുന്ന ഡസ്റ്റര്‍ കാര്‍ റോഡിന് സമീപത്തെ ഇരുമ്പ് കൈവരിയിലിടിച്ചായിരുന്നു മരണം. കൊടകരയില്‍നിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്നു ഷലീഷ്. അപകടത്തില്‍ ഷലീഷ് തത്ക്ഷണം മരിച്ചു.…
Read Moreലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍നിന്നു കുത്തുകയാണെന്ന് പ്രതിപക്ഷനേതാവ്
കൊച്ചി: ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍നിന്നും കുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കെ.ടി. ജലീല്‍ ഒരു കാര്യം മനസിലാക്കാനുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ സതീശന് കുറിച്ചു. കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി. സുഭാഷണ് റെഡ്ഡിയാണ്. ഡിവിഷന് ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട “രേഖ’യില്‍ അതു വ്യക്തവുമാണ്. ഹൈക്കോടതി വിധിയും എംജി വിസിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. അന്നു വിവാദമില്ല2005 ജനുവരി 25ന് പുറത്തുവന്ന വിധിയും 2004 നവംബര്‍ 15നു ഡോ. ജാന്‍സി ജെയിംസ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയതും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇപ്പോള്‍…
Read Moreകൊടകരയിൽ അഞ്ചുകോടിയുടെ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ; സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
കൊടകര: ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 460 കിലോയോളം കഞ്ചാവുമായി മൂന്നുപേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും പിടികൂടി. കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം (37) എന്നിവരാണ് കെഎൽ 72 8224 നന്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെ കൊടകരയിൽ പോലീസിന്റെ പിടിയിലായത്. ആന്ധ്രയിലെ അനക്കാപ്പള്ളിയിൽനിന്ന് ചരക്കുലോറിയിൽ പാക്കറ്റുകളാക്കി കടലാസ് പെട്ടികൾ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.ഷാഹിൻ കൊള്ള സംഘത്തോടൊപ്പംചേർന്ന് 13 വര്‍ഷം മുന്‍പ് ഒല്ലൂരിൽ പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപ കവർച്ചചെയ്ത കേസിൽ പ്രതിയാണ്. രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെയും കൊടകര സിഐ…
Read More