കൊച്ചി: ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍നിന്നും കുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കെ.ടി. ജലീല്‍ ഒരു കാര്യം മനസിലാക്കാനുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ സതീശന് കുറിച്ചു. കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി. സുഭാഷണ് റെഡ്ഡിയാണ്. ഡിവിഷന് ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട “രേഖ’യില്‍ അതു വ്യക്തവുമാണ്. ഹൈക്കോടതി വിധിയും എംജി വിസിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. അന്നു വിവാദമില്ല2005 ജനുവരി 25ന് പുറത്തുവന്ന വിധിയും 2004 നവംബര്‍ 15നു ഡോ. ജാന്‍സി ജെയിംസ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയതും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇപ്പോള്‍…
Read MoreCategory: Loud Speaker
കൊടകരയിൽ അഞ്ചുകോടിയുടെ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ; സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട
കൊടകര: ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 460 കിലോയോളം കഞ്ചാവുമായി മൂന്നുപേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും പിടികൂടി. കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം (37) എന്നിവരാണ് കെഎൽ 72 8224 നന്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെ കൊടകരയിൽ പോലീസിന്റെ പിടിയിലായത്. ആന്ധ്രയിലെ അനക്കാപ്പള്ളിയിൽനിന്ന് ചരക്കുലോറിയിൽ പാക്കറ്റുകളാക്കി കടലാസ് പെട്ടികൾ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.ഷാഹിൻ കൊള്ള സംഘത്തോടൊപ്പംചേർന്ന് 13 വര്‍ഷം മുന്‍പ് ഒല്ലൂരിൽ പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപ കവർച്ചചെയ്ത കേസിൽ പ്രതിയാണ്. രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്ഗ്രെയുടെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെയും കൊടകര സിഐ…
Read Moreവിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! അടിവയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പിച്ചു; യുവാവ് അറസ്റ്റില്‍…
വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ഗര്‍ഭിണിയായപ്പോള്‍ മര്‍ദ്ദനത്തിലൂടെ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. കൊല്ലം ചാത്തന്നൂര്‍ മാമ്പുഴ കാടന്‍വിളപ്പുറം നാസിം മന്‍സിലില്‍ നാസിം(27) ആണ് അറസ്റ്റിലായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നാസിം, ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയുമായി അടുത്തത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന് ചവറയില്‍ ഒരു ക്ഷേത്രത്തിന് മുന്നില്‍വെച്ച് മാലയിടുകയും പിന്നീട് കല്ലുവാതുക്കലില്‍ വാടക വീടെടുത്ത് താമസിക്കുകയുമായിരുന്നു. യുവതി ഗര്‍ഭിണായാണെന്ന് അറിഞ്ഞതോടെ നാസിം അവരെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും മര്‍ദ്ദനം തുടര്‍ന്നതോടെ യുവതി അവശയായി. കഴിഞ്ഞ ദിവസം നാസിം യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയതോടെ രക്തസ്രാവവും ഗര്‍ഭഛിദ്രവും ഉണ്ടായി. ഗുരുതരാവസ്ഥയിലായ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് യുവതിയുടെ വീട്ടുകാര്‍ പാരിപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച…
Read Moreഷോക്കടിക്കും..! സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ സാധ്യത; കെഎസ്ഇബിയുടെ നിലനിൽപ്പ് കൂടി നോക്കണമെന്നു വൈദ്യുതി മന്ത്രി
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. കെഎസ്ഇബിയുടെ നിലനിൽപ്പ് കൂടി നോക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കും ഉണ്ടാകുക. വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് ഉദ്ദേശിക്കുന്നത്. അഞ്ചുവർഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വർധനയും പ്രതീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനും സർക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇത്തരത്തിൽ അഞ്ചു പദ്ധതികൾ ഉടൻ ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read Moreആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധി എന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ പോലീസുണ്ട്; പ്രചാരണങ്ങൾക്കെതിരേ വിശദീകരണവുമായി ലാല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാചകങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംവിധായകനും നടനുമായ ലാല്‍. സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെയാണ് ലാല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. നാലു വര്‍ഷം മുമ്പുള്ള ദിവസങ്ങളില്‍ ദിലീപിനെ സംശയനിഴലില്‍ നിര്‍ത്തിയുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ നടത്തിയ പ്രതികരണം ഇന്ന് ദൃശ്യമില്ലാതെ ശബ്ദം മാത്രമായി പുതിയ അഭിപ്രായമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണ്. ഇതിനെ ഒരുപാടുപേര് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുകയും ചിലര്‍ അസഭ്യവര്‍ഷം വരെ നടത്തുന്നതിലും അസ്വസ്ഥനായതിനാലാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞ് കുറിപ്പിട്ടിരിക്കുന്നത്. പ്രിയ നടി തന്റെ വീട്ടിലേക്കു അഭയം തേടി ഓടിയെത്തിയ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും ഇരച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോടു വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്. അതല്ലാതെ ഇന്നു വരെയുള്ള ദിവസങ്ങളില്‍ ചാനലുകളിലോ പത്രങ്ങള്‍ക്കു മുന്നിലോ ഒന്നും സംസാരിച്ചിട്ടില്ല. ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധി എന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ പോലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി…
Read Moreഉച്ചയ്ക്ക് ഭർത്താവ് പുറത്തു പോയ സമയത്ത് അവന് എത്തി..! അന്‍പത്തിയഞ്ചുകാരിയായ വീട്ടമ്മയെ പീഡിപ്പിച്ച് ദേഹോപദ്രവമേൽപ്പിച്ച പതിനേഴുകാരൻ പിടിയിൽ
നിലന്പൂർ: മന്പാട് സ്വദേശിനിയായ അന്‍പത്തിയഞ്ചുകാരിയെ പീഡിപ്പിക്കുകയും മാരകമായി ദേഹോപദ്രവമേൽപ്പിക്കുകയും കേസിൽ പതിനേഴുകാരൻ പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭർത്താവ് പുറത്തു പോയ സമയത്തു ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്കു യുവാവ് പിൻവാതിലിലൂടെയെത്തി പീഡിപ്പിച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. തുടർന്നു വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകൾ മോഷ്ടിച്ചു പ്രതി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്നു വീട്ടമ്മ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതിയെ കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തുവച്ചു പോലീസ് പിടികൂടി. ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണത്തിനെത്തിയത്. ഇതിനിടെയാണ് വീട്ടമ്മയ്ക്ക് പീഡനം ഏൽക്കേണ്ടിവന്നത്. പ്രതിയെ തെളിവെടുപ്പിനു ശേഷം ശിശുക്ഷേമ സമിതി മുന്‍പാകെ ഹാജരാക്കും. പ്രതിയെ മുന്‍പ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് ബൈക്ക് മോഷണ ക്കേസിൽ പിടികൂടിയിരുന്നു. സംഭവ സ്ഥലം ഉയർന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദർശിച്ചു തെളിവുകൾ ശേഖരിച്ചു.
Read Moreയുവാവിനെ കൊലപ്പെടുത്തി! ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ; ദമ്പതികൾക്ക് ഒമ്പത് വയസ്സുള്ള ഒരു മകളുണ്ട്
ജംഷഡ്പൂർ: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഝാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ബം ജില്ലയിൽ മൂന്നുവർഷം മുൻപാണ് സംഭവം നടന്നത്. തപൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തപൻ ദാസിന്റെ ഭാര്യ ശ്വേതാ ദാസ്, കാമുകൻ സുമിത് സിംഗ്, കൂട്ടാളി സോനു ലാൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഓരോരുത്തർക്കും 7,000 രൂപ വീതം പിഴയും കോടതി വിധിച്ചു. 2019 ജനുവരി 12 ന് ജംഷഡ്പൂരിലെ ടെൽകോ പ്രദേശത്താണ് തപൻ ദാസ് കൊല്ലപ്പെട്ടത്. പ്രതികൾ മൂന്ന് പേരും തപൻദാസിന്റെ മൃതദേഹം റഫ്രിജറേറ്ററിലിട്ട് ഓട്ടോറിക്ഷയിൽ കയറ്റി ബരാബങ്കിയിലെത്തിച്ച് കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. ശ്വേതയും തപനും താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് ബ്ലോക്കിലും പരിസരത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പ്രതികളായ മൂന്ന് പേരുടെയും കോൾ വിശദാംശങ്ങളും പരിശോധിച്ചാണ് പോലീസ് കേസെടുത്തത്. ദമ്പതികൾക്ക് ഒമ്പത് വയസ്സുള്ള ഒരു മകളുണ്ട്.
Read Moreകോവിഡ് വ്യാപനം: നാളെ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ; . ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളു. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ ശാലകളും ബേക്കറികളും രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പാഴ്സൽ സൗകര്യം അല്ലെങ്കിൽ ഹോം ഡെലിവറി മാത്രമാക്കി പ്രവർത്തിക്കാം. മരുന്നു കടകൾ, ആംബുലൻസ്, മാധ്യമ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തടസമില്ല. ആശുപത്രിയിൽ പോകുന്നവർക്കും വാക്സിനേഷനു പോകുന്നവർക്കും വിലക്കില്ല. യാത്രക്കാർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കരുതണം. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രമേ നടത്താവൂ. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. വർക്ക് ഷോപ്പുകൾ അടിയന്തര സാഹചര്യത്തിൽ തുറക്കാൻ അനുമതിയുണ്ട്. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ്…
Read Moreനിയോകോവ് കൊറോണ വൈറസ് മനുഷ്യർക്ക് അപകടകാരിയോ? ഭാവിയിൽ സംഭവിച്ചേക്കാവുന്നതിനെക്കുറിച്ച് ഗവേഷകർ പറയുന്നതിങ്ങനെ…
ന്യൂഡൽഹി: ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിനെക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ലോകാരോഗ്യ സംഘടന. വുഹാൻ ഗവേഷകരുടെ ഒരു സംഘം ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിൽ നിയോകോവ് എന്ന പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. ഈ വൈറസ് ജനിതകമാറ്റം സംഭവിച്ചു ഭാവിയിൽ മനുഷ്യർക്കു ഭീഷണിയായേക്കുമെന്നും പഠനത്തിൽ ഗവേഷകർ പറഞ്ഞിരുന്നു. ജലദോഷം മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS) വരെയുള്ള രോഗങ്ങൾക്കു കാരണമാകുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. വൈറസിന്റെ മാറ്റങ്ങളെക്കുറിച്ചു ബോധ്യമുണ്ടെന്നും എന്നാൽ, ഇതു മനുഷ്യർക്ക് എന്തെങ്കിലും അപകട സാധ്യതയുണ്ടാക്കുമോയെന്നു കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മനുഷ്യരിലെ 75 ശതമാനം പകർച്ചവ്യാധികളുടെയും ഉറവിടം വന്യമൃഗങ്ങളാണെന്നു സംഘടന പറഞ്ഞു. കൊറോണ വൈറസുകൾ പലപ്പോഴും മൃഗങ്ങളിൽ കാണപ്പെടുന്നു. ഈ വൈറസുകളിൽ പലതിന്റെയും സ്വാഭാവിക ഉറവിടമാണ് വവ്വാലുകൾ. ഇത്തരം ഉയർന്നുവരുന്ന ജന്തുജന്യ…
Read Moreബിജെപി-ആർഎസ്എസ് നേതാക്കളുടെ വ്യക്തി വിവരങ്ങൾ എസ്ഡിപിഐക്കു ചോർത്തി നൽകി; പോലീസുകാരനെതിരേ നടപടി
തൊടുപുഴ: പോലീസിന്റെ ഔദ്യോഗിക ഡേറ്റാബേസിൽനിന്നു ബിജെപി-ആർഎസ്എസ് നേതാക്കളുടെ വ്യക്തി വിവരങ്ങൾ എസ്ഡിപിഐക്കു ചോർത്തി നൽകിയ സംഭവത്തിൽ പോലീസുകാരനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. സിപിഒയ്ക്കെതിരേ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ചോർത്തൽ സ്ഥിരീകരിച്ചതോടെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന പി.കെ.അനസിന്റെ വിവരം ചോർത്തൽ ശരിവച്ചു നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ. ജി. ലാലാണ് ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമിക്ക് റിപ്പോർട്ട് നൽകിയത്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസുകാരനു ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ജോലിയിൽനിന്നു പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അനസ് ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരങ്ങൾ ചോർത്തിയതിന്റെ ഡിജിറ്റൽ റിക്കാർഡുകളും ശേഖരിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് മുണ്ടൻമുടി സ്വദേശിയായ കെഎസ്ആർടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തുവെന്നാരോപിച്ചു ബസ് യാത്രയ്ക്കിടെ മങ്ങാട്ടുകവലയിൽ വച്ച് ഒരുസംഘം…
Read More