കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിചാരണ വേഗം പൂര്‍ത്തിയാക്കണം. തുടരന്വേഷണത്തിന് ഒരു മാസം നല്‍കിയത് നീതികരിക്കാനാവില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നത്. വൈകിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. 28-ന് രാത്രി പരാതി ലഭിച്ചു. 29-ന് രാവിലെ തന്നെ അന്വേഷണം ആരംഭിച്ചതായും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണോദ്യോഗസ്ഥന് ബൈജു പൗലോസിന് തന്നോട് വ്യക്തിവൈരാഗ്യമാണുള്ളത്. ഗൂഢാലോചന കേസില്‍ കുടുംബാംഗങ്ങളെ പ്രതിചേര്‍ത്തു. ഈ പരാതി കെട്ടിച്ചമച്ചതാണ്. വിസ്താരം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇനി അന്വേഷണ ഉദ്യോഗസ്ഥനെ മാത്രമേ വിസ്തരിക്കാനുള്ളൂ. തന്നെ കുടുക്കാനായി അന്വേഷണ സംഘത്തിന്റെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ശബ്ദം രേഖപ്പെടുത്തിയ ഫോണ്‍ ഇപ്പോള്‍ ബാലചന്ദ്രകുമാറിന്റെ കൈവശമില്ല. മൂന്നാമതൊരു ഫോണിലാണ് ഇതുള്ളത്. തെളിവുകള്‍ കെട്ടിച്ചമച്ചതില്‍ അന്വേഷണ സംഘത്തിനും പങ്കുണ്ടാകാമെന്ന് ഹര്‍ജിയില്‍ പറയുന്നു.…
Read MoreCategory: Loud Speaker
കോവിഡ് മൂന്നാം തരംഗം;പുതിയ മലയാള സിനിമാ റിലീസുകളില്ല; സംസ്ഥാനത്തെ തീയറ്ററുകള്‍ അടച്ചിട്ടേക്കും
ഹരുണി സുരേഷ് വൈപ്പിന്‍: കോവിഡ് മൂന്നാം തരംഗത്തില്‍ സി കാറ്റഗറിയില്‍ പെടുന്ന ജില്ലകളില്‍ സിനിമാ തീയറ്ററുകള്‍ക്കു പൂട്ട് വീണതോതോടെ പുതിയ മലയാള സിനിമാ റിലീസുകള്‍ അനിശ്ചിതത്വത്തില്‍. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ തിയറ്ററുകള്‍ അടുത്തവാരം മുതല്‍ അടച്ചിട്ടേക്കും. സി കാറ്റഗറിയില്‍ മാളുകളും ബാറുകളും ഉള്‍പ്പെടെയുള്ള മറ്റു സ്ഥാപനങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സിനിമാ ശാലകള്‍ മാത്രം അടച്ചിടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ സിനിമാ ശാലകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിനിമാശാലകളുടെ വാദം അംഗീകരിച്ചാല്‍ പ്രതിസന്ധി അയയുകയും പുതിയ റീലീസുകള്‍ ഉണ്ടാവുകയും ചെയ്യുമെന്നാണ് സൂചന. ഇപ്പോള്‍ സിനിമാ ശാലകളില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ഹൃദയം സിനിമ അടുത്തയാഴ്ച ഒടിടി ഫ്ളാറ്റ് ഫോമിലേക്ക് പോയാല്‍ തീയറ്ററുകള്‍ക്ക് താഴുവീഴാനാണ് സാധ്യത. ഇതിനിടയില്‍ നാളെ കര്ണ്ണന് നെപ്പോളിയന് ഭഗത് സിംഗ് എന്ന ഒരു ചെറിയ സിനിമ റീലീസ് ചെയ്യുന്നുണ്ട്. മോഹന്‍ലാലിന്റെ ആറാട്ട് ഫെബ്രുവരി 10നാണ്…
Read More“അശ്വത്ഥാമാവ് വെറും ഒരു ആന’: ആത്മകഥയുമായി എം. ശിവശങ്കർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ എഴുതിയ ആത്മകഥ ശനിയാഴ്ച പുറത്തിറക്കും. “അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ ജയിലിലെ അനുഭവം, അന്വേഷണ ഏജൻസികളുടെ സമീപനം എന്നിവ അടങ്ങിയതാണ് പുസ്തകം. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശിവശങ്കറിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് അടുത്തിടെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ പ്രകാരം സസ്പെന്ഷന് പിന്‍വലിക്കുകയായിരുന്നു. തിരിച്ചെത്തിയ ശിവശങ്കറിനെ സ്പോര്‍ട്സ് വകുപ്പില്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു.
Read Moreകോണ്‍ഗ്രസ് കെ റെയിലിന് എതിരല്ല; പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്തുണയ്ക്കുമെന്ന് കെ.സുധാകരൻ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കെ റെയിലിന് എതിരില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. അവരുടെ ആശങ്ക മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്തുണയ്ക്കുമെന്നും സുധാകരൻ പറഞ്ഞു. നിയമപരമായ ഇടപെടലുമായി മുന്നോട്ടുപോകുമെന്നും ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കോടതിയെ സമീപിക്കുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
Read Moreവൈകിയെത്തിയ തണുപ്പിൽ മൂന്നാർ വിറയ്ക്കുന്നു; താപനില മൈനസ് ഡിഗ്രിയിൽ
മൂന്നാർ: വൈകിയെത്തിയ തണുപ്പ് മൂന്നാറിൽ മൈനസ് ഡിഗ്രിയിലെത്തി. ഡിസംബർ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറിൽ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്. മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. മൈനസ് ഒരു ഡിഗ്രി സെൽഷസായിരുന്നു ഇവിടെ താപ നില. രാവിലെ നല്ല തണുപ്പാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സൈലന്റ് വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും താപ നില മൈനസിനടുത്തെത്തി. ഒരു ഡിഗ്രിയായിരുന്നു ഇവിടെയുള്ള കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയിൽ മൂന്നു ഡിഗ്രിയിലെത്തിയപ്പോൾ തെന്മലയിൽ എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്. മൈനസ് നാല് ഡിഗ്രിയിലേക്കു വരെതാഴുന്ന മൂന്നാറിൽ 2013 നു ശേഷം തണുപ്പ് അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. എല്ലപ്പെട്ടി, സെവൻമല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനം മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികൾക്കു…
Read Moreഒരു സ്ത്രീയും രണ്ട് പുരുഷന്മാരും! മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹം പുഴയിൽ; കൂടെയുള്ളവർ പറയുന്നത് ഇങ്ങനെ…
രാജാക്കാട്: കുത്തുങ്കലിനു സമീപം ചെമ്മണ്ണാർ പുഴയിൽ മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി, അജയ്, ദുലീപ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുത്തുങ്കൽ ടൗണിന് സമീപമുള്ള ചെമ്മണ്ണാർക്കുത്ത് വെള്ളച്ചാട്ടത്തിന്റെ അടിവശത്തുള്ള പാറയിടുക്കിനിടയിൽ ഒരു പുരുഷന്റ മൃതദേഹവും 25 മീറ്റർ താഴെ മാറി വെള്ളം ഇരുവശങ്ങളിലൂടെയും ഒഴുകുന്ന പാറയിൽ രണ്ടു മൃതദേഹങ്ങൾ ഒഴുകി വന്ന് തടഞ്ഞുനിന്ന നിലയിലുമാണ് കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് റോഷ്നി (20), അജയ് (20), ദുലീപ് (21) എന്നിവരെ തൊഴിൽ സ്ഥലത്തുനിന്നു കാണാതായിരുന്നു. തൊഴിലാളികളെ കാണാനില്ലെന്ന് ഉടുന്പൻചോല പോലീസിൽ പരാതി ലഭിച്ചിരുന്നു. രണ്ടാഴ്ചയായി കുത്തുങ്കൽ സ്വദേശിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ച് സമീപത്തെ കൃഷിയിടങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കുളിക്കാനായി റോഷ്നിയും അജയും ദുലിപും പുഴയിലേയ്ക്ക്…
Read Moreഅമ്പലപ്പുഴ സിപിഎം അംഗം സജീവനെ കാണാതായ സംഭവം; ഹേബിയസ് കോർപസ് ഹർജിയിൽ അമ്പലപ്പുഴ പോലീസിന്റെ നിഗമനം ഇങ്ങനെ…
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് കാണാതായ സജിവൻ ഒഴുക്കിൽപ്പെട്ടതാകാമെന്ന് അന്വേഷണ സംഘം; എങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അവശേഷിക്കുന്നു. സജീവന്റെ ഭാര്യ ഹൈ ക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് അമ്പലപ്പുഴ പോലീസ് ഈ നിഗമനം കോടതിയെ ബോധിപ്പിച്ചത്. സിപിഎം പൂതോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ കഴിഞ്ഞ സെപ്റ്റംബർ 29 നാണ് പാർട്ടി അംഗമായ സജീവനെ കാണാതാകുന്നത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കരിമണൽ ഖനന വിരുദ്ധ സമരത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി സജീവൻ പങ്കെടുത്തിരുന്നു. കൂടാതെ സി പി എം ഗ്രൂപ്പുപോരും വേട്ടയാടിയിരുന്നു. ഈ കാരണങ്ങളാൽ ഭർത്താവിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ ആരോപണം ശരിയല്ലെന്നും പൊഴി നീന്തിക്കടന്നപ്പോൾ ഒഴുക്കിൽപ്പെട്ടതാകാമെന്നുമാണ് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചത്. തുടർന്ന് കോടതി ഹർജി തീർപ്പാക്കി. കൂറ്റൻ തിരമാലയിൽ പെട്ടാൽ പോലും അതേസമയം എസ്പിയുടെ നേതൃത്വത്തിൽ…
Read Moreദിലീപിന്റെ ഫോണുകൾ കോടതി നേരിട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ച്; ഫോണിൽ കൃത്രിമം കാണിക്കുമോയെന്ന ആശങ്കയിൽ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി നേരിട്ട് തിരുവനന്തപുരം സൈബര്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന് ഇന്ന് രാവിലെ ആലുവ കോടതി ചേംബറിലെത്തി അപേക്ഷ നല്കി. വധഗൂഢാലോചനക്കേസില്‍ പ്രതിയായ ദിലീപ് ഹാജരാക്കിയ ആറു മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് കൈമാറാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഫോണുകള്‍ കൈമാറരുതെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ശാസ്ത്രീയ പരിശോധന വേണമെന്നുമുള്ള പ്രതിഭാഗം ആവശ്യം പരിഗണിച്ചാണ് ജസ്റ്റീസ് പി. ഗോപിനാഥ് ഫോണുകള്‍ മജിസ്ട്രേട്ട് കോടതിക്കു കൈമാറാന്‍ രജിസ്ട്രാര്‍ ജനറലിനു നിര്‍ദേശം നല്‍കിയത്. ഇതു…
Read Moreകോവിഡ് മൂന്നാം തരംഗം; മരണനിരക്ക് കൂടുതല്‍ കേരളത്തില്‍; ഒരുമാസത്തിനിടെ ഏഴു ലക്ഷം രോഗികള്‍; ക്വാറന്റൈന് പരിഷ്കാരങ്ങളിൽ അപാകതയെന്ന ആരോഗ്യ വിദഗ്ധര്‍
കൊച്ചി: കോവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം. സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 31 ദിവസത്തിനിടെ 6,595 മരണങ്ങളാണ് കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം കോവിഡിനെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ പട്ടികയില്‍ ആരോഗ്യവകുപ്പ് 1,127 മരണങ്ങളാണ് കഴിഞ്ഞ മാസം കാണിച്ചിട്ടുള്ളത്. ബാക്കിയുള്ളവ ബന്ധുക്കള്‍ അപ്പീല്‍ നല്‍കിയതോടെ ചേര്‍ത്തിട്ടുള്ളവയാണ്. രാജ്യത്താകെ മരണം നാലായിരത്തില്‍ താഴെമാത്രം രേഖപ്പെടുത്തിയപ്പോഴാണ് കേരളത്തിലെ കണക്കുകള്‍ കുത്തനെ ഉയര്‍ന്നത്.മരണ നിരക്ക് വര്‍ധിച്ചതോടെ പ്രതിദിന കണക്കില്‍ ഇവ രേഖപ്പെടുത്തുന്ന രീതിയിലും ആരോഗ്യവകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. അതാത് ദിവസം സ്ഥിരീകരിക്കുന്ന മരണങ്ങളും മുന്‍ ദിവസങ്ങളിലെ മരണങ്ങളും രണ്ടായാണ് നല്‍കുന്നത്. കഴിഞ്ഞ രണ്ടു തരംഗങ്ങളിലും കോവിഡ് ബാധിച്ച് വീട്ടില്ക്കഴിഞ്ഞ ആളുകള്‍ ചികില്‍സ തേടാന്‍ വൈകിയത് മരണത്തിന് കാരണമായി കണ്ടെത്തിയിരുന്നു. ഇക്കുറി രോഗവ്യാപനം വര്‍ധിച്ചിട്ടും കാര്യമായ പരിശോധനകളും നടക്കുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. കോവിഡിനൊപ്പം വൈറല്‍പ്പനിയും പടര്‍ന്നു പിടിക്കുന്നതിനാല്‍…
Read Moreകെഎസ്ആർടിസി ബസുകൾ എല്ലായിടത്തും നിർത്തണമെന്ന ഉത്തരവ് പിൻവലിച്ചു; നിർത്തിനിർത്തി പോകുന്ന ബസുകളെക്കുറിച്ചറിയാം…
തിരുവനന്തപുരം: രാത്രി എട്ടുമുതൽ രാവിലെ ആറുവരെയുള്ള സമയങ്ങളിൽ സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവീസുകളും നിർത്തുമെന്നുള്ള ഉത്തരവ് കെഎസ്ആർടിസി പിൻവലിച്ചു. ദീർഘദൂര സർവീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ചാണ് തീരുമാനം. അതേസമയം, സൂപ്പർ ഫാസ്റ്റ് മുതൽ താഴേക്കുള്ള ബാക്കി സർവീസുകളിൽ യാത്രക്കാർക്ക് ഈ സൗകര്യം ലഭിക്കും. സൂപ്പർ ഫാസ്റ്റ് ശ്രേണിക്ക് മുകളിലുള്ള ബസുകൾക്ക് രാത്രി നിർത്തണമെന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തി കെഎസ്ആർടിസി പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്.
Read More