നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ശ്രീയ രമേഷ്. മലയാളത്തിലും തെലുങ്കിലും സീരിയൽ രംഗത്ത് താരം സജീവമാണ്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫറിലെ ഗോമതി എന്ന കഥാപാത്രമാണ് ശ്രിയയെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ തെലുങ്ക് സീരിയലിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ലൊക്കേഷൻ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗിനിടെ ശ്രീയ ഉടുത്തിരുന്ന സാരിയിലേക്ക് തീ ആളിപ്പടരുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ശ്രീയയുടെ സാരിത്തുമ്പിൽ തീപടരുന്നതും തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും തീപടരുന്നതും ഭയന്നു നിലവിളിക്കുന്ന താരത്തെയും ദൃശ്യങ്ങളിൽ കാണാം. സഹതാരങ്ങളും അണിയറ പ്രവർത്തകരും അമ്പരന്ന് നിൽക്കുന്നതിനിടെ മറ്റൊരു താരം കാർപ്പെറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. കത്തിയ സാരിയുടെ ഭാഗം ഊരി മാറ്റിയാണ് താരം രക്ഷപ്പെട്ടത്. ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശീലയ്ക്ക് പിന്നിൽ എന്നാണ് വീഡിയോക്കൊപ്പം ശ്രിയ രമേഷ് കുറിച്ചത്. മലയാള ചലച്ചിത്ര-സീരിയൽ അഭിനേത്രിയായ…
Read MoreCategory: Movies
അൽത്താഫും അനാർക്കലിയും ജോമോനും ഒപ്പം കിലി പോളും! ഫൺ റൈഡിനൊരുങ്ങി ‘ഇന്നസെന്റ് ‘
‘മന്ദാകിനി’ എന്ന ചിത്രത്തിനുശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. ഒപ്പം ജോമോൻ ജ്യോതിറും സോഷ്യൽമീഡിയയിലെ ടാൻസാനിയൻ താരം കിലി പോളും അസീസ് നെടുമങ്ങാടും അന്ന പ്രസാദും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഇന്നസെന്റ് ‘എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ്…
Read Moreപെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു: ‘നജസ്’ മേയ് 30ന്
പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധേയയായ കുവി എന്ന പെൺ നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന “നജസ്സ് ” മേയ് മുപ്പതിന് പ്രദർശനത്തിനെത്തുന്നു. ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,സജിത മഠത്തിൽ,ടിറ്റോ വിൽസൺ,അമ്പിളി ഔസേപ്പ്,കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമിക്കുന്ന ഈ ചിത്രത്തിൽ നീലാംബരി പ്രൊഡക്ഷൻസിന്റെ സാരഥികളായ മുരളി നീലാംബരി,പ്രകാശ് സി. നായർ എന്നിവർ സഹനിർമാതാക്കളാണ്. ഛായാഗ്രഹണം-വിപിൻ ചന്ദ്രൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം-വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- അരവിന്ദൻ. നിരവധി ദേശീയ അന്തർ ദേശീയ അംഗീകാരങ്ങൾ നേടിയ നജസ്സിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി. തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാൻ ദുരിത ഭൂമിയിൽ പോലീസിന് വഴിയൊരുക്കി, വാർത്തകളിൽ നിറഞ്ഞ കുവി, നജസ്സ്…
Read Moreഒരാളുടെയും ഡ്യൂപ്ലിക്കേറ്റാകാനല്ല ഇവിടെയുള്ളത്: ഐശ്വര്യ റായ്യുമായുള്ള താരതമ്യത്തിനെതിരേ ഉര്‍വശി റൗട്ടേല
ഇത്തവണത്തെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വ്യത്യസ്തമായ ലുക്കുകളിലെത്തി ഉര്‍വശി റൗട്ടേല ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2018ലെ കാന്‍ മേളയില്‍ ഐശ്വര്യ റായ് ധരിച്ച മൈക്കിള്‍ കിന്‍കോ ഗൗണിന് സമാനമായ ഗൗണ്‍ ധരിച്ചും ഉര്‍വശി ഇത്തവണ എത്തിയിരുന്നു. ഇതോടെ പലരും ഐശ്വര്യയെയും ഉര്‍വശി റൗട്ടേലയെയും താരതമ്യം ചെയ്തു സംസാരിച്ചു. ഇപ്പോഴിതാ, ഇത്തരം താരതമ്യങ്ങള്ക്കെതിരേ തുറന്നടിച്ചിരിക്കുകയാണ് ഉര്‍വശി റൗട്ടേല. ഇന്‍സ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം. ഐശ്വര്യ റായിയെയും തന്നെയും താരതമ്യം ചെയ്ത് ഒരാളിട്ട കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ഉര്‍വശി തുറന്നടിച്ചത്. ഒട്ടും കരിഷ്മയില്ലാതെ ഐശ്വര്യ റായ് ആകാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കമന്റ്. കരിഷ്മയില്ലാത്ത ഐശ്വര്യ റായ് ആകാന്‍ ശ്രമിക്കുകയാണോ ഞാന്‍? ഡാര്‍ലിംഗ്, ഐശ്വര്യ ഒരു ബിംബമാണ്. എന്നാല്‍ ഞാന്‍ ഒരാളുടെയും ഡ്യൂപ്ലിക്കേറ്റാകാനല്ല ഇവിടെയുള്ളത്. ഞാനാണ് ബ്ലൂ പ്രിന്റ്. അവിടെ ഇഴുകിച്ചേരാനായി കാന്‍സ് എന്നെ ക്ഷണിച്ചതല്ല, വേറിട്ടുനില്‍ക്കാനായി ഞാന്‍ വന്നതാണ്. എന്റെ…
Read More‘മദ്രാസ് മാറ്റിനി’ ട്രെയ്ലര് പുറത്തിറങ്ങി
മദ്രാസ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന “മദ്രാസ് മാറ്റിനി” എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. കാര്ത്തികേയൻ മണി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന “മദ്രാസ് മാറ്റിനി” എന്ന ചിത്രത്തിൽ കാളി വെങ്കട്ട്,റോഷ്നി ഹരിപ്രിയൻ, സത്യരാജ്, വിശ്വാ എന്നിവർക്കൊപ്പം മലയാളത്തിലെ ഷേർലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പ്രായം ചെന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരൻ, തന്റെ കെയർടേക്കറുടെ നിർദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണൻ എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ സംജാതമാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് “മദ്രാസ് മാറ്റിനി” യുടെ കഥ ദൃശ്യവത്കരിക്കുന്നത്. ഡ്രീം വാർയർ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ഈ കുടുംബ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് ജി.കെ. നിർവ്വഹിക്കുന്നു. ഗാനരചന-സ്നേകൻ, സംഗീതം-കെ.സി. ബാലസാരംഗൻ, എഡിറ്റിംഗ്-സതീഷ് കുമാർ സാമുസ്കി. കലാസംവിധാനം- ജാക്കി, കോസ്റ്റ്യൂം ഡിസൈനർ-നന്ദിനി നെടുമാരൻ, പബ്ലിസിറ്റി ഡിസൈൻ- ഭരണിധരൻ. മേക്കപ്പ്-കാളിമുത്തു. എക്സിക്യൂട്ടീവ്…
Read Moreമറ്റുള്ളവരുടെ അഹങ്കാരം കാരണം ചില സിനിമകളില്‍നിന്ന് അഹാനെ പുറത്താക്കി; അവനെക്കുറിച്ച് നെഗറ്റീവ് ലേഖനങ്ങള്‍ എഴുതാന്‍ ആളുകള്‍ ധാരാളം പണം നല്കി; സുനിൽ ഷെട്ടി
ബോര്‍ഡര്‍ 2 എന്ന ചിത്രം എന്റെ മകൻ അഹാനെ പ്രേക്ഷകരുടെ മനസില്‍ പതിറ്റാണ്ടുകളോളം നിലനിര്‍ത്തുമെന്ന് ഞാന്‍ പറയാറുണ്ട്, ആദ്യത്തെ ‘ബോര്‍ഡര്‍’ എന്നെ നിലനിര്‍ത്തിയതുപോലെ. ഈ സിനിമ കാരണം അഹാന് ധാരാളം അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന് സുനില്‍ ഷെട്ടി. മറ്റുള്ളവരുടെ അഹങ്കാരം കാരണവും ചില സിനിമകളില്‍നിന്ന് അവനെ പുറത്താക്കി. പത്രങ്ങളില്‍ അതിന് അവനെ കുറ്റപ്പെടുത്തി. അവനെക്കുറിച്ച് നെഗറ്റീവ് ലേഖനങ്ങള്‍ എഴുതാന്‍ ആളുകള്‍ ധാരാളം പണം നല്കി. എനിക്ക് ബന്ധങ്ങളില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എനിക്ക് അതേ കാര്യം ചെയ്യാന്‍ കഴിയില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്ന് സുനില്‍ ഷെട്ടി.
Read Moreതുടരും ഒടിടിയിലേക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു
മലയാളത്തിലെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ മെയ് 30 മുതൽ ജിയോഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമിച്ചത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. മോഹൻലാൽ, ശോഭന, പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ…
Read Moreഞാന്‍ പാട്ട് പഠിച്ച ആളല്ല, ദൈവകൃപയാല്‍ വന്നതാണെന്ന് നിത്യ മേനോന്
ഞാന്‍ പാട്ട് പഠിച്ച ആളല്ല. മൂളിപ്പാടാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടിയതാണ്. അതിനാല്‍ ആ കാര്യത്തില്‍ അതിരു കവിഞ്ഞ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയില്‍ പാടാനുള്ള അവസരങ്ങളൊക്കെ ദൈവകൃപയാല്‍ വന്നതാണ്. അങ്ങനെ 24 എന്ന ചിത്രത്തില്‍ എ.ആര്. റഹ്മാന് സാറിന്റെ സംഗീത സംവിധാനത്തില്‍ പാടാന്‍ കഴിഞ്ഞു. റഹാമാന്‍ സാര്‍ ട്യൂണ്‍ ചെയ്തു കഴിഞ്ഞാല്‍ എന്‍ജിനിയര്‍മാരാണ് റെക്കോര്‍ഡ് ചെയ്യുക. എന്നാല്‍ ഞാന്‍ പാടുമ്പോള്‍ അദ്ദേഹം എന്നോടൊപ്പമിരുന്ന് റെക്കോര്‍ഡ് ചെയ്തു. എന്ന വളരെ കംഫര്‍ട്ടാക്കിയാണ് ഓരോ വരിയും റെക്കോര്‍ഡ് ചെയ്തത്. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ നിമിഷങ്ങളില്‍ ഒന്നാണത്. -നിത്യ മേനോന്
Read Moreകണ്ണപ്പ ജൂൺ 27ന് തിയറ്ററുകളിൽ; മോഹൻലാലിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
ഗംഭീര വിജയം നേടിയ എമ്പുരാൻ, തുടരും സിനിമകളിലൂടെ തുടർച്ചയായി 200 കോടി കളക്ഷൻ നേടി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം കണ്ണപ്പയാണ് അദ്ദേഹത്തിന്റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. ജൂൺ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന കണ്ണപ്പയെ കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ശക്തവും തീവ്രവുമായ, ഏവരേയും അതിശയിപ്പിക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് ചിത്രത്തിലേതായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദൃഢനിശ്ചയത്തോടെ, ഏവരേയും ആകർഷിക്കുന്ന അസാമാന്യ സ്ക്രീൻ പ്രസൻസോടെ നടന്നുവരുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വ വീഡിയോ ഏവരിലും ആകാംക്ഷ ഉണർത്തിയിരിക്കുകകയാണ്. ഒരു ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പ എന്ന ചിത്രത്തിൽ…
Read Moreഉയർന്ന പ്രതിഫലവും ലാഭവിഹിതവും; സന്ദീപ് റെഡ്ഡി ചിത്രത്തിൽ നിന്ന് ദീപിക പുറത്ത്
സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്പിരിറ്റില്‍ പ്രഭാസിന്റെ നായികയായി തൃപ്തി ദിമ്രി എത്തും. ദീപിക പദുക്കോണിന് പകരമായാണ് സംവിധായകന് തൃപ്തിയെ നായികയാക്കിയത്. ഇക്കാര്യം സന്ദീപ് റെഡ്ഡി വാംഗ ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചു. തൃപ്തി ദിമ്രി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ യാത്രയില്‍ എന്നെ വിശ്വസിച്ചതില്‍ അതിയായ നന്ദി. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു പ്രതികരണം.നേരത്തെ ദീപിക മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ടുവെച്ചതെന്നാണ് സൂചന. തെലുങ്കില്‍ സംഭാഷണം പറയാന്‍ ദീപിക വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ലാഭവിഹിതം നൽകണമെന്ന ആവശ്യവും ദീപിക മുന്നോട്ടുവച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ദീപികയുടെ ഗര്‍ഭകാലം കണക്കിലെടുത്തായിരുന്നു സ്പിരിറ്റിന്റെ ചിത്രീകരണം…
Read More