നിസാര കാര്യങ്ങള്‍ക്ക് തളരുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. പക്ഷേ അത് നിമിഷങ്ങള്‍ മാത്രമേ നില്ക്കുകയുളളൂ. പിന്നെ അതില്‍ നിന്ന് വേഗത്തില്‍ തിരിച്ച് വരും. താനൊരു ഫൈറ്ററാണ്, പോരാളിയാണ്. കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ ഒരു സെക്കന്‍ഡ് താന്‍ തളര്‍ന്ന് പോയി. എന്റെ ജീവിതം ഇവിടെ തീര്‍ന്നല്ലോ, ഇനി എന്താണ് ചെയ്യുക. പിന്നെ താന്‍ ആലോചിച്ചു, പൊരുതുക തന്നെ. താന്‍ മമ്മൂട്ടിയെ വിളിച്ച് പറഞ്ഞു, അദ്ദേഹം പറഞ്ഞു, നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നവരല്ലേ, നീ ഫൈറ്റ് ചെയ്യെടാ എന്ന്. അപ്പോള്‍ താനും വിചാരിച്ചു, നമ്മള് തളര്‍ന്നാല്‍ പോയി. പരിചയമില്ലാത്ത ഒരുപാട് പേര് എന്നെ വഴിയില്‍ വച്ച് കാണുമ്പോള്‍ പറയും, സാറിന്റെ ആരോഗ്യം പൂര്‍ണമായി തിരിച്ച് കിട്ടട്ടെ എന്നോ അല്ലെങ്കില്‍ രാജുവേട്ടന് തിരിച്ച് വരും എന്നൊക്കെ. അതൊക്കെ എനിക്ക് ഒരു പ്രചോദനം ആയിരുന്നു. ഇപ്പോള്‍ അയ്യോ…
Read MoreCategory: Movies
വ്യസനസമേതം ബന്ധുമിത്രാദികൾ പ്രോമോ പുറത്തിറങ്ങി
അനശ്വര രാജൻ നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗ്രൂവ് വിത്ത് ഗ്രാൻഡ് മാ എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ പ്രോമോ വിഡിയോയിൽ അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ തരംഗമായ റീൽസ് ആണ് പ്രോമോയുടെ പ്രമേയം. എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. വാഴ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യൂബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ജൂണിൽ പ്രദർശനത്തിനെത്തും. വാഴയ്ക്ക് ശേഷം വിപിൻ ദാസ് നിർമിക്കുന്ന ചിത്രമെന്ന നിലയിൽ…
Read Moreവെള്ളിത്തിരയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി: സാമന്തയ്ക്ക് കൈയടിച്ച് അമല അക്കിനേനി
വെള്ളിത്തിരയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു. ഈ വേളയിൽ സാം നടത്തിയ വൈകാരിക പ്രസംഗം കേട്ട് മുൻഭർത്താവിന്റെ അമ്മ അമല അക്കിനേനി അഭിമാനത്തോടെ കൈയടിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്വകാര്യ ജീവിതത്തില്‍ മാനസിക ശാരീരിക പ്രശ്നങ്ങളുണ്ടായപ്പോഴും അതിനെ ആത്മവിശ്വാസത്തോടെ നേരിട്ടതാണ് സാമിനെ കൂടുതല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടാനുള്ള കാരണമായി മാറിയത്. സമാന്തയുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു തീരുമാനമായിരുന്നു ദീര്‍ഘകാലം പ്രണയിച്ച് വിവാഹം ചെയ്ത നടന് നാഗചൈതന്യയുമായി വിവാഹമോചിതയായത്. എന്തുകൊണ്ടവര്‍ വേര്‍പിരിഞ്ഞുവെന്നത് രണ്ടുപേരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോഴിതാ നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം ഇതാദ്യമായി അദ്ദേഹത്തിന്റെ അമ്മ അമല അക്കിനേനിക്കൊപ്പം വേദി പങ്കിട്ടിരിക്കുകയാണ് സമാന്ത. സീ തെലുങ്ക് അവാർഡ് ദാന ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. കഴിഞ്ഞദിവസമാണ് അവാർഡ് ഷോയുടെ പ്രൊമോ പുറത്തിറങ്ങിയത്. സിനിമാ രംഗത്ത് 15 വർഷം പൂർത്തിയാക്കുന്ന സമാന്തയ്ക്ക് പ്രത്യേക പുരസ്കാരം…
Read Moreഎന്നെ ഇപ്പോഴും പ്രണയിക്കുന്നവരുണ്ട്, ഇതെല്ലാം ഭർത്താവിനോട് പറയാറുണ്ട്; സോനാ നായർ
എന്നെ ഇപ്പോഴും പ്രണയിക്കുന്നവരുണ്ട്. പ്രണയം ആർക്കും തടുക്കാൻ പറ്റുന്ന ഇമോഷനല്ല. കലയെ ഇഷ്ടപ്പെടുന്നവർ ഒരു കലാകാരിയെ പ്രണയിക്കുന്നത് തെറ്റൊന്നുമല്ല. പല പ്രണയങ്ങളും എന്നോട് തുറന്ന് പറയുന്നവരുമുണ്ട്. കല്യാണം കഴിഞ്ഞയാളാണെന്ന് അവർക്കുമറിയാം. പക്ഷെ ആ പ്രണയത്തെ നമ്മൾ ബഹുമാനിക്കുകയാണ് ചെയ്യുന്നത് എന്ന് സോനാ നായർ. പ്രണയമില്ലാതെ എന്ത് ലോകം. ഇങ്ങനെയൊരാൾക്ക് എന്നോട് പ്രണയമാണ്, പ്രണയാത്മകമായി കമന്റുകളും മെസേജുകളും വരുന്നുണ്ടെന്ന് ഭർത്താവിനോട് പറയാറുണ്ട്. പക്ഷെ ആൾക്ക് എന്നെ അറിയാം. അതൊക്കെയാണ് പരസ്പരം മനസിലാക്കലും ജീവിതവും. അത് പറ്റില്ല, ഇത് പറ്റില്ല എന്നൊക്കെ പറയുമ്പോഴാണ് ആ ചങ്ങല വലിച്ച് പൊട്ടിച്ച് വെളിയിൽ പോകാൻ ശ്രമിക്കുക. എനിക്ക് അങ്ങനെയല്ല. എന്ന് കരുതി എന്റെ കൊള്ളരുതായ്മകൾക്ക് കൂട്ട് നിൽക്കുന്ന ആളാണെന്നല്ല പറഞ്ഞത്. എന്റെ ചീത്ത വശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല ഭർത്താവ്. അതിന് അതിന്റേതായ സ്ട്രിക്റ്റ്നെസ് ഉണ്ടാകും വീട്ടിൽ. പക്ഷെ എല്ലാത്തിനും സ്വാതന്ത്ര്യവും ഉണ്ടാകും. അത്…
Read Moreപറന്നുയർന്ന് ലൗലി…
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്റെ പുത്തന്‍പടം ‘ലൗലി’. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഇടുക്കി ഗോള്‍ഡ്, മായാനദി തുടങ്ങിയ രചനകളിലൂടെ ഹിറ്റായ ദീലീഷ് കരുണാകരന്, തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമതു ചിത്രം. ഓ ഫാബിക്കുശേഷം മലയാളത്തിന്റെ സ്വന്തം ഹൈബ്രിഡ് ത്രീഡി. യുവതാരം മാത്യു തോമസാണു നായകന്. “അനിമേഷന്‍ ചെയ്ത കഥാപാത്രത്തിലേക്കു ലൈവ് ആക്്ഷന്‍ ചേര്‍ത്താണു ഹൈബ്രിഡ് ത്രീഡി ഒരുക്കിയത്. ഏറെ സമയവും പണവും ചെലവഴിക്കണം എന്നതായിരുന്നു ചലഞ്ച്. നിലവാരം കുറയ്ക്കാനുമാവില്ലല്ലോ. മലയാളം കാന്‍വാസെന്ന പരിമിതിയുണ്ടെങ്കിലും മികച്ച അനിമേഷന്‍, അഭിനേതാക്കളുടെ പ്രകടനം എന്നിവയിലൂടെ അതു മറികടന്നു’ – ദിലീഷ് കരുണാകരന് രാഷ്ട്രദീപികയോടു പറഞ്ഞു. ലൗലിയില്‍ എത്തിയത്..?എന്റെയൊരു സുഹൃത്ത് മൂന്നാലു വര്‍ഷം മുമ്പു പറഞ്ഞ ഒരു ഷോര്‍ട്ട് ഫിലിം ആശയത്തില്‍നിന്നാണു ലൗലിയുടെ തുടക്കം. കഥാപാത്രങ്ങള്‍ രൂപപ്പെട്ടു വന്നപ്പോള്‍ സിനിമാസാധ്യത തേടി. 2023 ഏപ്രിലില്‍ തുടങ്ങി ഓഗസ്റ്റ്…
Read MorePDC അത്ര ചെറിയ ഡിഗ്രി അല്ല: പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമകളുമായൊരു ചിത്രം
കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമകളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന “P D C അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം ഗോകുൽ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു.ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറിൽ റാഫി മതിര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാമ്പസ് സിനിമയായ “P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണല്‍ കോമഡി ചിത്രമാണ്. 2023-ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്’ , 2024-ല്‍ രതീഷ് രഘു നന്ദന് – ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം ഈ വർഷം ഇഫാര്‍ ഇന്റർനാഷണലിന്റ ബാനറിൽ അവതരിപ്പിക്കുന്ന “ P D C അത്ര ചെറിയ ഡിഗ്രി അല്ല”ജൂണ്‍ മാസം തിയേറ്ററുകളിലെത്തുന്നു. സിദ്ധാര്‍ഥ്, ശ്രീഹരി, അജോഷ്, അഷൂര്‍, ദേവദത്ത്, പ്രണവ്, അരുണ്‍…
Read Moreമലയാള ഇൻഡസ്ട്രി സിനിമകളെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നത്, അതിനാലാണ് ഇവിടെ നല്ല സിനിമകൾ ഉണ്ടാകുന്നത്: ചേരൻ
മലയാള ഇൻഡസ്ട്രി സിനിമകളെ വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുന്നത്. അതിനാലാണ് ഇവിടെ നല്ല സിനിമകൾ ഉണ്ടാകുന്നത്. ഹോം എന്നൊരു സിനിമയുണ്ട്, കണ്ടിട്ടുണ്ടോ? ആ സിനിമ കണ്ടിട്ട് എനിക്ക് നാല് ദിവസം ഉറക്കം വന്നില്ല. എങ്ങനെയാണ് ഈ സിനിമ ചെയ്തത്. ഈ കഥ നമ്മുടെ ഇൻഡസ്ട്രിയിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ സമ്മതിക്കുമോ? ഇന്ദ്രൻസ് എന്ന നടനാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഇവിടെ കരുണാകരനെ പോലൊരു നടനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ? നമ്മുടെ ഇൻഡസ്ട്രിയുടെ ബിസിനസ് രീതികളും തിയറ്ററുകാരുടെ സമീപനവും മറ്റൊരു തരത്തിലാണ്. മലയാളം ഇൻഡസ്ട്രിയിൽ അത് വ്യത്യസ്തമാണ്. അതാണ് അവിടെ നിരവധി നല്ല സിനിമകൾ വരുന്നതിന് കാരണം എന്ന് ചേരൻ പറഞ്ഞു.
Read Moreയോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന ചിത്രം തിയറ്ററുകളിൽ
യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, വിനീഷ് മില്ലെനിയം സംവിധാനം ചെയ്ത ജോറ കയ്യെ തട്ട്ങ്കെ എന്ന തമിഴ് ചിത്രം മെയ് തിയറ്ററുകളിൽ. വാമ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി. ശരവണയാണ് കോ പ്രൊഡ്യൂസർ. രചന വിനീഷ് മില്ലെനിയം, പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡിഒപി മധു അമ്പാട്ട്. ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ്എം എന്ന മലയാള ചിത്രത്തിനുശേഷം വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശാന്തി റാവുവാണ് നായിക. ഹരീഷ് പേരടി, വാസന്തി ( വേട്ടയാൻ ഫെയിം, ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം ), സാക്കിർ അലി, മണിമാരൻ, അരുവി ബാല, നൈറ നിഹാർ, അൻവർ ഐമർ, ടി.കെ. വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ് തുടങ്ങിയവർ അഭിനയിക്കുന്നു. ഒരു സാധാരണക്കാരനായ മജീഷ്യന്റെ…
Read Moreസൂര്യയുടെ നായികയാകാൻ മമിത: സ്വപ്ന സാക്ഷാത്കാരമെന്ന് നടി
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായികയാകുന്നു. ‘ലക്കി ഭാസ്കര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം വെങ്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ ഹൈദരാബാദിൽ നടന്നു. സൂര്യയുടെ 46ാം ചിത്രമാണിത്. മമിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത് കുമാർ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സിതാര എന്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു. -മമിതയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാരം കൂടിയാണ്. നേരത്തെ സൂര്യ-ബാല ചിത്രമായ ‘വണങ്കാനിൽ’ മമിതയും ഒരു പ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് തിരക്കഥയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സൂര്യ ചിത്രത്തിൽ നിന്നു പിന്മാറി. അതോടെ മമിതയും ആ സിനിമ ഉപേക്ഷിച്ചു. തുടർന്ന് അരുൺ വിജയ് ആണ് സൂര്യയുടെ വേഷം ചെയ്തത്. മമിതയുടെ വേഷത്തിൽ റിധ എത്തി. തന്റെ ഇഷ്ടതാരമായ…
Read Moreനടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെ മർദിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
തളിപ്പറമ്പ്: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുകാരെും മർദിച്ച സംഭവത്തിൽ മുഖ്യ പ്രതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മുഖ്യപ്രതി സന്തോഷ്, ശ്രീകാന്ത്, പ്രജീഷ് എന്നിവരാണു പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി തൃച്ചംബരം ചിന്മയ സ്കൂളിന് മുന്നിൽ വച്ചാണ് സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദുശാന്ത് കുട്ടുകാരായ ഋഷിദ്, നിവേദ്, അർജുൻ എന്നിവരെ സ്കൂൾ ഫ്ലക്സിന് കല്ലെറിഞ്ഞു എന്നാരോപിച്ച് എട്ടംഗ സംഘം മർദിച്ചത്.
Read More