ബംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കന്നഡ നടൻ മദനൂർ മനു അറസ്റ്റിൽ. മനുവിന്റെ പുതിയ സിനിമ “കുലദല്ലി കീള്യാവുദോ’ അടുത്ത ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കെയാണു ലൈംഗികപീഡനക്കേസിൽ പിടിയിലായത്. തന്നെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി രണ്ടുതവണ ഗർഭം അലസിപ്പിച്ചെന്നും ആരോപിച്ച് 33 കാരിയായ കന്നഡ സീരിയൽ നടി നൽകിയ പരാതിയിൽ അന്നപൂർണേശ്വരീനഗർ പോലീസാണ് മനുവിന്റെ പേരിൽ കേസെടുത്തത്. കേസെടുത്തതോടെ ഒളിവിൽപ്പോകാൻ ശ്രമിച്ച നടനെ ഹാസനിലെ ശാന്തിഗ്രാമയിൽനിന്നു പിടികൂടുകയായിരുന്നു. 2018 ൽ കോമഡി ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് നടി മനുവിനെ പരിചയപ്പെടുന്നത്. താനുമായി നടൻ നല്ല സൗഹൃദത്തിലായിരുന്നു. സംഭവ ദിവസം ഷോയുടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് ഇരയുടെ പരാതി. മനു പിന്നീട് തന്റെ വീട്ടിൽ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
Read MoreCategory: Movies
സൽമാൻ ഖാന്റെ വസതിയിലേക്ക് അതിക്രമിച്ചു കടന്ന യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാൻ താമസിക്കുന്ന അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ചു കടന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര കുമാർ സിംഗ് (23) ആണ് ബാന്ദ്രയിലെ താരത്തിന്റെ ഗാലക്സി അപ്പാർട്ട്മെന്റ്സിൽ കയറിയത്. ചൊവ്വാഴ്ചയാണു സംഭവം. രാവിലെ കെട്ടിടത്തിന്റെ പരിസരത്ത് കറങ്ങിനടന്ന ഇയാളെ ചോദ്യം ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥനോട് ക്ഷുഭിതനാകുകയും അയാളുടെ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്നു പോലീസ് പറയുന്നു. വൈകുന്നേരം അപ്പാർട്ട്മെന്റിലെ മറ്റൊരു അന്തേവാസിയുടെ കാറിലെത്തി വീണ്ടും ഉള്ളിലേക്കു കയറാൻ ശ്രമിച്ച ജിതേന്ദ്ര കുമാറിനെ പോലീസ് പിടികൂടി. താരത്തെ കാണാൻ മാത്രമായിരുന്നു തന്റെ ശ്രമമെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. സമാനമായ മറ്റൊരു സംഭവം ബുധനാഴ്ച അരങ്ങേറി. പാർപ്പിട സമുച്ചയത്തിൽ പ്രവേശിക്കുകയും സൽമാന്റെ ഫ്ലാറ്റ് ലക്ഷ്യംവച്ച് നീങ്ങുകയും ചെയ്ത സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പോലീസിനു കൈമാറി. അനുവാദമില്ലാതെ അതിക്രമിച്ചു കടന്നതിന് ഇവരുടെ പേരിൽ കേസുകൾ രജിസ്റ്റർ…
Read Moreകല്യാണം തീരുമാനമായി, പെണ്ണും കിട്ടി, വേറെയാരുമല്ല ധൻസികയാണ് അതെന്ന് വിശാൽ
എല്ലാത്തിന്റെയും അവസാനം ദൈവം നമുക്കായി ഒന്ന് കരുതിയിട്ടുണ്ടാവും. അങ്ങനെ അവസാനം എന്റെ ജീവിതത്തിലേക്ക് വന്ന പെൺകുട്ടിയാണ് ധൻസികയെന്ന് വിശാൽ. ധാരാളം വാർത്തകൾ വരുന്നുണ്ട്. കുറച്ച് ഗോസിപ്പുകൾ വന്നിട്ട് കാര്യം പറഞ്ഞാൽ മതിയെന്ന് പേരരസ് സർ (സംവിധായകൻ)പറഞ്ഞിരുന്നു. എന്നേക്കാൾ എന്റെ അച്ഛനുമായാണ് ധൻസികയ്ക്കു സൗഹൃദം. ഇന്നലെ ഞാൻ നടികർ സംഘത്തിന്റെ കെട്ടിടം ചെയ്യുന്ന ആര്‍ക്കിടെക്റ്റിനെ വിളിച്ചു. നാളെ പത്ത് മണിമുതൽ നടികർ സംഘം കെട്ടിടത്തിൽ കസേരയിട്ട് ഇരിക്കാൻ പോകുകയാണ്. പണി കഴിയുന്നതുവരെ അവിടെത്തന്നെ ഇരിക്കും. കാരണം എന്റെ കല്യാണം തീരുമാനമായി. പെണ്ണും കിട്ടി. പെണ്ണ് വേറെയാരുമല്ല, അവരുടെ അച്ഛനും അമ്മയും ഇവിടെ ഉണ്ട്. അവരുടെ അനുഗ്രഹത്തോടെ ആ പേരു പറയുകയാണ്, ധൻസിക എന്ന് വിശാൽ പറഞ്ഞു.
Read More‘നേരറിയും നേരത്ത്’ 30നു തിയറ്ററുകളിൽ
വേണി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവഹിച്ച ‘നേരറിയും നേരത്ത്’ മേയ് 30ന് പ്രദർശനത്തിനെത്തുന്നു. എസ്. ചിദംബരകൃഷ്ണനാണ് നിർമാണം. ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ് എംബിബിഎസ് വിദ്യാർഥിനിയായ അപർണ. ഒരു മിഡിൽ ക്ലാസ് ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ തീവ്രമായ പ്രണയത്തിലാണ്. അതിനെത്തുടർന്ന് പല ഭാഗത്തുനിന്നും എതിർപ്പുകൾ ഉണ്ടാകുന്നു. എന്നാൽ എല്ലാറ്റിനും അപർണയുടെ ഒപ്പം എംബിബിഎസ് വിദ്യാർഥികളായ അഭിലാഷ്, മീനാക്ഷി, രമ്യ, മായ ടീച്ചർ എന്നിവർ ഒരു വൻ ശക്തിയായി നിലകൊള്ളുന്നു. അതിനിടെ സ്നേഹനിധിയായ അച്ഛന്റെ പെട്ടെന്നുള്ള നിറംമാറ്റം അവളിൽ ഞെട്ടൽ ഉണ്ടാക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരിച്ചടികളാണ് അവൾക്ക് നേരിടേണ്ടി വരുന്നത്. യാദൃച്ഛികമായാണ് അശ്വിൻ എന്നൊരു ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്. പിന്നെ…
Read More‘ഗർഭിണി ആയപ്പോൾ ഞാൻ എന്ന എന്റെ മുൻഗണന മാറി, ആ ഞാൻ എവിടെ എന്നുപോലും അറിയാൻ കഴിയാതെയായി, ശ്രദ്ധ മുഴുവൻ ഉള്ളിലുള്ള കുഞ്ഞു ജീവനിലായി’; അമല പോൾ
ഗർഭകാലമാണ് തന്നെ ഒരുപാട് മാറ്റിയതെന്ന് അമല പോൾ. ഗർഭിണി ആയപ്പോൾ ഞാൻ എന്ന എന്റെ മുൻഗണന മാറി. ആ ഞാൻ എവിടെ എന്നുപോലും അറിയാൻ കഴിയാതെയായി. ശ്രദ്ധ മുഴുവൻ എന്റെ ഉള്ളിലുള്ള ആ കുഞ്ഞു ജീവനിലായി. വേറൊന്നിനെക്കുറിച്ചും ആലോചിക്കാനില്ല. പത്തും പന്ത്രണ്ടും മണിക്കൂർ ഉറങ്ങിയിട്ടും മതിയാവാതിരുന്ന എനിക്ക് നാലോ അഞ്ചോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും അതൊക്കെയും ആസ്വദിക്കാനായി. എല്ലാം ആ കുഞ്ഞു ജീവനു വേണ്ടി എന്ന നിലയിലായി കാര്യങ്ങൾ. ജഗത്തിനെ കണ്ടുമുട്ടി ഒന്നോ രണ്ടോ മാസത്തിനുശേഷമാണ് ഞാൻ ഗർഭിണിയാകുന്നത്. പിന്നീടാണ് വിവാഹം നടക്കുന്നത്. എന്നെ സംബന്ധിച്ച്, ജീവിതത്തിൽ മുന്നോട്ട് എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഗർഭധാരണം എനിക്ക് കൃത്യമായ ദിശാബോധം തന്നു. ഇനി എന്തു ചെയ്യണം, എങ്ങനെ മുന്നോട്ടു പോകണം എന്ന് വ്യക്തമായ ഐഡിയ തന്നു. കുഞ്ഞ് ഞങ്ങളുടെ സ്നേഹത്തെ…
Read More‘അദ്ദേഹത്തെ സന്തോഷിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്, നല്ലൊരു മനുഷ്യനാണ് വിശാൽ’; പ്രണയം വെളിപ്പെടുത്തി ധൻസിക
നടൻ വിശാലുമായി പ്രണയത്തിലായ കഥ പറഞ്ഞ് നടി സായി ധൻസിക. നടനുമായി 15 വർഷത്തെ സൗഹൃദമുണ്ടെന്നും പ്രണയത്തിലായത് ഈ അടുത്ത കാലത്താണെന്നും ധൻസിക പറയുന്നു. ജീവിതത്തിൽ ഒരു പ്രശ്നം വന്നപ്പോൾ തനിക്കു വേണ്ടി ശബ്ദമുയർത്തിയത് വിശാൽ ആണെന്നും അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിനുടമ കൂടിയാണെന്നും ധൻസിക പറഞ്ഞു. ധൻസിക നായികയായി എത്തുന്ന ‘യോഗി ഡാ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് വിശാൽ വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ‘ഈ വേദി ഇങ്ങനെയൊരു പ്രഖ്യാപനത്തിന് ഇടവരുത്തുമെന്ന് സത്യമായും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിൽ വാർത്ത വന്നിരുന്നു. 15 വർഷത്തെ എന്റെ സുഹൃത്താണ് വിശാൽ. ഇനിയിപ്പോൾ ഒളിക്കാൻ ഒന്നുമില്ല, നടികര്‍ സംഘം കെട്ടിടം ഓഗസ്റ്റ് 15നകം പൂർത്തിയാക്കാനാണ് വിശാൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 29നാണ് ഞങ്ങളുടെ വിവാഹം. 15 വർഷമായി വിശാലിനെ അറിയാം. ഏതു സ്ഥലത്തുവച്ചു കണ്ടാലും പരസ്പര ബഹുമാനത്തോടെ മാത്രമേ സംസാരിക്കൂ. എനിക്കുവേണ്ടി…
Read Moreനരിവേട്ട 23ന് തിയറ്ററുകളിൽ
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട 23 ന് ആഗോള റിലീസായി എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എജിഎസ് എന്റർടെയ്ൻമെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട…
Read Moreസെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നില്ല: എസ്തർ അനിൽ
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാലേട്ടനൊപ്പം ഒരുനാൾ വരും സിനിമ ചെയ്തത്. അപ്പോൾ മുതലായിരുന്നു പോപ്പുലാരിറ്റിയുടെ തുടക്കവും. അന്ന് എന്റെ കൂടെ പഠിച്ചവർ പറയാറുണ്ടായിരുന്നു ഞാൻ വളരെ അഹങ്കാരിയായിരുന്നുവെന്ന്. എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ സമയത്ത് വന്നിട്ടുണ്ടാവുമെന്ന് തോന്നുന്നു. പക്ഷെ പിന്നീട് ആ ചിന്ത തന്നിൽ നിന്നും പോയി എന്ന് എസ്തർ അനിൽ. ഒരു സിനിമ വരും. പിന്നീട് ഒരുപാട് സിനിമകൾ പരാജയപ്പെടും. ആളുകൾ ഇഷ്ടപ്പെടും ഇഷ്ടപ്പെടാതിരിക്കും എന്നൊക്കെ പിന്നീട് മനസിലായി. സെലിബ്രിറ്റി സ്റ്റാറ്റസുമായി ഞാൻ ഇപ്പോൾ ഒട്ടും അറ്റാച്ച്ഡല്ല. ഞാനൊരു സെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നുമില്ല. വല്ലപ്പോഴും മാത്രമാണല്ലോ സിനിമകൾ ചെയ്യുന്നത്. സെലിബ്രിറ്റി എന്നത് ആളുകൾ നമുക്ക് തരുന്ന ടാഗാണല്ലോ. ഞാനിപ്പോൾ ലണ്ടനിൽ എന്റെ മാസ്റ്റേഴ്സ് ചെയ്യുകയാണ്. ദൃശ്യം സിനിമയുടെ ഇംപാക്ട് വളരെ വലുതാണ്. ഞാൻ തന്നെ ആ സിനിമയുടെ മൂന്നു ലാംഗ്വേജിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ…
Read Moreമണ്ഡോദരിയാകാൻ കാജല്‍ അഗര്‍വാള്‍
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുന്ന ചിത്രത്തില്‍ സായി പല്ലവി സീതയായെത്തുന്നു. ഒപ്പം കെജിഎഫ് സ്റ്റാര്‍ യാഷാണ് ചിത്രത്തില്‍ രാവണന്റെ റോളില്‍ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിലെ പുതിയ കാസ്റ്റിംഗ് വിവരം പുറത്ത് എത്തിയിരിക്കുകയാണ്. നടി കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. മണ്ഡോദരിയുടെ വേഷത്തിലാണ് കാജല്‍ എത്തുന്നത്. രാമായണത്തില്‍ രാവണന്റെ ഭാര്യയാണ് മണ്ഡോദരി. ചിത്രത്തില്‍ കാജലിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണതകളും പ്രാധാന്യവും പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മുൻനിര നടിയെ അവതരിപ്പിക്കേണ്ടത് നിർമാതാക്കൾക്ക് അനിവാര്യമായിരുന്നു. ഇങ്ങനെയാണ് കാജലില്‍ എത്തിയത് എന്നാണ് ചിത്രവുമായി അടുത്ത ഒരു വൃത്തം…
Read Moreമോഹന്‍ലാല്‍ @ 65; പിറന്നാള്‍ ആഘോഷം കുടുംബത്തിനൊപ്പം തായ്ലന്ഡില്
കൊച്ചി: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് 65- ാം പിറന്നാള്‍. ഇത്തവണത്തെ പിറന്നാള്‍ താരരാജാവ് കുടുംബ സമേതം തായ്ലന്ഡിലാണ് ആഘോഷിക്കുന്നത്. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹം കൊച്ചിയില്‍ മടങ്ങിയെത്തും. പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകര്‍ക്കായി സന്തോഷ വാര്‍ത്ത മോഹന്‍ലാല്‍ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചു. 47 വര്‍ഷത്തെ മോഹന്‍ലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷം. മുഖരാഗം എന്ന പേരില്‍ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. നിരവധിപ്പേരാണ് അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഒരുമാസത്തിനിടെ രണ്ട് 200 ക്ലബ് എന്ന അപൂര്‍വമായ നേട്ടവുമായാണ് ഇത്തവണ ആരാധകരുടെ സ്വന്തം ലാലേട്ടന് ജന്മദിനം ആഘോഷിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സമ്മിശ്ര പ്രതികരണവുമായി എത്തിയ എമ്പുരാന് ബോക്സോഫീസില്‍ വിസ്മയമായപ്പോള്‍, മികച്ച പ്രതികരണവുമായി വന്ന തരുണ്‍മൂര്‍ത്തി ചിത്രം തിയേറ്ററുകളെ പൂരപ്പറമ്പാക്കി. തുടരും ഉണ്ടാക്കിയ അലയൊലി തിയേറ്ററുകളില്‍ ഇനിയും അടങ്ങിയിട്ടില്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിലെ നുറുങ്ങ് സംഭാഷണമോ…
Read More