സി​നി​മ-​സീ​രി​യ​ല്‍ ന​ട​ൻ‌ വി​ഷ്ണു പ്ര​സാ​ദ് അ​ന്ത​രി​ച്ചു

കൊ​ച്ചി: പ്ര​ശ​സ്ത സി​നി​മാ സീ​രി​യ​ല്‍ താ​രം വി​ഷ്ണു പ്ര​സാ​ദ് അ​ന്ത​രി​ച്ചു. ക​ര​ള്‍ രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് കു​റ​ച്ചു​നാ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ന​ട​ന് ക​ര​ള്‍ മാ​റ്റി​വ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം. അ​ദ്ദേ​ഹ​ത്തി​ന് ക​ര​ള്‍ ന​ല്‍​കാ​നാ​യി മ​ക​ള്‍ ത​യാ​റാ​യി​രു​ന്നു. ന​ട​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി 30 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു വ​രു​മാ​യി​രു​ന്നു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും മ​റ്റും ഇ​തി​നാ​യി ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് പ​ണം സ​മാ​ഹ​ര​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ന​ട​ന്‍ കി​ഷോ​ര്‍ സ​ത്യ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ മ​ര​ണ വി​വ​രം അ​റി​യി​ച്ച​ത്. ഒ​രു സ​ങ്ക​ട വാ​ര്‍​ത്ത എ​ന്ന് പ​റ​ഞ്ഞാ​ണ് കി​ഷോ​ര്‍ സ​ത്യ ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. സി​നി​മ​ക​ളി​ലൂ​ടെ​യും സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ന​ട​നാ​ണ് വി​ഷ്ണു പ്ര​സാ​ദ്. വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​കും പ്രേ​ക്ഷ​ക​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും അ​ദ്ദേ​ഹം പ​രി​ചി​ത​നാ​യി​രു​ന്നു. വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ത​മി​ഴ് ചി​ത്ര​മാ​യ കാ​ശി​യി​ലൂ​ടെ​യാ​ണ് താ​രം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. തു​ട​ര്‍​ന്ന് കൈ ​എ​ത്തും…

Read More

സം​വി​ധാ​യ​ക​ര്‍ പ്ര​തി​യാ​യ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സ്: ചോ​ദ്യം ചെ​യ്യ​ലി​നാ​യി സ​മീ​ര്‍ താ​ഹി​റി​ന് എ​ക്‌​സൈ​സ് ഇ​ന്ന് നോ​ട്ടീ​സ് ന​ല്‍​കും

കൊ​ച്ചി: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രും സു​ഹൃ​ത്തും പി​ടി​യി​ലാ​യ കേ​സി​ല്‍ ഫ്ളാ​റ്റ് ഉ​ട​മ പ്ര​മു​ഖ ഛായാ​ഗ്രാ​ഹ​നാ​യ സ​മീ​ര്‍ താ​ഹി​ര്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി എ​ക്‌​സൈ​സ് ഇ​ന്ന് നോ​ട്ടീ​സ് ന​ല്‍​കും. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​വ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ക്കു​ക. ക​ഴി​ഞ്ഞ ഞാ​റാ​ഴ്ച പു​ല​ര്‍​ച്ചെ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​വി​ധാ​യ​ക​രാ​യ എ​റ​ണാ​കു​ളം തോ​പ്പും​പ​ടി സ്വ​ദേ​ശി ഖാ​ലി​ദ് റ​ഹ്മാ​ന്‍ (35), തൃ​ശൂ​ര്‍ പൊ​ന്നാ​നി സ്വ​ദേ​ശി അ​ഷ്‌​റ​ഫ് ഹം​സ(46), കൊ​ച്ചി​യി​ല്‍ താ​മ​സി​ക്കു​ന്ന ഷാ​ലി​ഹ് മു​ഹ​മ്മ​ദ് (35) എ​ന്നി​വ​രെ സ​മീ​ര്‍ താ​ഹി​റി​ന്‍റെ എ​റ​ണാ​കു​ളം ഗോ​ശ്രീ പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള പൂ​ര്‍​വ്വ ഗ്രാ​ന്‍​ഡ് ബെ​യി​ലെ ഫ്ളാ​റ്റി​ല്‍​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 1.6 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും ഇ​ത് ഉ​പ​യോ​ഗി​ക്കാ​നു​ള്ള വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും ഉ​ണ്ടാ​യി. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൂ​ന്നു​പേ​രും പി​ടി​യി​ലാ​യ​തും. ഖാ​ലി​ദ് റ​ഹ്മാ​ന്‍റെ​യും അ​ഷ്‌​റ​ഫ് ഹം​സ​യു​ടെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും എ​ക്‌​സൈ​സി​ന്‍റെ…

Read More

മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​മ്പ് കേ​സ് വീ​ണ്ടും ച​ര്‍​ച്ച: വേ​ട​നെ കു​ടു​ക്കാ​ന്‍ തി​ടു​ക്കം കാ​ട്ടി​യ വ​നം വ​കു​പ്പ് ഏ​ട്ട​ന്‍റെ കേ​സി​ല്‍ മെ​ല്ലെ​പ്പോ​ക്ക് തു​ട​രു​ന്നെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

കൊ​ച്ചി: പു​ലി​പ്പ​ല്ലു​മാ​യി റാ​പ്പ​ര്‍ വേ​ട​ന്‍ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ പ്ര​തി​യാ​യ ആ​ന​ക്കൊ​മ്പു കേ​സും വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്നു. വേ​ട​നെ കു​ടു​ക്കാ​ന്‍ തി​ടു​ക്കം കാ​ട്ടി​യ വ​നം വ​കു​പ്പ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ കേ​സി​ല്‍ മെ​ല്ലെ​പ്പോ​ക്ക് തു​ട​രു​ക​യാ​ണെ​ന്നാ​ണ് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഒ​രു വി​ഭാ​ഗം ഉ​യ​ര്‍​ത്തു​ന്ന വി​മ​ര്‍​ശ​നം. 2011 ഓ​ഗ​സ്റ്റി​ല്‍ എ​റ​ണാ​കു​ളം തേ​വ​ര​യി​ലെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡി​നെ​ത്തി​യ ആ​ദാ​യ നി​കു​തി വ​കു​പ്പ് സം​ഘ​മാ​ണ് വീ​ട്ടി​ല്‍​നി​ന്ന് നാ​ല് ആ​ന​ക്കൊ​മ്പു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​ന്നു ത​ന്നെ വ​നം വ​കു​പ്പി​ന് വി​വ​രം കൈ​മാ​റി. ആ​ന​ക്കൊ​മ്പു സൂ​ക്ഷി​ക്കാ​നു​ള​ള നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളൊ​ന്നും കൈ​വ​ശം ഇ​ല്ലാ​തി​രു​ന്നി​ട്ടും ന​ട​നെ​തി​രേ കേ​സെ​ടു​ക്കാ​നോ അ​റ​സ്റ്റ് ചെ​യ്യാ​നോ വ​നം വ​കു​പ്പ് ഒ​രു​ങ്ങി​യി​ല്ല. മ​റി​ച്ച് വ​ലി​യ കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കു ശേ​ഷ​മാ​യി​രു​ന്നു അ​ന​ധി​കൃ​ത​മാ​യി ആ​ന​ക്കൊ​മ്പ് സൂ​ക്ഷി​ച്ച കേ​സി​ല്‍ ലാ​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത​ത്. അ​തും 2012 ജൂ​ണ്‍ മാ​സ​ത്തി​ല്‍. വീ​ട്ടി​ലെ മേ​ശ​യി​ല്‍ ഉ​റ​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ തൊ​ണ്ടി മു​ത​ലാ​യ ആ​ന​ക്കൊ​മ്പു​ക​ള്‍ വ​നം വ​കു​പ്പ്…

Read More

ഹോ​ട്ട​ൽ മു​റി​യു​ടെ താ​ക്കോ​ൽ മോ​ഷ്ടി​ച്ച് ആ​രോ അ​ന്ന് അ​ക​ത്ത് ക​ട​ന്നു; റി​സ​പ്ഷ​നി​സ്റ്റി​നോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ഹൗ​സ് കീ​പ്പിം​ഗ് ആ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​വാ​യി; ഇ​ന്നും ഭ​യ​ത്തോ​ടെ​യാ​ണ് അ​ത് ഓ​ര്‍​ക്കു​ന്ന​ത്; മൗ​നി റോ​യ്

മി​നി​സ്ക്രീ​നി​ൽ നി​ന്നു ബി​ഗ് സ്‌​ക്രീ​നി​ലേ​ക്ക് ചേ​ക്കേ​റി​യ നി​ര​വ​ധി പേ​രു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ല്‍ മു​ന്‍​നി​ര​ക്കാ​രി​യാ​ണ് മൗ​നി റോ​യ്. ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ ലോ​ക​ത്തെ മി​ന്നും താ​ര​മാ​യി​രു​ന്ന മൗ​നി ഇ​ന്ന് ബോ​ളി​വു​ഡി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ്. ജ​ന​പ്രീ​യ പ​ര​മ്പ​ര​യാ​യ ക്യൂ​ന്‍​കി സാ​സ് ഭി ​ക​ഭി ബ​ഹു തി ​ആ​യി​രു​ന്നു ആ​ദ്യ പ​ര​മ്പ​ര. പി​ന്നീ​ട് ദേ​വോം കെ ​ദേ​വ് മ​ഹാ​ദേ​വ് മു​ത​ല്‍ നാ​ഗി​ന്‍ വ​രെ​യു​ള്ള സൂ​പ്പ​ര്‍ ഹി​റ്റ് പ​ര​മ്പ​ര​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ലെ നി​റ സാ​ന്നി​ധ്യ​മാ​ണ് മൗ​നി. പു​തി​യ സി​നി​മ​യാ​യ ഭൂ​ത്‌​നി​യു​ടെ പ്രൊ​മോ​ഷ​ന്‍ തി​ര​ക്കു​ക​ളി​ലാ​ണ് മൗ​നി ഇ​പ്പോ​ള്‍. അ​ക്ഷ​യ് കു​മാ​ര്‍ നാ​യ​ക​നാ​യ ഗോ​ള്‍​ഡി​ലൂ​ടെ​യാ​ണ് മൗ​നി ബോ​ളി​വു​ഡി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. ര​ണ്‍​ബൂ​ര്‍ ക​പൂ​ര്‍ നാ​യ​ക​നാ​യ ബ്ര​ഹ്‌​മാ​സ്ത്ര​യി​ലെ മൗ​നി​യു​ടെ പ്ര​ക​ട​നം കൈ​യ​ടി നേ​ടി​യി​രു​ന്നു.‌ ഇ​തി​നി​ടെ ഇ​പ്പോ​ഴി​താ ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്നൊ​രു അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് തു​റ​ന്ന് പ​റ​യു​ക​യാ​ണ് മൗ​നി. ഒ​രി​ക്ക​ല്‍ താ​ന്‍ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് ഒ​രാ​ള്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നെ​ക്കു​റി​ച്ചാ​ണ് മൗ​നി സം​സാ​രി​ച്ച​ത്. അ​ഭി​മു​ഖ​ത്തി​ലാ​ണ്…

Read More

ന​മ്മ​ളെ കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്തെ​ങ്കി​ലും മോ​ശ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ഒ​ന്നു​കി​ല്‍ പ്ര​തി​ക​രി​ക്കാം, അ​ല്ലെ​ങ്കി​ല്‍ മി​ണ്ടാ​തെ​യി​രി​ക്കാം: ധ​ന്യ മേ​രി വ​ർ​ഗീ​സ്

നമ്മളെ കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്തെ​ങ്കി​ലും മോ​ശ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ഒ​ന്നു​കി​ല്‍ പ്ര​തി​ക​രി​ക്കാം, അ​ല്ലെ​ങ്കി​ല്‍ മി​ണ്ടാ​തെ​യി​രി​ക്കാം എ​ന്ന് ധ​ന്യ മേ​രി വ​ർ​ഗീ​സ്. മി​ണ്ടാ​തി​രു​ന്നാ​ല്‍ അ​തൊ​ക്കെ ശ​രി​യാ​ണെ​ന്ന് ആ​ളു​ക​ള്‍ ക​രു​തും. ഇ​നി പ്ര​തി​ക​രി​ച്ചാ​ല്‍ ന്യാ​യീ​ക​രി​ക്കു​ക​യാ​ണെ​ന്നും പ​റ​യും. അ​ങ്ങ​നെ ഇ​ത് ര​ണ്ടി​ന്‍റെ​യും ഇ​ട​യി​ലു​ള്ള ട്രോ​മ​യി​ലൂ​ടെ​യാ​വും ന​മ്മ​ള്‍ ക​ട​ന്ന് പോ​വു​ക. സ​ത്യ​മി​താ​ണ് എ​ന്നൊ​ക്കെ വി​ശ​ദീ​ക​ര​ണ​മാ​യി പ​റ​യാം. പി​ന്നെ ചാ​ടി ക​യ​റി വി​ശ​ദീ​ക​ര​ണം കൊ​ടു​ക്കു​ന്ന സ്വ​ഭാ​വം എ​നി​ക്കി​ല്ല. എ​ടു​ത്ത് ചാ​ടി പ്ര​തി​ക​രി​ച്ചാ​ല്‍ ഗു​ണ​ത്തേ​ക്കാ​ളും ദോ​ഷ​മാ​വും. അ​മ്മ​യെ ത​ല്ലി​യാ​ല്‍ ര​ണ്ടു​ണ്ട് പ​ക്ഷം എ​ന്ന് പ​റ​യു​ന്ന​ത് പോ​ലെ​യാ​ണ്. ഞാ​നൊ​രു ആ​ര്‍​ട്ടി​സ്റ്റ് കൂ​ടി​യാ​യ​തി​നാ​ല്‍ വ​ഴി​യി​ല്‍ കൂ​ടി പോ​കു​ന്ന പ​ല​തും ന​മ്മ​ളി​ലേ​ക്ക് പെ​ട്ടെ​ന്ന് എ​ത്തും. ഞാ​നെ​ന്ന വ്യ​ക്തി​യു​മാ​യി അ​ധി​കം ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്യം പോ​ലും എ​ന്‍റെ ത​ല​യി​ലേ​ക്ക് വ​രാ​റു​ണ്ട്. സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ത്ര​യും സ​ജീ​വ​മാ​യ​തോ​ടെ അ​ത് കൂ​ടു​ത​ലാ​യെ​ന്ന് പ​റ​യാം. സി​നി​മ​യി​ല്‍ വ​രു​മ്പോ​ഴു​ള്ള പേ​ടി ന​മ്മ​ളെ ഇ​തു​പോ​ലെ ആ​ക്ര​മി​ക്കു​മോ എ​ന്ന​താ​ണ്. കാ​ര​ണം സി​നി​മ​യി​ലെ…

Read More

സി​നി​മ​യി​ൽ ഡീ​പ്പാ​യ സൗ​ഹൃ​ദ​ങ്ങ​ളി​ല്ല: വ​ർ​ക്ക് ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ എ​ങ്ങ​നെ എ​ങ്കി​ലും വീ​ട്ടി​ലെ​ത്തു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ല​ക്ഷ്യം; ബി​ന്ദു വാ​രാ​പ്പു​ഴ

വാ​സ​ന്തി​യും ല​ക്ഷ്മി​യും പി​ന്നെ ഞാ​നും സി​നി​മ​യി​ലേ​ത് അ​ട​ക്കം പ​ല സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ച സീ​നു​ക​ൾ ക​ട്ട് ചെ​യ്ത് പോ​യി​ട്ടു​ണ്ടെ​ന്ന് ബി​ന്ദു വാ​രാ​പ്പു​ഴ. ത​മ്പി ക​ണ്ണ​ന്താ​ന​ത്തി​ന്‍റേ​യും ലാ​ലേ​ട്ട​ന്‍റേ​യും ഒ​ന്നാ​മ​ൻ എ​ന്ന സി​നി​മ​യി​ൽ ഒ​രു​പാ​ട് ഡ​യ​ലോ​ഗു​ക​ൾ കാ​ണാ​തെ പ​ഠി​ച്ച് ഞാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ​രും പ്രോ​മി​റ്റ് പോ​ലും ചെ​യ്ത് ത​ന്നി​ട്ടി​ല്ല. എ​ന്നി​ട്ടും ന​മ്മ​ൾ പ​റ​യും. പ​ക്ഷെ സി​നി​മ റി​ലീ​സ് ചെ​യ്ത​പ്പോ​ൾ ആ ​സീ​നൊ​ന്നും അ​തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ന​ല്ല സീ​നാ​യി​രു​ന്ന​ല്ലോ ക​ട്ട് ചെ​യ്ത് പോ​യ​ല്ലോ എ​ന്നൊ​ക്കെ തോ​ന്നി​യി​ട്ടു​ണ്ട്. സി​നി​മ കാ​ണു​മ്പോ​ഴാ​ണ് എ​ന്‍റെ സീ​ൻ ക​ട്ടാ​യി​പ്പോ​യെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. എ​ല്ലാ സി​നി​മ​യും തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്ന​യാ​ള​ല്ല ഞാ​ൻ. സീ​ൻ ക​ട്ടാ​യി​പ്പോ​യ​തി​ന്‍റെ വി​ഷ​മം വീ​ട്ടി​ൽ മാ​ത്ര​മെ പ​റ​യാ​റു​ള്ളു. സി​നി​മ​യി​ൽ എ​നി​ക്ക് ഡീ​പ്പാ​യ സൗ​ഹൃ​ദ​ങ്ങ​ളു​മി​ല്ല. കാ​ര​ണം വ​ർ​ക്ക് ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ എ​ങ്ങ​നെ എ​ങ്കി​ലും വീ​ട്ടി​ലെ​ത്തു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് എ​ന്‍റെ ല​ക്ഷ്യം. വീ​ടു​മാ​യി ഭ​യ​ങ്ക​ര അ​റ്റാ​ച്ച്മെ​ന്‍റു​ള്ള​യാ​ളാ​ണ് താ​നെ​ന്ന് ബി​ന്ദു പ​റ​ഞ്ഞു.

Read More

ഷൈ​ന്‍ ടോം ​ചാ​ക്കോ ല​ഹ​രി വി​മു​ക്ത  കേന്ദ്രത്തിൽ എത്തിച്ച് എക്സൈസ്; നടന് ചി​കി​ല്‍​സ തു​ട​ങ്ങി

തൊ​ടു​പു​ഴ: ല​ഹ​രി​യി​ല്‍ നി​ന്നു മോ​ച​നം നേ​ടാ​ന്‍ ച​ല​ച്ചി​ത ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യ്ക്ക് ചി​കി​ല്‍​സ തു​ട​ങ്ങി. ല​ഹ​രി വി​മു​ക്ത ചി​കി​ല്‍​സ​യ്ക്കാ​യി ഷൈ​ന്‍ ടോം ​ചാ​ക്കോ​യെ തൊ​ടു​പു​ഴ​യ്ക്കു സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യോ​ടു ചേ​ര്‍​ന്നു​ള്ള ല​ഹ​രി വി​മു​ക്തി ചി​കി​ത്സ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഷൈ​ന്‍ ടോം ​ചാ​ക്കോ​യെ എ​ക്‌​സൈ​സ് വാ​ഹ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ല​പ്പു​ഴ സ്വ​ദേ​ശി​യി​ല്‍ നി​ന്നു ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി കൂ​ടി​യ കേ​സി​ല്‍ ഇ​ന്ന​ലെ എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യ ഷൈ​നി​നെ പ​ത്ത​ര മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. പി​ന്നീ​ടാ​ണ് രാ​ത്രി 11.30 ഓ​ടെ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​നെ ഡി ​അ​ഡി​ക്ഷ​ന്‍ സെ​ന്‍ററില്‍ എ​ത്തി​ച്ച​ത്.

Read More

ഗു​രു​നാ​നാ​ക്കാ​യി ആ​മി​ർ ഖാ​ൻ! ‘എ​ഐ ചി​ത്ര’​മെ​ന്നു വി​ശ​ദീ​ക​ര​ണം

മും​ബൈ: ആ​മി​ർ ഖാ​നെ ഗു​രു​നാ​നാ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി​യി​ൽ പ്ര​ച​രി​ച്ച വീ​ഡി​യോ എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണെ​ന്നു വി​ശ​ദീ​ക​ര​ണം. ഏ​പ്രി​ൽ 25നാ​ണ് ആ​മി​ർ ഖാ​ന്‍ ഗു​രു​നാ​നാ​ക്കി​ന്‍റെ വേ​ഷ​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഒ​രു ‘ടീ​സ​ർ’ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഈ ​ചി​ത്ര​ത്തി​നെ​തി​രേ പ​ല​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യ​തോ​ടെ പോ​സ്റ്റ​ർ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ന്‍റെ വ​ക്താ​വ് പ്ര​സ്താ​വ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ചി​ത്രം എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണെ​ന്നും അ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​മാ​യി ആ​മി​ർ ഖാ​ന് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഗു​രു​നാ​നാ​ക്കി​നോ​ട് അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ ബ​ഹു​മാ​ന​മു​ണ്ട്, ഒ​രി​ക്ക​ലും അ​നാ​ദ​ര​വു​ള്ള ഒ​രു കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​കി​ല്ല. ദ​യ​വാ​യി വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ വീ​ഴ​രു​തെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞു.  

Read More

സം​വി​ധാ​യ​ക​ന്‍ ഷാ​ജി എ​ൻ. ക​രു​ണ്‍ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ന്‍ ഷാ​ജി എ​ന്‍. ക​രു​ണ്‍ അ​ന്ത​രി​ച്ചു. 73 വ​യ​സാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ​ത​ല​ങ്ങ​ളി​ല്‍ മ​ല​യാ​ള സി​നി​മ​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സം​വി​ധാ​യ​ക​നാ​ണ് ഷാ​ജി എ​ന്‍. ക​രു​ണ്‍. 40 ഓ​ളം ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്രാ​ഹ​ക​നാ​യ അ​ദ്ദേ​ഹം ജി.​അ​ര​വി​ന്ദ​ന്‍റെ ക്യാ​മ​റാ​മാ​ന്‍ എ​ന്ന നി​ല​യി​ല്‍ മ​ല​യാ​ള​ത്തി​ലെ ന​വ​ത​രം​ഗ സി​നി​മ​യ​ക്ക് സ​ര്‍​ഗാ​ത്മ​ക​മാ​യ ഊ​ര്‍​ജം പ​ക​ർ​ന്ന വ്യ​ക്തി​കൂ​ടി​യാ​ണ്. കാ​ഞ്ച​ന​സീ​ത, ത​മ്പ്, കു​മ്മാ​ട്ടി, എ​സ്ത​പ്പാ​ന്‍, പോ​ക്കു​വെ​യി​ല്‍, ചി​ദം​ബ​രം, ഒ​രി​ട​ത്ത് തു​ട​ങ്ങി​യ അ​ര​വി​ന്ദ​ന്‍ ചി​ത്ര​ങ്ങ​ളു​ടെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ച അ​ദ്ദേ​ഹം മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള ദേ​ശീ​യ അ​വാ​ര്‍​ഡും മൂ​ന്ന് സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ജെ.​സി.​ഡാ​നി​യേ​ല്‍ പു​ര​സ്‌​കാ​ര​വും ഷാ​ജി എ​ൻ. ക​രു​ണി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.

Read More

ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​ത്ര​മേ സി​നി​മ സെ​റ്റി​ല്‍ ഊ​ര്‍​ജ​ത്തോ​ടെ പ്ര​വൃ​ത്തി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന വാ​ദം വി​ചി​ത്രം: സി​ബി മ​ല​യി​ല്‍

കൊ​ച്ചി: ല​ഹ​രി ഉ​പ​യോ​ഗി​ച്ചാ​ല്‍ മാ​ത്ര​മേ സി​നി​മ സെ​റ്റി​ല്‍ ഊ​ര്‍​ജത്തോ​ടെ പ്ര​വൃ​ത്തി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന വാ​ദം വി​ചി​ത്ര​മെ​ന്ന് സം​വി​ധാ​യ​ക​നും ഫെ​ഫ്ക പ്ര​സി​ഡ​ന്‍റു​മാ​യ സി​ബി മ​ല​യി​ല്‍. ഒ​രു ല​ഹ​രി​യും ഇ​ല്ലാ​തെ 25 ദി​വ​സ​ത്തി​ല്‍ കി​രീ​ടം പോ​ലൊ​രു സി​നി​മ ചി​ത്രീ​ക​രി​ച്ച ആ​ളാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റി​ല്‍​നി​ന്നും ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി സം​വി​ധാ​യ​ക​ൻ ഖാ​ലി​ദ് റെ​ഹ്മാ​നെ​യും അ​ഷ​റ​ഫ് ഹം​സ​യേ​യും പി​ടി​കൂ​ടി​യ​ത് ന​ട​ക്കു​മു​ണ്ടാ​ക്കി.ക്രി​യാ​ത്മ​ക ജോ​ലി​ക​ള്‍​ക്ക് ത​ട​സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് സെ​റ്റു​ക​ളി​ലെ ല​ഹ​രി പ​രി​ശോ​ധ​ന​യെ നേ​ര​ത്തെ എ​തി​ര്‍​ത്ത​ത്. എ​ങ്കി​ലും നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ളി​ല്‍ ഒ​രു എ​തി​ര്‍​പ്പും ഇ​ല്ലെ​ന്ന് സി​ബി മ​ല​യി​ല്‍ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ര്‍ ഖാ​ലി​ദ് റ​ഹ്മാ​നേ​യും അ​ഷ്‌​റ​ഫ് ഹം​സ​യേ​യും ഫെ​ഫ്ക ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ട​ന​യി​ല്‍​നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കേ​സ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​ഞ്ഞ​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ല​ഹ​രി​യി​ല്‍ വ​ലു​പ്പച്ചെ​റു​പ്പ​മി​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​ബി മ​ല​യി​ല്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Read More