സംവിധായകൻ ലാൽജോസ് ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം കോലാഹലത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ഫൈൻ ഫിലിംസ്, പുത്തൻ ഫിലിംസ് എന്നീ ബാനറുകളിൽ സന്തോഷ് പുത്തൻ, രാജേഷ് നായർ, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിനുശേഷം റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രം തീർത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. നവാഗതനായ വിശാൽ വിശ്വനാഥനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂരാണ് ഛായാഗ്രാഹകൻ. സന്തോഷ് പുത്തൻ, കുമാർ സുനിൽ, അച്യുതാനന്ദൻ, സ്വാതി മോഹനൻ, ചിത്ര പ്രസാദ്, പ്രിയ ശ്രീജിത്ത്, അനുഷ അരവിന്ദാക്ഷൻ, രാജേഷ് നായർ, സത്യൻ ചവറ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ് പള്ളത്ത് തുടങ്ങി ഒരുകൂട്ടം താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം മെയ് ആദ്യ വാരം തിയറ്റർ റിലീസ് ആയി എത്തും.…
Read MoreCategory: Movies
തമിഴ് പയ്യനായ ശ്രീനിയെ ഒത്തിരി ഇഷ്ടമാണ്: അദ്ദേഹത്തെപ്പോലൊരു ഭര്‍ത്താവിനെ ലഭിച്ചതാണ് ഏറ്റവും വലിയ വിജയം; പേളി മാണി
തമിഴ് പയ്യനായ ശ്രീനിയെ ഒത്തിരി ഇഷ്ടമാണ്. കാരണം അദ്ദേഹത്തെപ്പോലൊരു ഭര്‍ത്താവിനെ ലഭിച്ചതാണ് എന്റെ ഏറ്റവും വലിയ വിജയമെന്ന് പേളി മാണി. സപ്പോര്‍ട്ടീവാണെന്ന് മാത്രമല്ല എന്നെ പിന്നില്‍ നിന്നു മുന്നിലേക്ക് തള്ളി വിടുന്നതും ശ്രീനിയാണ്. എനിക്ക് മടിയാണ്, ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറയുമ്പോള്‍ നിനക്കത് പറ്റുമെന്ന് പറഞ്ഞ് ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യിക്കുന്നതും ശ്രീനിയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വശങ്ങള് കണ്ടിട്ടുള്ളത് എന്റെ അച്ഛനും ഇപ്പോള്‍ കൂടുതലായി കാണുന്നത് ഭര്‍ത്താവായ ശ്രീനിഷുമാണ്. എന്നെ മുഴുവനായും സ്വീകരിച്ച വ്യക്തി ശ്രീനിയാണ്. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും മികച്ച പങ്കാളിയുമൊക്കെ. ഞാനെഴുതിയ പാട്ടില്‍ ദൈവം എന്റെ കൈയില്‍ കൊണ്ടുതന്ന നിധിയാണെന്ന് സൂചിപ്പിച്ചിരിക്കുന്നത് ശ്രീനിയെ ഉദ്ദേശിച്ചാണ്. അത് ശരിക്കും സത്യമാണ്. ഇപ്പോഴും അതിന് യാതൊരു മാറ്റവുമില്ലന്ന് പേളി മാണി പറഞ്ഞു.
Read Moreതലസ്ഥാനത്തെ ശരീരവ്യാപാരത്തിന്റെ കഥ: ശ്രദ്ധയാകർഷിച്ച് ഡ്രീംലാൻഡ്
തലസ്ഥാനത്തെ ശരീരവ്യാപാരത്തിന്റെ കഥ പറയുകയാണ് ഡ്രീംലാൻഡ് എന്ന ഹ്രസ്വചിത്രം. ജെകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ പി. കോശി മടുക്കമൂട്ടിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമപ്രവർത്തകൻ ബിജു ഇളകൊള്ളൂരാണ്. പണത്തിനായി ശരീരം വിൽക്കുന്നവരുടെയും ചതിക്കുഴികളിൽ വീണവരുടെയും ജീവിതത്തിലേക്ക് കാമറ കടന്നുചെല്ലുന്നു. അഞ്ജു ജയപ്രകാശാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജേഷ് രവി, എബിൻ ജെ. തറപ്പേൽ, രഞ്ജിനി, സുരേഷ് ആർ. കൃഷ്ണ, എൽ.ആർ. വിനയചന്ദ്രൻ, ബേബി സംസ്കൃതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാമറ പി.വി. രഞ്ജിത്ത്, എഡിറ്റിംഗ് മനീഷ് മോഹൻ, സംഗീതം അർജുൻ വി. അക്ഷയ, കലാ സംവിധാനം വിനോദ് മംഗ്ലാവിൽ. ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രമുഖരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ഏരീസ് പ്ലസ് തിയറ്ററിൽ നടന്നു.
Read More‘ഇതെന്റെ സഹോദരിയുടെ കല്യാണം ’: സഹോദരിയുടെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ ഇയ്യപ്പന്‍
സഹോദരി സാധിക ഇയ്യപ്പന്റെ വിവാഹത്തില്‍ തിളങ്ങി നടി സാനിയ ഇയ്യപ്പന്‍. സാസ്വത് കേദര്‍ നാദ് എന്നാണ് വരന്റെപേര്. വിവാഹച്ചടങ്ങിലെ ചിത്രങ്ങളും വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. ‘ഇതെന്റെ സഹോദരിയുടെ കല്യാണം ’എന്നെഴുതിയ സാനിയയുടെ വസ്ത്രമായിരുന്നു പ്രധാന ആകര്‍ഷണം. ഡാന്‍സും പാട്ടുമൊക്കെയായി സഹോദരിയുടെ വിവാഹം ആഘോഷമാക്കി സാനിയ. കൊച്ചിയിൽ ജനിച്ചു വളര്‍ന്ന സാനി യയുടെ അച്ഛന് ഇയ്യപ്പന്റെ സ്വദേശം തമിഴ്നാടാണ്. അമ്മ സന്ധ്യയുടെ നാട് കൊടുങ്ങല്ലൂരും. സാധികയാണ് ഒരേയൊരു സഹോദരി. ഡാൻസ് റിയാലിറ്റി ഷോയിലൂടെയെത്തി സിനിമയില്‍ സജീവമായ സാനിയ മോഡലിംഗിലൂടെയാണ് കരിയറിനു തുടക്കം കുറിച്ചത്. ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം നടത്തി.
Read Moreഎന്നെപ്പോലെ ഗ്ലാമര്‍ വേഷമിട്ടാല്‍ വിദേശത്തു പോവാം! ദേവയാനിക്കു കിട്ടാത്ത അവസരങ്ങളെക്കുറിച്ചു രംഭ
ഒരിടവേളയ്ക്കുശേഷം നടി രംഭ വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരാനൊരുങ്ങുകയാണ്. വിവാഹം കഴിഞ്ഞു ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന രംഭ അടുത്തിടെയാണ് വീണ്ടും നാട്ടില്‍ വന്ന് അവിടെ സ്ഥിരതാമസമാകുന്നത്. ഈ കാലയളവില്‍ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചൊക്കെ പല അഭിമുഖങ്ങളിലും രംഭ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി ദേവയാനിയെക്കുറിച്ച് രംഭ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. സിനിമയില്‍ അഭിനയിക്കുന്പൊഴും പിന്നീടുമൊക്കെ അങ്ങനെയായിരുന്നു. അന്ന് ഗ്ലാമറസ് നായികയായി അഭിനയിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടവും നാടന്‍ ലുക്കിലെത്തുന്നതുകൊണ്ട് ദേവയാനിക്കു വന്ന അവസരങ്ങളെക്കുറിച്ചുമാണ് രംഭ സംസാരിച്ചത്. “ ദേവയാനി വളരെ സ്വീറ്റ് ഹാര്‍ട്ടാണ്. വിജയ് നായകനായെത്തിയ നിനൈത്താൻ വന്താനി എന്ന സിനിമയില്‍ എനിക്കും ദേവയാനിക്കും ഒരുമിച്ച് നിരവധി സീനുകളുണ്ടായിരുന്നു. അന്നേ ഞങ്ങള്‍ സഹോദരിമാരെ പോലെയായിരുന്നു. ഒരേ റൂമിലാണ് കിടന്നുറങ്ങുന്നത്. ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നതും. അങ്ങനെ നല്ല സുഹൃത്തുക്കളായി. അതിനുശേഷം ഞങ്ങൾ…
Read Moreആർട്ടിസ്റ്റുമാരുടെ പ്രതിഫലമെന്ന് പൊതുവെ പറയുമ്പോൾ അതിൽ മുൻനിര അഭിനേതാക്കളെ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ: മനുഷ്യരെന്ന പരിഗണന പോലും നൽകുന്നില്ല; മാലാ പാർവതി
പത്തും ഇരുപതും സിനിമകൾ നടക്കുന്നിടത്ത് അകെ അഞ്ച് സിനിമകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ കൂടുതൽ ഇത് ബാധിക്കുന്നത് ദിവസേന വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളെയാണെന്ന് മാലാ പാർവതി. എത്ര മേക്കപ്പ് ആർട്ടിസ്റ്റുമാരും ഹെയർ സ്റ്റൈലിസ്റ്റുമാരുമാണ് എന്നെ വിളിക്കാറുള്ളത്. ജോലിയില്ല, പേഴ്സണൽ അസിസ്റ്റന്റായി നിർത്താമോയെന്നൊക്കെ ചോദിച്ചിട്ട്. അത്രയും മോശമാണ് അവസ്ഥ. എനിക്ക് തൊഴിലുണ്ടായാൽ അല്ലേ മറ്റൊരാളെ ജോലിക്ക് എടുക്കാൻ കഴിയുകയുള്ളൂ. മുൻ നിര അഭിനേതാക്കളുടെ പ്രതിഫലം കൂടുതൽ എന്ന തരത്തിൽ നിർമാതാക്കളുടെ സംഘടന സംസാരിക്കുമ്പോൾ ഞങ്ങളെ പോലുള്ള ആർട്ടിസ്റ്റുമാരെ മനുഷ്യരെന്ന പരിഗണന പോലും നൽകുന്നില്ല. ആർട്ടിസ്റ്റുമാരുടെ പ്രതിഫലം എന്നിവർ പൊതുവെ പറയുമ്പോൾ അതിൽ മുൻനിര അഭിനേതാക്കളെ മാത്രമേ അവർ ഉൾപ്പെടുത്തുന്നുള്ളൂ. അപ്പോൾ ഞങ്ങൾ ആരാണ്, മുൻ നിര താരങ്ങൾ പ്രതിഫലം കൂട്ടുമ്പോൾ ഞങ്ങളെ പോലുള്ളവരുടെ പ്രതിഫലം കുറയുകയാണെന്ന് ഞങ്ങളെക്കാൾ കൂടുതൽ അവർക്ക് അറിയാം. എന്നിട്ടും അവർ…
Read Moreസമരസ ചിത്രീകരണം പൂർത്തിയായി
സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ എന്ന സിനിമയുടെ ചിത്രീകരണം നിലമ്പൂരിൽ പൂർത്തിയായി. അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന സമരസയിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ, രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര, നിഖിൽ.കെ.മോഹനൻ, പ്രമോദ് പൂന്താനം,അശ്വിൻ ജിനേഷ്, നിലമ്പൂർ ആയിഷ, മാളവിക ഷാജി, വിനീത പദ്മിനി, ബിനിജോൺ, സുനിത, മഹിത, ബിന്ദു ഓമശേരി, ശാന്തിനി, ദൃശ്യ സദാനന്ദൻ, കാർത്തിക അനിൽ തുടങ്ങിയവരാണ് മറ്റു പ്രധാന നടീനടന്മാർ. ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ സിറിയക്, പിആർഒ- എ.എസ്. ദിനേശ്.
Read Moreഗ്ലാമര്‍ ആവശ്യപ്പെടുന്ന റോളുകള്‍ വേണ്ടെന്നു വയ്ക്കുന്നതില്‍ ഒരു സുഖമുണ്ട്: സായി പല്ലവി
സൗന്ദര്യത്തിന്റെ പേരിലും ഉറച്ച നിലപാടുകളുടെ പേരിലും തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായ് പല്ലവി. മേക്കപ്പ് ഇല്ലാതെ സ്വഭാവിക സൗന്ദര്യത്തോടെ താരസമ്പന്നമായ വേദികളെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള അപൂര്‍വം നടിമാരില്‍ ഒരാള്‍ കൂടിയാണ് സായ് പല്ലവി. മാന്യമായ വസ്ത്രധാരണത്തിന്റെ പേരിലും താരത്തിന് ഏറെ അഭിനന്ദനങ്ങള്‍ കിട്ടാറുണ്ട്. പലപ്പോഴും സാരിയിലാണ് സായ് പല്ലവി വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത്, നിവിന്‍ പോളി നായകനായ പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് സായ് പല്ലവി 2015-ല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. മലര് മിസിന്റെ മുഖക്കുരു നിറഞ്ഞ മുഖവും ചിരിയുമൊക്കെ യുവാക്കള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി.തുടര്‍ന്ന് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ സായ് പല്ലവി അഭിനയിച്ചു. തമിഴ്നാട്ടിലെ നീലഗിരി സ്വദേശിയാണ് സായ് പല്ലവി. ജോര്‍ജിയയില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ സായ്…
Read Moreഓഫ് ഷോള്‍ഡര്‍ ഡ്രസില്‍ ഗ്ലാമര്‍ ലുക്കിൽ താരപത്നി: ഗ്ലാമർ ചിത്രങ്ങളുമായി മീര രാജ്പുത്
ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മീര രാജ്പുത് എപ്പോഴും ലൈംലൈറ്റില്‍ തിളങ്ങി നില്ക്കുന്ന താരപത്നിയാണ്. ഇപ്പോഴിതാ ഓഫ് ഷോള്‍ഡര്‍ ഡ്രസില്‍ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരപത്നി. ഷാഹിദിന്റെ ഭാര്യയായ ശേഷമാണ് മീര രജ്പുതിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ഷാഹിദ് കപൂറിന്റെ ഭാര്യ എന്നതിലുപരി ഫാഷന്‍ ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും പ്രസിദ്ധയാണ് മീര. സ്വന്തമായി ചര്‍മസംരക്ഷണ ബ്രാന്‍ഡും മീരയ്ക്കുണ്ട്. നിരന്തരം സ്ത്രീ ശാക്തീകരണത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും സംസാരിക്കാറുണ്ട് താരപത്നി. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരപത്നിയാണ് മീര. ഇപ്പോഴിതാ മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. വെള്ളിത്തിരയില്‍ മിന്നി നില്ക്കുന്ന താരങ്ങളെക്കാള്‍ വശ്യതയും സൗന്ദര്യവും മീരയ്ക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ബ്യൂട്ടി ആന്‍ഡ് എലഗന്‍സ് ഇന്‍ വണ്‍ ഫ്രെയിം, ഹോട്ട് സ്റ്റൈല്‍ മമ്മി, ബിഗ് സ്ക്രീനിലെ താരങ്ങളേക്കാള്‍ വശ്യത… എന്നൊക്കെണ്…
Read Moreകാണാന്‍ ഭംഗിയില്ലെന്നും കാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്: അമൃത നായർ
കാണാന്‍ ഭംഗിയില്ലെന്നും കാമറയില്‍ കാണുമ്പോള്‍ സൗന്ദര്യം കുറവാണെന്നും പറഞ്ഞ് എനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പിന്നീട് സ്കിൻ കെയർ ഒക്കെ ചെയ്യാൻ തുടങ്ങിയപ്പോളാണ് എനിക്ക് കുറച്ച് മാറ്റം വന്നത്. ഇന്ഡസ്ട്രിയിലേക്ക് വന്ന ആദ്യകാലത്ത് ഒരു അസോസിയേറ്റ് ഡയറക്ടർ മോശമായി സംസാരിച്ചിട്ടുണ്ട്. ലൊക്കേഷന്‍ എന്താണെന്നോ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. കാമറ എവിടെയാണ് എങ്ങോട്ട് തിരിയണം, എങ്ങോട്ട് നോക്കണം എന്നൊന്നും അറിയില്ല. എനിക്കൊപ്പം ഒന്ന് രണ്ട് വലിയ ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അവരുടെയൊക്കെ മുന്നില്‍ വെച്ചാണ് സംഭവം. ആക്ഷന്‍ പറഞ്ഞതിന് ശേഷം ഞാന്‍ ചിരിക്കുകയോ മറ്റോ ചെയ്തു. അതുകണ്ട് അസോസിയേറ്റ് വളരെ മോശമായി എന്നോട് സംസാരിച്ചു. ഉപയോഗിക്കാന്‍ പാടില്ലാത്ത മോശം വാക്കാണ് അദ്ദേഹം പ്രയോഗിച്ചത്. അന്നെനിക്ക് ഇരുപത് വയസേ ഉള്ളൂ. ആ ക്രൂവിന്റെ മുന്നില്‍വെച്ചാണ് എന്നോട് അങ്ങനെ പെരുമാറിയത്. അതായിരുന്നു ഈ രംഗത്ത് എന്റെ ആദ്യത്തെ മോശം അനുഭവം.…
Read More