മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150ാം ചിത്രം പ്രിൻസ് ആന്റ് ഫാമിലി മേയ് ഒന്പതിനു തിയറ്ററുകളിലെത്തും. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ്കുട്ടി ജേക്കബും ആണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. ചിത്രത്തിലെ ഹാർട്ട് ബീറ്റ് കൂടണ്… എന്ന ഗാനം ഇപ്പോൾ സോഷ്യൽ…
Read MoreCategory: Movies
പഞ്ചായത്ത് അവാർഡ് പോലും ഇതുവരെ കിട്ടിയിട്ടില്ല: ഒരാൾ വിളിച്ച് ഒരു മുട്ടായി പോലും ഇതുവരെ തന്നിട്ടില്ല; ബാബു ആന്റണി
നാൽപത് വർഷത്തെ കരിയറിൽ തിരിഞ്ഞു നോക്കുമ്പോൾ ഒരു ചിത്രവും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. ഒരുപക്ഷേ വൈശാലി പോലെയൊരു സിനിമ, പൂവിന് പുതിയ പൂന്തെന്നൽ പോലെയൊരു സിനിമ മാത്രം മതി നമ്മളെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ. അതിന്റെ കൂടെ ഭാഗ്യമായിട്ട് പിന്നാലെ കുറേ നല്ല സിനിമകൾ വേറെയും കിട്ടിയതെന്ന് ബാബു ആന്റണി. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഒരാൾ വിളിച്ച് ഒരു മുട്ടായി പോലും ഇതുവരെ തന്നിട്ടില്ല. ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടുമില്ല. അവാർഡ് ആയിരുന്നില്ല നമ്മുടെ ലക്ഷ്യം. ജനങ്ങളെ എങ്ങനെ എന്റർടെയ്ൻ ചെയ്യാം എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. എന്തൊക്കെ ആയാലും ജനങ്ങളെ രസിപ്പിക്കുക എന്നതല്ലേ നമ്മുടെ തൊഴിൽ. പുരസ്കാരങ്ങളും പണവും ഒക്കെ അതിനോട് കൂട്ടിച്ചേർക്കാവുന്ന അംഗീകാരങ്ങൾ മാത്രമാണ്. എമ്പുരാനിൽ പൃഥ്വി വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമ വരുമ്പോൾ പ്രത്യേകിച്ച്. പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ…
Read Moreകരീനയും പൃഥ്വിയും ഒന്നിക്കുന്നു? സംശയവുമായി ആരാധകർ
പൃഥ്വിരാജും കരീന കപുറും ഒന്നിച്ചുള്ള ഒരു വീഡിയോ ദൃശ്യം വൈറലായതിന് പിന്നാലെ ചോദ്യവുമായി ആരാധകർ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ എമ്പുരാൻ എന്ന മലയാള സിനിമ റിക്കാർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുകയാണ്. ആഗോള തിയറ്റർ ഷെയർ നൂറ് കോടി പിന്നിട്ട ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. സംവിധാനം ചെയ്ത സിനിമ പൂർത്തിയാക്കി കൈമാറിയെന്നും ഇനി നടനെന്ന നിലയിൽ പുതിയ ഭാവമാണെന്നും അടുത്തിടെ ഫേസ്ബുക്കിലൂടെ പൃഥ്വി അറിയിച്ചിരുന്നു. പിന്നാലെ പുതിയ രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ നടൻ പോകുകയാണെന്ന് പറഞ്ഞ് അമ്മ മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി കരീന കപുറും പൃഥ്വിരാജും ഒരുമിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരീന കപുറിനോടൊപ്പമാണോ പൃഥ്വിയുടെ പുതിയ സിനിമയെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ദയ്റ എന്ന ചിത്രത്തിൽ പൃഥ്വിരാജും കരീനയും ഒരുമിച്ച്…
Read Moreകല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിശേഷം ഒന്നുമായില്ലേയെന്ന ചോദ്യം ഒഴിവാക്കണം: അഭിരാമി
പൊതുവെ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ കാണുമ്പോൾ അതിന് പിന്നിലെ കാരണം അറിയാനുള്ള ശ്രമം നമുക്കിടയിലെ ആളുകൾ നടത്താറുണ്ട്. കല്യാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിശേഷം ഒന്നുമായില്ലേയെന്ന ചോദ്യം നവദമ്പതികൾ നേരിടാറുണ്ട്. പൊതു ചടങ്ങുകളിൽ നിന്ന് പോലും വിവാഹം, കുഞ്ഞുങ്ങൾ ജോലി എന്നിവയുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ കാരണം വിട്ടുനിൽക്കുന്നവരുമുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കണം. നിരന്തരമായി ഇത്തരം ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കുന്നതിന് പകരം മറ്റുള്ളവരുടെ മനസ് മനസിലാക്കി പെരുമാറുന്നതാകും നല്ലത് എന്ന് അഭിരാമി.
Read Moreമോഹൻലാൽ എന്ന പ്രതിഭയോട് അസൂയ തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടിട്ടാണ്: പൃഥ്വിരാജ്
മോഹൻലാൽ എന്ന പ്രതിഭയോട് അസൂയ തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ വ്യക്തിത്വം കണ്ടിട്ടാണെന്ന് പൃഥ്വിരാജ്. ലാലേട്ടന്റെ കൈയിൽനിന്നു പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. മമ്മൂക്കയുടെ കൈയിൽ നിന്നുമുണ്ട്. ഞാൻ പ്രവർക്കുന്ന മീഡിയത്തിൽ ഇവർ അഗ്രഗണ്യരാണല്ലോ. ലാലേട്ടന്റെ ഓഫ് സ്ക്രീൻ വ്യക്തിത്വം കണ്ട് അസൂയ തോന്നിയിട്ടുണ്ട്. എനിക്ക് അങ്ങനെയാകാൻ പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹം എപ്പോഴും ഹാപ്പിയാണ്. റിസൽട്ടുകളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. ചെറിയ കാര്യങ്ങളിൽ ഭയങ്കര സന്തോഷം കണ്ടെത്തും. അക്കാര്യങ്ങളിൽ ലാലേട്ടനോട് എനിക്ക് ആരാധനയാണ് എന്ന് പൃഥ്വിരാജ്.
Read Moreഅഭിനയത്തിലേക്ക് എത്തിയതെങ്ങനെയെന്ന് മനസ് തുറന്ന് ജീജ സുരേന്ദ്രൻ
ഊട്ടിയിൽ ഹയർസെക്കന്ററി സ്കൂളിൽ ഓഫീസറായിരുന്നയാളാണ് ജീജ സുരേന്ദ്രൻ. സിനിമയിലേക്ക് എത്തിയതെങ്ങനെ ആണെന്ന് ജീജ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം നേരത്തെ മനസിലുണ്ടായിരുന്നു. കുഞ്ഞും ജോലിയുമായപ്പോഴും ആ ആഗ്രഹം മനസിൽ കിടന്നു. ഒരിക്കൽ എന്റെ ആഗ്രഹം ഞാൻ ഭർത്താവിനോട് പറഞ്ഞു. ജോലിക്ക് പോയിരുന്ന സമയം ഊട്ടിയിലെ കൈമറ്റ് ഒട്ടും പറ്റാതെ വന്നു. തണുപ്പ് സഹിക്കാനേ പറ്റാതെയായി. ഊട്ടിയിൽ നിന്ന് മാറണമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെയാണ് അവിടെ നിന്ന് നാട്ടിലേക്ക് എത്തിയത്. അവിടെനിന്ന് തിരുവനന്തപുരത്തേക്ക് വന്ന് പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു. ഭർത്താവുള്ള സമയത്ത് പുള്ളി എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു. ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് ഞാൻ ഈ രംഗത്തേക്ക് വരുന്നത്. അത് കഴിഞ്ഞ് മകനും. ആണും പെണ്ണുമായി ഒറ്റ മകനേ എനിക്കുള്ളൂ. അമ്മയെ ശരിക്കും മനസിലാക്കുന്ന പൊന്നുമോനെയാണ് എനിക്ക് കിട്ടിയത്. പുണ്യം ചെയ്ത അമ്മയാണ്…
Read Moreരശ്മികയുടെ ജന്മദിനാഘോഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമോ?പ്രണയ വാർത്തകൾ വീണ്ടും സജീവം
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് ഇരുവരും. ഏപ്രിൽ അഞ്ചിനായിരുന്നു രശ്മികയുടെ ജന്മദിനം. ഒമാനിലെ സലാലയിലാണ് നടി തന്റെ പിറന്നാൾ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ രശ്മിക പങ്കു വച്ചിരുന്നു. ആദ്യത്തെ പോസ്റ്റിൽ ബീച്ചിന് അരികിലെ റസ്റ്ററന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് രശ്മിക പങ്കുവച്ചത്. രണ്ടാമത്തെ പോസ്റ്റിൽ ബീച്ചിൽ നിന്നുള്ള സെൽഫിയും പിറന്നാൾ ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ചിരുന്നു. കൂടാതെ അവിടെ വച്ചെടുത്ത ഒരു റീലും താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ നടൻ വിജയ് ദേവരകൊണ്ട ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് ഇടയാക്കിയത്. നടൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെയും പശ്ചാത്തലം കടലും മണലും ആയിരുന്നു. കടലിന്റെ തീരത്തിലൂടെ നടക്കുന്നതും കുതിരപ്പുറത്തിരിക്കുന്നതുമായ ചിത്രങ്ങളാണ്…
Read Moreഒന്ന് കാണാൻ ആരാധകരുടെ തിരക്ക്; ബോഡി ഗാർഡുമായി ഹണിറോസ്
പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന്റെ ഇടയിലേക്കു താരങ്ങൾ ഇറങ്ങിയാൽ കറുത്ത ഷർട്ടും പാന്റുമിട്ട്, ഇവർക്ക് ചുറ്റും സംരക്ഷണം തീർക്കുന്ന പ്രൊട്ടക്ഷൻ ഗാർഡുകൾ ബോളിവുഡിലാണുള്ളത്. സ്വന്തം ശരീരത്തിൽ ക്ഷതമേറ്റാൽ പോലും താരങ്ങൾക്ക് ഒരു പോറൽപോലും ഏൽക്കരുത് എന്ന് കരുതി സംരക്ഷണം നൽകുന്ന കാവലാളുകൾ. ഇപ്പോൾ ഇതാ ഈ കേരളത്തിലും ആ രീതി എത്തിയിരിക്കുന്നു കോഴിക്കോടൻ നഗരത്തിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി എത്തിച്ചേർന്ന നടി ഹണി റോസിന് ചുറ്റും സംരക്ഷണ വലയം തീർത്ത് ബോഡി ഗാർഡുകൾ. പേരുപോലെ റോസ് നിറത്തിലെ സാരി അണിഞ്ഞാണ് ഹണി റോസ് ഉദ്ഘാടന ചടങ്ങിൽ എത്തിച്ചേർന്നത്. ഹണി എവിടെ ഉദ്ഘാടനത്തിനു പോയാലും അവിടെ നവമാധ്യമങ്ങളുടെ പ്രതിനിധികൾ എത്തിച്ചേരാറുണ്ട്. ഹണിയുടെ ചിരിയും നോട്ടവും നടത്തവും എല്ലാം അതേപടി പകർത്തും. പിന്നെ വൈറൽ വീഡിയോകളുടെയും ചിത്രങ്ങളുടെയും വരവായി. ഇവിടെയും ആ പതിവ് തെറ്റിയില്ല. ഹണിയെ കാണാൻ ആരാധകരുടെ തിക്കും തിരക്കുമുണ്ടായിരുന്നു അതീവ…
Read Moreഎനിക്കാകെ നാണക്കേടു തോന്നി; മീനയ്ക്ക് തെറി സിനിമയെക്കുറിച്ച പറയാനുണ്ട്…
എനിക്ക് പെട്ടെന്ന് ഒരു ദിവസം ധനു സാറിന്റെ (എസ്. ധനു) ഓഫീസില്നിന്നൊരു കോള്‍ വന്നു. സംവിധായകന് ആറ്റ്ലിക്ക് നിങ്ങളെ കാണണമെന്നു പറഞ്ഞു. എന്നോടു കഥ പറയാന്‍ വരുന്നതാകുമെന്നു ഞാന്‍ കരുതി. നോര്‍മലി അങ്ങനെയാണല്ലോ. ഓക്കെ കാണാം, വരാന്‍ പറഞ്ഞോളൂ എന്നു ഞാന്‍ അവര്‍ക്കു മറുപടി കൊടുത്തു. അങ്ങനെ അപ്പോയ്മെന്റ് കൊടുത്ത് അതിനുള്ള സമയം ഫിക്സ് ചെയ്തു. പക്ഷേ ആറ്റ്ലി വന്നപ്പോള്‍ എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന സംശയത്തിലായി. വിജയ് സാര്‍ പോലീസ് ഇന്‍സ്പെക്ടറായി വരുന്ന തെരി എന്ന സിനിമയാണെന്നു പറഞ്ഞു. അദ്ദേഹത്തിന് ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെന്നും ആറ്റ്ലി പറഞ്ഞു. അപ്പോള്‍ ഞാന്‍ ആലോചിച്ചത് കുട്ടിയോ? ഞാന്‍ എങ്ങനെ വിജയ് സാറിന്റെ കുട്ടിയായി അഭിനയിക്കും എന്നായിരുന്നു. അവസാനം ആറ്റ്ലി, എന്താണ് നിങ്ങള്‍ പറയുന്നതെന്ന് എനിക്കു മനസിലാകുന്നില്ലെന്നു ഞാന്‍ പറഞ്ഞു. മാഡം, നിങ്ങള്‍ക്കൊരു മകള്‍…
Read Moreഅന്ന് പറയാൻ മടിച്ചത്, ഇന്ന് പറയാന്‍ നാണക്കേട് ഒന്നുമില്ല
എന്റെ ബാല്യകാലം അത്ര കളര്‍ഫുള്‍ ആയിരുന്നില്ല. അമ്മ സിംഗിള്‍ പേരന്റ് ആയിരുന്നു. അതിന്റേതായ കുറേ പ്രശ്നങ്ങളുണ്ടായിരുന്നു. സാമ്പത്തികമായിട്ടും ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അന്ന് വിഷമം ഉണ്ടെങ്കിലും ഇന്ന് എനിക്കൊത്തിരി അഭിമാനമുണ്ട്. കാരണം നമ്മള് കഷ്ടപ്പെട്ട് വേണം വരാൻ. കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് അവസാനം നമ്മളൊരു സ്റ്റേജില്‍ എത്തും. ആ നിമിഷത്തിലാണ് ഞാൻ. അപ്പോഴാണ് വന്ന വഴി മറക്കില്ലെന്നൊക്കെ പറയുക. ഞാനും ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ട് അപ്പുറത്ത് നിന്ന് മറ്റൊരാള്‍ പറയുന്നത് മനസിലാക്കാനും അത് ഫീല്‍ ചെയ്യാനും സാധിക്കും. മറ്റൊരാള്‍ നമ്മളോട് പറയുന്ന വേദന ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടുകയല്ല വേണ്ടത്. അത് ഫീല്‍ ചെയ്യാന്‍ കേള്‍ക്കുന്നവര്‍ക്ക് സാധിക്കണം. എനിക്കിപ്പോള്‍ പറയാന്‍ നാണക്കേട് ഒന്നുമില്ല. നല്ലൊരു ഡ്രസ് പോലുമില്ലാത്ത അവസ്ഥ എനിക്കുണ്ടായിരുന്നു. ഒരു ഡ്രസ് കിട്ടാന്‍ വേണ്ടി കൊതിച്ച കാലമുണ്ട്. കഴിഞ്ഞ ദിവസം എന്റെ ബെസ്റ്റ് ഫ്രണ്ട് വിളിച്ച്…
Read More