എമ്പുരാനെ എന്ന പാട്ടിന്റെ ആദ്യ വരികൾ പടത്തിൽ കേൾക്കുന്നത് ഒരു കുട്ടിയുടെ ശബ്ദത്തിലാണ്. ആ ശബ്ദത്തിന്റെ ഉടമ പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ്. ഇനി അത് ഒളിപ്പിച്ച് വയ്ക്കേണ്ട ആവശ്യമില്ല. ഒരു ഇംഗ്ലീഷ് സോംഗ് എന്നതിലേക്ക് ചർച്ചകൾ പോയിരുന്നു. ഇതൊരു പെൺകുട്ടിയുടെ ശബ്ദത്തിലായാൽ എങ്ങനെയുണ്ടാകും എന്ന രീതിക്ക് ചിന്തിച്ചു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ എന്റെ രണ്ട് മക്കളുടെ സഹായമാണ് ഞാൻ തേടാറുള്ളത്. പക്ഷെ അവർ ബോംബെയിലാണ് പഠിക്കുന്നത്. അതുകൊണ്ട് ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയെ വിളിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ കുട്ടി വളരെ അദ്ഭുതകരമായി പാടി. റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ പ്രാർഥന തന്നെയായിരുന്നു ബെസ്റ്റ് ചോയിസെന്ന് എനിക്ക് മനസിലായി. പൃഥ്വിക്കും ഇഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതുപോലെ പാട്ട് ഇറങ്ങിയപ്പോൾ മറ്റെല്ലാവർക്കും ഇഷ്ടപ്പെട്ടു. എമ്പുരാൻ സോംഗ് കുട്ടിയുടെ വോയിസിൽ തുടങ്ങാമെന്നത് പൃഥ്വിയുടെ സജഷനാണ്. എട്ടോ, പത്തോ വയസുള്ള കുട്ടി പാടിയാൽ മതിയെന്ന് തീരുനിച്ചു. അപ്പോഴാണ് പൃഥ്വി…
Read MoreCategory: Movies
താരങ്ങൾക്ക് വേണ്ടി ഫാൻ ഫൈറ്റ്സ് നടത്തുന്ന ആരാധകർ പലരും സ്വന്തമായി ഒരു കൂര പോലും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ്: സന്തോഷ് പണ്ഡിറ്റ്
ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ, ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർഥമെന്ന് സന്തോഷ് പണ്ഡിറ്റ്. സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണ്. എന്നാല്‍ പ്രേക്ഷകർ അവരുടെ സമയവും അവരുടെ ജോലിയും പണവും മൊബൈൽ ഡാറ്റയും കളഞ്ഞു ഇതെല്ലാം കാണുന്നു. എന്നിട്ട് അവരുടെ ആരാധകരായി അടികൂടുന്നു. എന്തിന് ? കുറെ കോടികൾ അവർ ഉണ്ടാക്കിയാൽ അവർക്ക് കൊള്ളാം. നിങ്ങൾക്ക് എന്ത് ലാഭം? ഇങ്ങനെ കുറെ പാവപ്പെട്ട പ്രേക്ഷകരുടെ പണം കൊണ്ട് പല നടന്മാരും സംവിധായകരും കോടീശ്വരന്മാർ ആകുന്നു. വലിയ കോടികളുടെ ഫ്ലാറ്റ് വയ്ക്കുന്നു, മാസം തോറും കോടികളുടെ കാർ മേടിക്കുന്നു, വലിയ ബിസിനസ് തുടങ്ങുന്നു. ഇതെല്ലാം കണ്ട് താരങ്ങൾക്ക് വേണ്ടി ഫാൻ ഫൈറ്റ്സ് നടത്തുന്ന, കിട്ടാത്ത കളക്ഷൻ കോടികൾ കിട്ടി…
Read Moreഎമേത്താ ഡിലോഹ ചിത്രീകരണം തുടങ്ങി
നിരവധി ടെലി ഫിലിമുകളിലൂടെ ശ്രദ്ധേയനായ അർജുൻ കാവനാൽ രചനയും സംവിധാനവും നിർവഹിക്കുന്ന എമേത്താ ഡിലോഹ എന്ന സിനിമയുടെ ചിത്രീകരണം കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചു. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന വ്യത്യസ്തമായൊരു ഹൊറർ ചിത്രമാണിത്. ഒരു ഗ്രാമത്തിലെ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ശക്തമായ കഥ, വ്യത്യസ്തമായ അവതരണ ഭംഗിയോടെ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് സംവിധായകൻ. ഗ്രാമത്തിലെ റോഷൻ എന്ന തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ നീങ്ങുന്ന ചിത്രം, ഗ്രാമത്തിലെ അദ്ഭുത കാഴ്ചകളിലേക്കാണ് എത്തുന്നത്. അർജുൻ കാവനാൽ പ്രൊഡക്ഷൻസിനു വേണ്ടി, അർജുൻ കാവനാൽ, കഥ, തിരക്കഥ, സംഭാഷണം, നിർമാണം, സംവിധാനം നിർവ്വഹിക്കുന്ന എമേത്താ ഡിലോഹ എന്ന ചിത്രത്തിന്റെ കാമറ – അഖിൽ സന്തോഷ്, ഗാനങ്ങൾ – സിനി, അർജുൻ, സംഗീതം- മാത്യു വർഗീസ്, എഡിറ്റിംഗ്- അനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജികുമാർ, അസോസിയേറ്റ് ഡയറക്ടർ- വി. എസ്. ശിവപ്രസാദ്, സുലൈമാൻ,…
Read More‘വിറയൽ മാറിയിട്ടില്ല, ഇതു രണ്ടാം ജന്മം’ : തായ്ലൻഡിലുണ്ടായ ഭൂകന്പത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവച്ച് പാർവതി കൃഷ്ണ
മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ശക്തമായ ഭൂകന്പത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതായും വൻ നാശനഷ്ടം സംഭവിച്ചതായുമുള്ള റിപ്പോട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ശക്തമായ ഭൂകന്പം അനുഭവപ്പെട്ട തായ്ലൻഡിലെ ബാങ്കോക്ക് നഗരം ദുരന്ത മേഖലയായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ നടിയും അവതാരകയുമായ പാർവതി ആർ. കൃഷ്ണ പങ്കുവച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഭൂകന്പം ഉണ്ടാകുമ്പോൾ പാർവതിയും ബാങ്കോക്കിലുണ്ടായിരുന്നു. മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ചാണ് പാർവതിയുടെ സോഷ്യൽമീഡിയ പോസ്റ്റ്. ഭൂചലനം സംഭവിക്കുമ്പോൾ പാർവതി ബാങ്കോക്കിൽ ഉണ്ടായിരുന്നുവെങ്കിലും സുരക്ഷിതയാണ്. ഇപ്പോഴും തന്റെ വിറയൽ മാറിയിട്ടില്ലെന്ന് പാർവതി സോഷ്യൽ മീഡിയ കുറിപ്പിൽ പറഞ്ഞു. ഇതെഴുതുമ്പോഴും എനിക്ക് വിറയൽ അനുഭവപ്പെടുന്നുണ്ട്. പക്ഷെ ജീവിച്ചിരിക്കുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്. ബാങ്കോക്കിൽ വച്ച് ഏറ്റവും ഭയാനകമായ ഭൂകമ്പം എന്റെ ജീവിതത്തിൽ ആദ്യമായി അനുഭവിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം എല്ലാം പിടിച്ചുലച്ചു. കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും ആളുകൾ ജീവനുവേണ്ടി ഓടുന്നതും എല്ലാം ഞാൻ…
Read Moreകുടുംബ ചിത്രവുമായി ആസിഫ് അലി; ‘സർക്കീട്ട്’ റിലീസ് തിയതി പ്രഖ്യാപിച്ചു
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ചിത്രം സർക്കീട്ടിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ലോകമെന്പാടുമുള്ള തിയറ്ററുകളിൽ ചിത്രം മെയ് 8നു എത്തും. ദിവ്യ പ്രഭയാണ് നായിക. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. അജിത് വിനായകയാണ് ചിത്രത്തിന്റെ നിർമാണം. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് നായകനാകുന്ന സർക്കീട്ട് ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് സർക്കീട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ദീപക് പറമ്പോള്‍, ബാലതാരം ഓര്ഹാന്, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
Read Moreമൂന്ന് മണിക്കൂർ സിനിമ കാണുന്നത് എന്റർടൈൻമെന്റ് എന്ന നിലയിൽ ആകണം: നേരിട്ട് അഭിപ്രായം പാറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു; ആസിഫ് അലി
എന്പുരാൻ വിഷയത്തിൽ പ്രതികരിച്ച് ആസ്ഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആസിഫ് പറഞ്ഞു. മൂന്ന് മണിക്കൂർ സിനിമ കാണുന്നത് എന്റർടൈൻമെന്റ് എന്ന നിലയിൽ ആകണം. നേരിട്ട് അഭിപ്രായം പാറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു. സമൂഹ മാധ്യമങ്ങളിൽ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദം. സൈബർ ആക്രമണം അനുഭവിക്കുന്നവർക്കേ മനസിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നിൽക്കുമെന്നും താരം വ്യക്തമാക്കി.
Read More‘എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്’: മുഖ്യമന്ത്രിയോട് അഭ്യർഥനയുമായി ഹരീഷ് പേരടി
എന്പുരാൻ വിവാദത്തിൽ സിനിമയെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകളാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്. നടനും എഴുത്തുകാരനുമായ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എത്രയും വേഗം ഇടതുപക്ഷത്തിന്റേയും ബിജെപിയുടെയും കോൺഗ്രസിന്റേയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണെന്ന് ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി സഖാവിന്. സഖാവേ. ഒരു കലാ സൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ തുടരുന്നത്. ഇതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള സമയമല്ലിത് എന്ന് ഞാൻ കരുതുന്നു. ഇത് തുടർന്ന് പോകുന്നത് നമ്മൾ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മത സൗഹാർദ്ധത്തിനും സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ നിലനിൽപ്പിനും…
Read Moreവിവാദ കൊടുങ്കാറ്റ്;”കത്രികവച്ച’ എമ്പുരാൻ ഇന്ന് തിയറ്ററിൽ
തിരുവനന്തപുരം: വിവാദത്തെ തുടർന്ന് എഡിറ്റ് ചെയ്ത എമ്പുരാന് സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തും. വൈകിട്ടോടെയാണ് റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയറ്ററുകളിലെത്തിക്കണമെന്ന് കേന്ദ്ര സെന്ര് ബോര്‍ഡ് നിര്‍ദേശം നൽകിയിരുന്നു. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്റെ പേരും മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. ചിത്രത്തിനെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ നായകനായ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി. സംവിധായകന് പൃഥ്വിരാജും, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാൽ കഥയൊരുക്കിയ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദ ഭാഗങ്ങള്‍…
Read Moreമാർക്കോയിലെ പോലെ ഫൈറ്റ് സീക്വൻസ് ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല, ഉണ്ണി മുകുന്ദൻ കലക്കി: വിക്രം
ഒടിടി വന്നതിനു ശേഷം എല്ലാ മലയാള പടങ്ങളും കാണുമെന്ന് വിക്രം. അടുത്തിടെ കണ്ടത് രേഖാചിത്രം, പൊന്മാൻ, മാർക്കോ തുടങ്ങിയ സിനിമകളാണ്. മാർക്കോയിലെ പോലെ ഫൈറ്റ് സീക്വൻസ് ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല. ഉണ്ണി മുകുന്ദൻ കലക്കി. മാളികപ്പുറം കണ്ടിട്ട് അത്ര സ്വീറ്റ് ആയ ശാന്തനായ ആൾ ആണ് ഇത്രയും ബ്രൂട്ടൽ ആയിട്ടുള്ള ബീസ്റ്റിനെ പോലെ തോന്നുന്ന വിധത്തിൽ ചെയ്തത്. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുപോലെ ആവേശവും ഇഷ്ടപ്പെട്ടു. ഈയിടെ വരുന്ന എല്ലാ സിനിമകളും വളരെ നല്ലതാണ്. മലയാള സിനിമ വളരെ നന്നായി വളർന്നുകൊണ്ടിരിക്കുന്നു എന്ന് വിക്രം പറഞ്ഞു.
Read Moreഹോട്ട് സ്റ്റൈലില്‍ കാജല്‍ അഗർവാൾ: വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. സിനിമകളിൽ തിളങ്ങിനിന്ന കാജൽ വിവാഹത്തിന് ശേഷം ചെറിയ ഒരിടവേളയെടുത്തിരുന്നു. എന്നാലിപ്പോള്‍ വീണ്ടും സിനിമകളില്‍ സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെപ്പെട്ടെന്ന് തരംഗമായി മാറാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സല്മാന് ഖാന് നായകനാകുന്ന സിക്കന്ദറാണ്. രാശ്മി മന്ദാനയ്ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുകയാണ് കാജല്‍ ഈ സിനിമയില്‍. ചിത്രത്തിന്റെ പ്രൊമോഷന് തിരക്കിലാണ് കാജല്‍ അടക്കമുള്ള താരങ്ങള്‍. ഇതിനിടെ കാജൽ സോഷ്യല്‍ മീഡിയയില്‍ താരം പങ്കിട്ട ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സിക്കന്ദറിന്റെ ട്രെയിലര്‍ ലോഞ്ചിനു വേണ്ടിയുള്ള ഔട്ട്ഫിറ്റിലാണ് താരം സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
Read More