നിരവധി തമിഴ്, മലയാളം ചിത്രങ്ങളിലും സ്റ്റേജ് ഷോകളിലും കോറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുള്ള സഞ്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാസ്ത്രമല്ല ജീവിതം. ഫോക്സ് മൂവീസിന്റെ ബാനറിൽ മധു ബി. നായർ ആണ് ചിത്രം നിർമിക്കുന്നത്.വിൻസി ആണ് തിരക്കഥ എഴുതുന്നത്. ആംബ്രോസ് നായകനാകുന്ന ചിത്രത്തിൽ സുജാ നായർ ആണ് നായിക. ഡൽഹിയിലെ രണ്ട് വ്യത്യസ്ത ടിവി ചാനലുകളിൽ ജോലി ചെയ്യുന്ന യുവാവിന്റെയും യുവതിയുടെയും സൗഹൃദബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മാധ്യമ പ്രവർത്തക ജോലി ചെയ്യുന്ന ടിവി ചാനലിന്റെ മേധാവി കേരളത്തിലെ ഒരു സാമൂഹ്യവിപത്തിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കാൻ ആവശ്യപ്പെടുന്നു. അതിനായി യുവതി കേരളത്തിൽ എത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. ഛായാഗ്രഹണം: ആംബ്രോസ്, കലാസംവിധാനം: പിന്റോ, കോസ്റ്റ്യൂം: മണി വട്ടിയൂർക്കാവ്. ഡൽഹി, എറണാകുളം, തിരുവനന്തപുരം എന്നിവി ടങ്ങളിലായാണ് ചിത്രീകരണം. ഓണച്ചിത്രമായി സിനിമ തിയറ്ററുകളിൽ എത്തും. പിആർഒ: റഹിം പനവൂർ
Read MoreCategory: Movies
രശ്മിക മന്ദാന എട്ടു വർഷം കൊണ്ടു നേടിയത് കോടികൾ
സിനിമാ ലോകം ഒരു മായികലോകമാണെന്നാണ് പറയാറുള്ളത്. അവിടെ എത്തപ്പെട്ടശേഷം ജീവിത വിജയം നേടിയവരും ഉയരങ്ങൾ കീഴടക്കിയവരും എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോയവരുമെല്ലാമുണ്ട്. സിനിമയിൽ കരിയർ കെട്ടിപ്പെടുക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കാറുള്ളത് സ്ത്രീകളാണ്. തുടക്കം എത്ര നന്നായാലും ഫീൽഡിൽ നിന്ന് ഔട്ടാക്കാതെ പിടിച്ച് നിൽക്കാൻ കഠിനാധ്വാനവും ഒപ്പം ഭാഗ്യവും ആവശ്യമാണ്. അത്തരത്തിൽ എട്ട് വർഷത്തെ കഠിനാധ്വാനത്തിലൂടെ ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച അഭിനേത്രിയാണ് രശ്മിക മന്ദാന. എട്ട് വർഷത്തെ യാത്ര രശ്മികയ്ക്ക് അതികഠിനമായിരുന്നു. സോഷ്യൽമീഡിയയുടെ തല്ലും തലോടലും രശ്മികയോളം ഏറെ അനുഭവിച്ചിട്ടുള്ള നടിമാരിൽ ഒരാളാണ് രശ്മിക എന്നാൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ച താരത്തിനു കഴിഞ്ഞു. ഇന്നു തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ താര സുന്ദരിമാരിൽ ഒരാൾ കൂടിയാണ് രശ്മിക. 1996 ഏപ്രിൽ 5ന് കർണാടകയിലെ കുടക് ജില്ലയിൽ സുമൻ-മദൻ…
Read Moreപുതിയ ഭാവത്തിൽ ടോവിനോ, സുരാജ്, ചേരൻ: നരിവേട്ട മെയ് 16നു
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന നരിവേട്ടയുടെ റിലീസ് തിയതി പുറത്തു വിട്ടു അണിയറപ്രവർത്തകർ. മെയ് 16നു വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്രസാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. പ്രേക്ഷകരിൽ ഏറെ ആകാംക്ഷയും ആവേശവും നിറയ് ക്കുന്ന രീതിയിലാണ് പോസ്റ്ററിൽ മുഖ്യ താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വലിയ കാൻവാസിൽ വമ്പൻ ബജറ്റിൽ നിർമിക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ,…
Read Moreകറുപ്പിനഴക്… സാരിയഴകില്‍ സാനിയ
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായാണ് സാനിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ക്വീൻ എന്ന സിനിമയിലൂടെ നായികയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് സാനിയ. താരത്തിന്റെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സാനിയയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനസ് കവരുകയാണ്. കറുപ്പ് നിറമുള്ള സാരിയാണ് സാനിയ ധരിച്ചിരിക്കുന്നത്. എന്നും മോഡേണ്‍ ഡ്രസിലെത്തുന്ന സാനിയ സാരിയിലും തിളങ്ങുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
Read Moreഏത് ബന്ധമായാലും വിയോജിപ്പുകളുണ്ടാവും: അമീർ ഖാൻ
ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു. ഓരോരുത്തരും മറ്റുരണ്ടുപേരെ മറികടക്കണമെന്ന് ആഗ്രഹിച്ചു. ഇതല്ലേ നിങ്ങള്‍ എതിരാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്നാല്‍ അത് ഇവിടെയുണ്ടായി. ഇതൊരു പുതിയ കാര്യമല്ല. വിയോജിപ്പുകളുണ്ടായിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ പോലും ഇങ്ങനെയുണ്ടാവാറില്ലേ. ഏത് ബന്ധമായാലും വിയോജിപ്പുകളുണ്ടാവും ആനന്ദ് അംബാനിയുടെ വിവാഹചടങ്ങില്‍ സല്‍മാനും ഷാരൂഖും സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. ആ സമയം മുകേഷ് അംബാനി എന്നെ വിളിച്ചിട്ട് അവര്‍ ചിലത് ചെയ്യുന്നുണ്ടെന്നും ഞാന്‍ ഒപ്പം ചേര്‍ന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. അവസാനനിമിഷമാണ് ഇങ്ങനെയൊരു കാര്യം പറയുന്നത്. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് സ്റ്റേജില്‍ വന്നാല്‍ എല്ലാവര്ക്കും സന്തോഷമാകുമെന്നും പറഞ്ഞു. ഞാന്‍ പെട്ടെന്നുതന്നെ ഒപ്പം ചേരാമെന്ന് അറിയിച്ചു. ഞങ്ങള്‍ മൂന്നുപേരും അര മണിക്കൂറോളം ഒരുമിച്ചിരുന്ന് സ്കിറ്റ് തയാറാക്കി. ഇതിനിടയില്‍ ഞങ്ങള്‍ പരസ്പരം യോജിപ്പുകളും വിയോജിപ്പുകളും പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ എത്രത്തോളം കംഫര്‍ട്ടബിളാണെന്ന് തിരിച്ചറിഞ്ഞത്. ആശയങ്ങള്‍ പരസ്പരം തുറന്നുകൈമാറാനായി. റിഹേഴ്സല്‍ കഴിഞ്ഞശേഷം ഒരുമിച്ച്…
Read Moreമുക്കുത്തി അമ്മന്റെ ഷൂട്ടിംഗിനിടയിൽ നയൻതാര പിണങ്ങിപ്പോകാൻ ഒരുങ്ങിയോ? യാഥാർഥ്യം ഇത്…
നയൻതാര നായികയായി എത്തുന്ന മൂക്കുത്തി അമ്മൻ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗില്‍ പ്രതിസന്ധി നേരിട്ടുവെന്നാണ് പുതിയ വിവരം. ചിത്രത്തിലെ കോസ്റ്റ്യൂമുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ ചിത്രത്തിലെ നായിക നയന്‍താരയും അസിസ്റ്റന്റ് ഡയറക്ടറുമായി അഭിപ്രായവ്യത്യാസമുണ്ടായതാണ് ഷൂട്ടിംഗ് പ്രതിസന്ധിയിലാക്കിയത് എന്നാണ് വിവരം. നയന്‍താര സെറ്റില്‍നിന്നു പിണങ്ങി പോകുന്ന അവസ്ഥയുണ്ടായി എന്നും ചില തമിഴ് സൈറ്റുകളില്‍ വാര്‍ത്ത വന്നു. എന്നാല്‍ ചിത്രത്തിന്റെ നിർമാതാവ് ഇഷാരി കെ. ഗണേഷ് അതിവേഗം പ്രശ്നത്തില്‍ ഇടപെടുകയും, അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നയൻതാരയുമായുള്ള പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ നടത്തിയെന്നുമാണ് റിപ്പോർട്ടുകൾ. ചര്‍ച്ചയിലൂടെ പൊള്ളാച്ചിയിലെ ഷെഡ്യൂൾ റദ്ദാക്കാൻ ടീം തീരുമാനിച്ചു. പകരം ചെന്നൈയിലെ ആലപ്പാക്കത്തുള്ള പൊന്നിയമ്മൻ ക്ഷേത്രത്തിൽ ചിത്രീകരണം പുനരാരംഭിക്കാനും തീരുമാനമായി. താത്കാലിക തടസം നേരിട്ടെങ്കിലും പ്രോജക്ട് മുന്നോട്ട് പോകുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ചെന്നൈയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട് എന്നാണ് വിവരം. വലിയ താരനിരയെ…
Read Moreആസിഫ് അലി-ജിസ് ജോയ് ടീം വീണ്ടും
ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ആസിഫ് അലി- ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി-സഞ്ജയ് ടീം ആണ്. ഇന്നലെ വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ്-ആസിഫ് അലി ടീമിന് വേണ്ടി ബോബി – സഞ്ജയ് ടീം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി-ജിസ് ജോയ് ടീം ഒന്നിക്കുന്ന ചിത്രമാണിത്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ അഞ്ചാം നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പിആർഒ –…
Read Moreഎല്ലാ സിനിമകളിലും ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ട്: ഒരു സിനിമയും പൂര്‍ണമല്ല; ആമിര്‍ ഖാൻ
ആമിര്‍ ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 2016 ല്‍ പുറത്തിറങ്ങിയ ‘ദംഗല്‍’. മുന്‍ ഗുസ്തിക്കാരനായ മഹാവീര്‍ സിംഗ് ഫോഗട്ടിന്റേയും അദ്ദേഹത്തിന്റെ മക്കളും ഗുസ്തിതാരങ്ങളുമായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതകഥ പറയുന്ന സിനിമയാണ് ‘ദംഗല്‍’. ആമിര്‍ ഖാൻ ഒരു അഭിമുഖത്തില്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വൈറലാകുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് പറയാന്‍ പ്രയാസമാണ്. ദംഗല്‍ ആണ് ഞാന്‍ ഏറ്റവും നന്നായി അഭിനയിച്ച സിനിമ. സിനിമയില്‍ ഒരു ഷോട്ട് മാത്രം ഞാന്‍ തെറ്റിച്ചു. അമിതാഭ് ബച്ചന് വളരെ ഷാര്‍പ്പായ ആളായതിനാല്‍ അദ്ദേഹം അത് ശ്രദ്ധിച്ചു. ചിത്രത്തിലെ ഒരു ഗുസ്തി രംഗത്തിനിടയിലാണ് ആ തെറ്റ് പറ്റിയത്, ആ രംഗത്തില്‍ ഞാന്‍ ‘യെസ്’ എന്ന് പറയുന്നുണ്ട്, എന്നാല്‍ മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തിന് ഒരിക്കലും അങ്ങനെ എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹം ‘വാ’ അല്ലെങ്കില്‍ ‘സബാഷ്’…
Read Moreതടി കുറഞ്ഞപ്പോൾ കൂടുതൽ എനർജെറ്റിക് ആയി: വരദ
കുറച്ചു മാസങ്ങൾക്കു മുന്നേ ഞാൻ കുറച്ചധികം ഓവർ വെയ്റ്റ് ആയിരുന്നു. അതൊന്നു നോർമലാക്കാൻ ഞാൻ ഡയറ്റും വ്യായാമവും തുടങ്ങി. സാധാരണ എന്ത് ഹെൽത്തി ഹാബിറ്റ്സ് തുടങ്ങിയാലും അത് സ്ഥിരമായി മുടങ്ങാറുള്ളത് ഷൂട്ട് തുടങ്ങുമ്പോഴാണ്. സമയം തെറ്റിയുള്ള ഉറക്കം, ഭക്ഷണം. അതിന്റെ കൂടെ ക്ഷീണം കൂടെയായാൽ പിന്നെ പറയണ്ട. മൊത്തത്തിൽ എല്ലാം ഉഴപ്പും. ഇപ്രാവശ്യം ഞാൻ എല്ലാം ഒന്ന് മാറ്റിപ്പിടിച്ചു. ഷുഗർ ഏറെക്കുറെ കട്ട് ചെയ്തു. ഓവക് നൈറ്റ് ഓട്സ്, ഫ്രൂട്ട്സ്, ഗ്രീൻ ടീ, നട്സ് ആൻഡ് സീഡ്സ് ഒക്കെ ആഡ് ചെയ്തു. അങ്ങനെ ഭക്ഷണത്തിന്റെ കാര്യം സെറ്റ്. പിന്നെയുള്ളത് വ്യായാമം. ഏഴോ എട്ടോ മണിക്കൂർ ഉറക്കമില്ലെങ്കിൽ എന്റെ കാര്യം പോക്കാ. അത് കൊണ്ട് രാവിലെ നേരത്തെ എണീറ്റുള്ള നടപ്പൊന്നും നടക്കില്ല. അതിന് ഞാൻ അഡ്ജസ്റ്റ് ചെയ്ത് സെറ്റ് ആക്കിയ പരിപാടിയാണ് ഇപ്പോൾ കാണുന്നത്. ഷൂട്ടിന് ഇടയിൽ കിട്ടുന്ന…
Read Moreപത്ത് വര്‍ഷമായി ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണിവിടെ: സോന ഹെയ്ഡൻ
തന്റെ ജീവിതകഥ പറയുന്ന സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയായിരുന്നു നടി സോന ഹെയ്ഡൻ. സ്മോക്ക് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവുമൊക്കെ സോന തന്നെയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ ഫൂട്ടേജ് അടങ്ങിയ ഹാര്‍ഡ് ഡിസ്ക് മോഷ്ടിച്ച മാനേജര്‍ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് നടിയിപ്പോൾ. മര്യാദയുടെ രീതിയില്‍ ചോദിച്ചിട്ടും തരാതെ വന്നതോടെ നടി ഫെഫ്സി എന്ന സംഘടനയുടെ മുന്നില്‍ സമരം ചെയ്യുകയാണിപ്പോൾ. 25 വര്‍ഷമായി ഇതേ ഇന്‍ഡസ്ട്രിയുള്ള തനിക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തെളിവുകള്‍ സഹിതം കൊടുത്തിട്ടും ആരും അവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്നും തനിക്കുണ്ടായ ദുരനുഭവം എങ്ങനെയാണെന്നും ന്യൂസ്ഗ്ലിറ്റ്സ് തമിഴിന് നല്കിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തുന്നു. ഞാനിവിടെ സമരം ചെയ്യാന്‍ വേണ്ടി വന്നതല്ലെന്ന് പറഞ്ഞാണ് സോന സംസാരിച്ച് തുടങ്ങുന്നത്. ‘പതിനാല് മാസമായിട്ട് ഞാനൊരു കാര്യത്തിന് വേണ്ടി പലയിടങ്ങളിലും…
Read More