ഫഹദ് ഫാസിലിന്റെ ബോളിവുഡ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. പുഷ്പ രണ്ടാം ഭാഗം കൂടി വന്‍ വിജയമായി മാറിയതോടെ ഇനിയും എത്രനാള്‍ കൂടി വേണ്ടി വരും ഫഹദിനെ ഹിന്ദിയില്‍ കാണാന്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുഷ്പ മുതല്‍ ആവേശം വരെയുള്ള സിനിമകളിലൂടെ നോര്‍ത്ത് ഇന്ത്യയിലും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ ഫഹദ് ഫാസിലിന് സാധിച്ചിരുന്നു. ഇന്ന് പാന്‍ ഇന്ത്യന്‍ താരമാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ഹിന്ദി പ്രവേശനത്തെക്കുറിച്ചും മുമ്പും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ താന്‍ അങ്ങോട്ടില്ലെന്ന മട്ടിലായരുന്നു അന്നൊക്കെ ഫഹദ് പ്രതികരിച്ചിരുന്നത്. പ്രമുഖ സംവിധായകന് വിശാല്‍ ഭരദ്വാജ് അടക്കമുള്ളവരുടെ സിനിമകളിലേക്കുള്ള ഓഫറുകള്‍ ഫഹദ് നിഷേധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമാണ് ഫഹദ് ഫാസില്‍ പുഷ്പയിലും വിക്രമിലും മറ്റ് തെന്നിന്ത്യന്‍ സിനിമകളിലുമൊക്കെ അഭിനയിക്കുന്നത്. എന്തായാലും ഫഹദ് ഫാസിലിന്റെ ബോളിവുഡ് എന്‍ട്രിയ്ക്ക് അധികനാള്‍ ഇനി കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദ് ഫാസില്‍ തന്റെ…
Read MoreCategory: Movies
രാമായണ സിനിമക്ക് വേണ്ടി വെജിറ്റേറിയൻ ആയി, ഷൂട്ടിംഗ്സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നു: വ്യാജ വാര്‍ത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കും; സായി പല്ലവി
സായി പല്ലവിക്കെതിരേ പ്രചരക്കുന്ന വ്യാജ വാർത്തകൾക്കെതിരേ പ്രതികരിച്ച് താരം. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തിലാണ് സായി പല്ലവി അഭിനയിക്കുന്നത്. സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്ന് വാർത്ത പ്രചരിച്ചു. വെജിറ്റേറിയനായി തുടരാന്‍ ഷൂട്ടിംഗ്സെറ്റുകളിൽ താരം പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുവെന്നും ഈ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ വാർത്തകൾക്കെതിരേ സായ് പല്ലവിയുടെ വാക്കുകളാണ് വൈറലാകുന്നത്. ”എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിർത്തുമെന്ന് തോന്നുന്നില്ല. അടുത്ത തവണ എന്റെ പേരില്‍ ഏതെങ്കിലും “പ്രശസ്ത” പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം”- എന്ന് എക്സ് കുറിപ്പില്‍ സായി പല്ലവി…
Read Moreബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി 1000 കോടിയിലേക്ക് കുതിക്കവേ ‘പുഷ്പ 2’ ന് തിരിച്ചടി: സിനിമയുടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ചോര്‍ന്നു
മുംബൈ: റിക്കാർഡ് കളക്ഷനുമായി പ്രദർശനം തുടരുന്ന പുഷ്പ 2വിന് വന്‍ തിരിച്ചടി. സിനിമയുടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ചോര്‍ന്നു. ‘ഗോട്ട്സ്’ എന്ന യൂട്യൂബ് അക്കൗണ്ടില്‍ സിനിമയുടെ തിയറ്റർ പതിപ്പാണ് അപ്ലോഡ് ചെയ്യപ്പെട്ടത്. ബോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി 1000 കോടിയിലേക്ക് കുതിക്കവേയാണു സംഭവം. റിലീസ് ചെയ്ത് അഞ്ചു ദിനംകൊണ്ട് 922 കോടി രൂപയാണ് ചിത്രം ആഗോള ബോക്സോഫീസില്‍ നേടിയത്. സുകുമാർ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിർമിച്ച ഈ ചിത്രത്തിൽ അല്ലു അർജുൻ, രശ്മിക, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Read Moreമറച്ചുവയ്ക്കേണ്ട കാര്യമില്ല: പുഷ്പ കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല; ഫഹദ് ഫാസിൽ
പുഷ്പ എന്ന ചിത്രം കൊണ്ട് തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ലന്ന് ഫഹദ് ഫാസിൽ. ഇത് ഞാന്‍ പുഷ്പ സംവിധായകന് സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വയ്ക്കേണ്ട കാര്യമില്ല, ഇതില്‍ ഞാന്‍ സത്യസന്ധനായിരിക്കണം. ഇവിടെ ജോലി ചെയ്യുന്ന ആരോടും അനാദരവ് ഇല്ല. പ്രേക്ഷകര്‍ പുഷ്പയില്‍ എന്നില്‍ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വേണ്ട. ഇത് പൂര്‍ണമായും സുകുമാര്‍ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം. എന്റെ ജോലി എന്താണ് എന്നതില്‍ എനിക്ക് വ്യക്തതയുണ്ട് എന്ന് ഫഹദ് ഫാസിൽ പറഞ്ഞു.
Read Moreമലയാളത്തിൽ മാത്രമേ അഭിനയിക്കൂ എന്നില്ല: അത്രകണ്ട് താത്പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങൾ കിട്ടാത്തത് കൊണ്ടാണ് ഇപ്പോൾ സജീവമായി കാണാത്തത്; ശ്വേതാ മേനോൻ
ഞാൻ സിനിമയിൽനിന്നു വിട്ടുനിന്നിട്ടില്ല. നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സിരീസിൽ നല്ലത് പോലെ രസിച്ചാണ് അഭിനയിച്ചത് എന്ന് ശ്വേത മേനോൻ. എനിക്ക് അത്രകണ്ട് താത്പര്യം ജനിപ്പിക്കുന്ന കഥാപാത്രങ്ങൾ കിട്ടാത്തത് കൊണ്ടാണ് സിനിമയിൽ ഇപ്പോൾ സജീവമായി കാണാത്തത്. പല ചർച്ചകളും നടക്കാറുണ്ട്. മലയാളത്തിൽ മാത്രമേ അഭിനയിക്കുകയുള്ളു എന്നൊന്നുമില്ല. ഒരു ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഏത് ഭാഷയും എനിക്ക് ഓക്കെയാണ്. അതിനൊപ്പം കഥയും കഥാപാത്രവും നന്നാകണം എന്നുമാത്രമാണ് കണ്ടീഷനുള്ളത് എന്ന് ശ്വേത മേനോൻ
Read Moreജോജുവും സുരാജും ഒന്നിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കൾ
മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്, അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം നിർമിക്കുന്ന പുതിയ ചിത്രമായ നാരായണീന്റെ മൂന്നാണ്മക്കള് സിനിമയുടെ റിലീസ് ഡേറ്റ് പുറത്ത്. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്, ഷെല്ലി എൻ കുമാർ, സരസ ബാലുശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് അറിയാനാകുന്നത്. റിലീസ് ഡേറ്റുമായി എത്തിയിരിക്കുന്ന പോസ്റ്റർ ഒരു കുടുംബചിത്രമാണെന്ന സൂചന നൽകുന്നുണ്ട്. നിർമാണം ജോബി ജോര്‍ജ് തടത്തിൽ, എക്സി. പ്രൊഡ്യൂസേഴ്സ് ജെമിനി…
Read Moreസിനിമ ഷൂട്ടിംഗ് കാണാൻ പോയതാണ് ജീവിതത്തിൽ വഴിത്തിരിവായത്: തുറന്ന് പറച്ചിലുമായി ഹണി റോസ്
ആദ്യമായി സിനിമയിൽ അഭിനയിച്ച കഥ പറഞ്ഞ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത മീരയുടെ ദുഃഖം, മുത്തുവിന്റെ സ്വപ്നം എന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയതാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്ന് ഹണി റോസ് പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വിനയന്റെ തന്നെ ബോയ്ഫ്രണ്ട് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും അത് ജീവിതത്തിൽ പുതിയ തുടക്കത്തിന് വഴിതെളിച്ചെന്നും ഹണി റോസ് പറയുന്നു. താര സംഘടനയായ അമ്മയുടെ യുട്യൂബ് ചാനലിൽ നടൻ ബാബുരാജിന് നൽകിയ അഭിമുഖത്തിലാണ് ആദ്യ സിനിമാനുഭവത്തെപ്പറ്റി ഹണി റോസ് വെളിപ്പെടുത്തിയത്. വിനയൻ സാറിന്റെ മീരയുടെ ദുഃഖം മുത്തുവിന്റെ സ്വപ്നം എന്ന സിനിമയുടെ ഷൂട്ട് തൊടുപുഴ മൂലമറ്റം ഏരിയയിൽ നടക്കുന്ന സമയത്ത് ഞങ്ങൾ ഷൂട്ടിംഗ് കാണാൻ പോയി. ഞങ്ങളുടെ ഒരു കമ്പനി ബിസിനസ് ഉണ്ട്. അവിടെ വർക്ക് ചെയ്യുന്ന സ്റ്റാഫ് ചേച്ചിമാരുടെ വീട്ടിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്.…
Read Moreപ്രായം പിന്നോട്ടോ ? പച്ചപനംതത്തയായ് മനം കവർന്ന് മഞ്ജു വാര്യർ
മലയാളികൾക്ക് മഞ്ജു വാര്യരെ പോലെ പ്രിയങ്കരിയായ മറ്റൊരു നടിയില്ല. ഏത് സൂപ്പർതാര നായകനെയും തെല്ലൊന്ന് അമ്പരപ്പിക്കുന്നതാണ് മഞ്ജു വാര്യർക്കുള്ള ജനപ്രീതി. 46 കാരിയായ മഞ്ജുവിന് ഇന്നും മുൻ നിര നായികസ്ഥാനം ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇരുപതുകാരിയുടെ ചുറുചുറുക്കോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ കാണാറുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്രീൻ ഈസ് ദ കളർ ഓഫ് വൈ നോട് എന്ന ക്യാപ്ഷനോടെയാണ് പച്ച നിറത്തിലുള്ള ഔട്ട് ഫിറ്റ് ധരിച്ച ചിത്രങ്ങൾ മഞ്ജു പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. പ്രായം പിന്നോട്ട് പോകുകയാണല്ലോ എന്ന് ആരാധകർ പ്രശംസിക്കുന്നു. എങ്ങനെ ഈ യുവത്വം നിലനിർത്തുന്നു എന്ന് ചോദിക്കുന്നവരുമുണ്ട്.
Read Moreപോലീസായി ആസിഫ് അലി: ശ്രദ്ധ നേടി അനശ്വര രാജന്റെ കന്യാസ്ത്രീ ലുക്ക്
ആസിഫ് അലിയെ നായകനാക്കി ജോഫിൻ.ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ റിലീസ് തിയതി അണിയറപ്രവത്തകർ പുറത്തുവിട്ടു. 2025 ജനുവരി ഒമ്പതിനു പ്രദർശനം ആരംഭിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. പോലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന പോസ്റ്ററുകൾ എത്തിയിരിക്കുന്നത്. അനശ്വര രാജന്റെ കന്യാസ്ത്രീ ലുക്കും ശ്രദ്ധ നേടിയിരിക്കുന്നു. ജോഫിൻ ടി. ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ദി പ്രീസ്റ്റിന് ശേഷം ജോഫിൻ. ടി. ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ മാളികപ്പുറം, 2018, ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങൾക്കു ശേഷം കാവ്യ…
Read Moreപുഷ്പ 2 പ്രതിഫലം: ഞെട്ടിച്ച് അല്ലു അർജുൻ; ഇത്രയധികമോയെന്ന് ആരാധകർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പുഷ്പ 2 തിയറ്ററുകളിലെത്തി. ലോകമാകെ ഏറ്റെടുത്ത പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമ ഇറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു ഘടകം താരങ്ങളുടെ പ്രതിഫലമാണ്. ഇതിനോടകം തന്നെ പല റിക്കാർഡുകളും സൃഷ്ടിച്ച ചിത്രം താരങ്ങളുടെ പ്രതിഫലകാര്യത്തിലും റിക്കാർഡ് ഭേദിച്ചുവെന്നാണ് റിപ്പോർട്ട്. അല്ലു അർജുന്റെ കരിയറിനെത്തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു പുഷ്പ ദി റൈസിംഗ് സ്റ്റാർ എന്ന ആദ്യഭാഗം. ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അവതരിപ്പിച്ചത്. മാസും ക്ലാസും നിറഞ്ഞ ചിത്രത്തിലെ പ്രകടത്തിന് ദേശീയ അവർഡും താരത്തിന് ലഭിച്ചിരുന്നു. ആദ്യ ഭാഗത്തിന് 50 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. പുഷ്പ 2 റിലീസ് പ്രഖ്യാപിച്ചപ്പോൾ തന്നെ സിനിമയ്ക്കായി അല്ലു അർജുൻ വാങ്ങുന്ന പ്രതിഫലം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. 300 കോടിയാണ് രണ്ടാം ഭാഗത്തിന് താരത്തിന് ലഭിച്ചതെന്നാണ്…
Read More