ഹ​ൽ​ദി ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ട് ശോ​ഭി​ത

നാ​ഗ​ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നു മുന്നോടിയായി നടത്തിയ ഹ​ൽ​ദി ആ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ട് ശോ​ഭി​ത ധൂ​ലി​പാ​ല. തെ​ലു​ങ്ക് പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. വ​ധു​വി​ന് അ​നു​ഗ്ര​ങ്ങ​ൾ നേ​ർ​ന്നു​ള്ള മം​ഗ​ള​സ്നാ​നം ഉ​ൾ​പ്പ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഇ​തി​നൊ​പ്പം കാ​ണാം. കു​ടും​ബ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യു​ള​ള ച​ട​ങ്ങു​ക​ൾ. ഓ​ഗ​സ്റ്റ് എട്ടിനാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം. ഇ​ന്നു ഹൈ​ദ​രാ​ബാ​ദി​ലെ അ​ന്ന​പൂ​ർ​ണ സ്റ്റു​ഡി​യോ​യി​ല്‍ ആ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്. 2017ലാ​യി​രു​ന്നു ന​ടി സ​ാമ​ന്ത​യു​മാ​യി നാ​ഗ​ചൈ​ത​ന്യ​യു​ടെ ആ​ദ്യ​വി​വാ​ഹം. നാ​ലു വ​ര്‍​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷം 2021ലാ​ണ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​വു​ന്നു എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു​ശേ​ഷ​മാ​ണ് ശോ​ഭി​ത​യു​മാ​യി നാ​ഗ​ചൈ​ത​ന്യ പ്രണയത്തിലാണെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്.

Read More

ജ​നി​ക്കും മു​മ്പേ അ​ച്ഛ​നും അ​മ്മ​യും വേ​ർ​പി​രി​ഞ്ഞു; 21-ാം വ​യ​സി​ല്‍ കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്ത് ശ്രീ​ലീ​ല അ​മ്മ​യാ​യി

ഡാ​ന്‍​സ്, സ്‌​ക്രീ​ന്‍ പ്ര​സ​ന്‍​സ് ശ്രീലീലയുടെ പ്രത്യേകതയാണ്. ഇതാണ്, ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ പു​ത്ത​ന്‍ താ​രോ​ദ​യ​മാ​യി ശ്രീലീലയെ മാറ്റിയത്.ഇ​പ്പോ​ഴി​താ അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യ, വ​ന്‍ ഹൈ​പ്പോ​ടെ വ​രു​ന്ന പു​ഷ്പ ടു​വി​ലെ ഡാ​ന്‍​സ് ന​മ്പ​റു​മാ​യി ബോ​ക്‌​സ് ഓ​ഫീ​സ് ഇ​ള​ക്കി മ​റി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ശ്രീ​ലീ​ല. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ മ​ഹേ​ഷ് ബാ​ബു, ര​വി തേ​ജ, അ​ല്ലു അ​ര്‍​ജു​ന്‍ തു​ട​ങ്ങി​യ വ​ലി​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം തെലുങ്കിൽ സ്‌​ക്രീ​ന്‍ പ​ങ്കി​ടാ​ൻ ഇ​തി​നോ​ട​കം ത​ന്നെ ശ്രീ​ലീ​ല​യ്ക്ക് സാ​ധി​ച്ചു. ഓ​ണ്‍ സ്‌​ക്രീ​നി​ലെ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ കൈ​യ​ടി നേ​ടു​ന്ന ശ്രീ​ലീ​ല​യു​ടെ ജീ​വി​തം പ​ല​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണ്. 2001 ലാ​യി​രു​ന്നു ശ്രീ​ലീ​ല​യു​ടെ ജ​ന​നം. അ​മേ​രി​ക്ക​യി​ലെ ഡി​ട്രോ​യ്റ്റി​ലാ​യി​രു​ന്നു ശ്രീ​ലീ​ല ജ​നി​ച്ച​ത്. അ​മ്മ സ്വ​ര്‍​ണ​ല​ത ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ ഗൈ​ന​ക്കോ​ള​ജി​സ്റ്റും അ​ച്ഛ​ന്‍ സു​ര​പ​നേ​നി സു​ധാ​ക​ര റാ​വു ഇ​ന്‍​ഡ​സ്ട്രി​യ​ലി​സ്റ്റു​മാ​ണ്. ബം​ഗ​ളൂ​രു​വി​ലാ​ണ് ശ്രീ​ലീ​ല വ​ള​ര്‍​ന്ന​ത്. ശ്രീ​ലീ​ല ജ​നി​ക്കു​മ്പോ​ഴേ​ക്കും അ​ച്ഛ​നും അ​മ്മ​യും വേർപി​രി​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ശ്രീ​ലീ​ല​യു​ടെ കു​ട്ടി​ക്കാ​ലം പ്ര​ശ്‌​ന​ഭ​രി​ത​മാ​യി​രു​ന്നു. കു​ട്ടി​ക്കാ​ല​ത്ത്…

Read More

കാ​ന്‍​സ​ര്‍ ഒ​റ്റ​പ്പെ​ടു​ത്തി​യ ഒ​രു കാ​ര്‍​ഷി​ക ഗ്രാ​മ​ത്തി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ: ദി ​ലൈ​ഫ് ഓ​ഫ് മാ​ന്‍ ഗ്രോ​വ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

കാ​ന്‍​സ​ര്‍ എ​ന്ന മാ​ര​ക രോ​ഗം ഒ​റ്റ​പ്പെ​ടു​ത്തി​യ ഒ​രു കാ​ര്‍​ഷി​ക ഗ്രാ​മ​ത്തി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് ദ ​ലൈ​ഫ് ഓ​ഫ് മാ​ന്‍ ഗ്രോ​വ് എ​ന്ന ചി​ത്രം. എ​ന്‍.​എ​ന്‍. ബൈ​ജു ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തൃ​ശൂ​ര്‍ അ​മ​ല ഹോ​സ്പി​റ്റ​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ര്‍​ത്തി​യാ​യി. ചി​ത്രം ഈ ​മാ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ക​ഥ കൂ​ടി ചി​ത്രം പ​റ​യു​ന്നു. തൃ​ശൂ​ര്‍ ചേ​റ്റു​വ ഗ്രാ​മ​ത്തി​ലു​ള്ള ക​ണ്ട​ല്‍​കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തി​ക​ച്ചും പു​തു​മ​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മ​ല​യാ​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു ക​ണ്ട​ല്‍​കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. എ​സ് ആ​ന്‍​ഡ് എ​ച്ച് ഫി​ലിം​സി​നു വേ​ണ്ടി ശോ​ഭാ നാ​യ​ര്‍, ഹം​സ പി.​വി. കൂ​റ്റ​നാ​ട്, ഉ​മ്മ​ര്‍ പ​ട്ടാ​മ്പി, സ​തീ​ഷ് പൈ​ങ്കു​ളം എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്നു. കാ​മ​റ- നി​ധി​ന്‍ ത​ളി​ക്കു​ളം, എ​ഡി​റ്റിം​ഗ്- ജി.​മു​ര​ളി, ഗാ​ന​ങ്ങ​ള്‍- ഡി.​ബി.​അ​ജി​ത്ത്, സം​ഗീ​തം- ജോ​സി ആ​ല​പ്പു​ഴ, ക​ല-​റെ ജി…

Read More

മ​ഞ്ജു വാ​ര്യ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണ്: അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു; വിജയ് സേതുപതി

മ​ഞ്ജു​വി​നെ​ക്കു​റി​ച്ച് ഞാ​ന്‍ പ​റ​യേ​ണ്ട കാ​ര്യ​മേ​യി​ല്ല. അ​വ​ര്‍ ഗം​ഭീ​ര ന​ടി​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. ഡ​യ​ലോ​ഗു​ക​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ പ​ഠി​ച്ചെ​ടു​ക്കും. സി​നി​മ​യി​ലെ ഒ​രു ഡ​യ​ലോ​ഗ് എ​നി​ക്കും മ​ഞ്ജു​വി​നും ഒ​രേ സ​മ​യ​ത്താ​ണ് പ​റ​ഞ്ഞു ത​ന്ന​ത്. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ അ​വ​ര്‍ അ​ത് പ​ഠി​ച്ചെ​ടു​ത്തു എന്ന് വിജയ് സേതുപതി. അ​വ​രു​ടെ മാ​തൃ​ഭാ​ഷ​കൂ​ടി​യ​ല്ല, എ​ന്നി​ട്ടും ഇ​ത്ര​യും വേ​ഗ​ത്തി​ല്‍ പ​ഠി​ച്ചു. ഒ​രു സീ​നി​ല്‍ ഞ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ കു​റ​ച്ചു​കൂ​ടി വേ​ഗ​ത്തി​ല്‍ ഡയലോഗ് പ​റ​യാ​ന്‍ സം​വി​ധാ​യ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​നി​ക്ക് പെ​ട്ട​ന്ന് അ​തു​പോ​ലെ വേ​ഗം​കൂ​ട്ടി പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ല. ഒ​ന്നു​ര​ണ്ട് ത​വ​ണ പ​റ​ഞ്ഞു നോ​ക്കി​യാ​ലേ അ​തി​ന് സാ​ധി​ക്കൂ. പ​ക്ഷേ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ അ​ത് ചെ​യ്തു.​ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​വ​ര്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ക​ഥാ​പാ​ത്ര​മാ​യി മാ​റു​ന്നു. സീ​ന്‍ പ​ഠി​ച്ചി​ട്ട് ഷോ​ട്ടി​ന് പോ​കും വ​രേ​യും അ​വ​ര്‍ ഡ​യ​ലോ​ഗ് പ്രാ​ക്ടീ​സ് ചെ​യു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. അ​ത് ചെ​റു​തോ വ​ലു​തോ എ​ന്നി​ല്ല, വ​ലി​യ പാ​ര​ഗ്രാ​ഫ​ല്ല, ഒ​ന്നോ ര​ണ്ടോ​വ​രി പോ​ലും…

Read More

ന​സ്രി​യ ഒ​രു​പാ​ട് ക​ഴി​വു​ള്ള, ബു​ദ്ധി​യു​ള്ള ആ​ളാ​ണ്: എ​ല്ലാ​കാ​ര്യ​ത്തെ​പ്പ​റ്റി​യും കൃ​ത്യ​മാ​യ ധാ​ര​ണ​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ട്; പൂ​ജ മോ​ഹ​ൻ

എ​നി​ക്ക് ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ന​സ്രി​യ. ഞ​ങ്ങ​ള്‍ ന​ച്ചു എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ന​സ്രി​യ ഒ​രു​പാ​ട് ക​ഴി​വു​ള്ള, ബു​ദ്ധി​യു​ള്ള ആ​ളാ​ണ്. എ​ല്ലാ​കാ​ര്യ​ത്തെ​പ്പ​റ്റി​യും കൃ​ത്യ​മാ​യ ധാ​ര​ണ​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളു​മു​ണ്ടെന്ന് പൂജ മോേഹൻരാജ്. അ​ഭി​ന​യി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ത​ന്നെ​യും സി​നി​മ​യി​ല്‍ ത​ന്നെ എ​ന്നും ഉ​ണ്ട്. ചെ​റു​പ്പം മു​ത​ലേ സി​നി​മ​യി​ല്‍ ഉ​ള്ള​തു​കൊ​ണ്ടാ​യി​രി​ക്കും സി​നി​മ​യെ​ക്കു​റി​ച്ചു വേ​റൊ​രു വീ​ക്ഷ​ണ​മാ​ണ് ന​സ്രി​യ​യ്ക്ക്. പ​ല​രും ന​സ്രി​യ​യു​ടെ ക്യൂ​ട്ട്‌​നെ​സി​നെ​പ്പ​റ്റി സം​സാ​രി​ക്കു​മ്പോ​ള്‍ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​ന്‍​ഡ​സ്ട്രി​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന, ക​ഥ​ക​ളൊ​ക്കെ ശ്ര​ദ്ധി​ക്കു​ന്ന, ഓ​രോ സീ​നി​ന്‍റെയും ഇം​പാ​ക്റ്റ് എ​ന്താ​യി​രി​ക്കു​മെ​ന്ന് കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​ണ് ന​ച്ചു. വ​ള​രെ ജെ​നു​വി​ന്‍ ആ​ണ്. ഞ​ങ്ങ​ളൊ​ക്കെ ചെ​യ്യു​ന്ന ചെ​റി​യ കാ​ര്യ​ങ്ങ​ള്‍ പോ​ലും ആ​സ്വ​ദി​ക്കും. പൂ​ജ മോ​ഹ​ന്‍​രാ​ജ് പറഞ്ഞു.

Read More

കൂ​നി, പ​ര​ന്ന മാ​റി​ട​മു​ള്ള​വ​ൾ കോ​ഴി​ക്കാ​ല്, ക​ര​ടി​യെ പോ​ലെ രോ​മം നി​റ​ഞ്ഞ​വ​ൾ: ട്രോ​ളു​ക​ളി​ല്‍ ത​ക​ര്‍​ന്ന താ​ന്‍ തെ​റാ​പ്പി​യി​ലൂ​ടെ​യാ​ണ് ജീ​വി​തം തി​രി​ച്ചു പി​ടി​ച്ചത്; അ​ന​ന്യ പാ​ണ്ഡെ

ട്രോ​ളു​ക​ളി​ല്‍ ത​ക​ര്‍​ന്ന താ​ന്‍ തെ​റാ​പ്പി​യി​ലൂ​ടെ​യാ​ണ് ജീ​വി​തം തി​രി​ച്ചു പി​ടി​ച്ച​തെ​ന്ന് ന​ടി അ​ന​ന്യ പാ​ണ്ഡെ. ക​ടു​ത്ത സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളും പ​രി​ഹാ​സ​ങ്ങ​ളും ത​ന്നെ മാ​ന​സി​ക​മാ​യി ത​ക​ര്‍​ത്തു ക​ള​ഞ്ഞി​രു​ന്നു. ആ​രെ​ങ്കി​ലും നോ​ക്കി​യാ​ല്‍ പോ​ലും പൊ​ട്ടി​ക്ക​ര​യു​മാ​യി​രു​ന്നു. സെ​റ്റു​ക​ളി​ല്‍ പോ​കാ​നു​ള്ള മാ​ന​സി​കാ​വ​സ്ഥ പോ​ലു​മി​ല്ലാ​ത്ത നി​ല​യി​ലു​മാ​യി​രു​ന്നു ഒ​രി​ക്ക​ല്‍ താ​നെ​ന്നു​മാ​ണ് അ​ന​ന്യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റു​ക​ള്‍ എ​ന്‍റെ ഉ​റ​ക്കം ക​ള​ഞ്ഞി​രു​ന്നു. തെ​റ​ാപ്പി​യി​ലൂ​ടെ​യാ​ണ് ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്. ആ​ളു​ക​ള്‍ മോ​ശ​മാ​യി എ​ഴു​തു​ന്ന​ത് വാ​യി​ക്കു​മ്പോ​ള്‍ വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ആ​ദ്യ​മൊ​ക്കെ ഓ​രോ​ന്നും വാ​യി​ച്ചു പോ​കു​മ്പോ​ള്‍ ഇ​ത് മ​ന​സ​മാ​ധാ​നം ക​ള​യാ​ന്‍ പ​ര്യാ​പ്ത​മാ​യ​താ​ണെ​ന്ന ചി​ന്ത ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​മ​ന്‍റു​ക​ള്‍ വാ​യി​ച്ച്, അ​തു വി​ട്ടു​ക​ള​യു​ക​യാ​യി​രു​ന്നു. പ​ക്ഷേ മ​ന​സി​നു​ള്ളി​ല്‍ എ​വി​ടെ​യോ അ​ത് പ​റ്റി​യി​രി​ക്കു​ക​യു​ക​യും പി​ന്നീ​ടൊ​ര​വ​സ​ര​ത്തി​ല്‍ ക​ടു​ത്ത നി​രാ​ശ​യി​ലേ​ക്കും സ​ങ്ക​ട​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ക​യു​മാ​യി​രു​ന്നു. തെ​റ​ാപ്പി ആ​രം​ഭി​ച്ച​തോ​ടെ വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളെ ഉ​ള്ളി​ലേ​ക്ക് എ​ടു​ക്കാ​തി​രി​ക്കാ​നും പ​ഠി​ച്ചു. അ​ഭി​ന​യം ആ​രം​ഭി​ച്ച സ​മ​യ​ത്ത് ആ​രോ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​വാ​സ്ത​വ​മാ​യ…

Read More

പ്ര​കൃ​തി​യി​ൽ​നി​ന്നും മ​നു​ഷ്യ​മ​ന​സി​ൽ​നി​ന്നും അ​ക​ന്നു പോ​യ പ​ച്ച​പ്പ് തി​രി​ച്ച് വ​ന്ന് ജീ​വ​ന്‍റെ നി​ല​നി​ൽ​പ് ഭ​ദ്ര​മാ​ക്ക​ണം: പ​ച്ച​പ്പ് ഫ​സ്റ്റ് ക്ലാ​പ്പ് മൂ​വീ​സ് റി​ലീ​സ് ചെ​യ്തു

പ്ര​കൃ​തി​യി​ൽ​നി​ന്നും മ​നു​ഷ്യ​മ​ന​സി​ൽ​നി​ന്നും അ​ക​ന്നു പോ​യ പ​ച്ച​പ്പ് തി​രി​ച്ച് വ​ന്ന് ജീ​വ​ന്‍റെ നി​ല​നി​ൽ​പ് ഭ​ദ്ര​മാ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി എ​ത്തു​ക​യാ​ണ് പ​ച്ച​പ്പ് എ​ന്ന ഷോ​ർ​ട്ട് മൂ​വി. ഫ​സ്റ്റ് ക്ലാ​പ്പ് മൂ​വീ​സി​നു വേ​ണ്ടി അ​യ്മ​നം സാ​ജ​ൻ ര​ച​ന, കാ​മ​റ, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന പ​ച്ച​പ്പ്, ഫ​സ്റ്റ് ക്ലാ​പ്പ് മൂ​വീ​സ് യൂ​റ്റ്യൂ​ബ് ചാ​ന​ലി​ൽ റി​ലീ​സ് ചെ​യ്തു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ർ​മി​ച്ച പ​ച്ച​പ്പ് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു ക​ഴി​ഞ്ഞു. നി​ര​വ​ധി ഷോ​ർ​ട്ട് മൂ​വി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​ജീ​വ് പൂ​വ​ത്തൂ​രും നീ​ര​ജ​യു​മാ​ണ് പ്ര​ധാ​ന ക​ഥ​പ്രാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. എ​ഡി​റ്റിം​ഗ്-​സ​ൻ​ജു സാ​ജ​ൻ, ക​വി​ത- വാ​സു അ​രീ​ക്കോ​ട്, ആ​ർ.​ആ​ർ, എ​ഫ​ക്റ്റ്സ്- ക​ലാ​ഭ​വ​ൻ സ​ന്തോ​ഷ്, ആ​ലാ​പ​നം, ഡ​ബ്ബിം​ഗ് – ജി​ൻ​സി ചി​ന്ന​പ്പ​ൻ.

Read More

ബി​ച്ചു തി​രു​മ​ല സ്വ​ന്തം സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ്: അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് വ​ലി​യ ന​ഷ്ട​മാ​ണ്; എം. ​ജി. ശ്രീ​കു​മാ​ർ

ബി​ച്ചു​വേ​ട്ട​ൻ (ബിച്ചു തി​രു​മ​ല) സ്വ​ന്തം സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണെ​ന്ന് എം. ​ജി. ശ്രീ​കു​മാ​ർ. ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി വ​രു​ന്ന​തി​നു മു​ൻ​പ് ബി​ച്ചു ഏ​ട്ട​ൻ അ​ട​ക്കി​വാ​ണി​രു​ന്ന ഒ​രു ലോ​ക​മാ​ണ് മ​ല​യാ​ള​സി​നി​മ. ഒ​രു വ​ർ​ഷം ത​ന്നെ നൂ​റ് ഗാ​ന​ങ്ങ​ൾ​ക്ക​ടു​ത്ത് അ​ദ്ദേ​ഹം പ​ല സി​നി​മ​ക​ൾ​ക്കു വേ​ണ്ടി എ​ഴു​തി​യി​ട്ടു​ണ്ട്. എ​ത്ര ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ടോ അ​തെ​ല്ലാം ഹി​റ്റു​ക​ളും വ്യ​ത്യ​സ്ത​ങ്ങ​ളു​മാ​ണ്. ബി​ച്ചു ഏ​ട്ട​ന്‍റെ കു​ടും​ബ​വു​മാ​യും എ​നി​ക്ക് വ​ലി​യ അ​ടു​പ്പ​മു​ണ്ട്. ബി​ച്ചു ഏ​ട്ട​നെ​ക്കു​റി​ച്ച് എ​ങ്ങ​നെ പ​റ​ഞ്ഞു തു​ട​ങ്ങ​ണ​മെ​ന്നു പോ​ലും എ​നി​ക്ക​റി​യി​ല്ല. അ​ദ്ദേ​ഹം എ​ഴു​തി​യ അ​യ്യ​പ്പ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ പാ​ടി​യ​തോ​ടെ​യാ​ണ് ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഒ​രു​പാ​ട് ല​ളി​ത​ഗാ​ന​ങ്ങ​ൾ ഞാ​ൻ ആ​ല​പി​ച്ചു. ബി​ച്ചു ഏ​ട്ട​ന്‍റെ വേ​ർ​പാ​ട് വ​ലി​യ ന​ഷ്ട​മാ​ണ്. ആ ​വി​ട​വ് നി​ക​ത്താ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. അ​ദ്ദേ​ഹം ഒ​രു അ​പൂ​ർ​വ ജ​ന്മം​ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹം എ​ഴു​തു​ന്ന വ​രി​ക​ളെ വ​ർ​ണി​ക്കു​ക വ​യ്യ. അ​ത്ര​യും മ​നോ​ഹ​ര​മാ​ണ് അ​വ എ​ന്ന് എം.​ജി പ​റ​ഞ്ഞു.

Read More

റോ​യ​ൽ ബ്ലൂ ​ഗൗ​ണി​ൽ ഹ​ണി റോ​സ്: വൈറലായി ചിത്രങ്ങൾ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം ഹ​ണി റോ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​യാ​ണ്. അ​വ​ർ പ​ങ്കി​ടു​ന്ന ചി​ത്ര​ങ്ങ​ൾ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ട്രെ​ൻ​ഡിം​ഗ് ആ​കു​ന്ന​ത്. ഇ​പ്പോ​ഴി​താ റോ​യ​ൽ ബ്ലൂ ​ഗൗ​ണി​ൽ ഹോ​ട്ട് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കി​ടു​ക​യാ​ണ് താ​രം. വ​ൺ സ്ലീ​വ് സ്ട്രാ​പ്പ് ഗൗ​ണി​ൽ സ്റ്റൈ​ലി​ഷ് ലു​ക്കി​ലാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. വ​ൺ ഷോ​ൾ​ഡ​ർ ഷോ​ർ​ട്ട് സ്ലീ​വി​ൽ, വ​ൺ സൈ​ഡ് സ്ട്രാ​പ്പു​മു​ള്ള റോ​യ​ൽ ബ്ലൂ ​ഗൗ​ണാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍ വി​ശ്വ​സ്ത​ത​യും ബ​ഹു​മാ​ന​വും കാ​ണി​ക്ക​ണം: പ​ങ്കാ​ളി​യെ​ക്കു​റി​ച്ചു​ള്ള സ​ങ്ക​ൽ​പ​ങ്ങ​ൾ തു​റ​ന്ന് പ​റ​ഞ്ഞ് അ​ന​ന്യ പാ​ണ്ഡെ

താ​ര​പു​ത്രി എ​ന്ന നി​ല​യി​ല്‍ സി​നി​മ​യി​ലെ​ത്തു​ന്ന​തി​ന് മു​ന്‍​പുത​ന്നെ വ​ലി​യൊ​രു വി​ഭാ​ഗം ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് അ​ന​ന്യ പാ​ണ്ഡെ. ഇ​ന്ന് ബോ​ളി​വു​ഡി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട അ​ന​ന്യ ത​ന്‍റെ പ്ര​ണ​യ ജീ​വി​ത​ത്തി​ന്‍റെ പേ​രി​ലാ​ണ് പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ​ത്. പ്ര​മു​ഖ ന​ട​നു​മാ​യി അ​ന​ന്യ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ക​ഥ​യും പ്ര​ച​രി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ മു​ന്‍ പ്ര​ണ​യ​ത്തെ കു​റി​ച്ചൊ​രു വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി​ട്ടാ​ണ് അ​ന​ന്യ എ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ് ഷ​മാ​നി​യു​ടെ പോ​ഡ്കാ​സ്റ്റി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് ത​നി​ക്ക് മു​ന്‍​പ് ആ​ഴ​ത്തി​ലൊ​രു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ത് വേ​ര്‍​പി​രി​ഞ്ഞ​തി​നെക്കുറി​ച്ചും പ​റ​ഞ്ഞ​ത്. ഇ​തോ​ടെ ന​ടി പ​റ​ഞ്ഞ​ത് ന​ട​ന്‍ ആ​ദി​ത്യ റോ​യ് ക​പുറി​നെ കു​റി​ച്ചാ​ണെ​ന്ന വ്യ​ക്ത​ത​യും വ​ന്നു. ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​ലാ​യ ഉ​ട​നെ ചു​വ​പ്പ് കൊ​ടി കാ​ണി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നി​ല്ല. പ​ക്ഷേ ആ ​ബ​ന്ധ​ത്തി​ല്‍നി​ന്ന് പി​ന്മാ​റി​യ​തി​നുശേ​ഷ​മാ​യി​രി​ക്കും ന​മു​ക്ക് കു​റ​ച്ച് കൂ​ടി ന​ല്ല രീ​തി​യി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു എ​ന്ന് സ്വ​യം മ​ന​സി​ലാ​ക്കു​ക. ഞാ​നൊ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ങ്കി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​ത് പ​രി​ഹ​രി​ക്കാ​നു​മൊ​ക്കെ ശ്ര​മി​ക്കാ​റു​ണ്ട്.…

Read More