പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ജെഎസ്കെയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് താരം.‘JUSTICE WILL BE SERVED’! (നീതി ലഭിക്കും) എന്ന ക്യാപ്ഷ്യനോടെയാണ് സുരേഷ്ഗോപി ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. കോടതിമുറിയിൽ വക്കീൽ വേഷത്തിൽ നിൽക്കുന്ന സുരേഷ് ഗോപിയെയും വിചാരണക്കായി നിൽക്കുന്ന അനുപമ പരമേശ്വരനെയും പോസ്റ്ററിൽ കാണാം. ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. സുരേഷ് ഗോപിയുടെ മകൻ മാധവ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, അസ്കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Read MoreCategory: Movies
കേറി വാടാ മക്കളേ… 9 ദിവസം കൊണ്ട് 77 കോടി കടന്ന് ദുൽഖറിന്റെ ‘ലക്കി ഭാസ്കർ’
ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച് ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’. 9 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 77 കോടി രൂപയുടെ ഗംഭീര കളക്ഷൻ നേടി. കേരളത്തിലും ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രത്തിന്. ഇതുവരെ 14 കോടിയോളം രൂപയാണ് ചിത്രത്തിൻ്റെ കേരള ഗ്രോസ് കലക്ഷൻ എന്നാണ് സൂചന. റിലീസ് ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെ ശനിയാഴ്ചയും കേരളത്തിലും ആഗോള തലത്തിലും ഗംഭീര പ്രേക്ഷക പിന്തുണയാണ് ലക്കി ഭാസ്കറിനു ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലക്കി ഭാസ്കര്‍ കുതിക്കുന്നത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്ടൈന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ലക്കി ഭാസ്കര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.
Read Moreനിഗൂഢതകള്‍ നിറഞ്ഞ ‘മീശ’, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി
തമിഴ് താരം കതിർ, ഷൈന്‍ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വികൃതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മീശ. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ ദുരൂഹതകള്‍ ഒളിപ്പിക്കുന്ന ഒരു പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഒരു ത്രില്ലറാണ് ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. തമിഴ് താരം കതിര് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും മീശ എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംവിധായകന് എംസി ജോസഫ് തന്നെയാണ്. ഛായാഗ്രഹണം സുരേഷ് രാജന്. സംഗീതം സൂരജ് എസ്. കുറുപ്പ്, എഡിറ്റിംഗ് മനോജ്.
Read Moreനിയമനടപടിയിലേക്ക് ബച്ചന് കുടുംബം? ഐശ്വര്യ-അഭിഷേക് വേര്‍പിരിയുന്നുവെന്ന വാര്‍ത്തയില്‍ വ്യക്തത
ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുകയാണെന്ന തരത്തിലെ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. നടി നിമ്രിത് കൗറുമായി അഭിഷേക് പ്രണയത്തിലാണെന്നും ഇതാണ് ഐശ്വര്യയുമായുള്ള വിവാഹജീവിതത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വാര്‍ത്തകളില്‍ പ്രതികരിച്ചിരിക്കുകയാണ് ബച്ചന് കുടുംബവുമായി അടുത്ത ബന്ധമുള്ളയാൾ. അഭ്യൂഹങ്ങളില്‍ സത്യത്തിന്റെ ഒരു കണിക പോലുമില്ല. അവര്‍ (നിമ്രിത് കൗർ)എന്തുകൊണ്ട് നിരാകരിക്കുന്നില്ല എന്നത് അദ്ഭുതപ്പെടുത്തുന്നു. ഇപ്പോള്‍തന്നെ ജീവിതത്തിലെ പല കാര്യങ്ങളിലൂടെയും കടന്നുപോവുന്നതിനാലാണ് അഭിഷേക് പ്രതികരിക്കാത്തത്. എല്ലാ വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. എങ്ങനെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ പരന്നത്? ഭാര്യയെ വഞ്ചിക്കുന്ന തരത്തിലുള്ള ആളല്ല അഭിഷേക്. ഭാര്യയോട് പൂര്‍ണമായും വിശ്വസ്തനാണ് അദ്ദേഹം. അഭ്യൂഹങ്ങളില്‍ കുടുംബം പ്രതികരിക്കാത്തത് അവസരമായി കാണരുത്. അഭ്യൂഹങ്ങളില്‍ വളരെ കോപാകുലരാണവർ. ആരാണിതിനു പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ശേഷം അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്യും- അടുത്തവൃത്തം വ്യക്തമാക്കി. ബച്ചന് കുടുംബം…
Read Moreരഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ പീഡന പരാതി: യുവാവിനെ ബംഗളൂരുവിലെ താജ് ഹോട്ടലുകളിലെത്തിച്ച് തെളിവെടുക്കും
കോഴിക്കോട്: ചലച്ചിത്ര സംവിധായകന് രഞ്ജിത്തിനെതിരായി പ്രകൃതിവിരുദ്ധ പീഡന പരാതി നല്കിയ യുവാവിനെ ബംഗളൂരുവിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുക്കും. ഇവിടുത്തെ വിവിധ താജ് ഹോട്ടലുകളില്‍ എത്തിച്ചാണ് തെളിവെടുക്കുക. വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലില്‍ വച്ചാണോ രഞ്ജിത്തിനെ കണ്ടതെന്ന് ഉറപ്പിച്ചു പറയാന്‍ പരാതിക്കാരന് കഴിയാത്ത സാഹചര്യത്തിലാണ് രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് തെളിവെടുക്കുന്നത്. നഗരത്തില്‍ നാലു താജ് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തുള്ളതിനു പുറമേ മൂന്നു ഹോട്ടലുകള്കൂടിയുണ്ട്. ഇതില്‍ യശ്വന്തപുര താജിലും വെസറ്റ്എന്ഡ് താജിലും എത്തിച്ചാണ് തെളിവെടുക്കുക. ഒമ്പതു വര്‍ഷം മുമ്പാണു സംഭവം നടന്നത്. ഏതു ഹോട്ടലിലാണെന്ന് തനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്ന് യുവാവ് പോലീസിനു മൊഴി നല്‍കിയിരുന്നു. ഇന്നലെയാണ് പരാതിക്കാരന്റെ മൊഴി ദേവനഹള്ളി പോലീസ് വിശദമായി രേഖപ്പെടുത്തിയത്. തെളിവെടുപ്പിനുശേഷം രഞ്ജിത്തിനു പോലീസ് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കും. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയായ യുവാവിനെ ബംഗളൂരു ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണു പരാതി.
Read Moreപ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കിയ നടപടി: കോടതിയെ സമീപിച്ച് സാന്ദ്രാ തോമസ്
കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സംഘടനയില്‍നിന്ന് പുറത്താക്കിയതിനെതിരേ സാന്ദ്രാ തോമസ് നിയമ നടപടിക്ക്. നടപടി റദ്ദാക്കണമെന്നും തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അവര്‍ എറണാകുളം സബ് കോടതിയെ സമീപിച്ചു. തനിക്കെതിരേ ഉയര്‍ന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനത്തിനെതിരേ ഫിലിം ചേംമ്പറിനും കത്ത് നല്‍കും. നീക്കം മുന്നില്‍ കണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നിയമ നടപടികള്‍ തുടങ്ങി. അച്ചടക്കം ലംഘിച്ചു എന്ന കാരണം കാണിച്ച് സാന്ദ്രയെ കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ സാന്ദ്ര പ്രതികരിച്ചിരുന്നു. ഇതിനുപുറമേ അസോസിയേഷനിലെ അംഗങ്ങളായ ആന്റോ ജോസഫ്, ബി. രാഗേഷ്, സന്ദീപ് മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ അടക്കമുള്ളവര്‍ക്കെതിരെ സാന്ദ്ര തോമസ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച…
Read Moreഓർമ ഉണ്ടോ ഈ മുഖം… മാസ് ലുക്കില്‍ സുരേഷ് ഗോപി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ സുരേഷ്ഗോപി കഴിഞ്ഞ കുറച്ചു നാളുകളായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ താടിയും മീശയും നീട്ടി വളര്‍ത്തിയാണ് ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ടായിരുന്നത്. ഇപ്പോഴിതാ കിടിലിന്‍ യൂത്ത് ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. താടി വടിച്ച് പുതിയ ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്. ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് താരം താടിവടിച്ചിരിക്കുന്നത്. മാറ്റം മാത്രമാണ് സ്ഥിരം… എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. അടിപൊളി കമന്റുകളും പുതിയ ലുക്കിനോടുള്ള ഇഷ്ടവും ആരാധകര്‍ പോസ്റ്റിനു താഴെ കുറിക്കുന്നുണ്ട്. എന്നാല്‍ താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് സംശയം കുറിക്കുന്നവരുമുണ്ട്. സുരേഷ്ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. ഒറ്റക്കൊമ്പന് വേണ്ടിയായിരുന്നു താടി വടിക്കാതിരിക്കുന്നതെന്നും സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും താരം പറഞ്ഞിരുന്നു. താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് ആരാധകര്‍ ആശങ്ക പ്രകടിപ്പിക്കുന്നതും അതുകൊണ്ടാണ്.…
Read Moreമാറ്റി നിര്‍ത്തുകയോ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല: അമ്മ സംഘടന എനിക്കു പ്രിയപ്പെട്ടതാണ്
“അമ്മ സംഘടനയില്‍ നിന്ന് എന്നെ മാറ്റി നിര്‍ത്തുകയോ ഞാന്‍ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്കു വളരെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും. അതില്‍ യാതൊരു വ്യത്യാസവുമില്ല. അമ്മയുടെ നേതൃസ്ഥാനത്തേക്കു വരുന്നതിനെക്കുറിച്ച് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്കു സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സംഘടന നോക്കി നടത്താന്‍ കേപ്പബിളാകണം. പൃഥ്വിരാജ്, വിജയരാഘവന് ചേട്ടന് എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യതയുള്ളവരായി തോന്നിയിട്ടുണ്ട് എന്ന് കുഞ്ചാക്കോ ബോബന് പറഞ്ഞു.
Read Moreആരോ ശരീരത്തില്‍ തൊടുന്നത് പോലെ തോന്നി: പിന്നീടാണ് ഉപദ്രവിച്ചതെന്ന് മനസിലായത്; അയാളെ അപ്പോൾ തന്നെ ഇറക്കിവിട്ടു; യാത്രയ്ക്കിടയിൽ നേരിട്ട അനുഭവം പങ്കുവച്ച് അനുമോൾ
“ചെറുപ്പത്തില്‍ തൊട്ടാവാടി കുട്ടിയായിരുന്നു ഞാൻ. എന്നാല്‍ വളര്‍ന്നപ്പോള്‍ അതു മാറി. അഭിനയ രംഗത്തേക്കു കടന്നുവന്നതോടെ വലിയ ധൈര്യവുമായി. ലൊക്കേഷനുകളിലേക്കും പരിപാടികള്‍ക്കുമെല്ലാം ഒറ്റയ്ക്കാണ് പോകാറുള്ളത്. ഇങ്ങനെ തിരുവനന്തപുരത്തുനിന്ന് ഒറ്റയ്ക്ക് കൊച്ചിയിലേക്കു പോകുമ്പോഴായിരുന്നു ബസില്‍ വച്ച് അതിക്രമം നേരിടേണ്ടിവന്നത്. രാത്രി ഉറങ്ങുകയായിരുന്നു. ഇതിനിടെ ആരോ ശരീരത്തില്‍ തൊടുന്നത് പോലെ തോന്നി. നല്ല ഉറക്കത്തില്‍ ആയതിനാല്‍ തോന്നിയതാണെന്ന് ആയിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് തന്റെ അടുത്തിരുന്ന ആള് ഉപദ്രവിക്കാന്‍ ശ്രമിച്ചതാണെന്നു വ്യക്തമായത്. പിന്നെ ഒട്ടും താമസിച്ചില്ല. എഴുന്നേറ്റ് കരണം നോക്കി ഒരടിയങ്ങ് പൊട്ടിച്ചു. ബസിലെ കണ്ടക്ടര്‍ അത് വിട്ടുകളയൂ എന്ന രീതിയില്‍ ആണ് സംസാരിച്ചത്. എന്നാല്‍ ഞാനതിന് വഴങ്ങിയില്ല. അയാളെ ബസില്‍നിന്ന് ഇറക്കിവിടാന്‍ ആവശ്യപ്പെട്ടു. അയാളെ ഇറക്കിവിട്ട ശേഷമാണ് ബസ് മുന്നോട്ടുപോയത്. ഞാന്‍ നന്നായി പ്രതികരിക്കും. അങ്ങിനെ ചെയ്യണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും വച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.…
Read Moreകമ്പിത്തിരി പായ്ക്കറ്റില്‍ സ്വന്തം ചിത്രം: സന്തോഷം കൊണ്ട് തുള്ളിച്ചാടി അനന്യ പാണ്ഡെ
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബം വാങ്ങിയ കമ്പിത്തിരിയുടെ കവറില്‍ തന്റെ ചിത്രം വന്നതിന്റെ സന്തോഷം പ്രകടമാക്കുന്ന നടി അനന്യ പാണ്ഡെയുടെ വിഡിയോ വൈറലാകുന്നു. അനന്യയുടെ സഹോദരി അലന്നയാണ് നടിയുടെ ചിത്രം പതിച്ച കമ്പിത്തിരി പായ്ക്കറ്റ് അനന്യയെ കാണിക്കുന്നത്. തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് ഇപ്പോള്‍ യാഥാര്ഥ്യമായതെന്നായിരുന്നു പായ്ക്കറ്റ് കണ്ട ശേഷം നടിയുടെ പ്രതികരണം. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അനന്യയെ വീഡിയോയില്‍ കാണാം. ബന്ധുക്കള്‍ തന്നെ പ്രത്യേകം തയാറാക്കിയ പായ്ക്കറ്റ് ആണോ ഇതെന്നു സംശയത്തോടെ അനന്യ ചോദിക്കുന്നുണ്ട്. നടന് ചങ്കി പാണ്ഡെയാണ് അനന്യയുടെ അച്ഛൻ. സ്റ്റുഡന്റ് ഓഫ് ദ് ഇയര്‍ 2 എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടി ചുരുക്കം സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടി. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ‘കണ്ട്രോള്’ എന്ന സിനിമയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More